Activate your premium subscription today
കെപിസിസി പ്രസിഡന്റ്. മുൻ മന്ത്രിയും 2019 മുതൽ കണ്ണൂരിൽ നിന്നുള്ള ലോക്സഭ അംഗവുമാണ്.
തിരുവനന്തപുരം∙ സിപിഎം വിട്ട മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കും മകന് മിഥുന് മുല്ലശേരിക്കും ബിജെപി അംഗത്വം നല്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്. പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.
സമ്മേളനകാലത്ത് പ്രാദേശിക വിഭാഗീയതില്‍ നട്ടംതിരിയുന്ന സിപിഎമ്മില്‍നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക്. കായംകുളം ഏരിയ കമ്മിറ്റി അംഗം ബിപിന്‍ സി.ബാബു ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മുന്‍ ഏരിയ സെക്രട്ടറി തന്നെ ബിജെപി പാളയത്തിലേക്ക് എത്തുന്നത്. പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയാണ് ബിജെപിയില്‍ ചേരുന്നത്.
കൊച്ചി∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വീണ്ടും മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞു. ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ വാർത്തകൾ നൽകുന്നവരോട് അവരുടെ ഓഫിസുകളിൽ നേരിട്ടെത്തി ചോദിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. പലരും സമൂഹമാധ്യമങ്ങളിൽ ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ അതേപടി
തിരുവനന്തപുരം∙ കൊടകര കുഴല്‍പണക്കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തെ ഭയക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ബിജെപി തൃശൂര്‍ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷിന്റെ മൊഴിയെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയില്‍ പോയിട്ടില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
തിരുവനന്തപുരം∙ വയനാട്ടിൽ പുനരധിവാസം മുടങ്ങിയത് പിണറായി സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രം നൽകിയ 860 കോടി രൂപ ട്രഷറിയിൽ ഉണ്ടായിട്ടും ദുരിതബാധിതർക്ക് വാടക കൊടുക്കാനുള്ള പണം പോലും പിണറായി സർക്കാർ നൽകിയില്ലെന്നും ബിജെപി സംഘടനാ പർവം യോഗത്തിൽ അദ്ദേഹം
തിരുവനന്തപുരം∙ സിപിഎം കായംകുളം ഏരിയ കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി.ബാബു ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സംഘടനാ പര്‍വം യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗിന്റെയും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും സാന്നിധ്യത്തിലാണ് ബിപിന്‍
സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബിജെപി കേരളഘടകം കഴിഞ്ഞദിവസം ഒരു പ്രധാന തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റുമാർ 55 വയസ്സിൽ താഴെയുള്ളവരാകണമെന്ന മാനദണ്ഡം മാറ്റി. പ്രായപരിധി അറുപതാക്കി. കഴിഞ്ഞതവണ കൊണ്ടുവന്ന 55 പ്രായപരിധി അർഹരായ ചിലരുടെ വാതിലടച്ചെന്ന വിമർശനം കണക്കിലെടുത്താണ് ഈ തിരുത്ത്. എന്നാൽ, സംഘടനയിലെ യഥാർഥ തർക്കം 54 വയസ്സ് മാത്രമുള്ള സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പേരിലാണ്. തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായി സുരേന്ദ്രൻ മാറി മറ്റൊരാൾ വരുമോ എന്നതാണ് ബിജെപിയിലെ ചൂടേറിയ ചോദ്യം. ആ കസേരയ്ക്കുവേണ്ടിയുള്ള കരുനീക്കങ്ങൾ പാർട്ടിയെ സംഘർഷഭരിതമാക്കി. അനൈക്യവും ആഭ്യന്തരപ്രശ്നങ്ങളും കേരള ബിജെപിയെ എക്കാലത്തും വലച്ചിട്ടുണ്ട്. ഈയിടെ സാമ്പത്തികാരോപണങ്ങൾ കൂടിയായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിൽ അയ്യായിരത്തോളം വോട്ട് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സി.കൃഷ്ണകുമാറിനു നഷ്ടമായത് നേതൃത്വത്തിനുള്ള പ്രഹരമായി വിമർശകർ കരുതുന്നു. എങ്കിൽ, ചേലക്കരയിൽ ഏകദേശം പതിനായിരം വോട്ടു കൂടിയത് അംഗീകാരമല്ലേയെന്നു സുരേന്ദ്രൻ തിരിച്ചും ചോദിക്കുന്നു. സുരേന്ദ്രന്റെ നേതൃത്വത്തെ വകവയ്ക്കുന്നില്ലെന്നു വ്യക്തമാക്കാനാകണം പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും എം.ടി.രമേശും കൊച്ചിയിലെ നേതൃയോഗത്തിൽനിന്നു വിട്ടുനിന്നത്. സംഘടനാ തിരഞ്ഞെടുപ്പു
പത്തനംതിട്ട∙ ബിജെപിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏതു കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന് പറഞ്ഞു.
കൊച്ചി∙ സംസ്ഥാനത്തു വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പു ഫലങ്ങളുടെ അവലോകനം ഡിസംബർ 6,7 തീയതികളിൽ കൊച്ചിയിൽ ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ നടക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു. എല്ലാ ബൂത്തുകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പ്രാദേശിക ഘടകങ്ങളിൽനിന്നു ലഭിച്ച ശേഷമാകും അവലോകനം.
കൊച്ചി∙ വഖഫ് ബോർഡിന്റെ അധിനിവേശത്തിനെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ എംപിമാർ പാർലമെന്റിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിന് അനുകൂലമായി കൈ ഉയർത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നു. കേരളത്തിലെ പൊതു സമൂഹത്തിനൊപ്പം നിൽക്കാൻ എംപിമാർക്ക് ബാധ്യതയുണ്ട്. അതിന് അവർ തയാറായില്ലെങ്കിൽ എംപിമാരുടെ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Results 1-10 of 1287