ADVERTISEMENT

ജൂലൈ മസത്തിൽ വായനക്കാർ ഏറ്റവും കൂടുതൽ വായിച്ച പാചക വാർത്തകളും രുചിക്കൂട്ടുകളും ഇതാണ്...

1

കാഴ്ചക്കാർ ഒരു കോടി; കോവിഡ് സഹായ പദ്ധതിയിലേക്ക് പത്ത് ലക്ഷം, മാതൃകയായി വില്ലേജ് കുക്കിങ് ചാനൽ

village-cooking-channel

ഒരു കോടി കാഴ്ചക്കാരുമായി വില്ലേജ് കുക്കിങ് ചാനൽ. പുതുക്കോട്ടൈ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമം ഇന്നു ലോകത്തിനു മുന്നിൽ നിറഞ്ഞു ചിരിക്കുന്നതിനു കാരണം ഈ ആറു േപരാണ്. വി. സുബ്രഹ്മണ്യൻ, വി. മുരുകേശൻ, വി. അയ്യനാർ, ജി. തമിഴ്സെൽവൻ, ടി. മുത്തുമാണിക്കം എന്നീ അഞ്ച് സഹോദരങ്ങള്‍ക്കൊപ്പം മുത്തച്ഛൻ എം. പെരിയതമ്പിയും ചേർന്നാണ് മനോഹരമായ പാചക വിഡിയോകൾ നിർമിക്കുന്നത്.  ഈ സന്തോഷം പങ്കുവയ്ക്കാൻ  ആറു പേരുംകൂടി തമിഴ്നാട് മുഖമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിച്ചു, കോവിഡ് സഹായ പദ്ധതിയിലേക്ക് പത്ത് ലക്ഷം രൂപയുടെ ചെക്കും കൈമാറി. Read More 

 

2

uluvakanji

ഉലുവ കഞ്ഞി, കർക്കടകത്തിൽ 7 ദിവസം കുടിച്ചാൽ ശരീരത്തിനു നല്ലത്

ശരീരത്തിന് ഉണർവും ഉൻമേഷവും നൽകുന്ന ഉലുവ കഞ്ഞി, വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയാറാക്കാം. ഉലുവ നന്നായി കഴുകി ഒന്നര കപ്പ് വെള്ളത്തിൽ 8 മണിക്കൂർ കുതിർത്ത് എടുക്കണം. ഇത് ഒരു പ്രഷർ കുക്കറിലേക്കു ഉലുവ കുതിർത്ത വെള്ളത്തോട് കൂടി ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് അരി കഴുകിയതും നാലര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കാം. മൂന്ന് വിസിൽ വന്നാൽ തീ ഓഫ് ചെയ്യാം. കുക്കറിലെ പ്രഷർ മുഴുവനും പോയ ശേഷം കുക്കർ തുറക്കാം. ശേഷം  സ്റ്റൗ ഓൺ ചെയ്യുക. ഇനി കുക്കറിലേക്കു തേങ്ങയുടെ രണ്ടാം പാലും ശർക്കരയും ചേർത്ത് കൊടുക്കാം. രണ്ടാം പാൽ ചേർത്ത് കഞ്ഞി തിളച്ചു വന്നാൽ ഒന്നാം പാൽ കