ADVERTISEMENT

'എന്നെയും എന്റെ പ്രിയപ്പെട്ടവരെയും പറ്റി മോശം കാര്യങ്ങള്‍ വായിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്'. എന്നിരുന്നാലും പ്രേക്ഷകരോട് വഴക്കിനു പോകാറില്ലെന്നും ആലിയ ഭട്ട് പറയുന്നു. അവരോടുള്ള നന്ദിയാണ് താൻ പ്രകടിപ്പിക്കുന്നതെന്നും ആലിയ വ്യക്തമാക്കി. ദേശീയ അവാർഡ് നേടിയ ആലിയയക്ക് അഭിനന്ദനങ്ങളേക്കാൾ വിമർശനമാണ് ഈ അടുത്ത കാലത്തായി നേരിടേണ്ടി വന്നത്. ഭർത്താവും അഭിനേതാവുമായ രൺബീർ കപൂർ തന്റെ ലിപ്സ്റ്റിക് തുടയ്ക്കാൻ പറയാറുണ്ടെന്ന ആലിയയുടെ വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.

'വിമർശനവും വിദ്വേഷവും തമ്മിൽ വ്യത്യാസമുണ്ട്. ഒരാൾക്ക് എന്റെ മുഖം കണ്ട് ഇഷ്ടമായില്ലെങ്കിൽ ആ വിഷയത്തിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ'. ഇതുവരെയും തനിക്ക് നേരിട്ട് ട്രോളുകൾ നേരിടേണ്ടി വന്നിട്ടില്ലെന്നും ആലിയ ഭട്ട് പറയുന്നു.

'ഞാൻ ഒരു മനുഷ്യനാണ്. ചിലപ്പോൾ ഞാൻ നാല് മണ്ടത്തരങ്ങള്‍ പബ്ലിക്കായി പറഞ്ഞെന്നിരിക്കും. അതേ സമയം വളരെ ബുദ്ധിപൂർവ്വം പറഞ്ഞ 14 കാര്യങ്ങളും ഉണ്ടാകും. പക്ഷേ പോസിറ്റിവിറ്റിയെക്കാളും നെഗറ്റിവിറ്റിയാണ് കൂടുതൽ വേഗത്തിൽ സഞ്ചരിക്കുക.' ആലിയ പറഞ്ഞു.

കുഞ്ഞിന്റെ മുഖം ഇതുവരെയും കാണിക്കാത്തതിനെപ്പറ്റിയും സോഷ്യൽമീഡിയയിൽ ചോദ്യങ്ങളുണ്ട്. 'മകളെ ഒളിപ്പിക്കുകയല്ല, അവളെയോർത്ത് ഞങ്ങൾക്ക് അഭിമാനം തന്നെയാണ്. പക്ഷേ ഞങ്ങൾ പുതുതായി മാതാപിതാക്കളായവരാണ്. അതുകൊണ്ടു തന്നെ കുഞ്ഞിന്റെ മുഖം ഇന്റർനെറ്റിൽ നിറഞ്ഞു കിടക്കുന്നതിനെപ്പറ്റി വലിയ ധാരണയില്ല, അവൾക്ക് ഒരു വയസ്സ് ആയതേ ഉള്ളു.

കുഞ്ഞിന്റെ മുഖം കാണിക്കുന്നതിനോട് ഞങ്ങൾ ഓക്കെ ആകുമ്പോൾ തീർച്ചയായും അങ്ങനെ ചെയ്യും'. കുഞ്ഞിനെ നോക്കുന്നതിനു പ്രൊഫഷണൽ ആയയുടെ സഹായമുണ്ടെന്നും താനും ഭർത്താവും ജോലിയിൽ അഡ്ജസ്റ്റ്മെന്റുകൾ വരുത്തി, ആരെങ്കിലും ഒരാൾ എപ്പോഴും കുഞ്ഞിനൊപ്പം ഉണ്ടാവാൻ ശ്രദ്ധിക്കാറുണ്ടെന്നും ആലിയ പറഞ്ഞു.

ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

English Summary:

Alia Bhatt talks about getting trolled and reason for not sharing daughters picture online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com