ഹാപ്പി ന്യൂ ഇയർ! പോയവർഷത്തെ മികച്ച 6 വീടുകൾ കാണാം

Mail This Article
കേരളത്തിലെ വ്യത്യസ്ത രൂപ-ഭാവ-ഗുണ സവിശേഷതകളുള്ള വീടുകൾ വായനക്കാർക്ക് മുൻപിൽ കഴിഞ്ഞ വർഷം ഹോംസ്റ്റൈൽ ചാനലിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അതിൽനിന്നും ഏറ്റവും മികച്ച പ്രതികരണം ലഭിച്ച 6 വീടുകൾ സംക്ഷിപ്തമായി പുനരവതരിപ്പിക്കുന്നു.
ഒരു ചെറുകുടുംബത്തിന് പറ്റിയ വീട്! ഇത് മലയാളികൾ കണ്ടുപഠിക്കണം
മറ്റുള്ളവരുടെ ഭവനസങ്കൽപങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട്-ഡിസൈനർ ദമ്പതികൾ സ്വന്തം വീട് പണിതാൽ എങ്ങനെയിരിക്കും? അതിനുള്ള ഉത്തരമാണ് കായംകുളത്തിനടുത്ത് കറ്റാനത്തുള്ള രശ്മിയുടെയും നെബുവിന്റെയും പുതിയ വീട്. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് എത്ര വലുപ്പമുള്ള വീട് വേണം എന്ന ചോദ്യത്തിനും കൂടി ഈ വീട് ഉത്തരം നൽകുന്നുണ്ട്. വെറും 1150 ചതുരശ്രയടിയാണ് ഈ മിനിമൽ വീടിന്റെ വിസ്തീർണം. മലയാളികൾക്ക് പാഠപുസ്തകമാക്കാവുന്ന സ്വന്തം വീടിന്റെ കഥ ആർക്കിടെക്ട് രശ്മി പറയുന്നു.
Project facts
Location- Kattanam, Alappuzha
Plot- 13 cent
Area- 1150 Sq.ft
Owner/Architect/Designer- Reshmi Nebu & Nebu John
Stupica Architects & Interior Designers, Kayamulam
Mob- 9846032157, 9544667106
Y.C- 2021
***

സൂപ്പർഹിറ്റ്; മലപ്പുറത്തുള്ള വീട് വയനാട്ടിലെത്തിയ കഥ! ഇത് കേരളത്തിൽ അപൂർവം

വയനാട് മാനന്തവാടി സ്വദേശി ഡിക്കൻസ് ഇസ്രായേലിൽ നഴ്സാണ്. കുറച്ചു വർഷങ്ങൾക്ക് അവിടെവച്ചാണ്, ഡിസൈനറായ ഹിദായത്ത് നിർമിച്ച സ്വന്തം വീടിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനവും വിഡിയോയും മനോരമഓൺലൈനിൽ കാണുന്നത്. ഒറ്റനോക്കിൽ തന്നെ ആൾക്ക് വീട് ഇഷ്ടമായി. നാട്ടിൽ വീടുവയ്ക്കാൻ പദ്ധതിയിട്ടിരുന്ന ഡിക്കൻസ് ഉറപ്പിച്ചു, 'ഇതുതന്നെ എന്റെയും സ്വപ്നവീട്'.

