ADVERTISEMENT

പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള പൊന്മുടിയിൽ  പുതിയയിനം മുളവാലൻ തുമ്പിയെ കണ്ടെത്തി. മഴക്കാലത്ത് പാറകളിലൂടെ ഒഴുകുന്ന ചെറു അരുവികളിലാണിവ മുട്ടയിടുന്നതെന്നതിനാൽ പാറമുത്തൻ മുളവാലൻ എന്നാണ് മലയാളത്തിൽ പേര് കൊടുത്തിരിക്കുന്നത്. ഇതേ അർത്ഥം വരുന്ന ഫൈലോന്യൂറ റൂപെസ്റ്റ്റിസ് എന്നാണ് ശാസ്ത്രനാമം. 

ഈ തുമ്പിയെ കണ്ടെത്തുന്നതുവരെ ചതുപ്പ് മുളവാലൻ എന്നയിനം തുമ്പി മാത്രമേ ഈ ജനുസ്സിൽ ഉള്ളതായി ശാസ്ത്രലോകത്തിന് അറിയുമായിരുന്നുള്ളൂ. അഗസ്ത്യമല വനമേഖലയിൽ ഇത്തരം പാറക്കെട്ടുകളിലൂടെ ഒഴുകുന്ന അരുവികളിൽ പലയിടങ്ങളിലും പാറമുത്തൻ മുളവാലൻ ഉണ്ടാകാൻ സാധ്യതയുള്ളതായാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ അഗസ്ത്യമലയിലല്ലാതെ മറ്റെവിടെയും ഇതിനെ കാണാനുള്ള സാധ്യതയുമില്ലെന്ന് അവർ കരുതുന്നു. 

murivalan-special
പാറമുത്തൻ മുളവാലൻ
murivalan-special
പാറമുത്തൻ മുളവാലൻ

എ. വിവേക് ചന്ദ്രൻ, സുബിൻ കെ. ജോസ് (ഇരുവരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പരിസ്ഥിതിശാസ്ത്ര ഗവേഷകർ), റെജി ചന്ദ്രൻ (സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ്), സുരാജ് പാലോട് (ഷോല നേച്ചർ സൊസൈറ്റി), പങ്കജ് കൊപാർഡെ (എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി, പൂനെ) എന്നിവർ ചേർന്നാണ് പുതിയ തുമ്പിയെ കണ്ടെത്തിയത്. പഠനത്തിന്റെ ഫലങ്ങൾ 'ഇന്റർനാഷനൽ ജേണൽ ഓഫ് ഓഡോണേറ്റോളജി' എന്ന രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിച്ചു. 

പാറമുത്തൻ മുളവാലന്റെ തലഭാഗം. സൂക്ഷ്മദൃശ്യം.
പാറമുത്തൻ മുളവാലന്റെ തലഭാഗം. സൂക്ഷ്മദൃശ്യം.

പൊന്മുടിയിൽ നിന്നു കണ്ടെത്തുന്ന മൂന്നാമത്തെ തുമ്പിയിനമാണിത്. പൊന്മുടിയിലെത്തുന്ന വിനോദ സഞ്ചാരികൾക്കും മറ്റും ഈ മേഖലയുടെ ആവാസ വ്യവസ്ഥകളെക്കുറിച്ച് അവബോധമുണ്ടാക്കുന്ന നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com