ADVERTISEMENT

വിവാഹം കഴിക്കാൻ താൽപര്യമുള്ള വ്യക്തിയോടു പല സ്ഥലങ്ങളിൽ പല രീതിയിൽ വിവാഹാഭ്യർഥന നടത്താമല്ലോ. ബീച്ചിൽ വച്ചും, മലമുകളിൽ വച്ചും, വീട്ടിലും ഹോട്ടലിലുമൊക്കെ നടക്കുന്ന പ്രൊപ്പോസൽ വിഡിയോകൾ ഇന്റർനെറ്റിൽ വൈറലുമാണ്. ഇവിടെ ഇന്ത്യക്കാരനായ യുവാവ് തന്റെ കാമുകിക്ക് സർപ്രൈസ് ഒരുക്കിയതും, പ്രൊപ്പോസ് ചെയ്തതുമൊക്കെ ഒരു എയർപോർട്ടിൽ വച്ചാണ്. 

ന്യൂസിലാൻഡിലെ ഓക്‌ലൻഡ് എയർപോർട്ടിലാണ് യാത്രക്കാരെ ഞെട്ടിച്ച, പ്രണയം തുളുമ്പുന്ന കാഴ്ച നടന്നത്. ഓക്‌ലൻഡിൽ ബാങ്കിങ് സ്പെഷലിസ്റ്റ് ആയി ജോലി ചെയ്യുന്ന യഷ്‌ രാജ് ഛബ്രയാണ് തന്റെ കാമുകി റിയ ശു‌ക്‌ലയ്ക്കായി സർപ്രൈസ് ഒരുക്കിയത്. ഇരുവരും 8 വർഷത്തോളമായി സുഹൃത്തുക്കളാണ്, ഒരുപാട് സന്തോഷിക്കുകയും ആസ്വദിക്കുകയും ചെയ്ത നാളുകളായിരുന്നുവെന്നും, ഈ പെൺകുട്ടി തന്നെയാണ് തന്റെ ജീവിത പങ്കാളിയാകാൻ പോകുന്നതെന്ന് ആദ്യമേ മനസ്സ് പറഞ്ഞുവെന്നും യഷ് പറഞ്ഞു. അങ്ങനെയാണ് ഇനിയും വൈകിക്കാതെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നത്.

Read also: '72 ഒക്കെ ഒരു പ്രായമാണോ?'; മകന്റെ സമ്മതത്തോടെ അച്ഛനു വിവാഹം, ആരുമില്ലെന്ന സങ്കടം ഇനി പൊന്നമ്മയ്ക്കില്ല

റിയ വിമാനമിറങ്ങുമ്പോഴേക്കും ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും എയർപോർട്ടിൽ എത്തിയിരുന്നു. എയർപോർട്ടിനകത്തെത്തിയ റിയയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയത് റിയയുടെ സഹോദരിയായിരുന്നു. മുന്നോട്ടു നടക്കുമ്പോഴാണ് റിയ അനൗൺസ്മെന്റ് ശ്രദ്ധിക്കുന്നത്. തന്റെ പേര് പറഞ്ഞുകൊണ്ടാണ് അനൗൺസ്മെന്റ് തുടങ്ങിയതുതന്നെ. അമ്പരന്നു പോയ റിയ തന്റെ ബോയ്ഫ്രണ്ടിന്റെ ശബ്ദം ഞൊടിയിടയിൽ തിരിച്ചറിഞ്ഞു. 'നിന്നോടൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് വളരെ സ്പെഷലായിരുന്നു. അതുകൊണ്ടാണ് ഞാനിത് ചോദിക്കുന്നത്. വിൽ യു മാരി മി?' മൈക്കിലൂടെയുള്ള ചോദ്യം കേട്ട് ആകെ അമ്പരന്നു നിൽക്കുന്ന റിയ അടുത്തതായി കാണുന്നത് വിൽ യു മാരി മി എന്ന പ്ലാക്കാർഡുമുയർത്തി നിൽക്കുന്ന വീട്ടുകാരെയും കൂട്ടുകാരെയുമാണ്. 

Read also: ‘കുതിരപ്പവൻ തിളക്ക’ത്തിൽ ഇന്ത്യയുടെ നിദ, ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് 21കാരി

കാമുകിക്കായി പൂക്കളുമായി എത്തിയ യഷ് മുട്ടുകുത്തി നിന്ന് റിയയോട് വിവാഹഭ്യർഥന നടത്തി. യെസ് പറഞ്ഞ റിയയെ യഷ് മോതിരമണിയിച്ചു. കാഴ്ച കണ്ട് എയർപോർട്ടിലുണ്ടായിരുന്നവർ കയ്യടിച്ചും, ആരവമുയർത്തിയുമാണ് സന്തോഷം പ്രകടിപ്പിച്ചത്. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് ആയിരുന്നെന്നാണ് റിയ പറയുന്നത്. ഓക്ലൻഡ് എയർപോർട്ട് സോഷ്യൽമീഡിയയിൽ പങ്കുവച്ച വിഡിയോ വൈറലായി.ഇന്ത്യൻ കല്യാണങ്ങളെപ്പോലെ ഇന്ത്യൻ പ്രൊപ്പോസലുകളും അടിപൊളിയാണെന്നാണ് കമന്റുകൾ പറയുന്നത്. ഇരുവർക്കും ആശംസകൾ അറിയിക്കുകയാണ് ആളുകൾ.

Read also: ഓട്ടിസം തളർത്തിയില്ല; പ്രതിസന്ധിയിലും പാട്ടുപാടി റെക്കോർഡുകൾ നേടിയ മകൻ, തുണയായി അമ്മയും

Content Summary: Indian Man proposes to his girlfriend at Auckland Airport in front of friends and family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com