ചായ ദിനത്തിൽ‍ സൂപ്പർ ചായ തയാറാക്കിയാലോ?

1091250340
Image Credit : Shutterstock
SHARE

ചായ പ്രേമികൾക്ക് സന്തോഷ ദിനമാണിന്ന്, ലോക ചായ ദിനം. തേയിലത്തൊഴിലാളികളെക്കുറിച്ചും ചായ വ്യാപാരത്തെക്കുറിച്ചും രാജ്യാന്തരതലത്തിൽ ഓർമിക്കുന്ന ദിനം. 

ലോകത്ത് ഏറ്റവുമധികം ആളുകൾ കുടിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ. ആദ്യത്തേത് ഏതെന്ന് അറിയണോ? പച്ചവെള്ളം. ചായയുടെ മഹത്വം ചെന്നെത്താത്ത നാടുകൾ ഇല്ല. റ്റീ, ഷായ്, ചായ്, തീ, ടിയോ, റ്റായ, ഹെർബറ്റോ എന്നൊക്കെ നമ്മുടെ പാവം ചായയ്ക്കു വിവിധ രാജ്യങ്ങളിൽ പേരുണ്ട്.  ബ്ലാക്ക് ടീ, ഗ്രീൻ ടീ, ഊലോങ് ടീ(ചൈനീസ്), വൈറ്റ് ടീ, ഫെർമന്റഡ് ടീ, യെല്ലോ ടീ എന്നിങ്ങനെ വിവിധതരം ചായകളുണ്ട്. ചായകുടി ഉത്സവങ്ങളും പ്രശസ്തമാണ്. അസം ടീ ഫെസ്റ്റിവൽ, സിഡ്നി (ഓസ്ട്രേലിയ) ടീ ഫെസ്റ്റിവൽ, ടൊറൊന്റോ (കാനഡ) ടീ ഫെസ്റ്റിവൽ, സിലോൺ (ശ്രീലങ്ക) ടീ ഫെസ്റ്റിവൽ, ബെംഗളൂരു ടീ ഫെസ്റ്റിവൽ തുടങ്ങിയവ ചിലതു മാത്രം. 

ചിരട്ട ചായ, തന്തൂരി ചായ, മസാല ചായ നമ്മുടെ നാട്ടിലിപ്പോൾ ചായയ്ക്ക് പലമുഖമാണ്. ലോക്ഡൗണിൽ എല്ലാവരും വീട്ടിൽ ഇരിക്കുമ്പോഴും ചായയുടെ  ഉപയോഗം കൂടും. 

നല്ല ചായ തയാറാക്കാനുള്ള പാചകക്കുറിപ്പ്

ചായപ്പൊടി – 2 ടീസ്പൂൺ
വെള്ളം – 1 കപ്പ് 
പാൽ, പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്നത്
കറ ഇറങ്ങാത്ത പാത്രത്തിൽ ചായപ്പൊടി ഇടുക. അളന്നുവച്ചിരിക്കുന്ന വെള്ളം വെട്ടിത്തിളച്ചാലുടൻ അതിലേക്കു പകർന്ന് ഇളക്കി അടച്ചു വയ്ക്കുക. ഓരോരുത്തരുടേയും ആവശ്യാനുസരണം കടുപ്പത്തിൽ ചായ അരിച്ച് തിളപ്പിച്ച പാലും പഞ്ചസാരയും ചേർത്ത് ഉപയോഗിക്കുക.

പല തരത്തിലുള്ള 3 ചായ രുചികൾ പരിചയപ്പെടാം

Tea Special

ചായയ്ക്ക് രുചി കൂട്ടാൻ ഒരു വഴിയുണ്ട്, സാധാരണ ചായ തയാറാക്കുമ്പോൾ ചേർക്കാത്ത ഒരു ചേരുവയാണിത്, വാനില എസൻസ് Read More

Tea

പല വീടുകളിലും പല രീതിയിലാണ് ചായ വയ്ക്കുന്നത്. പാലും വെള്ളവും വേറേ വേറേ തിളപ്പിച്ചും ഒന്നിച്ച് തിളപ്പിച്ചും തയാറാക്കും. ലക്ഷ്മി നായർ പരിചയപ്പെടുത്തുന്ന ചായരുചി വായിക്കാം Read More

chemabarathi-tea

രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നൊരു പാനിയമാണിത്. പാൽ ചേർക്കാത്ത...Read More

English Summary: International tea day, 21 May

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA