ഭൂതകാലം എനിക്ക് സുന്ദരമായ ഒരോർമച്ചെപ്പാണ്! വർത്തമാനത്തിൽ ഞാൻ കാണുന്ന മായക്കാഴ്ചകൾ അത്ഭുതകരം! ഭാവി പ്രതീക്ഷകളോ എന്റെ നീറുന്ന മനസ്സിന് മയിൽപ്പീലി സ്പർശം! ഇതെല്ലാം ചേർത്തതാണ് എന്റെയീ കഥയില്ലായമകൾ!
ഇന്ന് ഒരു സിനിമ കണ്ടു. അതിലെ നായകന്റെ അതി മനോഹരമായ ചിരി ഞാൻ ശ്രദ്ധിച്ചു. ഏഴുവയസ്സു മുതൽ എഴുപതു വയസ്സുവരെയുള്ള ആരെയും, സ്ത്രീപുരുഷഭേദമന്യേ ആകർഷിക്കാൻ പോന്ന ഒരു ചിരി. ഒന്നാം നിര നടനൊന്നുമല്ല. എന്നാലും ചുരുങ്ങിയ ചില ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ആ യുവാവ് സിനിമ കാണുന്നവർക്ക് ഇതിനിടെ പരിചിതനാണ്.
ഈശ്വരൻ മനുഷ്യന് നൽകിയിട്ടുള്ള എണ്ണമറ്റ അനുഗ്രഹങ്ങളിലൊന്നാണ് ഉറക്കവും. എല്ലാം മറന്നുള്ള ഗാഢമായ നിദ്ര ഏറ്റവും നല്ല വിശ്രമമാണ്. ശരീരത്തിന് മാത്രമല്ല മനസ്സിനും. സ്വപ്‌നങ്ങൾ കണ്ടു കണ്ട് നിദ്രയുടെ ആഴങ്ങളിൽ ആണ്ടു കിടക്കുന്നത് ഏറ്റവും സുഖകരമായ ഒരനുഭൂതിയാണ്. ഉണർന്നെഴുന്നേൽക്കുമ്പോൾ ലഭിക്കുന്ന ഉന്മേഷവും
സിനിമയുടെ പേരല്ല കേട്ടോ. ആ സിനിമയെപ്പറ്റിയുമല്ല. സ്കൂളുകളിൽ നിന്ന് പിക്‌നിക് കൊണ്ടുപോകുന്ന സമയമാണിത്. മഴയില്ല. നല്ല തെളിഞ്ഞ കാലാവസ്ഥ. നല്ല ചൂടുണ്ടെങ്കിലും വിനോദയാത്രയ്ക്ക് പറ്റിയ സമയം തന്നെയാണ്. കൊറോണ കാരണം രണ്ടു മൂന്നു കൊല്ലമായി ഇത്തരം യാത്രകൾ ഇല്ലായിരുന്നല്ലോ. വീണ്ടും ആരംഭിക്കാമെന്നായപ്പോൾ
ആണും പെണ്ണും തുല്യരാണോ? അല്ല. ശാരീരികമായും മാനസികമായും വ്യത്യാസങ്ങളുണ്ട്. രണ്ടുജെൻഡർ -ലിംഗം -അല്ലേ? പക്ഷേ ജീവിതത്തിന്റെ എല്ലാ തുറകളിലും ആണും പെണ്ണും തുല്യരായിരിക്കണ്ടേ? സ്ത്രീയില്ലാതെ പുരുഷനും പുരുഷനില്ലാതെ സ്ത്രീയും അപൂർണമായിരിക്കെ ഈ സമത്വം അത്യാവശ്യമല്ലേ? സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി എത്രയോ