ADVERTISEMENT

 ‘ക്രിസ്മസല്ലേ, ഒരു പീസ് കേക്ക് അല്ലേ’, മധുരമല്ലേ, അധികം കഴിക്കല്ലേ എന്നു വിലക്കുന്നവർക്കു തൽക്കാലം സ്നേഹത്തിൽ പൊതിഞ്ഞ ഈ മറുപടി നൽകാം. ക്രിസ്മസിനു കേക്ക് വിട്ടൊരു കളിയില്ലല്ലോ! കേരളത്തിൽനിന്നു 100 കോടി രൂപയുടെ കേക്ക് വിപണിയാണ് ക്രിസ്മസിനു പ്രതീക്ഷിക്കുന്നത്. കോട്ടയം ജില്ലയിൽത്തന്നെ വിവിധ തരത്തിലുള്ള 10 ലക്ഷം കേക്കുകൾ എത്തുമെന്നു ബേക്കറി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.പി. പ്രേം രാജ് പറഞ്ഞു.

പള്ളികളും കുടുംബശ്രീ പോലുള്ള സംഘടനകളും നടത്തുന്ന വിൽപന വേറെ. ടൗണുകളിലെ ബേക്കറികളിൽ ശരാശരി 100 കിലോയിലധികം കേക്ക് ദിവസേന വിറ്റ് പോകുന്നുണ്ട്. വിദ്യാർഥികൾക്കും യുവാക്കൾക്കും ഏറെ പ്രിയപ്പെട്ട ഐസിങ് കേക്കുകളിൽ ഇക്കുറിയും പുതുമുഖങ്ങളുണ്ട്. ഡെത്ത് ബൈ ചോക്കലേറ്റ്, നട്സ് ബബ്ളി, സ്നിക്കേഴ്സ് ഡിലൈറ്റ് തുടങ്ങിയവ ബ്ലാക് ഫോറസ്റ്റിനും വൈറ്റ് ഫോറസ്റ്റിനും ഒപ്പം സ്ഥാനം പിടിച്ചു. കിലോയ്ക്ക് 600 രൂപ മുതൽ 1800 രൂപ വരെയാണ് ഇവയുടെ വില. പ്ലം, മാർബിൾ, പ്രീമിയം, നാനോ, കാരറ്റ്, ഈന്തപ്പഴം, കൈതച്ചക്ക, ചക്ക, ഓറഞ്ച്, മുന്തിരി.. ഇങ്ങനെ നീണ്ടു കിടക്കുന്നു കേക്കുകളുടെ നിര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com