Activate your premium subscription today
17 ദിവസം മണ്ണിനടയിൽ കഴിഞ്ഞുകൂടിയശേഷം 41 തൊഴിലാളികൾക്ക് ഉയർത്തെഴുന്നേൽപ്പ്. ആറ് ഭാഗവും മണ്ണിനാൽ മൂടിയ ഗുഹയ്ക്കുള്ളിൽ പ്രതീക്ഷയുടെ നുറങ്ങുവെട്ടവും തെളിച്ച് അവർ ഓരോ നിമിഷവും എണ്ണിയെണ്ണി കാത്തിരുന്നു. കുഴലിലൂടെ എത്തിക്കുന്ന അൽപ ആഹാരവും നേർത്ത വെളിച്ചവും പ്രാണവായുവും മുടങ്ങാതിരുന്നതിനാൽ നാൽപ്പത്തിയൊന്നു പേരെയും ജീവനോടെ പുറത്തെത്തിക്കാൻ സാധിച്ചു.
ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ 17 ദിവസത്തെ രക്ഷാദൗത്യത്തിനുശേഷം പുറത്തെത്തിച്ചിരിക്കുകയാണ്. ഈ മാസം 12നാണ് ചാർധാം പാതയുടെ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു തൊഴിലാളികൾ ഇവിടെ കുടുങ്ങിയത്. ‘ഓപ്പറേഷൻ സുരംഗ് (തുരങ്കം)’ എന്നു പേരിട്ട ദൗത്യത്തിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്. രാജ്യം കണ്ട ഏറ്റവും ദുഷ്കര രക്ഷാദൗത്യങ്ങളിലൊന്നിന്റെ
ന്യൂഡൽഹി ∙ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചതിന് ഉത്തരാഖണ്ഡ് സർക്കാർ നൽകിയ 50,000 രൂപയുടെ ചെക്ക് പണമാക്കി മാറ്റിയെടുക്കാൻ ‘റാറ്റ് മൈനേഴ്സ്’ വിസമ്മതിച്ചു. പ്രയത്നത്തിന് അർഹമായ പ്രതിഫലമല്ല സർക്കാർ നൽകിയതെന്ന് അവർ പറഞ്ഞു. ഇടുങ്ങിയ സ്ഥലത്തിരുന്ന് അവശിഷ്ടങ്ങൾ നീക്കി ചെറുദ്വാരങ്ങളുണ്ടാക്കാൻ വൈദഗ്ധ്യമുള്ളവരാണ് ‘റാറ്റ് മൈനേഴ്സ്’. 12 പേരടങ്ങിയ സംഘമാണ് ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ നിർണായക പങ്കുവഹിച്ചത്.
പ്രതിഫലം ആഗ്രഹിക്കാതെ സിൽക്യാരയിൽ രാപകൽ നടത്തിയ അധ്വാനം ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളിയായ രഞ്ജിത് ഇസ്രയേൽ കഴിഞ്ഞ ദിവസം ഹിമാലയമിറങ്ങിയത്. രാജ്യത്തെ ദുരന്തമുഖങ്ങളിൽ രക്ഷാദൗത്യത്തിലെ സ്ഥിരം സാന്നിധ്യമാണ് ഈ മുപ്പത്തിയഞ്ചുകാരൻ. ഉത്തരാഖണ്ഡിൽ കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായ 3 ദുരന്തങ്ങളിലെ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്ത മലയാളി. 2013ലെ മഹാപ്രളയത്തിലും 2021ൽ ജോഷിമഠിലുണ്ടായ മേഘസ്ഫോടനത്തിലും സിൽക്യാരയിലും രക്ഷാദൗത്യത്തിനു സ്വയംസന്നദ്ധനായി രഞ്ജിത് പാഞ്ഞെത്തി.
ഞങ്ങൾക്കു പണം വേണ്ട; ഞങ്ങളെപ്പോലെ തൊഴിലാളികളല്ലേ അവരും; അവരെ രക്ഷിക്കാൻ കൂലി വേണ്ട’ – ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സിൽക്യാര തുരങ്കത്തിൽ 17 നാൾ നീണ്ട രക്ഷാദൗത്യത്തിന്റെ മുന്നിൽ നിന്നവരുടെ വാക്കുകളാണിത്. വർഷങ്ങളായി ഒപ്പം കഴിഞ്ഞവരെ ഒരു ദിവസം പുലർച്ചെ തുരങ്കം വിഴുങ്ങിയപ്പോൾ ഊണും ഉറക്കവുമുപേക്ഷിച്ച് രക്ഷാപ്രവർത്തനത്തിന് ഇവർ തുനിഞ്ഞിറങ്ങി. ദൗത്യം വിജയിപ്പിക്കാൻ മനുഷ്യസാധ്യമായ സർവപ്രയത്നവും നടത്തുമ്പോൾ അവർ പറഞ്ഞുകൊണ്ടേയിരുന്നു – ‘തുരങ്കത്തിനുള്ളിലുള്ളത് ഞങ്ങളുടെ സഹോദരങ്ങളാണ്’.
