ADVERTISEMENT

ലോകത്തു ഭാഷകൾ പലതുണ്ടെങ്കിലും അമ്മയുടെ സ്നേഹം പോലെ, നമ്മുടെ മനസ്സു തൊടുന്നത് മലയാളമല്ലേ? എല്ലാവർക്കും അവരവരുടെ മാതൃഭാഷ പ്രധാനമാണ്. ഫെബ്രുവരി 21 രാജ്യാന്തര മാതൃഭാഷാ ദിനമാണ്. 1999ൽ യുനെസ്കോയാണ് മാതൃഭാഷാ ദിനം ആചരിക്കാൻ തീരുമാനിച്ചത്. 2000 ഫെബ്രുവരി 21നായിരുന്നു ആദ്യ മാതൃഭാഷാ ദിനം.

ആശയം ബംഗ്ലദേശിന്റേത്
മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനെസ്കോയ്ക്കു മുന്നിലെത്തിയതു ബംഗ്ലദേശിൽനിന്നാണ്. ബംഗ്ല ഭാഷയെ പാക്കിസ്ഥാനിലെ ഒരു ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലദേശുകാർ (അന്നത്തെ കിഴക്കൻ പാക്കിസ്ഥാൻ) നടത്തിയ പോരാട്ടത്തിന്റെ വാർഷികദിനമാണ് ഫെബ്രുവരി 21. രാജ്യാന്തര മാതൃഭാഷാ ദിനം ബംഗ്ലദേശിൽ പൊതുഅവധി ദിനമാണ്.

എത്രയോ ഭാഷകൾ!
ലിപിയുള്ളതും ഇല്ലാത്തതുമായി ലോകത്താകെ ആറായിരത്തിലേറെ ഭാഷകളുണ്ടെന്നാണു കണക്ക്. മാതൃഭാഷയായി ഏറ്റവും കൂടുതൽപേർ സംസാരിക്കുന്നത് മൻഡാരിൻ ചൈനീസാണ്. എന്നാൽ, മാതൃഭാഷയല്ലാത്തവരെ കൂടി കണക്കിലെടുത്താൽ ഇംഗ്ലിഷാണ് ഒന്നാം സ്ഥാനത്ത്.

വംശനാശ ഭീഷണി
ഐക്യരാഷ്ട്ര സംഘടനയുടെ നിഗമനം അനുസരിച്ച്, ലോകത്തു നിലവിലുള്ള സംസാരഭാഷകളിൽ 43 ശതമാനവും ഭാവിയിൽ ഇല്ലാതാകാൻ സാധ്യതയുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ ഒരു ഭാഷ അപ്രത്യക്ഷമാകുന്നുണ്ടെന്നാണു കണക്ക്.

പോളിഗ്ലോട്ടുകൾ
ഒട്ടേറെ ഭാഷകൾ സംസാരിക്കാൻ കഴിവുള്ളവരാണ് പോളിഗ്ലോട്ടുകൾ (Polyglots). ലൈബീരിയയിൽ ജനിച്ച്, ലബനനിൽ വളർന്ന് ഇപ്പോൾ ബ്രസീലിൽ താമസിക്കുന്ന സിയാദ് ഫസ ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പോളിഗ്ലോട്ടായി അവകാശപ്പെടുന്നു. 59 ലോകഭാഷകളിൽ ഇദ്ദേഹത്തിനു പ്രാവീണ്യമുണ്ടെന്ന് ഗിന്നസ് ബുക്ക് സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിന് 17 ഭാഷകളിൽ അവഗാഹമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com