ADVERTISEMENT

ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുകയും അതിനായി അഹോരാത്രം ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ എന്തൊക്കെ ചെയ്താലും ചിലരുടെ ശരീരഭാരം കുറയുകയില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെ? കഴിക്കുന്ന ഭക്ഷണം തന്നെയാണ് ഇവിടെ വില്ലൻ. ചില ഭക്ഷണങ്ങൾ കഴിച്ചാൽ ശരീരഭാരം അനിയന്ത്രിതമായി തന്നെ വർധിക്കുവാനിടയുണ്ട്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം. 

പ്രോസെസ്സഡ് ഫൂഡ്‌സ് : മധുരപലഹാരങ്ങൾ, ഫാസ്റ്റ് ഫൂഡ് തുടങ്ങിയവയിലെല്ലാം തന്നെ ഉയർന്ന അളവിൽ പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, റിഫൈൻഡ് കാർബോഹൈഡ്രേറ്റ്‌സ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം വർധിക്കുന്നതിനും അതിനൊപ്പം തന്നെ ധാരാളം ശാരീരിക ബുദ്ധിമുട്ടുകൾക്കും ഇടയാക്കുന്നു.

chicken-salad

മധുര പാനീയങ്ങൾ : സോഡ, കോളകൾ, ജ്യൂസുകൾ എന്നിവ നിത്യവും കുടിക്കുന്നത് ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നതിനിടയാക്കും. മാത്രമല്ല, മതിയായ പോഷകങ്ങൾ ശരീരത്തിനു ലഭിക്കുകയുമില്ല. ഫലമോ ശരീര ഭാരം വർധിക്കും. പൊണ്ണത്തടിയും പലതരം രോഗങ്ങളും ശരീരത്തെ കീഴടക്കുകയും ചെയ്യുന്നു.

വൈറ്റ് ബ്രെഡ്, പാസ്ത : റിഫൈൻഡ് ധാന്യങ്ങൾ കൊണ്ട് തയാറാക്കുന്ന വൈറ്റ് ബ്രെഡ്, പാസ്ത തുടങ്ങിയവയിൽ നാരുകളും പോഷകങ്ങളും കുറവായിരിക്കും. മാത്രമല്ല, ഇവ കഴിച്ചാൽ എളുപ്പത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനിടയാകും. വിശപ്പുമുയരും. സ്വാഭാവികമായും ഭക്ഷണം കൂടുതൽ കഴിക്കുന്നതിനും ശരീര ഭാരം വർധിക്കുന്നതിനുമിടയാക്കും.

diet-women

എണ്ണയിൽ വറുത്തെടുത്തവ : ഫ്രഞ്ച് ഫ്രൈസ്, ചിക്കൻ ഫ്രൈ, ഡോനട്ട് എന്നിവയിൽ ശരീരത്തിന് ഗുണകരമല്ലാത്ത കൊഴുപ്പുകളും കലോറിയും അടങ്ങിയിട്ടുണ്ട്. ഇവ കഴിച്ചാൽ ശരീര ഭാരം കൂടും. മാത്രമല്ല, ഇവ അധികമായി കഴിക്കുന്നത് ആരോഗ്യകരവുമല്ല. 

കൂടുതൽ കാലറി അടങ്ങിയ സ്നാക്സ് : ചിപ്സ്, കുക്കീസ്, കാൻഡി എന്നിവയിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിരിക്കുന്നു. പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും കൂടി ചേരുമ്പോൾ വിപരീത ഫലമാണ് ശരീരത്തിലുണ്ടാകുക. അമിതമായി ഭക്ഷണം കഴിക്കുന്നതിനുമിതു ഇതിടയാക്കും. 

Representative image. Photo Credit: AndreyPopov/istockphoto.com
Representative image. Photo Credit: AndreyPopov/istockphoto.com

മദ്യം : സ്ഥിരമായി മദ്യം കഴിക്കുന്നത് ശരീരഭാരം അനിയന്ത്രിതമായി വർധിക്കുന്നതിനിടയാക്കും. മദ്യത്തിനൊപ്പം വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ കൂടി ചേരുമ്പോൾ ശരീരത്തിന് ഒട്ടും ഗുണകരമല്ലെന്നു മാത്രമല്ല പലതരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

മധുരപലഹാരങ്ങൾ : പലതരത്തിലുള്ള കേക്കുകൾ, പേസ്ട്രികൾ, ഐസ്ക്രീമുകൾ എന്നിവയിൽ കൂടിയ അളവിൽ മധുരം അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ കലോറി അകത്തുചെല്ലാനും ശരീരഭാരം വർധിക്കാനുമിതു ഇടയാക്കും.