ഉടനെ ഹിദായത്തിനെ ഫോണിൽ ബന്ധപ്പെട്ടു. 'താങ്കളുടെ വീടിന്റെ ഫോട്ടോകോപ്പി എനിക്ക് എന്റെ നാട്ടിൽ പണിതുതരാമോ' എന്നായിരുന്നു ചോദ്യം. മലപ്പുറത്ത് നിന്നും മൂന്നരമണിക്കൂറോളം യാത്രയുണ്ട് മാനന്തവാടിക്ക്. ആദ്യം ഹിദായത്ത് ഒന്ന് മടിച്ചെങ്കിലും, ഡിക്കൻസിന്റെ നിർബന്ധത്തിൽ ഒടുവിൽ സമ്മതംമൂളി
അങ്ങനെ മാനന്തവാടിയിലുള്ള 10 സെന്റിൽ പണിതുടങ്ങി. പൂർണമായും ഡിസൈനറിനെ വിശ്വസിച്ച് ഏൽപിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. ഇടയ്‌ക്കെത്തിയ ലോക്ഡൗൺ അതിജീവിച്ച് പണി തുടങ്ങി പത്താം മാസം വീട് പൂർത്തിയായി. വിദേശത്തിരുന്ന് വിഡിയോകോളിലൂടെയാണ് ഡിക്കൻസ് പണി വിലയിരുത്തിയത്. എന്തിനേറെ വീടുപണി തുടങ്ങിയശേഷം പാലുകാച്ചലിനാണ് ഗൃഹനാഥൻ ആദ്യമായി നാട്ടിലെത്തുന്നതുതന്നെ..
പുതിയ വീടിന്റെ അകംപുറം ലുക്ക് മാത്രമല്ല, സൗകര്യങ്ങളും ഏറെക്കുറെ മാതൃകയാക്കിയ വീട്ടിലെപോലെതന്നെ. സിറ്റൗട്ട്, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്,കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
Project facts
Location- Mananthavady, Wayanad
Plot- 10 cent
Area- 1500 Sq.ft
Owner- Dickens, Josmi Jose
Designer- Hidayath Bin Ali
Design Arch Architecture Studio, Calicut, Malappuram
Mob- 98460 45109

Y.C- 2021 Nov
****


അദ്‌ഭുതം തന്നെ; വെറും 5 ലക്ഷമേ ആയിട്ടുള്ളോ'! സൂപ്പർഹിറ്റായി വീട്...
വർഷങ്ങൾ പഴക്കമുള്ള തനി നാടൻവീട്. ചോർച്ചയും സ്ഥലപരിമിതിയുമുണ്ട്. വീടൊന്ന് കാലോചിതമായി നവീകരിക്കണം. എന്നാൽ 5 ലക്ഷം രൂപയെ ബജറ്റുള്ളൂ. ഈ ആവശ്യവുമായാണ് മലപ്പുറം എളങ്കൂർ സ്വദേശി ശ്രീജിത്, ഡിസൈനർ സനൂപിനെ സമീപിച്ചത്. വീട്ടുകാരുടെ ആവശ്യം നന്നായി മനസ്സിലാക്കിയ സനൂപ് കൈകൊടുത്തു. കുറച്ചു മാസങ്ങൾക്കുള്ളിൽ സുന്ദരമായ ഒരു വീടായി പഴയ ഭവനം രൂപംമാറി.
അധികം പൊളിച്ചു പണിയില്ലാതെ അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയും, സാമഗ്രികളുടെ പുനരുപയോഗത്തിലൂടെയുമാണ് 5 ലക്ഷത്തിനുള്ളിൽ പഴയ 'പുതിയ വീട്' സഫലമായത്. നിലവിലെ വീടിന്റെ ഭിത്തികൾക്ക് ബലം കൂട്ടുകയും പുതിയ പുറംകാഴ്ച നൽകി ഇടങ്ങൾ വിശാലമാക്കുകയുമാണ് ചെയ്തത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 850 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. പഴയ വീടിനേക്കാൾ 50 ചതുരശ്രയടി മാത്രമാണ് കൂടുതലുള്ളത്.
പഴയ കഴുക്കോൽ എല്ലാം ദ്രവിച്ചു പോയിരുന്നു. ഇത് പൂർണമായും മാറ്റി പകരം ജിഐ ട്രസ് വർക്ക് ചെയ്ത് പഴയ ഓട് പോളിഷ് ചെയ്തു വിരിച്ചതോടെ വീടിനു നവീനഭാവം കൈവന്നു. നേരത്തെ ചരിഞ്ഞ ഒറ്റ മേൽക്കൂരയായിരുന്നു. ഇതിനു പകരം രണ്ടു തട്ടായി പുതിയ മേൽക്കൂര നിർമിച്ചു.
അങ്ങനെ പ്ലാൻ ചെയ്തത് പോലെ വെറും 5 ലക്ഷം രൂപയ്ക്ക് വീട് അടിമുടി മാറി. വീടിന്റെ ചിത്രങ്ങൾ കണ്ട പലരും പുതിയ വീട് വച്ച കാര്യം പറഞ്ഞില്ലലോ എന്നാണ് ചോദിച്ചത്. ഇത് പഴയ വീടുതന്നെയാണ് എന്ന് പറയുമ്പോൾ അവരുടെ കണ്ണിൽ അദ്‌ഭുതം മിന്നിമറയുന്നത് കാണാം. ഗൃഹനാഥൻ പറയുന്നു..
Project facts
Location- Elankur, Malappuram
Area- 850 SFT

