മൂല്യങ്ങളാണ് പ്രവൃത്തികളെ നിശ്ചയിക്കുന്നത്. പ്രവൃത്തികളാണ് മനുഷ്യനെ നിർവചിക്കുന്നത്. മൂല്യങ്ങൾ നമ്മെ തേടി വരില്ല, അവ തേടി നാം പോകണം. ജീവിതമൂല്യങ്ങൾ തേടുന്നവർക്കു വായിക്കാനൊരു പംക്തി.
ഇംഗ്ലിഷിൽ കവിതാരൂപത്തിൽ രചിക്കപ്പെട്ടതാണ് താഴെക്കാണുന്ന ഹൃദ്യമായ പ്രാർഥന. ആരെയും സ്പർശിക്കുന്നതും ആർക്കും പ്രസക്തവുമായ ഇൗ പ്രാർഥന അതിന്റെ മൂലരൂപത്തിൽ അവതരിപ്പിക്കാനാവാത്തതു കൊണ്ട്, പദ്യരൂപത്തിൽ പ്രസിദ്ധ കവയിത്രി ബാലാമണിയമ്മ പരിഭാഷപ്പെടുത്തിയിട്ടുള്ളത് ഇതോടൊപ്പം ചേർക്കുന്നു.
ഗദ്യരൂപത്തിൽ പ്രാർഥന:
ഇൗശ്വരൻ സർവവ്യാപിയെന്നു നിർവചിക്കാൻ എളുപ്പം. എന്നാൽ, അവിടുത്തെ സാന്നിധ്യം അനുഭവവേദ്യമാക്കുന്നതാണു പ്രശ്നം. അതിനുവേണ്ടി, പല കാര്യങ്ങൾ നിറവേറ്റിയെന്നു വരാം. തീർഥാടനം, പുണ്യകേന്ദ്ര സന്ദർശനം, നേർച്ചകൾ ഇങ്ങനെ പലതും. ഇവ മൂലം സംതൃപ്തിയോ ചാരിതാർഥ്യമോ അനുഭവപ്പെട്ടുവെന്നും വരാം. പക്ഷേ, ദൈവവുമായിട്ടുള്ള
മനുഷ്യനെ മാലാഖയായി ഉയർത്താൻ അവന്റെ കൃതജ്ഞതാനിർഭരമായ ഹൃദയത്തിനു കഴിയും. എന്നാൽ , നന്ദികേട് മനുഷ്യനെ മൃഗത്തെക്കാൾ തരം താഴ്ത്തും. ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതാണ് താൻ ചെയ്ത കർമത്തിനു നന്ദിയുടെ പ്രതികരണം. അതു പക്ഷേ, പലരും മറന്നു പോകുന്ന ഒന്നായി അനുഭവപ്പെടാറുണ്ട്.
മഹാത്മജി ഇന്ത്യയിലെ
ദുരിതപൂർണവും വിനാശകരവുമായ സംവത്സരത്തോടാണു നാം വിടപറയുന്നത്. മധുരസ്വപ്നങ്ങളും ശുഭപ്രതീക്ഷകളുമായാണ് 2020നെ നാം സ്വാഗതം ചെയ്തത്. പക്ഷേ, ഈ വർഷം വച്ചുനീട്ടിയത് അപ്രതീക്ഷിത അനുഭവങ്ങളായിരുന്നു. കാലചക്രം വീണ്ടും മുന്നോട്ടു നീങ്ങുന്നു; മറ്റൊരു പുതുവർഷം എത്തിച്ചേർന്നിരിക്കുന്നു. ആശങ്കകളും ഉത്കണ്ഠകളും