ADVERTISEMENT

ഇന്ന് വളരെ സാധാരണമായ കാൻസറുകളിൽ ഒന്നാണ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസർ. തിരക്കുപിടിച്ച ജീവിതത്തിൽ, അമിതജോലിഭാരം കൊണ്ട് ബുദ്ധിമുട്ടിക്കഴിയുന്നവരാണ് ഇന്ന് പലരും. വ്യായാമം ചെയ്യാൻ സമയമില്ലാത്തതും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പുകവലി, മദ്യപാനം, ജങ്ക്ഫുഡിന്റെ ഉപയോഗം എന്നിവയും കാൻസറിനെ ക്ഷണിച്ചു വരുത്തും. പാരിസ്ഥിതികവും പാരമ്പര്യവുമായ ഘടകങ്ങളും ദഹനക്കേടും കാൻസറിന് കാരണമാകാം.

Read also: കൊളസ്ട്രോൾ കുറയ്ക്കാൻ വഴിയുണ്ട്; പെരുംജീരകത്തിനു ഗുണങ്ങൾ പലത്

നമ്മുടെ ദഹനവ്യവസ്ഥയിൽ ആരോഗ്യപരമായ നല്ല ബാക്ടീരിയകൾ ഉണ്ട്. ദഹനത്തിനു സഹായിക്കുന്നതിനു പുറമേ പോഷകങ്ങൾ നൽകാനും കാൻസര്‍ തടയാനും ഇവ സഹായിക്കും. എന്നാൽ ആന്റിബയോട്ടിക്സുകളുടെ ദീർഘകാല ഉപയോഗം രോഗങ്ങൾ, സ്ട്രെസ്, പ്രായമാകൽ, തെറ്റായ ഭക്ഷണശീലങ്ങൾ, അതായത് എരിവ് കൂടിയതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങൾ, മദ്യപാനം, പുകവലി ഇതെല്ലാം ദോഷം ചെയ്യും.
ദഹനം ശരിയായി നടക്കാത്തതും ഉദരത്തിന്റെ ആരോഗ്യമില്ലായ്മയും പൊണ്ണത്തടി, പ്രമേഹം, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്, അർജികൾ, വിവിധകരം കാൻസറുകൾ ഇവയ്ക്ക് കാരണമാകും.

Representative Image. Photo Credit : Aleksej Sarifulin / iStockPhoto.com
Representative Image. Photo Credit : Aleksej Sarifulin / iStockPhoto.com

കാൻസർ രോഗികളിലെ ഗട്ട് ഫ്ലോറ, ആരോഗ്യമുള്ള വ്യക്തികളുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. എൻസി RNA (nc-RNA) യുടെ ക്രമരാഹിത്യം ഉദരത്തിലെ ബാക്ടീരിയകളുമായും ഉദരത്തിലെ കാന്‍സറുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

കാൻസറിലേക്കു നയിക്കാവുന്ന ദഹനക്കേടിന്റെ ലക്ഷണങ്ങൾ
ഉദരാരോഗ്യവും കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും ശൈശവദശയിലാണ്. ചില ദീര്‍ഘകാല ലക്ഷണങ്ങൾ കാൻസറിന്റെ സൂചനയാണ്. വയറു കമ്പിക്കൽ, വയറു വേദന, വയറിളക്കം, ദഹനക്കേട്, അസിഡിറ്റി, ബവൽ ശീലങ്ങളിലെ മാറ്റം, ഉറക്കപ്രശ്നങ്ങൾ, ചർമത്തിലെ ചുവപ്പു പാടുകളും, അലർജി ഇവയെല്ലാം ഉദരത്തിന്റെ അനാരോഗ്യത്തിന്റെ ലക്ഷണമാണ്.

Representative Image. Photo Credit : Selfmade studio/Shutterstock.com
Representative Image. Photo Credit : Selfmade studio/Shutterstock.com

ദഹനം മെച്ചപ്പെടുത്താൻ ചെയ്യേണ്ടത്
വ്യായാമം, ആവശ്യത്തിന് ഉറക്കം, സമ്മർദത്തെ നിയന്ത്രിക്കൽ, ലഹരികള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക വഴി ഉദരാരോഗ്യം മെച്ചപ്പെടുത്താം. ഭക്ഷണശീലങ്ങൾ മാറ്റുക അതായത് ഫ്രഷ് ആയതും പ്രോസസ് ചെയ്യാത്തതുമായ ഭക്ഷണം കഴിക്കുക, ധാരാളം പഴങ്ങളും പച്ചക്കറികളും, മുഴുധാന്യങ്ങളും, സസ്യാധിഷ്ഠിത ഭക്ഷണവും ശീലമാക്കുന്നത് ഉദരാരോഗ്യവും ദഹനവും മെച്ചപ്പെടുത്തും. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക്സ്, പുളിപ്പിച്ച ഭക്ഷണങ്ങളായ യോഗർട്ട്, കിംച്ചി തുടങ്ങിയവ ശീലമാക്കാം. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ തടയാൻ പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും എല്ലാം ഉപയോഗിച്ചു വരുന്നു. ഉദരാരോഗ്യം എന്നത് കാൻസർ ഉൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള പ്രതിരോധം ആണ്.

കാൻസറിനെ തോൽപ്പിച്ച കൊച്ചുമിടുക്കി: വിഡിയോ

English Summary:

Unlocking the Secrets to a Cancer-Resistant Gut: The Vital Link Between Digestive Health and Gastrointestinal Cancers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com