കപ്പയ്ക്ക് അങ്ങ് ജപ്പാനിലുമുണ്ട് പിടി! കിലോയ്ക്ക് 300 രൂപ

HIGHLIGHTS
  • ജപ്പാനിൽ കപ്പ പറിക്കുന്നത് കാണേണ്ട കാഴ്ചയാണ്, ഹൈടെക് സംവിധാനത്തിലാണ്..
kappa-jappan
SHARE

മലയാളിയുടെ സ്വന്തം മരച്ചീനി അങ്ങ് ജപ്പാനിലും. നല്ല ഒന്നാന്തരം കപ്പതോട്ടം, കിലോയ്ക്ക് 300 രൂപയ്ക്കടുത്താണ് അവിടെ കപ്പയുടെ വില,  വിത്ത് ലൗ ഫ്രം ജപ്പാൻ യൂട്യൂബ് വ്ലോഗർ ജെല്ലൊ ടി. കെയാണ് ജപ്പാനിലെ കപ്പവിശേഷം പങ്കു വയ്ക്കുന്നത്. ജപ്പാനിൽ കപ്പ പറിക്കുന്നത് കാണേണ്ട കാഴ്ചയാണ്, ഹൈടെക് സംവിധാനത്തിലാണ്, കപ്പി പോലൊരു സംവിധാനത്തിൽ കൊളുത്തി വലിച്ചു പൊക്കിയെടുക്കുകയാണ്. രുചി...നമ്മുടെ നാട്ടിലെ കപ്പയുടെ രുചിയിൽ തന്നെ, ബീഫ് വേവിച്ചെടുത്ത ചാറിൽ കപ്പയും വേവിച്ചെടുത്താൽ രുചി കൂടും. വെന്തശേഷം വേവിച്ചു വച്ച ബീഫുമായി ചേർത്ത് കപ്പയും ബീഫും റെഡിയാക്കുകയും ചെയ്യാം. 

കപ്പയും ബീഫും മാത്രമല്ല മഞ്ഞളും ഉപ്പും മാത്രം ചേർത്ത് വേവിച്ചെടുത്ത കപ്പയിൽ വെളിച്ചെണ്ണയിൽ കടുകും ഉണക്കമുളകും പൊട്ടിച്ച് ചേർത്ത സിംപിൾ കപ്പയ്ക്കൊപ്പം കുടംപുളിയിട്ടു പറ്റിച്ചെടുത്ത മീൻകറിയും കഴിക്കാം, രണ്ടു രുചികളും കപ്പപ്രിയർക്ക് ഒന്നിനൊന്നു മെച്ചം തന്നെ.

English Summery : Tapioca in Japan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA