ADVERTISEMENT

ചോദ്യം : ശരീരമാകെ ചൊറിച്ചിൽ സഹിക്കവയ്യാതെ ഞാനൊരു ഡെർമറ്റോളജിസ്റ്റിനെ കണ്ടപ്പോൾ എന്റെ രക്തവും വൃക്കകളുടെ പ്രവർത്തനവും പരിശോധിക്കണമെന്നു പറഞ്ഞു. ഇതിന്റെ ആവശ്യമുണ്ടോ ഡോക്ടർ?

ഉത്തരം: അവിശ്വസനീയമായി തോന്നാമെങ്കിലും ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ ക്രോണിക് കിഡ്നി രോഗലക്ഷണം തന്നെയാണ്. ഇതിനെ പ്രൂററ്റിസ് എന്നാണ് വിളിക്കുക. ഈർപ്പം കുറഞ്ഞ തൊലിപ്പുറത്ത് അധികം ചൊറിഞ്ഞാൽ ചുവന്ന പാടുകൾ വരുകയും ഇൻഫെക്ഷന് ഇടവരുത്തുകയും ചെയ്യാം. ഇതിനു കാരണങ്ങൾ പലതാണ്. 

Photo Credit : New Africa / Shutterstock.com
Photo Credit : New Africa / Shutterstock.com

1. അമിതമായ പിടിഎച്ച് ഹോർമോൺ ലെവൽ
2. ഹിസ്റ്റാമിൻ റിലീസിലെ വർധന
3. ശരീരത്തിലെ ഇമ്യൂൺ സിസ്റ്റത്തിലെ അപാകത
4. വൃക്കകൾ തകരാറിലായാൽ രക്തത്തിൽ അമിതമായി അലുമിനിയം, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. ഈ ധാതുക്കളുടെയും ഇലക്ട്രോലൈറ്റുകളുടെയും സന്തുലിതാവസ്ഥ തകരാറിലാവുക.
5. ഡയാലിസിസ് പ്രക്രിയയിലെ അപൂർണത.
രോഗികളുടെ അപക്വമായ പെരുമാറ്റവും ഡയാലിസിസിന്റെ താഴ്ന്ന നിലവാരവും ഇതിനിടയാക്കുന്നു. ശരീരത്തിലെ ചൊറിച്ചിൽ അസഹനീയമാകുന്നത് രാത്രിയിലും ചൂടുകാലത്തും മറ്റു വിഷമതകൾ അലട്ടുമ്പോഴുമൊക്കെയാകാം. ആത്മവിശ്വാസം തന്നെ ഹനിക്കുംവിധം ഈ അവസ്ഥയുണ്ടാകാം. ഉറക്കക്കുറവും പ്രതികരണശേഷിയിലെ വൈകല്യവും സംഭവിക്കാം. പ്രൂറിറ്റിസ് എന്ന ഈ രോഗത്തെ ചികിത്സിക്കുവാനുള്ള മരുന്നുകൾ ലഭ്യമാണ്. ഡയാലിസിസിന്റെ ഫ്രീക്വൻസിയും ഗുണമേന്മയും നിർണയിക്കുന്നതിനുള്ള നെഫ്രോളജിസ്റ്റിന്റെ അഭിപ്രായം മാനിക്കുക തന്നെ വേണം.

വെള്ളം കുടിയും കിഡ്നി രോഗങ്ങളും: വിഡിയോ

English Summary:

Severe Body Itching can be a symptom of Chronic Kidney Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com