ADVERTISEMENT

ചോദ്യം : എന്റെ മകനു നാലു വയസ്സു കഴിഞ്ഞു. ഇപ്പോൾ നഴ്സറി സ്കൂളിൽ പോകുന്നുണ്ട്. അവിടെ പോകാൻ വലിയ ഇഷ്ടമാണ്. നന്നായി സംസാരിക്കുകയും പാട്ടു പാടുകയും ഒക്കെ ചെയ്യും. എന്നാൽ, സ്കൂളിൽ ടീച്ചർ പറയുന്നത് ഒരുമിനിറ്റ് അടങ്ങിയിരിക്കില്ല എന്നാണ്. എപ്പോഴും ഓടിക്കൊണ്ടിരിക്കും. എല്ലാവരും ചേർന്നു കളിക്കുമെങ്കിലും പെട്ടെന്നു ദേഷ്യം വരും. കൂടാതെ വഴക്കും കൂടും. ഇത് തനിയെ മാറുമോ? എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോ?

Read Also : ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം പങ്കിട്ട് സിയ; സ്വന്തം കുട്ടിയുമായി മൽസരവേദിയിലെത്തി ചരിത്രമെഴുതി ട്രാൻസ് കപ്പിൾ

ഉത്തരം: അടങ്ങിയിരിക്കാൻ കഴിയാതെ എപ്പോഴും ഓടിക്കൊണ്ടിരിക്കുക, അല്ലെങ്കിൽ ഇളകിക്കൊണ്ടിരിക്കുക (Hyper activity), ചെറിയ കാര്യത്തിനു വഴക്കുണ്ടാക്കുകയും സ്വയം നിയന്ത്രിക്കുവാൻ കഴിയാതിരിക്കുകയും ചെയ്യുക (Impulsivity), പെട്ടെന്നു ശ്രദ്ധ മാറുകയും ഒന്നു ചെയ്യുന്നതു പൂർത്തിയാക്കാതെ അടുത്തതിലേക്കു മാറുകയും ചെയ്യുക (Inattention) ഇതാണ് ചെറിയ കുട്ടികളിൽ‍ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്‌ടിവിറ്റി ഡിസോർഡർ (ADHD) എന്ന പെരുമാറ്റ പ്രശ്നത്തിന്റെ ലക്ഷണങ്ങൾ. ADHD എന്നത് മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിലുള്ള തകരാറുമൂലം ഉണ്ടാകുന്ന പ്രശ്നമാണ്. അതുകൊണ്ട്, അടിച്ചതുകൊണ്ടോ ചീത്ത പറഞ്ഞതുകൊണ്ടോ അതു മാറില്ല. ADHD എന്നതു തുടങ്ങുന്നത് അല്ലെങ്കിൽ പ്രകടമാകുന്നത് ഏതു പ്രായത്തിലും ആകാം.

angry-kid-girl-brastock-shutterstock-com
Representative Image. Photo Credit : Brastock/Shutterstock.com

മൂന്നു നാലു വയസ്സിലോ അതിനുമുൻപോ ഈ പ്രശ്നം അധിക കുട്ടികളിലും മനസ്സിലാക്കാൻ കഴിയും. ADHD ഉള്ള കുട്ടികളിൽ ഈ സ്വഭാവ പ്രത്യേകതകൾ ഏതെങ്കിലും ഒരു സ്ഥലത്തു മാത്രമായിരിക്കില്ല. വീട്ടിനകത്തും വീടിനു പുറത്തും സ്കൂളിലും ഒക്കെ ഈ പെരുമാറ്റം അവർ കാണിക്കും. ADHD ഉള്ള കുട്ടികൾ സംസാരിക്കാൻ തുടങ്ങുന്നത് മിക്കപ്പോഴും താമസിക്കുന്നതായി കണ്ടിട്ടുണ്ട്. ബുദ്ധി വളർച്ച കുറവുള്ള കുട്ടികളിൽ ADHD ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ADHD ഉള്ള കുട്ടികളിൽ വലിയൊരു പങ്ക് സാധാരണ ബുദ്ധി വളർച്ച ഉള്ളവരാണ്. കുട്ടികൾ വളരുന്നതിനനുസരിച്ച് ‘ഹൈപ്പർ ആക്റ്റിവിറ്റി’ കുറഞ്ഞു വരുന്നതായും ശ്രദ്ധക്കുറവും എടുത്തുചാടി കാര്യങ്ങൾ ചെയ്യുന്ന പ്രവണതയും കാണാറുണ്ട്. ADHD ക്കു ഫലപ്രദമായ മരുന്നുകളും പെരുമാറ്റ ചികിത്സയും ഉണ്ട്. സാധാരണയായി അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളില്‍ അത്യാവശ്യമാണെങ്കിൽ മാത്രമേ മരുന്നുകൾ നൽകാറുള്ളൂ. പെരുമാറ്റ ചികിത്സയാണു ഫലപ്രദം. 

(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)

കിഡ്നിയുടെ ആരോഗ്യം നിശ്ചയിക്കുന്നത് ക്രിയാറ്റിൻ മാത്രം അടിസ്ഥാനമാക്കിയല്ല - വിഡിയോ

English Summary:

Powerful strategies to deal with a hyperactive child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com