ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): തൊഴിലിന് അനുസൃതമായ പ്രതിഫലം ലഭിക്കുന്നതാണ്. ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. എതിരാളികളിൽ നിന്ന് ഉപദ്രവങ്ങൾ നേരിടേണ്ടി വരാനും ഇടയുണ്ട്. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. ആഡംബര വസ്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കും. കുടുംബ ജീവിതം സന്തോഷകരമായി തുടരും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പല മാർഗങ്ങളിലൂടെ പണം വന്നുചേരുന്ന സമയമാണ്. കലാകാരന്മാർക്ക് കൂടുതൽ അവസരം ലഭിക്കുകയും പ്രശസ്തി നേടാൻ സാധിക്കുകയും ചെയ്യും. ഓഹരി ഇടപാടുകൾ അപകടകരമായി മാറും. പുതിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ സാധിക്കും. എന്നാൽ തൊഴിൽ മേഖലയിൽ ചില ടെൻഷനുകൾ ഉണ്ടാവാൻ ഇടയുണ്ട്. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം.
 
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. സാമ്പത്തികനില ഭദ്രമായി തുടരും. ബന്ധുക്കളുടെ സഹായം പ്രയോജനകരമായി മാറും. സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ കാലമാണിത്. പൂർവിക സ്വത്ത് കൈവശം വന്നുചേരും. രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കും.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): ആഴ്ചയുടെ ആരംഭം അത്ര ഗുണകരമല്ല എങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ശുഭകരമായി മാറുന്നതാണ്. പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും. സ്വയം ചെയ്യുന്ന കാര്യങ്ങളുടെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരാം. ആരോഗ്യസ്ഥിതി നന്നായി സൂക്ഷിക്കുക. പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും. വരുമാനം മെച്ചപ്പെടും.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): കുടുംബജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമായി മാറും. ആഴ്ചയുടെ തുടക്കവും അവസാനവും കൂടുതൽ മികച്ചത് ആയിരിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ ഒരു വസ്തു തിരിച്ചു കിട്ടാൻ ഇടയുണ്ട്. പൊതുവേ എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ആഴ്ചയുടെ ആരംഭത്തിൽ പലവിധമായ പ്രശ്നങ്ങളും നേരിടേണ്ടി വരാം ടെൻഷനും മനഃക്ലേശവും സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ സംബന്ധമായ തകരാറുകളും വന്നു ചേരാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. ശത്രുക്കളെ കരുതി ഇരിക്കുകയും വേണം. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ബന്ധുജനസഹായവും ഒക്കെ പ്രതീക്ഷിക്കാവുന്ന വാരമാണിത്. മക്കളിൽ നിന്ന് ചില സന്തോഷ വാർത്തകൾ എത്തിച്ചേരും. വാരാന്ത്യത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകും. കുടുംബ സ്വത്ത് നിയമപരമായി കൈവശം വന്നു ചേരും. കിട്ടാനുള്ള പണത്തിൽ ഒരു പങ്ക് ശ്രമിച്ചാൽ കിട്ടാനിടയുണ്ട്. വസ്തു സംബന്ധമായ ക്രയവിക്രയങ്ങൾ ലാഭകരമാകും.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. മക്കളിൽ നിന്ന് സന്തോഷ വാർത്തകൾ കേൾക്കാൻ ഇടയാകും. വരാന്ത്യത്തിൽ ചില അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും തുടർന്നു കൊണ്ടുപോകാൻ സാധിക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സഹോദര സഹായം ലഭിക്കാൻ ഇടയുണ്ട്. തീരെ പ്രതീക്ഷിക്കാത്ത യാത്രകൾ ആവശ്യമായി വരും. വരാന്ത്യം കൂടുതൽ ഗുണകരമായി മാറും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. തൊഴിൽ മാറാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷകരമായ വാർത്തകൾ പ്രതീക്ഷിക്കാം. എതിരാളികളെ വശത്താക്കാൻ സാധിക്കും. പുതിയ വാഹനം സ്വന്തമാക്കും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): വിദ്യാർഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തിക പുരോഗതി കൈവരിക്കാൻ സാധിക്കും. ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അത് സഫലമാകും സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും സമയം വളരെ ഗുണകരമാണ്. നിർമാണം പൂർത്തിയാക്കിയ വീട്ടിലേക്ക് താമസം മാറും. പ്രാർഥനകൾ മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പ്രതീക്ഷിക്കാത്ത യാത്രകളും അനാവശ്യ ചെലവുകളും ഉണ്ടാവാൻ ഇടയുള്ള ഒരു വാരമാണിത്. എന്നാൽ ആഴ്ചയുടെ അവസാനം ചില നേട്ടങ്ങളും ഉണ്ടാകും. കലാമത്സരങ്ങളിൽ ഉന്നത വിജയം നേടും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. പ്രായം ചെന്നവർക്ക് വാതസംബന്ധമായ രോഗങ്ങൾ ശല്യം ചെയ്യാം.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): നല്ലതും ചീത്തയുമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണിത്. ബന്ധുക്കളെ സഹായിക്കേണ്ടതായി വരാം. മക്കൾ കാരണം സമാധാനക്കുറവ് ഉണ്ടാവാം. ബന്ധുക്കളോട് ഒപ്പം ഉള്ള ഒരു യാത്രയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തിക നില തൃപ്തികരമായി തുടരും. നിയമ പ്രശ്നങ്ങൾ നീണ്ടു പോകും. പങ്കാളിയുമായി തെറ്റിദ്ധാരണകൾ ഉണ്ടാവാതെ സൂക്ഷിക്കുക.

English Summary:

Weekly Zodiac Prediction by P B Rajesh 2024 April 07 to 13

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com