ഉത്തരകാശി ∙ സിൽക്യാര തുരങ്കത്തിൽനിന്നു 17–ാം ദിവസം രക്ഷപ്പെടുത്തിയ 41 തൊഴിലാളികളെ ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച തുരങ്കത്തിൽനിന്നു പുറത്തെത്തിച്ചയുടൻ ഇവരെ 30 കിലോമീറ്റർ അകലെയുള്ള ചിന്യാലിസോറിലെ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. ഇന്നലെ രാവിലെയാണ് വ്യോമസേനയുടെ ചിനൂക്
ലക്നൗ∙ ‘തുരങ്കം ഇടിഞ്ഞ് അകത്തുപെട്ടപ്പോൾ ആദ്യത്തെ 24 മണിക്കൂർ അനുഭവിച്ചത് മരണതുല്യമായ ഭീതി; പിന്നീടാണ് പ്രതീക്ഷയും ആശ്വാസവും കൈവന്നത്’ – 17 ദിവസങ്ങൾക്കുശേഷം സിൽക്യാര തുരങ്കത്തിൽ നിന്നു രക്ഷപ്പെട്ട ലഖിംപുർ സ്വദേശി മൻജീത് ചൗഹാൻ ആ ഭീതിദമായ ദിവസങ്ങൾ ഓർത്തെടുക്കുന്നു. തുരങ്കം ഇടിഞ്ഞുവീണ സ്ഥലത്തുനിന്നു
17 രാപകലുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിനുള്ളിൽനിന്നും 41 തൊഴിലാളികളും പുറത്തേക്കെത്തിയപ്പോൾ, ‘ഹീറോ’ ആയത് ഒരു
ഉത്തരകാശി ∙ ഉത്തരാഖണ്ഡിലെ സില്ക്യാര തുരങ്കത്തില്നിന്നു ചൊവ്വാഴ്ച രക്ഷിച്ച 41 തൊഴിലാളികളെയും വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഋഷികേശിലെ എയിംസ് ആശുപത്രിയിലെത്തിച്ചു. വ്യോമസേനയുടെ ചിനൂക്ക് ഹെലിക്കോപ്റ്ററിലാണു തൊഴിലാളികളെ കൊണ്ടുപോയത്. എയിംസ് ആശുപത്രിയില് 24 മണിക്കൂര് തൊഴിലാളികളെ
ഉത്തരകാശി∙ 17 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇന്നലെ രാത്രിയോടെ തൊഴിലാളികളെ ഓരോരുത്തരായി പുറത്തെത്തിച്ചു. ടണലിനുള്ളിൽ നിന്ന് കുഴലിലൂടെ സ്ട്രെച്ചറിൽ കിടത്തിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം അവരെ നേരെ ആംബലുൻസിലേക്ക് കയറ്റി കൊണ്ടുപോകുകയായിരുന്നു. ഇന്നലെ ഉച്ചയോടെ
ഉത്തരകാശി∙ എലികളെപ്പോലെ തുരന്നിറങ്ങി റാറ്റ് മൈനേഴ്സ് രക്ഷാമാർഗമൊരുക്കിയതാണ് 17 ദിവസങ്ങൾക്കുശേഷം ആ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിൽ നിർണായകമായത്. അമേരിക്കൻ നിർമിത ഓഗർ യന്ത്രം പണിമുടക്കിയപ്പോൾ, ഉത്തർപ്രദേശിൽനിന്നെത്തിയ റാറ്റ് ഹോൾ മൈനേഴ്സ് സംഘമാണ് രക്ഷാമാർഗം തുറന്നത്. രണ്ടരയടി വ്യാസമുള്ള
ന്യൂഡൽഹി∙ ഉത്തരകാശിയിലെ തുരങ്കത്തിൽ നിന്നു രക്ഷപ്പെട്ട തൊഴിലാളികളുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷപ്പെട്ട 41 തൊഴിലാളികളും മോദി സംസാരിക്കുമ്പോൾ മുറിയിൽ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവരെയും മോദി അഭിനന്ദച്ചു. ‘‘ഉത്തരകാശിയിലെ നമ്മുടെ സഹോദരൻമാർക്കായുള്ള രക്ഷാ
ഉത്തരകാശി∙ 17 നാൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കുമൊടുവിൽ സിൽക്യാര രക്ഷാദൗത്യം വിജയം. നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങി മൂന്ന് ആഴ്ചയോളം മരണത്തെ മുഖാമുഖം കണ്ട 41 തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിച്ചു. പുറത്തെത്തിച്ച തൊഴിലാളികളെ കേന്ദ്രമന്ത്രി വി.കെ. സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എന്നിവർ ചേർന്നു സ്വീകരിച്ചു.