Owner- Sreejith
Designer- Sanoop

Mob- 90480 20052

***
കേരളം ഭാവിയിൽ ഈ വീട് അടയാളപ്പെടുത്തും! ഇത് സാധാരണക്കാർക്ക് പ്രതീക്ഷ നൽകുന്നു
കേരളത്തിൽ ഇപ്പോൾ പിന്തുടർന്നുപോകുന്ന അനഭിലഷണീയമായ ഭവനനിർമാണ രീതികൾക്ക് സമൂലമായ മാറ്റം വരണം എന്ന ചിന്തയിൽ നിന്നാണ് ഈ വീടിന്റെ ജനനം. പരിസ്ഥിതി സൗഹൃദ വീടുകളുടെ പ്രചാരകരാണ് ആർക്കിടെക്ട് ദമ്പതികളായ അജയ് എബിയും താര പണ്ടാലയും. ചെലവ് കുറഞ്ഞ നിരവധി പച്ചത്തുരുത്തുകൾ ഇവർ ഇതിനോടകം നിർമിച്ചു നൽകിയിട്ടുണ്ട്.
കുറേക്കാലമായി ഇരുവരും ഒരു പരീക്ഷണശാലയിൽ ആയിരുന്നു. അജയ്‌യുടെ മാതാപിതാക്കൾക്ക് നിർമിച്ചു നൽകുന്ന വീടാണ് ഇരുവരും പുതുപരീക്ഷണമാക്കി മാറ്റിയത്. ഒടുവിൽ അത് വിജയം കണ്ടു. അടിത്തറ കെട്ടേണ്ട, ഭിത്തി തേക്കേണ്ട, മേൽക്കൂര വാർക്കേണ്ട, പെയിന്റ് അടിക്കേണ്ട..ഇതിനെല്ലാമുപരി ചെലവ് വളരെ കുറവ്..ഇതൊക്കെയാണ് പുതിയ വീടിന്റെ സവിശേഷതകൾ. ഇത്തരം നിർമാണരീതി കൂടുതൽ ജനകീയമായാൽ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ നല്ല വീടുകൾ സഫലമാക്കാനാകും.
6 സെന്റിൽ സ്ഥലപരിമിതി അനുഭവപ്പെടാതെ , അധികം പരിപാലനം ആവശ്യപ്പെടാത്ത വിധത്തിൽ, മാതാപിതാക്കൾക്ക് വിശ്രമജീവിതം സന്തോഷകരമാക്കാൻ വേണ്ടതെല്ലാം ഒരുക്കി നൽകി. വ്യാവസായിക മാലിന്യങ്ങൾ സംസ്കരിക്കുമ്പോൾ ലഭിക്കുന്ന ഫ്ലൈ ആഷ് കൊണ്ടു നിർമിച്ച, AAC ബ്രിക്കുകൾ (Aerated Concrete Blocks) ഉപയോഗിച്ചാണ് ഭിത്തി കെട്ടിയത്. ഭാരം കുറവ്, മണൽ ആവശ്യമില്ല, ഭിത്തി പ്ലാസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല, ചൂടിനെ പ്രതിരോധിക്കുന്നു തുടങ്ങിയവയാണ് ഇതിന്റെ ഗുണങ്ങൾ. സിമന്റും പശയും ചേർത്ത മിശ്രിതം കൊണ്ടാണ് ഭിത്തികൾ പടുത്തുയർത്തിയത്.
നിലവിൽ ഒരിടത്തരം വീടിനു ചതുരശ്രയടിക്ക് കുറഞ്ഞത് 1800 രൂപയെങ്കിലും ചെലവാകും. അവിടെയാണ് ട്വിസ്റ്റ്. ഇവിടെ മൊത്തം ചെലവ് 30 % കുറയ്ക്കാൻ സാധിച്ചു. മാതാപിതാക്കൾക്ക് വേണ്ടി, പണികളുടെ എല്ലാ ഘട്ടത്തിലും മകനായ ആർക്കിടെക്ട് നേരിട്ട് സൂപ്പർവിഷൻ നടത്തിയതും ചെലവ് കുറയ്ക്കാൻ സാധിച്ചു. ഏത് നട്ടുച്ചയ്ക്ക് വീട്ടിലേക്ക് പ്രവേശിച്ചാലും സുഖകരമായ ഒരു തണുപ്പാണ് സ്വാഗതം ചെയ്യുക. ഇപ്പോൾ ഈ വീട് കണ്ടു നിരവധി സാധാരണക്കാരാണ് ഇത്തരമൊരു വീട് നിർമിച്ചു നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ആർക്കിടെക്ടുകളെ സമീപിക്കുന്നത്.തങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വായത്തമാക്കിയ ഈ പുതിയ സാങ്കേതികവിദ്യയുടെ പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് അജയും താരയും. ഇത് കൂടുതൽ ജനകീയമായാൽ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ നല്ല വീടുകൾ നിർമിക്കാൻ കഴിയും എന്ന് ആർക്കിടെക്ടുകൾ അവകാശപ്പെടുന്നു.
Project facts
Location- Pattimattom, Kakkanad
Plot- 6 cent

