February 11, 2020

മൂന്നാം വട്ടം കൊടിയേറ്റം

മൂന്നാം തവണയും വിശ്വാസമർപ്പിച്ച ജനത്തിനു നന്ദി പറഞ്ഞാണ് കേജ്‍രിവാൾ തിരഞ്ഞെടുപ്പു നേട്ടത്തെ വരവേറ്റത്. ജനത്തെ സേവിക്കുന്നതു തുടരും. ഇതു പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമാണെന്നും കേജ്‍രിവാൾ അവകാശപ്പെട്ടു. ഡൽഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് രാഷ്ട്രപുനർനിർമാണത്തിന് ആം ആദ്മി പാർട്ടിയെന്ന ബാനറും ഉയർന്നു.