ആണുങ്ങളുടെ ബ്ളൗസ്
രാജീവൻ അത്ഭുതത്തോടെ വിളിച്ചു പറഞ്ഞു... നോക്കൂ, ഒരു ബ്ളൗസ് ! അതോടെ സജീവനും പറഞ്ഞു... അതെ ചുവന്ന ബ്ളൗസ് ! സെബാസ്റ്റ്യനും അരവിന്ദനും ഓടി വന്നു.. ഇതാരുടെ ബ്ളൗസ്?
അരവിന്ദൻ പറഞ്ഞു.. ചന്ദേരി സിൽക് കോട്ടൺ ബ്ളൗസ്. സൈസ് 36, പ്രായം 30, കല്യാൺ സിൽക്സ്. മറ്റു മൂന്നു പേരും അത്ഭുതപ്പെട്ടു നോക്കുന്നതു കണ്ട് അരവിന്ദൻ പറഞ്ഞു... എന്റെ അമ്മ ടെയ്‍ലറായിരുന്നു
വിനോദ് നായർ
December 12, 2022