തുടർച്ചയായുള്ള തിരിച്ചടികൾ പിന്നിട്ട് സിൽക്യാര തുരങ്കത്തിലെ രക്ഷാദൗത്യത്തിൽ പ്രതീക്ഷാനിർഭരമായ പുരോഗതി. ഇന്ന് വിജയം ഉറപ്പാണെന്നു രക്ഷാസംഘം ‘മനോരമ’യോടു പറഞ്ഞു. തുരങ്കത്തിലുള്ള 41 തൊഴിലാളികളുടെ സമീപത്തേക്ക് രക്ഷാകുഴൽ തള്ളി നീക്കുന്ന ജോലി ഇന്നലെ വൈകിട്ട് 4.30ന് പുനരാരംഭിച്ചു. രണ്ടര മണിക്കൂർ കൊണ്ട് ഇത് ഒരു മീറ്റർ മുന്നോട്ടുനീങ്ങി. ഇതേ വേഗത്തിൽ നീങ്ങിയാൽ ഇന്നു രാവിലെ തൊഴിലാളികളെ രക്ഷിക്കാൻ കഴിയും. ഇടിഞ്ഞ ടണലിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികളുടെ സമീപം വരെ ആകെ 10 മീറ്ററാണ് കുഴൽ നീക്കേണ്ടത്. വിശ്രമമില്ലാതെ ദൗത്യസംഘം ശ്രമം തുടരുകയാണ്.
ജീവൻ പണയംവച്ച്, രാത്രിയിലെ കൊടുംതണുപ്പിലും പകൽനേരത്തെ തീച്ചൂടിലും വിശ്രമമില്ലാതെ അധ്വാനിക്കുന്ന നൂറു കണക്കിനു രക്ഷാപ്രവർത്തകരുടെ ആത്മാർഥതയെ മാനിച്ചുകൊണ്ടുതന്നെ ചോദിക്കാതെ വയ്യ: സിൽക്യാര തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 16 ദിവസമായിട്ടും രക്ഷയുടെ പ്രകാശം ഇനിയുമുദിക്കാത്തത് എന്തുകൊണ്ടാണ്? തുടർച്ചയായി തടസ്സങ്ങൾ ഉണ്ടാകുമ്പോഴും മനസ്സാന്നിധ്യം കൈവിടാതെയുള്ള തൊഴിലാളികളുടെ കാത്തിരിപ്പിന്റെ വില അധികൃതർ വേണ്ടവിധം മനസ്സിലാക്കുന്നില്ലെന്നാണോ?
ഉത്തരകാശി∙ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം 16ാം ദിനവും പുരോഗമിക്കുന്നു. അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴൽ കടത്തിവിടാനുള്ള ശ്രമം തുടരുകയാണ്. കുഴലിനുള്ളിൽ കുടുങ്ങിയ അമേരിക്കൻ നിർമിത ഡ്രില്ലിങ് യന്ത്രം പൂർണമായും എടുത്തുമാറ്റിയതായി ഉത്തരാഖണ്ഡ്
സിൽക്യാരയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ സർവമാർഗവും ഉപയോഗിച്ചു രക്ഷാദൗത്യ സംഘത്തിന്റെ തീവ്രശ്രമം. അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാകുഴൽ കടത്തിവിടുന്നതിനുപുറമേ മലമുകളിൽനിന്നു താഴേക്കുള്ള കുഴിക്കലും ആരംഭിച്ചു. ഇന്നലെ 22 മീറ്റർ താഴേക്കു കുഴിച്ചു. 90 മീറ്റർ താഴെയുള്ള തുരങ്കത്തിലെത്താൻ 100 മണിക്കൂറെടുക്കുമെന്നു (4 ദിവസം) ദൗത്യസംഘം അറിയിച്ചു. മലയിൽ കാര്യമായ പാറകളില്ലെങ്കിൽ ബുധനാഴ്ച രാത്രിയോടെ തുരങ്കത്തിലെത്താം.
ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി വെർട്ടിക്കൽ ഡ്രില്ലിങ് ആരംഭിച്ചു. മല താഴേക്കു തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് വെർട്ടിക്കൽ ഡ്രില്ലിങ്ങിലൂടെ ശ്രമിക്കുന്നത്. ഒരുമണിക്കൂറിൽ അഞ്ചുമീറ്റർ ആഴത്തിലാണ് ഡ്രില്ലിങ് പുരോഗമിക്കുന്നത്. കൂറ്റൻ ഡ്രില്ലിങ് യന്ത്രങ്ങൾ മണിക്കൂറുകളെടുത്ത് ഇന്നലെ വൈകിട്ടോടെ മലമുകളിലെത്തിച്ചിരുന്നു.
സിൽക്യാരയിലെ തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് 15 ദിവസമാകുമ്പോൾ, രക്ഷാദൗത്യം നീങ്ങുന്നത് ഒച്ചിഴയും വേഗത്തിൽ. ഒന്നിനു പിറകെ ഒന്നായി തടസ്സങ്ങൾ വന്നതോടെ, പുറംലോകത്തെത്താനുള്ള തൊഴിലാളികളുടെ കാത്തിരിപ്പു നീളുകയാണ്. രക്ഷാകുഴലിനുള്ളിൽ ഡ്രില്ലിങ് യന്ത്രം കുടുങ്ങിയതോടെ ദൗത്യം ഇന്നലെ വീണ്ടും തടസ്സപ്പെട്ടു. മലയുടെ മുകളിൽ നിന്നു തുരന്നിറങ്ങിയുള്ള രക്ഷാപ്രവർത്തനത്തിനു പ്രാഥമിക നടപടി ആരംഭിച്ചു.
മലയുടെ മുകളിൽ നിന്നു തുരന്നിറങ്ങാനുള്ള കൂറ്റൻ ഡ്രില്ലിങ് യന്ത്രങ്ങൾ മണിക്കൂറുകളെടുത്ത് മുകളിലെത്തിച്ചു. ഒന്നര മീറ്റർ വ്യാസത്തിൽ 90– 100 മീറ്റർ മല തുരന്നിറങ്ങിയാലേ തുരങ്കത്തിനു മുകളിലെത്താനാവൂ. ഇതിന് 3– 4 ദിവസം വേണ്ടിവരും. കിണർ പോലെ താഴേക്കു കുഴിക്കാനാണ് ആലോചന. എന്നാൽ, ഈ രീതിയിൽ ആഴത്തിൽ കുഴിയെടുക്കുന്നതു മലയിടിയാൻ വഴിയൊരുക്കുമെന്ന ആശങ്കയും ശക്തമാണ്. അവശിഷ്ടങ്ങൾക്കിടയിലൂടെ കുഴൽ ഇടാനുള്ള ശ്രമം പരാജയപ്പെട്ടാലേ മല തുരക്കാൻ തുടങ്ങൂ.
ഉത്തരകാശി∙ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം നീളുന്നു. തൊഴിലാളികളെ പുറത്തെത്തിക്കാൻ പുതുതായി നിർമിക്കുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ഡ്രില്ലിങ് മെഷീൻ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. മെഷീന്റെ നാലര മീറ്റർ ബ്ലേഡ് കൂടി മുറിച്ചു നീക്കണം. മെഷീൻ ഭാഗങ്ങൾ
ഹിമാലയൻ മലനിരകളിലെ കൊടും തണുപ്പിൽ സമാനതകളില്ലാത്ത രക്ഷാദൗത്യത്തിനു സിൽക്യാര തുരങ്കം സാക്ഷിയാകുന്നു. ഉള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള അതിതീവ്ര ശ്രമം ഇന്നലെ അർധരാത്രിയും തുടർന്നു. ഡ്രില്ലിങ് യന്ത്രത്തിനു പ്രവർത്തിക്കാനാവാത്ത വിധം അവശിഷ്ടങ്ങളുടെ അവസാന 10 മീറ്ററിൽ ഇരുമ്പ്, സ്റ്റീൽ ഭാഗങ്ങൾ നിറഞ്ഞുകിടക്കുകയാണ്.