തടി കുറയ്ക്കാൻ ഇത് കഴിച്ചോളൂ

ആരോഗ്യകരമായ ഭക്ഷണശീലവും ഒപ്പം വ്യായാമവും ഉണ്ടെങ്കില്‍ പൊണ്ണത്തടി പമ്പ കടക്കും. കൃത്യമായ വർക്കൗട്ടും ആഹാരക്രമീകരണവും ഉണ്ടെങ്കിൽ ആരോഗ്യകരമായി തന്നെ വണ്ണം കുറയ്ക്കാം. എല്ലാം വാരിവലിച്ച് കഴിക്കാതെ ഭക്ഷണക്രമത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ പരീക്ഷിക്കാം  ഈ മൂന്നു പാചകക്കുറിപ്പുകള്‍.

Image Credit: Santhosh Varghese/shutterstock
Image Credit: Santhosh Varghese/shutterstock

ഓട്സ് ഇഡ്ഡലി
ഓട്സ് -1 കപ്പ്‌
റവ - 1/2 കപ്പ്‌
പുളി ഇല്ലാത്ത തൈര് - 1/2 കപ്പ്‌ 
ബേക്കിങ് സോഡാ - 1 നുള്ള്
ഉപ്പ് - ആവശ്യത്തിന്‌
അണ്ടിപരിപ്പ് - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഓട്സ് ഒരു ഫ്രൈയിങ് പാനിൽ ഇട്ട് നന്നായി ചൂടാക്കുക. ഇത്  നന്നായി പൊടിച്ചെടുക്കുക. അതേ പാനിൽ തന്നെ കുറഞ്ഞ തീയിൽ റവ വറുക്കുക. അതിലേക്കു പൊടിച്ച ഓട്സ് ചേർത്ത് ഒരു മിനിറ്റ് ചൂടാക്കി തീ അണയ്ക്കുക. നന്നായി തണുത്ത ശേഷം അതിലേക്കു ഉപ്പ്, തൈര് എന്നിവ ചേർത്തിളക്കുക.  ശേഷം, വെള്ളം കുറച്ച് കുറച്ചായി ഒഴിച്ച് കൊടുത്തു ഒട്ടും കട്ട ഇല്ലാതെ ഇഡ്ഡലി മാവ് പരുവത്തിൽ കലക്കി എടുക്കുക. ഈ കൂട്ടിലേക്ക് ബേക്കിങ് സോഡാ കൂടി ചേർത്തിളക്കുക. ഇഡ്ഡലി തട്ടിൽ എണ്ണ തടവി മാവ് ഒഴിച്ച് കൊടുക്കുക. ഇഡ്ഡലി പാത്രത്തിൽ ഒരു 15 – 20 മിനിറ്റ് ആവി കയറ്റി വേവിക്കുക. ചട്ണി, സാമ്പാർ എന്നിവ കൂട്ടി കഴിക്കാം.

ഉച്ചയ്ക്ക് - ഉലുവയില പറാത്ത

വളരെയധികം പോഷകസമൃദ്ധമായ ഒന്നാണ് ഉലുവയില. ഇതുപയോഗിച്ച് രുചികരമായ പറാത്ത എളുപ്പത്തില്‍ തയാറാക്കാം. ചിക്കന്‍/ചെറുപയര്‍ കറി പോലെയുള്ള ഏതെങ്കിലും പ്രോട്ടീന്‍ അടങ്ങിയ കറിക്കൊപ്പം ഇത് കഴിക്കാം.

