ADVERTISEMENT

കാൻസർ തടയുവാൻ ഏറ്റവും നല്ലതു ബീറ്റാകരോട്ടിൻ അടങ്ങിയ ഭക്ഷണമാണ്. ബീറ്റാകരോട്ടിൻ ഒരു തൂപ്പുകാരിയെ പോലെ ‘ഫ്രീറാഡിക്കൽസിനെ’(രാസപ്രവർത്തനങ്ങൾക്കു ശേഷം കോശങ്ങളിലവശേഷിക്കുന്ന ചീത്ത രാസവസ്തു) ശരീരത്തിൽ നിന്നു പുറം തള്ളുന്നു. കടുത്ത മഞ്ഞനിറത്തിലുള്ള മത്തങ്ങ, കാരറ്റ്, പഴുത്ത പപ്പായ, പച്ച നിറത്തിലുള്ള ഇലക്കറികൾ, പച്ചക്കറികൾ, ചുവന്ന നിറത്തിലുള്ള പഴങ്ങൾ എന്നിവയിലാണ് ബീറ്റാകരോട്ടിൻ ധാരാളം അടങ്ങിയിരിക്കുന്നത്. കാൻസർ രോഗിക്കു നൽകാവുന്ന പാചകവിധികള്‍ ഏതൊക്കെയെന്നു നോക്കാം.

മാതളനാരങ്ങാനീര്

ചേരുവകൾ

  • മാതളനാരങ്ങാനീര് - ഒരെണ്ണം
  • വെള്ളം - അര കപ്പ്

തയാറാക്കുന്ന വിധം

മാതളനാരങ്ങ മിക്സിയിൽ അടിച്ച് അരിച്ചെടുത്തു വെള്ളവും ചേർത്ത് ഉപയോഗിക്കുക.

മാങ്ങാനീര്/ഓറഞ്ച്

ചേരുവകൾ

  • പഴുത്ത മാങ്ങാ - ഒരെണ്ണം
  • ഓറഞ്ച് - രണ്ടെണ്ണം
  • വെള്ളം - അര കപ്പ്

തയാറാക്കുന്ന വിധം

‌മാങ്ങ അല്ലെങ്കില്‍ ഓറഞ്ച് വൃത്തിയാക്കി മുറിച്ചു മിക്സിയിൽ (ഓറഞ്ചിന്റെ കുരു മാറ്റണം) അടിച്ചെടുത്തു വെള്ളവും ചേർത്തു നൽകാം.

കാരറ്റ് ജ്യൂസ്

ചേരുവകൾ

  • കാരറ്റ് - നാല് എണ്ണം
  • ആപ്പിൾ - ഒരു പകുതി
  • ഇഞ്ചി - ഒരു ചെറിയ കഷണം
  • വെള്ളം - ഒരു കപ്പ്

തയാറാക്കുന്ന വിധം

കാരറ്റും ആപ്പിളും ചെറിയ കഷണങ്ങളാക്കി മിക്സിയിൽ അടി ച്ചെടുക്കണം. ഇഞ്ചി ചതച്ചെടുത്ത നീരും വെള്ളവും ചേർത്തു പയോഗിക്കാം. ജീവകം ‘സി’ ധാരാളം നൽകുന്നതു കാൻസർ രോഗിയുടെ വേദന കുറയ്ക്കുവാനും രോഗമുണ്ടാകാതിരിക്കുവാനും സഹായിക്കുന്നു. കാരറ്റ് ജ്യൂസിൽ ധാരാളം ജീവകം ‘സി’ അടങ്ങിയിരിക്കുന്നു. 

English Summary: Cancer Fighting Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com