ADVERTISEMENT

ഈ വര്‍ഷം ആദ്യം മുതൽ ഏറ്റവുമധികം ആവർത്തിച്ച പേരായിരിക്കണം എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.  മോട്ടോർവാഹന വകുപ്പി​ന്റെ എഐ ക്യാമറയെപ്പറ്റി പറഞ്ഞു തുടങ്ങിയ നാം ഗവേഷണം, പഠനം,വൈദ്യശാസ്ത്രം, വിനോദം, കല തുടങ്ങി ജീവിതത്തിലെ എല്ലാ മേഖലകളിലെയും എഐ  ഉപയോഗം കേട്ടു തുടങ്ങിയിരിക്കുന്നു. മെഷീൻ ലേണിങ്, ഡീപ് ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്, കമ്പ്യൂട്ടർ വിഷൻ, റോബോട്ടിക്സ് എന്നിവയുൾപ്പെടെ വിവിധ സാങ്കേതിക വിദ്യകൾ സംയോജിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അതേസമയം സർഗാത്മകത, സാമാന്യബുദ്ധി, ന്യായവാദം, അപ്രതീക്ഷിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടൽ തുടങ്ങി ഇപ്പോഴും പരിമിതികളുമുണ്ട്. ഈ വർഷത്തിൽ ചർച്ച ചെയ്യപ്പെട്ട എഐ വാർത്തകളിൽ ചിലത് പരിശോധിക്കാം.

എഐയുടെ നിയന്ത്രണം നഷ്ട്ടപ്പെട്ടാലോ?

വലിയ മാറ്റം കൊണ്ടുവരാൻ നിർമിത ബുദ്ധിക്കാകും. എന്നാൽ വലിയ ദുരന്തങ്ങൾക്കു വഴിവയ്ക്കുന്നത് ഒഴിവാക്കുന്നതിനു പ്രാധാന്യം നൽകണമെന്നു പറഞ്ഞതു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ആയിരുന്നു.മനുഷ്യരാശിക്ക് എഐയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടേക്കാമെന്നും, അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കാമെന്നുമാണ് ഋഷി സുനക് പറഞ്ഞത്.

ഋഷി സുനക്.  Photo Credit: Sean Aidan Calderbank / shutterstock.com
ഋഷി സുനക്. Photo Credit: Sean Aidan Calderbank / shutterstock.com

ജൈവായുധങ്ങള്‍, സ്വയം പ്രവര്‍ത്തിക്കുന്ന കാറുകള്‍, സ്വയം തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള കൊലയാളി റോബോട്ടുകള്‍ തുടങ്ങിയവ അടക്കം അഞ്ചു രീതികളില്‍ എഐ മനുഷ്യര്‍ക്ക് ഭീഷണിയായേക്കാമെന്നാണ് വിലയിരുത്തല്‍. ഒന്നു പരിശോധിക്കാം.

കൊലയാളി റോബോട്ടുകള്‍ അഴിഞ്ഞാടുമോ? എഐ മനുഷ്യനെ ഉന്മൂലനം ചെയ്‌തേക്കാവുന്ന 5 വഴികൾ

ആള്‍ട്ട്മാന്റെ എതിരാളിയുടെ കഥ

ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)
ഓപ്പൺഎഐ സിഇഒ സാം ആൾട്‌മാൻ (Photo by Patrick T. Fallon / AFP)

'തൊഴിലില്ലായ്മ, രോഗങ്ങള്‍, ദാരിദ്ര്യം തുടങ്ങി ലോകത്ത്  നേരിടുന്ന പ്രശ്‌നങ്ങളെല്ലാം നിര്‍മിത ബുദ്ധിക്ക് (എഐ) പരിഹരിക്കാനാകും. അതേസമയം പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുംചെയ്യും. ഉദാഹരണത്തിന് വ്യാജ വാര്‍ത്ത. അത് ഇപ്പോഴത്തേതില്‍ നിന്ന് ഒരു ദശലക്ഷം മടങ്ങ് വർദ്ധിക്കും. സൈബർ ആക്രമണങ്ങള്‍ രൂക്ഷമാകും. സ്വയം പ്രവര്‍ത്തനശേഷിയുളള എഐ യന്ത്രങ്ങള്‍ ഉണ്ടാകും.

ജനങ്ങള്‍ക്ക് ഇളക്കി മാറ്റാന്‍ സാധിക്കാത്തത്ര ഉറപ്പുള്ള സ്വേച്ഛാധിപത്യഭരണസംവിധാനങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവും എഐക്ക് ഉണ്ട്': ഇതാണ് എഐ ഗവേഷകനായ ഇല്ല്യാ സറ്റ്‌സ്‌കെവെര്‍ പറഞ്ഞത്. എഐയുടെയും ഓപ്പണ്‍എഐയുടെയും മുഖമായിരുന്ന ആള്‍ട്ട്മാനെ കറിവേപ്പില പോലെ പുറത്തേക്കിട്ടസമയത്ത് പൊതുജന ശ്രദ്ധ ആകര്‍ഷിച്ച ഒരു പേരാണ് ഇല്യ സറ്റ്‌സ്‌കെവെര്‍. അറിയാം ആള്‍ട്ട്മാന്റെ എതിരാളിയായ ഇല്യ സറ്റ്‌സ്‌കെവെറുടെ കഥ.

