ADVERTISEMENT

ബോളിവുഡിന്റെ ഇഷ്ട നായികയാണ് ജാന്‍വി കപൂർ. നടി ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി ചെറിയ സമയം കൊണ്ടു തന്നെ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. ജാൻവിയുടെ പ്രണയവും വാർത്തകളിൽ നിറയാറുണ്ട്. 

അംബാനി കുടുംബത്തിലെ വിവാഹ ആഘോഷങ്ങൾക്കും, ദീപാവലി ആഘോഷങ്ങൾക്കുമെല്ലാം ജാൻവിക്കൊപ്പം കാമുകൻ ശിഖറുമുണ്ടായിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായ സുശീൽകുമാർ ഷിൻഡെയുടെ ചെറുമകനാണ് ശിഖർ പഹാരിയ.

ഇപ്പോഴിതാ ഒരഭിമുഖത്തിൽ മകളുടെ പ്രണയത്തെ പറ്റി പറഞ്ഞിരിക്കുകയാണ് ബോണി കപൂർ. ശിഖറിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ബോണി അഭിമുഖത്തിൽ പറഞ്ഞു. 

boney-janvi
ജാൻവി കപൂറും ശിഖർ പഹാരിയയും, Image Credits: Instagram/ media_buzz_india

‘ഞാൻ അവനെ സ്നേഹിക്കുന്നു. വാസ്തവത്തിൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജാൻവിക്ക് അവനുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പക്ഷേ അന്നും ഞാൻ അവനോട് സൗഹൃദത്തിലായിരുന്നു. ഇരുവരും കാണാതെ അകന്നിരുന്ന സമയത്ത് അവൻ ഒരിക്കലും ഒരു എക്സ് ആവാൻ പാടില്ലെന്ന് എനിക്ക് തോന്നി. അവൻ എപ്പോഴും ഞങ്ങൾക്ക് ചുറ്റുമുണ്ടാകും. എനിക്കോ ജാൻവിക്കോ അര്‍ജുനോ എന്ത് ആവശ്യം വന്നാലും അവൻ ഒപ്പമുണ്ടാകും. എല്ലാവരോടും സൗഹൃദം പുലർത്തുന്ന വ്യക്തിയാണ്. അതിനാൽ അദ്ദേഹത്തെപ്പോലെ ഒരാളെ ലഭിച്ചതിൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണെന്ന് തോന്നുന്നു’. ബോണി കപൂർ അഭിമുഖത്തിൽ പറഞ്ഞു. 

അതേസമയം, ജാൻവി ശിഖറുമായുള്ള ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അവർ ഒന്നിച്ചുള്ളചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അടുത്തിടെ ശിഖർ ജാൻവിയുടെ സഹോദരി ഖുഷി കപൂറിന്റെ ജന്മദിനാഘോഷത്തിൽ എത്തിയിരുന്നു. കഴിഞ്ഞ മാസം 27-ാം ജന്മദിനത്തിന് ജാൻവി, ശിഖറിനും അടുത്ത സുഹൃത്ത് ഒറിക്കുമൊപ്പം തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരുന്നു. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇടയ്ക്ക് ബ്രേക്കപ്പ് ആയതിന് ശേഷം വീണ്ടും ഒന്നിച്ചതോടെയാണ് ഗോസിപ്പുകൾ ഉയർന്നത്. 

English Summary:

Boney Kapoor Confirms Janhvi Kapoor's Ongoing Romance with Shikhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com