ചിലർ ഇഫലിനെ പേടിക്കുന്നു; ചിലർ ചിലന്തികളെ
ഇഫൽ ഒരു വാസ്‌തുശില്പ കലാപമാണ്. ചിലന്തിയാകട്ടെ, ഇരുപത്തി രണ്ടാം നൂറ്റാണ്ടിൽ പോലും എൻജനിറിങ് ജ്ഞാനികൾക്ക് അപ്രാപ്യമായൊരു ഘടനാ കലാപം എത്രയോ ദശലക്ഷം വർഷങ്ങൾക്കു മുൻപേ ദ്രവ്യത്തിലും രചനയിലും സ്വായത്തമാക്കിയൊരു ചെറിയ ജീവിയാണ്. ചിലന്തിയെയാണ്, വലയെ അല്ല, ആളുകൾ ഭയക്കുന്നതെന്ന ന്യായം സ്വീകാര്യം (ഒരു ഗുഹയിലെ ചിലന്തിയിൽ നിന്ന് റോബർട് ബ്രൂസ് ആർജ്ജിച്ച പ്രചോദനത്തിൽ ചിലന്തിയും വലയും അദ്വൈതമാണെങ്കിൽ പോലും)
മേതിൽ
February 16, 2023