ADVERTISEMENT

സാവോ പോളോ തീരക്കടലിൽ സ്വസ്ഥമായി നീന്തിത്തുടിക്കുകയായിരുന്ന തിമിംഗലത്തെ വിടാതെ പിന്തുടർന്നു ശല്യപ്പെടുത്തിയത് ഒട്ടും ശരിയായില്ല. അതും ബ്രസീലിന്റെ മുൻ പ്രസിഡന്റ്.  കടൽയാത്രയ്ക്കിടെ തിമിംഗലത്തെ കണ്ടാൽ അകലം പാലിക്കണമെന്ന നിയമം ലംഘിച്ചതിന് ജൈർ ബൊൽസൊനാരോയ്ക്ക് എതിരെ അന്വേഷണം നടക്കുകയാണിപ്പോൾ. കഴിഞ്ഞ വർഷം ജൂണിൽ ബോട്ടുസവാരി നടത്തുമ്പോ‍ഴായിരുന്നു തിമിംഗലത്തെ ശല്യപ്പെടുത്തിയത്. 

100 മീറ്റർ അകലം പാലിക്കണമെന്ന നിയമം ജലരേഖയാക്കി ബൊൽസൊനാരോ ബോട്ടു പായിച്ചത് തിമിംഗലത്തിൽനിന്ന് വെറും 15 മീറ്റർ അകലത്തിൽ. കുതിച്ചുയർന്നും താണുമുള്ള തിമിംഗലക്കാഴ്ചകൾ ഫോണിൽ പകർത്തുന്നുമുണ്ടായിരുന്നു. ഇതിന്റെയെല്ലാം വിഡിയോ പുറത്തായതാണു കേസായത്. 

Read Also: അനുഭവിക്കുന്നത് രേഖപ്പെടുത്തുന്ന ചൂടിലുമധികം; വേനൽ മാർച്ചിലേക്ക്, രാത്രിയിലും വിയർക്കും.

ഇടതുപക്ഷക്കാരൻ ലുല ഡസിൽവയോടു തോറ്റ് 2022 ഡിസംബറിൽ പ്രസിഡന്റ് പദവി നഷ്ടമായതു മുതൽ തിരഞ്ഞെടുപ്പ് അട്ടിമറി ഉൾപ്പെടെ വിവിധ കേസുകളിൽപ്പെട്ടിരിക്കുകയാണ്  തീവ്രവലതു പക്ഷ നേതാവ്. പിഴയടച്ചാൽ തിമിംഗലക്കേസ് തീർന്നേക്കുമെങ്കിലും രാഷ്ട്രീയ എതിരാളികൾക്കു രഹസ്യനിരീക്ഷണം ഏർപ്പെടുത്തിയതടക്കം മറ്റു കേസുകൾ കിടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com