ADVERTISEMENT

അബുദാബി ∙ ലൂവ്റ് അബുദാബി മ്യൂസിയത്തിൽ നടന്ന രാജ്യാന്തര യോഗാ ദിനാചരണത്തിൽ വൻ ജനപങ്കാളിത്തം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 350 പേർ പങ്കെടുത്തു. സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ വിഡിയോ സന്ദേശത്തോടെയാണ് പരിപാടി ആരംഭിച്ചത്.

 

സഹിഷ്ണുതയും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ യോഗാചരണത്തിലൂടെ സാധിക്കട്ടെയെന്ന് ഷെയ്ഖ് നഹ്യാൻ ആശംസിച്ചു. 40 മിനിറ്റു നീണ്ട യോഗാചരണത്തിൽ സ്ത്രീകളും കുട്ടികളും പങ്കെടുത്തു. വസുദൈവ കുടുംബകം എന്ന പ്രമേയത്തിലായിരുന്നു പരിപാടികൾ. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറിന്റെ നേതൃത്വത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരും  സ്കൂൾ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. യോഗ മാറ്റും ചെടിയും സമ്മാനമായി നൽകി.

 

21ന് മിനാ റാഷിദ് പോർട്ടിൽ ഡിപി വേൾഡ് ക്രൂസ് ടെർമിനൽ മൂന്നിൽ രാവിലെ 7 മുതൽ 9 വരെയായിരിക്കും പരിപാടി. വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ സയൂദി മുഖ്യാതിഥിയായിരിക്കും ഇരുനൂറിലേറെ നാവികരുമായി ഐഎൻഎസ് ബ്രഹ്മപുത്രയുടെ സാന്നിധ്യവും യോഗാദിനാചരണത്തെ സമ്പന്നമാക്കും. ഇതേ ദിവസം വൈകിട്ട് 6 മുതൽ 9 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ   യോഗാദിനാചരണം നടക്കും. ഷെയ്ഖ് നഹ്യാനായിരിക്കും ഇവിടെ മുഖ്യാതിഥി.

English Summary: International Day of Yoga celebrated at Louvre Abu Dhabi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com