ADVERTISEMENT

കറ്റാർവാഴ ഉപയോഗിച്ച് നിരവധി ഫെയ്സ് പാക്കുകള്‍ ഉണ്ടാക്കാനാവും. ചർമത്തിന്റെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്ന ഏതാനും മികച്ച കറ്റാർ വാഴ ഫെയ്സ്പാക്കുകള്‍ പരിചയപ്പെടാം.

∙ മഞ്ഞൾ+തേൻ+കറ്റാർവാഴ

മഞ്ഞൾ, കറ്റാർ വാഴ ജെല്‍, തേൻ എന്നിവ തുല്യ അളവിലെടുത്ത്, മിക്സ് ചെയ്ത് മുഖത്തു പുരട്ടാം. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമകാന്തി വീണ്ടെടുക്കുന്നു. തേന്‍ ചർമം മൃദുവാക്കുന്നു. കറ്റാർവാഴ ചർമത്തിന്റെ വീക്കം, കുരു എന്നിവയ്ക്ക് പരിഹാരം കാണുന്നു.

∙ കറ്റാർവാഴ+നാരങ്ങ

രണ്ടു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്തു പുരട്ടുക. 10-15 മിനിറ്റിനുശേഷം മുഖം കഴുകാം. ഈ മാസ്ക് പതിവായി ഉപയോഗിച്ചാൽ വെയിലേൽക്കുന്നതു മൂലം ചർമത്തിലുണ്ടാകുന്ന നിറ വ്യത്യാസം ഒഴിവാക്കാം.

∙ കറ്റാർ വാഴ+കുക്കുംബർ

ടാൻ, സൂര്യതാപം, മുഖത്തെ അധിക എണ്ണമയം, മുഖക്കുരു എന്നിവ വേനൽക്കാലത്തുണ്ടാവുന്ന പ്രധാന ചർമപ്രശ്നങ്ങളാണ്. ഇതിൽനിന്നു ചർമത്തെ സംരക്ഷിച്ച്, ആവശ്യമായ ഈർപ്പം നിലനിർത്താൻ ഈ ഫെയ്സ്പാക് സഹായിക്കും.  

കറ്റാർ വാഴ ജെല്ലും കുക്കുംബർ നീരും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടാം. ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാം.

∙ കറ്റാർവാഴ+തേൻ+വാഴപ്പഴം

വാഴപ്പഴം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ മൂലികകൾ ചർമത്തിലെ ബാക്ടീരിയകളെ അകറ്റുന്നു. മുഖക്കുരു ചർമത്തിന്റെ എണ്ണമയം നിലനിർത്തുന്നു. ഈ ചേരുവകൾ ചർമത്തിലെ തുറന്ന സുഷിരങ്ങൾ അടയ്ക്കുകയും തൊലിയുടെ ഇലാസ്തികത വർധിപ്പിക്കുകയും ചെയ്യും.

∙ കറ്റാർവാഴ+വേപ്പില+പനിനീർ

വേപ്പിലയിൽ ചർമ്മത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിച്ച് മുഖക്കുരു തടയുന്നു. വേപ്പില നീര്, പനിനീർ, കറ്റാർവാഴ ജെൽ എന്നിവ ചേർത്ത് മുഖത്തു തേച്ച് 15 മിനിറ്റിന്ശേഷം കഴുകിക്കളയാം.

English Summary : Aloe Vera Face Packs for Different Skin Types

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com