രാജി, വിവാദം, തിരിച്ചെടുക്കല്‍

ടെക് ലോകത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിലെ ഒരു പ്രധാന വ്യക്തിയെന്ന നിലയിൽ ആൾട്ട്മാന്റെ പിരിച്ചുവിടൽ . ചാറ്റ് ജിപിറ്റിയുടെ പിന്നിലുള്ള ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനിയായ ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്തുനിന്നും അദ്ദേഹത്തെ ഡയറക്ടർ ബോർഡ് പുറത്താക്കിയതും, ഏതാനും ദിവസങ്ങൾക്കുശേഷം സ്ഥാനത്തേക്കു തിരികെ എത്തിയതും. ഡയറക്ടർ ബോർഡാകെ അഴിച്ചു പണിതതും അമ്പരപ്പോടെ നാം കണ്ടിരുന്നു അന്തര്‍ നാടകങ്ങളായിരുന്നു.നാടകീയമായ ആ പുറത്താക്കലും വിവാദവും തിരിച്ചെടുക്കലും ഇങ്ങനെ

സാം ആൾട്ട്മാൻ (Photo by Jason Redmond / AFP)
സാം ആൾട്ട്മാൻ (Photo by Jason Redmond / AFP)

യാഥാർഥ്യമേത് മിഥ്യയേത്?

AWS re:Invent 2023കോൺഫറൻസിലാണ് ആമസോൺ സ്വന്തം ടെക്സ്റ്റ്-ടു-ഇമേജ് ജനറേറ്റർ അവതരിപ്പിച്ചത്. മെറ്റയുടെ ലാമ, ഓപ്പൺഎഐയുടെ ജിപിടി, ഗൂഗിളിന്റെ പാം വലിയ ഭാഷാ മോഡലുകൾ എന്നിവയ്ക്ക് സമാനമായി , ആമസോണിന്റെ എഐ മോഡലുകളുടെ കുടുംബം 'ടൈറ്റൻ' അറിയപ്പെട്ടത്. യഥാർത്ഥവും സ്റ്റുഡിയോ നിലവാരമുള്ളതുമായ ചിത്രങ്ങൾ നിർമിക്കാൻ കഴിയുന്ന ഈ സംവിധാനത്തെപ്പറ്റി അറിയാം. 'സ്ഥല, ജല വിഭ്രമ'ത്തിലേക്കു ലോകം നീങ്ങുമ്പോൾ എന്തൊക്കെയാണ് ഈ സംവിധാനങ്ങളെന്നു പരിശോധിക്കാം.

Image of an Iguana created by Amazon's Titan Image Generator. (Image Source: Amazon)
Image of an Iguana created by Amazon's Titan Image Generator. (Image Source: Amazon)

കുറ്റിക്കാട്ടിൽ മരിച്ചു കിടന്ന ദ്വാരക: ഞെട്ടിച്ച് പ്രഭാകരന്റെ മകളുടെ വിഡിയോ

ശ്രീലങ്കയിൽനിന്ന് തുടച്ചുനീക്കി എന്ന് സൈന്യം അവകാശപ്പെട്ട ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) സട കുടഞ്ഞെഴുന്നേൽക്കുകയാണത്രേ! എൽടിടിഇ മാത്രമല്ല, അതിന്റെ തലവന്മാരും! ഇതിന്റെ സൂചനയായി പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്നു പറയുന്ന ഒരു വിഡിയോയും പുറത്തുവന്നു. കാനഡയിലും ലണ്ടനിലും താമസിക്കുന്ന എൽടിടിഇ അനുഭാവികൾ ആർടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി ദ്വാരകയുടെ ഡീപ്ഫേക്ക് വിഡിയോ തയാറാക്കിയതാണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങളുടെ റിപ്പോർട്ട്. ആ കഥ ഇതാ..

ദ്വാരകയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിലെ ദൃശ്യം.
ദ്വാരകയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിലെ ദൃശ്യം.

ട്രാൻസലേഷൻ ചെയ്യാൻ ഏറ്റവും മികച്ച ടൂൾ

ഗൂഗിൾ ട്രാൻസലേഷൻ പോലെയുണ്ട് എന്നൊക്കെ ചില എഴുത്തുകളെ ആക്ഷേപിച്ചിരുന്ന കാലഘട്ടം നമ്മുടെ മുന്നിലുണ്ടായിരുന്നു. ഭാവന നിറഞ്ഞ പരിഭാഷകളുടെ തുല്യമായ ഭാഷാപ്രയോഗങ്ങളും വ്യാഖ്യാനങ്ങളുമായി മെഷീൻ വിവർത്തനങ്ങൾ അടുത്തിടെ അദ്ഭുതങ്ങൾ സൃഷ്ടിച്ചു തുടങ്ങി. ഇന്റർനെറ്റിൽ ലഭ്യമായ ഏറ്റവും മികച്ച വിവർത്തന ടൂൾ

അനുപമയുടേത് എഐ ഇംഗ്ളീഷോ?

കേരളത്തെ നടുക്കിയ ഓയൂർ സംഭവത്തിൽ അറസ്റ്റിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണവും കോടതി നടപടികളുമൊക്കെ മുന്നോട്ടുപോകുകയാണ്. കേസിലെ ദുരൂഹത ഇനിയും ചുരുളഴിയാനുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗക്കാരും ഉറ്റുനോക്കിയ സംഭവമായതിനാൽത്തന്നെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വാദപ്രതിവാദങ്ങള്‍ക്കു കുറവില്ല. അനുപമയുടെ വിഡിയോകളുടെ പിന്നിൽ എഐ സഹായമുണ്ടോ എന്നതായിരുന്നു സമൂഹമാധ്യമങ്ങളിലെ ഒരു ചർച്ചാ വിഷയം. 

അനുപമ. ചിത്രം: Youtube/@AnupamaPathman
അനുപമ. ചിത്രം: Youtube/@AnupamaPathman

ഒറ്റയ്ക്ക് ഈ വന്മതിൽ പണിത അപ്പൂപ്പനൊരു ലൈക്ക്

ഏതെങ്കിലും ഒരു കലാശിൽപവുമായി നിൽക്കുന്ന ഒരു വയോധികൻ, അല്ലെങ്കിൽ മികച്ച ഒരു ചിത്രം വരച്ച കുട്ടി.. ഇങ്ങനെയുള്ള ചിത്രങ്ങൾ നൽകിയിട്ടാണ് ലൈക്ക് ചോദിക്കുന്നത്. ഈ ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇതിലുള്ളവരൊന്നും യഥാർഥ്യമല്ല. ഇവയെല്ലാം എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രങ്ങളാണ്.ആളുകള‍ിൽ പലർക്കും ഇത് എഐ ചിത്രങ്ങളാണെന്നു തീരെ മനസ്സിലായിട്ടില്ല.

എഐ പിന്‍ എന്ന വിസ്മയം

ഫോണ്‍ പോലെ സദാ എടുത്തു നോക്കിക്കൊണ്ടിരിക്കാന്‍ ആപ്പുകളും സ്‌ക്രീനുകളും ഇല്ല. കൈകള്‍ സ്വതന്ത്രമാക്കാം. ഏതു തരം വസ്ത്രത്തിലും കാന്തികമായി പിടിപ്പിക്കാം. വോയിസ് കമാന്‍ഡ് വഴി പ്രവര്‍ത്തിപ്പിക്കാം. കൈ കൊണ്ടുള്ള ആംഗ്യങ്ങളും തിരിച്ചറിയും. ടൈപ്പിങ് ഇല്ല. ടാപ്പിങ് ഉണ്ട്. മറ്റൊരു ഉപകരണത്തിന്റെയും സഹായമില്ലാതെ പ്രവര്‍ത്തിക്കും.ആപ്പുകളില്ല, വസ്ത്രങ്ങളിൽ പിടിപ്പിക്കാം, ഫോണുകൾക്കൊരു എതിരാളി; എഐ പിന്‍ എന്ന വിസ്മയം

'ടോപ് 10' ഇത്തവണ 11; പതിനൊന്നാമൻ മനുഷ്യനുമല്ല!

നേച്ചർ ജേണൽ ഓരോ വർഷാവസാനത്തിലും ശാസ്ത്ര സാങ്കേതിക മേഖലയിൽ ആ വർഷം വിസ്മയകരമായ സംഭാവനകൾ നൽകിയ പത്തു പ്രതിഭകളെ 'നേച്ചർ'സ് പത്ത്’(Nature's 10) എന്ന പേരിൽ തെരഞ്ഞെടുക്കാറുണ്ട്. കഴിഞ്ഞ പത്തുവർഷമായി ഇതു തുടരുന്നു. എന്നാൽ ഈ വർഷം കൗതുകകരമായ ഒരു മാറ്റം ആ പട്ടികയ്ക്കുണ്ട്. നേച്ചർ ജേണൽ ചരിത്രത്തിലാദ്യമായി ആ പട്ടികയിൽ പതിനൊന്നാമനായി ഒരാൾ കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രസ്തുത ലിസ്റ്റിനെ പതിനൊന്നാക്കുകയും അതിൽ കയറിക്കൂടുകയും ചെയ്ത മനുഷ്യനല്ലാത്ത ശാസ്ത്രപ്രതിഭ !: ചാറ്റ്ജിപിടി (chatGPT)യാണ് .

'എന്താണ്?' :
ഇത്തരം അന്വേഷണങ്ങളിൽ ചാറ്റ് ജിപിടി, യുസിസി, ജി20, ഹമാസ്, ത്രെഡ്സ്, സെൻഗോൽ എന്നിവ ആധിപത്യം പുലർത്തി.
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com