ADVERTISEMENT

കപ്പയ്ക്കും ചോറിനും ഒപ്പം കഴിക്കാൻ സൂപ്പർ രുചിയിൽ വറുത്തരച്ച ചമ്മന്തി. ഫ്രിഡ്ജിൽ ഒരാഴ്ച വരെ സൂക്ഷിക്കാം ഈ ചമ്മന്തി. ഒന്നിച്ച് ഏറെ അരച്ചു വച്ചാൽ ആവശ്യത്തിന് എടുത്ത് ഒന്ന് ചൂടാക്കിയാൽ മതി.

ചേരുവകൾ

  • തേങ്ങ – ഒരു മുറി
  • ഉണക്കമുളക് - 5 എണ്ണം
  • ചെറിയ ഉള്ളി - 15
  • കറിവേപ്പില - ഒരു കതിർപ്പ്
  • പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
  • ഉപ്പ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളക് വറുത്തെടുക്കുക. ഇതിലേക്ക് ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റുക. 
  • ഉള്ളി  നന്നായി വെന്ത് ഇളം ബ്രൗൺ നിറമാകുമ്പോൾ ചെറുതായി അരിഞ്ഞ തേങ്ങ ചേർത്തു കൊടുക്കാം.
  • തേങ്ങ നന്നായി വഴറ്റി ഇളം ബ്രൗൺ നിറം ആകുമ്പോൾ പുളിയും ഉപ്പും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.
  • ചൂടാറുമ്പോൾ  മിക്സിയിലോ അരകല്ലിലോ ഒട്ടും വെള്ളം ചേർക്കാതെ അരച്ച് എടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT