മേയ് മാസത്തിലെ സൂപ്പർ ഹിറ്റ് രുചിക്കൂട്ടുകൾ ഇവയാണ്

may-2021
SHARE

മേയ് മാസത്തിൽ മനോരമ ഒൺലൈൻ പാചകം വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ വായിച്ച രുചിക്കൂട്ടുകളും ഭക്ഷണ വാർത്തകളും ഇതാണ്; മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടവിഭവങ്ങൾ, ചപ്പാത്തി തയാറാക്കാനുള്ള പൊടിക്കൈകൾ, വിജയ് ബാബുവിന്റെ പാചക കഥകൾ, സ്പെഷൽ ചമ്മന്തി, സിനിമാ താരം അനുവിന്റെ സ്പെഷൽ ഡയറ്റ്, മസാല ചായ, എളുപ്പത്തിൽ തയാറാക്കാവുന്ന പറാത്ത...

മുഖ്യമന്ത്രിയുടെ പ്രിയ രുചികൾ, ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം

chemballi-curry
ചെമ്പല്ലി കറി

ചെമ്പല്ലി കറി, മോര് കറി, കരിമീൻ പൊരിച്ചത്, അവിയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടവിഭവങ്ങളുടെ രുചിക്കുറിപ്പുകൾ പങ്കുവയ്ക്കുന്നത് അദ്ദേഹത്തിന്റെ അടുക്കളക്കാരനായി 17 വർഷമായി സേവനമനുഷ്ഠിക്കുന്ന ടി. മുരുകേശ്...Read More  

നല്ല മൃദുവായ ചപ്പാത്തി തയാറാക്കാൻ ചില പൊടിക്കൈകൾ

soft-chappathi

അത്താഴത്തിന് ചപ്പാത്തി കഴിക്കുന്നവർ ധാരാളമുണ്ട്. ചപ്പാത്തി ഉണ്ടാക്കുന്നതും ഒരു കലയാണ്. ഓരോരുത്തർ ഉണ്ടാക്കുന്ന ചപ്പാത്തിയും വ്യത്യസ്തമായിരിക്കും. എന്നും ഒരേ രീതിയിൽ നല്ല മാർദ്ദവമുള്ള ചപ്പാത്തി തയാറാക്കാൻ ചില പൊടിക്കൈകൾ. ഒരു കപ്പ് ഗോതമ്പു പൊടിക്ക് അരക്കപ്പ് വെള്ളം എന്നതാണ് കണക്ക്. ചെറിയ ചൂടുവെള്ളത്തിൽ കുഴച്ചെടുത്താൽ  ചപ്പാത്തി ഒന്നുകൂടി മൃദുവായി കിട്ടും. Read More 

കഥ പറയാൻ എത്തുന്നവരെ കൊണ്ട് ഉള്ളി പൊളിപ്പിക്കും ഈ പ്രൊഡ്യൂസർ ; പാചക കഥകളുമായി വിജയ് ബാബു...