Area- 1600 SFT
Owner- Abraham & Jeysili

Architects- Ajay Abey, Tara Pandala

Centre for Sustainable Build& Environment, Kochi
Mob- 85930 61706
Y.C- 2020
***
ഇതാണ് ഭാവികേരളത്തിലെ വീട്; സൂപ്പർ ടെക്‌നോളജി, കുറഞ്ഞ ചെലവ്, മിന്നൽ വേഗം!
ഭാവി കേരളത്തിന്റെ കെട്ടിടനിർമാണരീതി എന്നു വിശേഷിപ്പിക്കുന്ന LGSFS (Ligth Gauge Steel Frame Structure) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച അദ്ഭുതവീടിന്റെ വിശേഷങ്ങൾ കാണാം.. വയനാട് സുൽത്താൻ ബത്തേരിയിലുള്ള 5 സെന്റ് സ്ഥലത്താണ് മോബിഷ് വീടുപണിയാൻ തിരഞ്ഞെടുത്തത്. കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ഒരു വീട് എന്ന അന്വേഷണമാണ് LGSFS (Ligth Gauge Steel Frame Structure) സാങ്കേതിവിദ്യയിലേക്കെത്തിയത്.
വെറും നാലര മാസം കൊണ്ട് വീടുപണി പൂർത്തിയായി. ഇതിനിടയിൽ കൊറോണയും ലോക്ഡൗണും വന്നതുകൊണ്ടാണ് അത്രയുമെടുത്തത്. സാധാരണഗതിയിൽ മൂന്നു മാസം കൊണ്ട് പണിതീർക്കാം. വെറും മൂന്നു തൊഴിലാളികളാണ് സ്ട്രക്ചർ പണിക്ക് ഉണ്ടായിരുന്നത്. നമ്മുടെ നാട്ടിൽ സാധാരണ ഒരാൾ വീടുപണി തുടങ്ങിയാൽ പിന്നെ നെട്ടോട്ടമായിരിക്കുമല്ലോ. എന്നാലിവിടെ പണി തുടങ്ങി അവസാനിക്കുംവരെ ഒന്നോ രണ്ടോ തവണ മാത്രമാണ് ഗൃഹനാഥൻ, ഇവിടേക്ക് തിരിഞ്ഞുനോക്കിയത്.
തെർമൽ-അക്കൗസ്റ്റിക് ഇൻസുലേഷനുള്ള മേൽക്കൂരയാണ് ഒരുക്കിയത്. അതിനാൽ വീടിനുള്ളിൽ ഫാൻ. എസി ആവശ്യമേയില്ല. വയനാട് പോലുള്ള പ്രദേശത്ത്, തണുപ്പ് കാലത്ത്, വീടിനുള്ളിൽ സുഖകരമായ ചൂടും നിലനിൽക്കുന്നു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 33 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയായി.
Project facts
Location- SulthanBatheri, Wayanad