ചേരുവകൾ

ഉലുവയില - 1 കപ്പ്‌
ഗോതമ്പ് പൊടി - 1 കപ്പ്‌
കടലപ്പൊടി - 1 1/2 ടീസ്പൂൺ
ഇഞ്ചി - ചെറിയ കഷ്ണം (അരിഞ്ഞത് )
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
 ജീരകം - 1/4 ടീസ്പൂൺ
മഞ്ഞൾപ്പൊടി - ഒരു നുള്ള്
മുളകുപൊടി - 1/4 ടീസ്പൂൺ
ഗരം മസാല - 1/4 ടീസ്പൂൺ
ഉപ്പ്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ഒരു ടീസ്പൂൺ എണ്ണയും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തിക്കു കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. അതിനു മുകളിൽ ഒരു ടീസ്പൂൺ എണ്ണ കൂടി തടവി 10 മിനിറ്റ് അടച്ചു വയ്ക്കുക. പിന്നീട് ചെറിയ ഉരുളകള്‍ ആക്കി ഉരുട്ടി എടുക്കുക. ഓരോ ഉരുള എടുത്ത് മുകളിൽ കുറച്ച് ഗോതമ്പ് പൊടി വിതറി ചെറിയ കനത്തിൽ ചപ്പാത്തി പോലെ പരത്തി എടുക്കുക. പാൻ ചൂടാകുമ്പോൾ അതിലേക്ക് രണ്ടു ഭാഗത്തും എണ്ണയോ, നെയ്യോ, വെണ്ണയോ പുരട്ടി വേവിച്ച് എടുക്കാം. ചൂടുള്ള മേത്തി പറാത്ത തൈര്, അച്ചാർ എന്നിവ കൂട്ടി കഴിക്കാം.

ചിക്കൻ സാലഡ്

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഈ ചിക്കൻ സാലഡ് ഒരു സമ്പൂർണ്ണ ഭക്ഷണമാണ്. അത്താഴത്തിന്‌ ഏറെ അനുയോജ്യമായ ഈ വിഭവം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

paratha

വേവിച്ച ചിക്കൻ ബ്രെസ്റ്റുകൾ
ഇടത്തരം തക്കാളി 1 
പിടി മല്ലിയില
 കറുത്ത കുരുമുളക്
ഇടത്തരം ഉള്ളി–1
ആവശ്യത്തിന് ഉപ്പ്
ലെറ്റ്യൂസ്–1 കഷണം 

ഡ്രസ്സിംഗിനായി

നാരങ്ങ നീര്– 2 ടീസ്പൂൺ
 വിനാഗിരി–1 ടീസ്പൂൺ 
കടുക് പൊടി– 1 ടീസ്പൂൺ 
പഞ്ചസാര– 1 ടീസ്പൂൺ 
തേൻ–1 ടീസ്പൂൺ 

 അലങ്കരിക്കാന്‍

നിലക്കടല– ആവശ്യത്തിന്
പിടി അരിഞ്ഞ മല്ലിയില

തയാറാക്കുന്ന വിധം

ഡ്രസ്സിങ് തയാറാക്കുക. ഒരു പാത്രത്തിൽ വിനാഗിരി, തേൻ, പഞ്ചസാര, ഉപ്പ്, കുരുമുളക്, കടുക്, നാരങ്ങ നീര് എന്നിവ ഒരുമിച്ച് യോജിപ്പിക്കുക. ചിക്കൻ വറുക്കുക. ഒരു നോൺസ്റ്റിക്ക് പാനിൽ എണ്ണയില്ലാതെ ചിക്കൻ ബ്രെസ്റ്റ് ചെറുതായി വറുത്തു കോരുക. തക്കാളി, ഉള്ളി മുളക് എന്നിവ അരിയുക. ലെറ്റ്യൂസ് ഇലകളും മല്ലിയിലയും കീറി ഇടുക. ഘട്ടം 3 : മിക്സ് ചെയ്യുക. ഒരു പാത്രത്തിൽ കടല വറുത്തെടുക്കുക. അത് തണുക്കാൻ അനുവദിക്കുക. ഒരു മിക്സിങ് പാത്രത്തിൽ, ചിക്കനും അരിഞ്ഞുവച്ച മറ്റു പച്ചക്കറികളും മിക്സ് ചെയ്യുക. നേരത്തെ ഉണ്ടാക്കിയ ഡ്രസ്സിങ് ഒഴിച്ച് നന്നായി ടോസ് ചെയ്യുക. ഇതിനു മുകളിലേക്ക് വറുത്ത നിലക്കടല പൊടിച്ചിട്ട്‌ വിളമ്പുക.

English Summary:

Delicious and Nutritious Recipes for Healthy Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com