vijay-cooking

ഭക്ഷണം കഴിക്കാനും മറ്റുള്ളവർക്ക് ഉണ്ടാക്കിക്കൊടുക്കാനും ഏറെയിഷ്ടമാണ് നടനും നിർമാതാവുമായ വിജയ് ബാബുവിന്. അദ്ദേഹത്തിന്റെ ആദ്യത്തെ ഓഫിസിനോട് ചേർന്ന് ഒരു കിച്ചണും ഉണ്ടായിരുന്നു. കഥപറയാൻ വരുന്നവർക്ക് ഉള്ളിയും വെളുത്തുള്ളിയും പൊളിച്ചും അരിഞ്ഞും കഥ പറയാം! കഥ ബോറാണെങ്കിൽ പാചകത്തിൽ ശ്രദ്ധിക്കാം... അങ്ങനെ കഥപറഞ്ഞു തീരുമ്പോഴേക്കും പാചകവും തീരും, ബോറടിക്കുകയേയില്ല! സുഹൃത്തുക്കൾ വീട്ടിലേക്കു ക്ഷണിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് എന്തൊക്കെയാണ് ഉണ്ടാക്കുന്നത്, എന്തൊക്കെ വാങ്ങണം എന്നാണ്. കഴിഞ്ഞ കോവിഡ് കാലത്ത് ജയസൂര്യയുടെ വീട്ടിൽ പോയപ്പോൾ ബിരിയാണി ഉണ്ടാക്കിയിരുന്നു. ബിരിയാണി തയാറാക്കുന്നതും കഴിക്കുന്നതും ഇഷ്ടമാണ്. മട്ടൻ ബിരിയാണിയാണ് കൂടുതൽ ഉണ്ടാക്കുന്നത്. നാട് കൊല്ലം ആയതു കൊണ്ടാണോ ഈ മട്ടൻ പ്രേമം എന്നറിയില്ല. കൃത്രിമ ചേരുവകൾ ചേർക്കില്ല, മുളകുപൊടി, മല്ലിപ്പൊടി ഇങ്ങനെയുള്ള സാധനങ്ങൾ ഒന്നും ഇല്ല. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഫ്രഷ് ഗരം മസാല ഒക്കെ ഉപയോഗിച്ച് ദം ചെയ്യുന്ന പരിപാടിയാണ് കൂടുതലും. ഇതിൽ പരീക്ഷണങ്ങളും ഉണ്ട്, പാലക്ക് ചെറുതായി ചൂടാക്കി പച്ചച്ചുവ മാറ്റി മല്ലിയില, കാന്താരി മുളക് എല്ലാം ഇട്ട് പേസ്റ്റ് പോലെ അരച്ചെടുക്കും. എന്നിട്ട് മീറ്റ് കുക്ക് ചെയ്ത് ഇതും കൂടി ചേർത്ത് ദം വയ്ക്കും. ഫൈൻ പേസ്റ്റാക്കണം. എന്നിട്ടത് ലെയർ ചെയ്യണം. സ്പെഷൽ ടേസ്റ്റാണ് ഇങ്ങനെ ചെയ്താൽ. Read More 

ഈ ഒരു ചമ്മന്തി മാത്രം മതി ചോറിന്റെ കൂടെ കഴിക്കാൻ...

chammanthi

തേങ്ങ അരയ്ക്കാതെ തയാറാക്കാം സ്‌പെഷൽ ചമ്മന്തി. ഈ ചമ്മന്തി മാത്രം മതി വയറു നിറയെ ചോറുണ്ണാൻ....Read more  

തടികൂടാതെ അനുവിനെ സുന്ദരിയാക്കി നിർത്തുന്ന ഡയറ്റ് സീക്രട്ട്: ഭക്ഷണശീലങ്ങളും ടിപ്‌സും വിഡിയോ

anu-food

തടികുറയ്ക്കാന്‍ തന്നെ സഹായിക്കുന്ന സൂപ്പര്‍ ടിപ്‌സുകള്‍ വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് അനു ജോസഫ്. പണ്ടു കണ്ടതു പോലെ തന്നെ ശരീരവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് അനു പങ്കുവയ്ക്കുന്നത്. ഏറ്റവും പ്രധാന കാര്യം സന്തോഷമായി ഇരിക്കുക എന്നതാണ്, ഒപ്പം ജീവിതത്തില്‍...Read More

ചുമ, ജലദോഷം എന്നിവയെ ചെറുക്കാൻ ഒരു ഗ്ലാസ് മസാല ചായ

masala-tea

കോവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചുമ, ജലദോഷം എന്നിവയെ ചെറുക്കാനും സഹായിക്കുന്ന ഒരു അടിപൊളി മസാല ചായ ഉണ്ടാക്കിയാലോ. പനി, ചുമ, ജലദോഷം എന്നിവയ്ക്ക് നാട്ടുമരുന്നായി ഉപയോഗിക്കുന്ന പനിക്കൂര്‍ക്ക (കര്‍പ്പൂരവല്ലി) ഇലയാണ് പ്രധാന ചേരുവ. ഇതിനൊപ്പം ഇഞ്ചിയും ഏലയ്ക്കയും കൂടിയാകുമ്പോള്‍...Read More

മാവ് കുഴക്കാതെയും പരത്താതെയും എളുപ്പത്തിലൊരു പറാട്ട

liquid-paratha

ചപ്പാത്തിക്ക് കഴിക്കുന്ന ഏതു കറിയോടൊപ്പവും ചൂടോടെ  വിളമ്പാം ഈ പറാട്ട...Read more 

English Summary : let us take a look at the top trending recipes.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA