ADVERTISEMENT

"കൈകൾ കഴുകുക" "മുഖത്ത് തൊടരുത്". കൊറോണ  കാലത്ത് വ്യാപകമായി  കേൾക്കുകയും കാണുകയും ചെയ്യുന്ന സന്ദേശങ്ങളാണ് ഇവയൊക്കെ. എന്നാൽ ഈ സന്ദേശങ്ങൾ മാധുര്യമുള്ള കേക്കുകളിൽ ആലേഖനം ചെയ്‌താൽ എങ്ങനെയിരിക്കും ? അമേരിക്കയിലെ സാൻഫ്രാൻസിസ്‌കൊയിലെ  "ബട്ടർ ആൻഡ്" എന്ന ബേക്കറി ഷോപ്പിലെ കേക്കുകൾക്ക് ചില പ്രത്യേകതകൾ ഉണ്ട്.  ഇവിടത്തെ കേക്കുകളിൽ കൊറോണ കാലത്തെ സന്ദേശങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.  പകര്‍ച്ചവ്യാധി തടയാനായി രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഏകാന്തവാസത്തെ വിശേഷിപ്പിക്കുന്ന  ക്വാറന്റൈൻ  എന്ന പേരിലാണ് ഈ കേക്കുകൾ അറിയപ്പെടുന്നത്. ബേക്കറി ഉടമയായ അമാൻഡയുടെ  ചിന്തയിൽ നിന്നുമാണ് ക്വാറന്റൈൻ  കേക്കുകൾ എന്ന ആശയം രൂപം കൊണ്ടത്. കൊറോണ  ബാധയെ തുടർന്ന് നഷ്ടത്തിലായ ബേക്കറി വിപണിയെ കരകയറ്റുകയായിരുന്നു ലക്ഷ്യം.

വിവാഹങ്ങൾക്കും പിറന്നാൾ ആഘോഷങ്ങൾക്കുമായി വമ്പൻ കേക്കുകളുടെ ഓർഡർ മാത്രമായിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്. എന്നാൽ അമേരിക്കയിലും കൊറോണ പടർന്നതോടെ, ജനസമ്പർക്കത്തിന്  സാധ്യതയുള്ള മിക്ക  പരിപാടികളും ഒഴിവാക്കി. ഇപ്പോൾ അമേരിക്കയിലെ ഭക്ഷ്യ വിപണികളെല്ലാം  നഷ്ടത്തിലാണ്. കൊറോണ ബാധയുടെ വ്യാപ്തി തടയുന്നതിന്റെ ഭാഗമായി അമേരിക്കയിലെ മിക്ക ഭക്ഷ്യ വിപണികളും അടച്ചു. എന്നാൽ ഹോം ഡെലിവെറികൾക്കുള്ള അനുമതി കാറ്ററിങ് കച്ചവടം നടത്തുന്നവർക്ക് ആശ്വാസം നൽകി. ഈ പശ്ചാത്തലത്തിലാണ് കൊറോണ കാലത്തെ സന്ദേശങ്ങൾ ആലേഖനം ചെയ്ത കേക്കുകളുമായി ബേക്കറി ഉടമ അമാൻഡ രംഗത്ത് എത്തിയത്. ഓർഡർ ലഭിക്കുന്ന മുറക്ക് കേക്കുകൾ ഉപഭോക്താക്കളുടെ വസതികളിൽ എത്തിക്കും. ഒരു കഷ്ണം കേക്കിന് അൻപത് ഡോളറാണ് വില.  

"ലോകം ഇന്ന് ഭയാനകമായ വയറസിന്റെ പിടിയിലാണ്. മനുഷ്യർക്കിടയിലെ നന്മയുടെ വെളിച്ചത്തെ പ്രകാശിപ്പിക്കേണ്ട  സമയമാണിത്. സുരക്ഷയുടെ ഭാഗമായി  വീടുകളിൽ തന്നെ  ഇരിക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടേക്കാം...ക്വാറന്റൈൻ കേക്കുകൾ നൽകി ജാഗ്രതയുടെ സന്ദേശം പരമാവധി പ്രചരിപ്പിക്കുകയാണ്  നമ്മുടെ ലക്ഷ്യം, ദയവായി ഞങ്ങളെ പിന്തുണക്കുക ". ഇപ്രകാരം കൊറോണ  കാലത്ത് മനുഷ്യ സ്നേഹത്തിന്റെ അനിവാര്യതയെ കുറിച്ചുള്ള വർണ്ണനകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താണ് ക്വാറന്റൈൻ കേക്കുകളുടെ വിപണി അമാൻഡ കൊഴിപ്പിക്കുന്നത്. 

സാൻഫ്രാൻസിസ്‌കോയിലെ മിക്ക ഭക്ഷ്യശാലകളും പൂർണ്ണമായി അടച്ചിടുവാൻ ഇനി ആഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. കച്ചവടങ്ങൾ പലതും നഷ്ടപ്പെട്ടതിനാൽ ജനങ്ങളുടെ  സമ്പത്ത് കുറയുന്നു. അതിനാൽ മിതമായ തോതിൽ സമ്പാദ്യം ഉപയോഗിക്കണം. കൊറോണ കാലത്ത് മിതവ്യയം ശീലിക്കുന്നതിന്റെ അനിവാര്യതയും  കുഞ്ഞൻ ക്വാറന്റൈൻ  കേക്കുകളിലൂടെ പ്രചരിപ്പിക്കുന്നു. സാമൂഹ്യമായ ഒറ്റപ്പെടൽ നേരിടുന്ന പശ്ചാത്തലത്തിൽ ക്വാറന്റൈൻ കേക്കുകൾ പരിചയക്കാർക്ക് അയച്ച്‌ കൊടുത്ത് സ്നേഹം പങ്കുവെക്കണമെന്നും ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ  അമാൻഡ അഭ്യർത്ഥിക്കുന്നു.

English Summary: Bakery is selling ‘Quarantine Cakes’ with safety messages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com