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്. തൊഴിലാളികൾക്ക് സമീപം എത്തിക്കുന്ന രക്ഷാകുഴലിലൂടെ അവരെ പുറത്തെത്തിക്കാനുള്ള പരീക്ഷണ ദൗത്യം എൻഡിആര്എഫ് പൂർത്തിയാക്കി. തുരങ്കത്തിനുള്ളിലേക്ക് 80 സെന്റിമീറ്റർ
ഉത്തരകാശി∙ മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം പുനരാരംഭിച്ചു. ഉച്ചയ്ക്കു മുൻപായി 11.30ഓടെ ഡ്രില്ലിങ് തുടങ്ങാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും, മൂന്നു മണിക്കൂറിലധികം വൈകിയാണ് ഡ്രില്ലിങ് ആരംഭിച്ചത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയതിനു ശേഷമാണ് രക്ഷാപ്രവർത്തനം പുനരാംഭിച്ചത്. മറ്റു തടസ്സങ്ങളുണ്ടായില്ലെങ്കിൽ 5 - 6 മണിക്കൂറിനകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ. 6-8 മീറ്റർ കൂടിയാണ് ഇനി രക്ഷാകുഴലിനു മുന്നോട്ടു പോകാനുള്ളത്.
അപ്രതീക്ഷിത തിരിച്ചടികളിൽ സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം നീളുന്നു. രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാപ്രവർത്തനം വിജയത്തിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ദൗത്യം വീണ്ടും മുടങ്ങിയത്. തൊഴിലാളികളിലേക്കു രക്ഷാകുഴൽ എത്തുന്നതിന് ഏതാനും മീറ്ററുകൾ മുൻപായിരുന്നു ഇത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു നിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം, യന്ത്രം പ്രവർത്തിപ്പിക്കുമ്പോഴുള്ള പ്രകമ്പനത്തിൽ തകർന്നതാണു പ്രശ്നമായത്.
ഉത്തരകാശി∙ അവസാനവാതിൽ വരെ എത്തിയ രക്ഷാമാർഗമാണ് ഇന്നലെ തൊഴിലാളികളിൽ നിന്നകന്നത്. കുടുങ്ങിയ 41 പേരെയും സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന ഉറപ്പിലായിരുന്നു ഉച്ചവരെ രക്ഷാസംഘം. അവശിഷ്ടങ്ങൾക്കിടയിലുണ്ടായിരുന്ന 8 സ്റ്റീൽ പാളികൾ രാവിലെ മാറ്റിയതോടെ, അവസാന തടസ്സവും മാറ്റിയെന്ന വിശ്വാസമായി. തൊഴിലാളികളിലേക്കെത്താനുള്ള അവസാന കുഴൽ മറ്റുള്ളവയിലേക്കു വെൽഡ് ചെയ്ത് ഘടിപ്പിച്ചു. പിന്നാലെ ഡ്രില്ലിങ് യന്ത്രം പ്രവർത്തിപ്പിച്ചതോടെ തുരങ്കത്തിനു പുറത്ത് ഒരുക്കങ്ങൾ തകൃതിയായി.
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തൊഴിലാളികളെ ഓരോരുത്തരെയായി പൈപ്പുവഴി ചക്രം ഘടിച്ചിച്ച സ്ട്രെച്ചറിൽ പുറത്തിറക്കുമെന്ന് നാഷനൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് ഡയറക്ടർ ജനറൽ അതുൽ കർവാൾ പറഞ്ഞു. ഇതിനായി
ഉത്തരകാശി∙ മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം അന്തിമഘട്ടത്തിൽ. കുഴലിനുള്ളിലൂടെ നിരങ്ങിനീങ്ങിയ ദുരന്തനിവാരണസേനാ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പുപാളി അറുത്തുമാറ്റാനുള്ള ശ്രമം തുടരുകയാണ്. ഒരു മണിക്കൂറിനുള്ളിൽ മുറിച്ചു
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്. മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കുഴൽ 6 മീറ്റർ അടുത്തുവരെയെത്തിച്ചു. 6 മീറ്റർ വീതം നീളമുള്ള 9 കുഴലുകൾ വെൽഡ് ചെയ്തുചേർത്താണ് അവശിഷ്ടങ്ങൾക്കിടയിലൂടെ ഉള്ളിലെത്തിച്ചത്.
ഉത്തരകാശി ∙ ‘നിങ്ങൾ അകത്തേക്കു വരൂ. നമുക്കൊരുമിച്ച് ചായ കുടിക്കാം’ - തുരങ്കത്തിനുള്ളിലെ സാഹചര്യങ്ങൾ അറിയാൻ പൈപ്പിലൂടെ ബന്ധപ്പെട്ട ദുരന്തനിവാരണ സേനാംഗങ്ങളോടു തൊഴിലാളികൾ പറഞ്ഞ വാക്കുകളാണിത്. മരണം മുന്നിൽ നിൽക്കുമ്പോഴും 41 തൊഴിലാളികൾ കാട്ടിയ അസാമാന്യ മനക്കരുത്താണ് രക്ഷാദൗത്യത്തിനു കരുത്തു പകരുന്നത്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോൾ തൊഴിലാളികളിലൊരാളായ ഗബ്ബർ സിങ് പറഞ്ഞു: ‘‘ ഞങ്ങളെല്ലാം ഇവിടെ സുരക്ഷിതരാണ്.