Plot- 5 cent

Area- 1400 SFT

Owner- Mobish Thmas
Architect- Hashim Muhammed
Designer & Developer- Majid T K
ODF Group, Calicut
Ph:- +91-8078791292
Budget- 33 lakhs
Y.C- Jan 2021
***
ഇത് കേരളത്തിൽ ഒന്നുമാത്രം! ചെലവ് 6.5 ലക്ഷം; ഹിറ്റായി അദ്ഭുതവീട്
തൃശൂർ ഇരിങ്ങാലക്കുടയാണ് കേരളത്തിൽ അപൂർവമായി മാത്രമുള്ള ഈ വീട് സ്ഥിതിചെയ്യുന്നത്. 20 അടി നീളവും 8 അടി വീതിയുമുള്ള ഒരു കണ്ടെയിനർ ഉപയോഗിച്ചാണ് ഈ വീട് നിർമിച്ചത്. വെറും 322 ചതുരശ്രയടി മാത്രം വിസ്‌തീർണമുള്ള വീട്ടിൽ ഒരു ബെഡ്‌സ്‌പേസ്, സ്റ്റഡി സ്‌പേസ്, കിച്ചൻ, ബാത്റൂം എന്നിവ ഉൾക്കൊള്ളിച്ചു. വെറും 6.5 ലക്ഷം രൂപയാണ് വീടിനു ചെലവായത്.
രണ്ടു പേർക്ക് സുഖമായി താമസിക്കാൻ ചെലവ് വളരെ കുറച്ച് ഒരു വെക്കേഷൻ വീട് എന്നതാണ് ഉടമസ്ഥൻ പ്രിജി ആർക്കിടെക്ട്സിനോട് ആവശ്യപ്പെട്ടത്. അങ്ങനെയാണ് കണ്ടെയിനർ വീട് എന്ന ആശയത്തിലേക്ക് എത്തിയത്. കേരളത്തിലെ ഇല്ലായ്മകളുടെ കാലത്തെ പഴയ വീടുകളുടെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകും ഈ വീടിന്റെ മേൽക്കൂര. വള്ളത്തിന്റെ ആകൃതിയിൽ മെടഞ്ഞെടുത്ത് ഓലമേഞ്ഞ മേൽക്കൂരയാണ് വീടിന്.
കണ്ടെയിനർ വീടുകൾ ചൂടുകാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ പ്രായോഗികമാണോ എന്ന് ചോദിക്കുന്നവരുണ്ട്. അതിനുള്ള മറുപടി കൂടിയാണ് ഈ പരീക്ഷണവീട്. ചൂടിനെ തടയാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.
Project fact
Location- Irinjalakuda, Thrisur
Plot- 7.5 cent
Area- 322 SFT
Owner- Praji Cherakulam
Architects- Amal Sudharman, Kiran Cherakulam
Walls N Voids Atelier, Thrissur
Mob- 8330833633
Y.C- 2021
Budget- 6.5 Lakhs
English Summary- Best Houses in 2021; Most Read DreamHome Articles in Manoramaonline 2021