ADVERTISEMENT

നവജാത ശിശുവിനെ അമ്മയുടെയും അച്ഛന്റെയും നെഞ്ചിനോടു ചേർത്തുപിടിച്ച് കുഞ്ഞിനു ചൂട് പകരുന്ന പരിചരണത്തിനാണ് കാംഗ്‌രൂ കെയർ എന്നു വിളിക്കുന്നത്. ഇത്തരം പരിചരണം മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് പ്രയോജനപ്രദമാണെന്ന് ശിശുരോഗ വിദഗ്ധർ പറയുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് സമയത്തിനുള്ളിൽ തന്നെ ആരംഭിക്കുന്ന കാംഗ്‌രൂ കെയർ ഇൻക്യുബേറ്ററിന് പുറത്ത് കുഞ്ഞിന് ദീർഘനേരം ചെലവഴിക്കാൻ പറ്റുന്ന സാഹചര്യം വരെ തുടരും. ഇത്തരം പരിചരണത്തിന്റെ ഗുണങ്ങൾ ഇനി പറയുന്നവയാണെന്ന് കാർഗർ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. പ്രശാന്ത് മൊറാൽവർ എച്ച്ടി ലൈഫ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

1. ശരീരതാപനില നിയന്ത്രിക്കും
കുഞ്ഞിന്റെ ശരീരത്തിലെ ചൂട് താഴ്ന്നു പോകാതെ നിലനിർത്താനും കുഞ്ഞിനു സൗഖ്യം നൽകാനും മാതാപിതാക്കളുടെ നെഞ്ചിനോടു ചേർത്തുള്ള ചർമത്തിലെ സ്പർശനം വഴി സാധിക്കും. 

2. ഉറക്കം മെച്ചപ്പെടുത്തും
കുഞ്ഞിന്റെ ഉറക്കരീതികള്‍ മെച്ചപ്പെടുത്താനും കാംഗ്‌രൂ കെയർ ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 

3. മുലയൂട്ടൽ ഫലപ്രദമാക്കാം
അമ്മയുടെ നെ‍ഞ്ചിലേക്ക് നവജാത ശിശുവിനെ ചേർത്തു പിടിക്കുന്നത് മെച്ചപ്പെട്ട രീതിയിൽ മുലയൂട്ടുന്നതിനും സഹായിക്കും. 

Breat Care Health Tips
Representative image. Photo Credit: staticnak1983/istockphoto.com

4. വൈകാരികമായ അടുപ്പം
വൈകാരികമായ അടുപ്പം മാതാപിതാക്കളും കുഞ്ഞും തമ്മിൽ ഉണ്ടാകാനും കാംഗ്‌രൂ കെയർ സഹായകമാണ്. കുഞ്ഞ് നിയോനേറ്റൽ ഐസിയു വിട്ടാലും ഈ വൈകാരിക അടുപ്പം തുടരുകയും കുഞ്ഞിനു സുരക്ഷിതത്വ ബോധം തോന്നുകയും ചെയ്യും. 

5. സമ്മർദം കുറയ്ക്കും
കെട്ടിപ്പിടിക്കുമ്പോള്‍ സമ്മർദം കുറയുന്നതു പോലെ തന്നെ കാംഗ്‌രൂ െകയറിൽ കുഞ്ഞിന്റെയും മാതാപിതാക്കളുടെയും ചർമങ്ങൾ തമ്മിൽ സ്പർശിക്കുന്നത് ഇവരുടെ സമ്മർദത്തിന്റെ തോത് ഗണ്യമായി കുറയ്ക്കും. ഇത് കുഞ്ഞിന്റെ നാഡീവ്യൂഹപരമായ വളർച്ചയെയും ഉദ്ദീപിപ്പിക്കും. 

6. മെച്ചപ്പെട്ട വളർച്ച
കാംഗ്‌രൂ മദർ കെയറും, ഫാദർ കെയറും ലഭിക്കുന്ന കുട്ടികൾക്ക് കൂടുതൽ കാര്യക്ഷമമായി ഭാരം വർധിക്കുമെന്നും വളർച്ചയുടെ ഓരോ ഘട്ടവും ഈ കുഞ്ഞുങ്ങൾ വേഗം കൈവരിക്കുമെന്നും മാസം തികയാതെയുള്ള ജനനത്തിന്റെ സങ്കീർണത കുറവായിരിക്കുമെന്നും ഡോക്ടർമാർ പറയുന്നു. സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയിൽ കാംഗ്‌രൂ പരിചരണം നൽകുന്നതിന് നിയോനേറ്റൽ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടർമാരും ജീവനക്കാരും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പിന്തുടരേണ്ടതാണ്.

ഹോർമോൺ മാറ്റങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും: വിഡിയോ

English Summary:

Kangaroo care boosts health of Premature Babies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com