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്ന മലയാളി രഞ്ജിത്ത് ഇസ്രയേൽ. ഒന്നര മണിക്കൂറിനുള്ളിൽ തുരങ്കത്തിൽ ഇരുമ്പു പൈപ്പുകൾ സ്ഥാപിക്കാനാകുമെന്ന് രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു. പൈപ്പിലൂടെ തൊഴിലാളികളെ
ഉത്തരകാശി∙ ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ 2 ദിവസം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് അധികൃതർ. ഡ്രില്ലിങ് മെഷീൻ ശരിയായ രീതിയിൽ പ്രവർത്തിക്കുകയും മറ്റ് തടസ്സങ്ങൾ നേരിടാതിരിക്കുകയും ചെയ്താൻ രണ്ട് ദിവസത്തിനള്ളിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട്
11 ദിവസമായി ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ ഇന്നലെ ലഭിച്ചു. ഭക്ഷണത്തിനുള്ള പൈപ്പ് വഴി അകത്തേക്കിട്ട ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ഇന്നലെ പുലർച്ചെ മുതലാണു കിട്ടിത്തുടങ്ങിയത്. തൊഴിലാളികളിലൊരാളാണ് മുകളിലെ ചിത്രത്തിൽ. തങ്ങളുടെ തൽസമയ ദൃശ്യങ്ങൾ പകർത്തുന്ന ക്യാമറ പ്രവർത്തനമാരംഭിച്ചത് തൊഴിലാളികളുടെ ആത്മവിശ്വാസമുയർത്തിയിട്ടുണ്ട്. തൊഴിലാളികളിലേക്കെത്താനുള്ള ഡ്രില്ലിങ് ഇന്നലെ പുനരാരംഭിച്ചതും പ്രതീക്ഷ നൽകുന്നു.
ഉത്തരകാശി ∙ സിൽക്യാര ടണലിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ യന്ത്രഭാഗങ്ങളിലും പാറകളിലും തട്ടിയതിനാൽ കഴിഞ്ഞ ദിവസം നിർത്തിവച്ച ഡ്രില്ലിങ് ആണ് ഇന്നലെ വൈകിട്ട് 6 മണിയോടെ പുനരാരംഭിച്ചത്. ആകെ 60 മീറ്റർ നീളത്തിലുള്ള അവശിഷ്ടങ്ങൾ തുരന്നാണു കുഴലുകൾക്കു മുന്നോട്ടു നീങ്ങേണ്ടത്. 90 സെന്റി മീറ്റർ വ്യാസവും 6 മീറ്റർ നീളവുമുള്ള കുഴലുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്ത് 24 മീറ്റർ വരെ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണു ഡ്രില്ലിങ് തടസ്സപ്പെട്ടത്. ഈ കുഴലുകൾക്കു കേടു പറ്റി. ഇതെത്തുടർന്ന് 80 സെന്റി മീറ്റർ വ്യാസമുള്ള പുതിയ കുഴലുകൾ ഇതിനുള്ളിലൂടെ കടത്തിവിട്ടു. അവ 24 മീറ്റർ വരെ സുഗമമായി മുന്നോട്ടു പോയി.
കഴിഞ്ഞ 10 ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നതിന്റെ അനിശ്ചിതത്വത്തിലും മനോബലം കൈവിടാതെ 41 തൊഴിലാളികൾ. ഒരു പോറൽ പോലുമേൽക്കാതെ രക്ഷിക്കും എന്ന ദൗത്യസംഘത്തിന്റെ വാക്കിൽ വിശ്വാസമർപ്പിച്ചാണ് ഇവർ ദിവസങ്ങൾ തള്ളിനീക്കുന്നത്. ആർക്കും ഭയമില്ല. പക്ഷേ, എന്നു പുറത്തിറങ്ങാനാവുമെന്ന കാര്യത്തിൽ ആകാംക്ഷയുണ്ട്.
ഉത്തരകാശി∙ ‘‘ഞങ്ങൾ സുരക്ഷിതരാണ്. നമ്മുടെ അച്ഛനും അമ്മയും സുഖമായിരിക്കുന്നോ’’– ഉത്തർകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങികിടക്കുന്ന പുഷ്കർ സിങ് തന്റെ സഹോദരൻ വിക്രം സിങ്ങിനോട് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ആദ്യം പറഞ്ഞത് ഇതാണ്. പത്തു ദിവസമായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന
ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികൾ ജീവിതത്തിന്റെ വെളിച്ചത്തിലേക്കെത്തുന്നതും നോക്കി പ്രാർഥനകളോടെ കാത്തിരിക്കുകയാണു രാജ്യം. അവർ നിസ്സഹായതയുടെ ഇരുട്ടിൽ കുടുങ്ങി പത്തു ദിവസമാകുമ്പോഴും ആശ്വാസവാർത്ത എത്താത്തതിലുള്ള ആശങ്ക പെരുകുന്നു. സർക്കാർ സംവിധാനങ്ങൾ എന്തു കാരണങ്ങൾ നിരത്തിയാലും അതൊന്നും തുരങ്കത്തിൽ കുടുങ്ങിപ്പോയവരുടെ ഉത്കണ്ഠകൾക്കു പരിഹാരമാകുന്നില്ല.
∙സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ദുഷ്കരമായതോടെ, വിദേശത്തുനിന്നുള്ള വിദഗ്ധ സംഘം രക്ഷാദൗത്യത്തിൽ ചേർന്നു. തുരങ്കങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തനത്തിൽ വൈദഗ്ധ്യമുള്ള രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റ് ആർനോൾഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഇവിടെയെത്തി.
ഉത്തരകാശി ∙ സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിനെത്തിയ രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റും ഓസ്ട്രേലിയൻ സ്വദേശിയുമായ പ്രഫ. ആർനോൾഡ് ഡിക്സ് സംസാരിക്കുന്നു: ∙വിദേശസംഘവും രക്ഷാദൗത്യത്തിന്റെ ഭാഗമായിരിക്കുന്നു. ഇവിടത്തെ സ്ഥിതി സംബന്ധിച്ച പ്രാഥമിക
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ സിൽക്യാര–ദന്തൽഗാവ് തുരങ്കത്തിനകത്തു കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം തുടരുന്നു. ഇടിഞ്ഞു വീണ അവശിഷ്ടങ്ങൾക്കിടയിലൂടെ തൊഴിലാളികള് കുടുങ്ങിക്കിടക്കുന്ന ഇടത്തേക്ക് ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചതായി ദേശീയപാത വികസന കോര്പറേഷന് ഡയറക്ടർ അൻഷു മനിഷ് പറഞ്ഞു.
ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാൻ മലമുകളിൽ നിന്നും തുരന്ന് താഴേക്കിറങ്ങി ഉള്ളിൽ കടക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാൻ വിദേശ പ്രതിനിധി സംഘം സ്ഥലത്തെത്തി. അർണോൾഡ് ഡിക്സിന്റെ
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ സിൽക്യാര–ദന്തൽഗാവ് തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള തീവ്രശ്രമം ഒൻപതാം ദിവസവും തുടരുന്നു. മലമുകളിൽ നിന്നു തുരന്നു താഴേക്കിറങ്ങി ഉള്ളിൽ കടക്കാനാണ് നീക്കം. ഇതിനുള്ള യന്ത്രസാമഗ്രികൾ മലമുകളിലെത്തിക്കാൻ റോഡ് വെട്ടുന്ന പ്രവർത്തനം
ഉത്തരാഖണ്ഡിലെ സിൽക്യാര–ദന്തൽഗാവ് തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നു. പ്രവർത്തനം നാൾക്കുനാൾ ദുഷ്കരമാവുകയാണെങ്കിലും ദൗത്യസംഘം മുന്നോട്ടുതന്നെയാണ്. മലമുകളിൽ നിന്നു തുരന്നു താഴേക്കിറങ്ങി ഉള്ളിൽ കടക്കാനുള്ള നീക്കത്തിനു പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുമെന്ന ആശങ്കയുമുണ്ട്. ഈ പ്രവർത്തനം ഇന്നലെ രാത്രി വരെ തുടങ്ങിയിട്ടില്ല.
ഉത്തരകാശി ∙ നിർമാണത്തിലിരിക്കെ തുരങ്കം തകർന്ന് കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യനിലയിൽ ആശങ്ക. പൈപ്പിനുള്ളിലൂടെ ഭക്ഷണം തൊഴിലാളികൾക്ക് എത്തിക്കുന്നുണ്ട്.
ഡെറാഡൂൺ∙ ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനം അതിസങ്കീർണം. 171 മണിക്കൂറിലേറെയായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ മല താഴേക്കു തുരന്ന് തുരങ്കത്തിനകത്തു പ്രവേശിച്ച് രക്ഷപ്പെടുത്താനാണ്
തുരങ്കത്തിൽ 30 മീറ്റർ അടുത്തുവരെയെത്തിയ രക്ഷാകരം അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ തൊഴിലാളികളിൽ നിന്നകന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സിൽക്യാര തുരങ്കത്തിലടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ കുഴലുകൾ കയറ്റി തൊഴിലാളികളിലേക്കെത്താൻ കഴിഞ്ഞ 4 ദിവസമായി നടത്തിയ ശ്രമം ഇന്നലെ താൽക്കാലികമായി ഉപേക്ഷിച്ചു. മുകളിൽനിന്നു മല തുരന്നു തുരങ്കത്തിലെത്താനാണു പുതിയ ശ്രമം.
സിൽക്യാര തുരങ്കത്തിലകപ്പെട്ടവരിലേക്കെത്താൻ ദൗത്യസംഘം പരീക്ഷിക്കുന്ന 5 വഴികൾ: 1. മുകളിൽനിന്നു മല തുരന്നു തുരങ്കത്തിനുള്ളിൽ കടക്കുക. ഇതാണ് ഇപ്പോൾ സജീവമായി പരിഗണിക്കുന്ന മാർഗം. ഇതിനായി മലമുകളിൽനിന്നു മരങ്ങൾ നീക്കം ചെയ്തു തുടങ്ങി. 120 മീറ്റർ താഴേക്കു തുരന്നെത്താൻ ചുരുങ്ങിയത് 3 – 4 ദിവസമെടുക്കും. കിണർ പോലെ മല നേരെ കുഴിക്കുകയല്ല ചെയ്യുക. 45 ഡിഗ്രി ചെരിവിലാണു കുഴിക്കുക.
ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ചാർധാം തീർഥാടന പാതയിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവര്ത്തനത്തിൽ, ഡ്രില്ലിങ് ഉപേക്ഷിച്ചേക്കുമെന്നു സൂചന. ടണലിനകത്ത് വിള്ളൽ രൂപപ്പെട്ടതോടെയാണ് ഡ്രില്ലിങ് പൂർണമായും ഉപേക്ഷിക്കുന്നത്. പകരം ടണലിന് മുകളിൽ നിന്ന് തൊഴിലാളികൾ കുടുങ്ങിയ ഇടത്തേക്ക്
ഉത്തരകാശി∙ ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. വൻ ശബ്ദമുണ്ടായതോടെ വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെത്തുടർന്നാണ് പ്രവർത്തനം നിർത്തിയത്. രക്ഷാദൗത്യത്തിന്റെ ഭാഗമായി കുഴൽ കയറ്റുന്ന പ്രവർത്തിയാണ് താൽക്കാലികമായി നിർത്തിയത്.
രാജ്യം കണ്ട ഏറ്റവും ദുഷ്കര രക്ഷാദൗത്യങ്ങളിലൊന്നിന്റെ തുരങ്കവാതിൽപ്പടിയിൽ കണ്ണിമ ചിമ്മാതെ, ശ്വാസമടക്കിപ്പിടിച്ച് ഉത്തരകാശി നിൽക്കുന്നു. സിൽക്യാര – ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ‘ഓപ്പറേഷൻ സുരംഗ് (തുരങ്കം)’ എന്നു പേരിട്ട ദൗത്യത്തിൽ ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപറേഷൻ എന്നിവയിലെ ഇരുന്നൂറോളം വിദഗ്ധർ രാപകൽ അധ്വാനിക്കുകയാണ്. തൊഴിലാളികളെ ഇന്നു പുറത്തെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ, അവിചാരിത തടസ്സങ്ങൾ നേരിട്ടാൽ ഇതു വീണ്ടും നീളും.
ഉത്തരകാശി ∙ അവശിഷ്ടങ്ങൾ തുരന്ന് ഇന്നു രാവിലെയോടെ രക്ഷാകുഴൽ തൊഴിലാളികൾ കഴിയുന്ന ഭാഗത്ത് എത്തിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ദൗത്യത്തിനു നേതൃത്വം നൽകുന്ന ദേശീയപാതാ അടിസ്ഥാനസൗകര്യ വികസന കോർപറേഷൻ (എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മനീഷ് ഖൽകോ പറഞ്ഞു.