ADVERTISEMENT

പോഷക ഔഷധഗുണസമ്പന്നമാണ് പാലക് ചീരയെന്ന ഇലക്കറിവിള. ശാസ്ത്രനാമം spinacea oleracea. കുടുംബം chenopodiaceae. ദീർഘനാൾ (ഒരു വർഷം) വിളവെടുക്കാമെന്ന മെച്ചമുണ്ട്.

ഭാഗികമായ തണലത്തു നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടത്തും വളർത്താം. 4–6 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നന്നായി വളരും. നല്ല ജൈവാംശമുള്ള മണ്ണിൽ എപ്പോഴും ഈർപ്പം നിലനിർത്തണം. എന്നാൽ വെള്ളക്കെട്ടു പാടില്ല. മണ്ണ് വരണ്ടുണങ്ങിയാൽ പാലക് പൂത്തു പോകും. ഇലകൾക്ക് അരുചിയുണ്ടാകും. മണ്ണിൽ ഇലകൾകൊണ്ടു പുതയിടുന്നത് ഈർപ്പം നിലനിർത്തും.

പാലക് വർഷം മുഴുവൻ നടാം. വിത്തുകൾ പാകിയാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്. വിത്തുകൾ 12 മണിക്കൂർ സ്യൂഡോമോണാസ് 10 ഗ്രാം  ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനിയിൽ കുതിർക്കുക. ചട്ടിയിലോ നിലത്തോ നടാം. വേനൽക്കാലത്ത് മഴമറയ്ക്കുള്ളിലോ തണൽവലയ്ക്കുള്ളിലോ വളർത്തുന്നതാണ് നല്ലത്.

നിലം നന്നായി കിളച്ചൊരുക്കി ട്രൈക്കോഡെർമ സമ്പുഷ്ടചാണകം ചേർക്കുക. വിത്തുകൾ 20 സെ.മീ. അകലത്തിൽ അരയിഞ്ച് താഴ്ത്തി പാകുക. അരയിഞ്ച് മണ്ണ് മുകളിൽ വിതറണം. വരികൾ തമ്മിൽ 30 സെ.മീ. അകലം വേണം. വെള്ളം തളിച്ചു കൊടുത്ത് ഈർപ്പം നിലനിർത്തണം. 10 ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും. രണ്ടാഴ്ച ഇടവിട്ട് സ്യൂഡോമോണാസ് തളിക്കണം.  20 ദിവസം കഴിയുമ്പോൾ 100 ഗ്രാം ചാണകം അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് നൽകണം. 40 ദിവസം പ്രായമാകുമ്പോൾ വിളവെടുപ്പു തുടങ്ങാം. കൂമ്പിലകൾ മാത്രം നിലനിർത്തി ബാക്കി ഇലകൾ തണ്ടോടുകൂടി മുറിച്ച് ഉപയോഗിക്കാം. ഓരോ വിളവെടുപ്പിനുശേഷവും ഒരു കിലോ ചാണകവും ഒരു ലീറ്റർ ഗോമൂത്രവും 20 ലീറ്റർ വെള്ളത്തിൽ പുളിപ്പിച്ച ബയോഗ്യാസ് സ്ലറിയിൽ നേർപ്പിച്ച് തളിക്കാം. ഓരോ വിളവെടുപ്പിനുശേഷം രോഗം ബാധിച്ച ഇലകളും തവിട്ടുനിറമായ ഇലകളും മുറിച്ച് കമ്പോസ്റ്റ് ആക്കണം.

Read also: 30 ഏക്കറിലെ പച്ചക്കറി വിസ്മയം ; കൃഷിയിൽ വ്യത്യസ്തനായി പാസ്റ്റർ ജേക്കബ് ജോസഫ് 

നിരോക്സീകാരികൾ, vit A, B, C, K ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. രക്തസമ്മർദം, പ്രമേഹം, മലബന്ധം എന്നിവയ്ക്കെതിരെ ഫലപ്രദം. കാൻസർ ഒരു പരിധിവരെ തടയുന്നതിനും എല്ലിന്റെയും മുടിയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും  സഹായകം. 

പാലക് പനീർ, പാലക് ദാൽ, പക്കോട, കട്‍ലറ്റ് മുതലായ വിഭവങ്ങൾ തയാറാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT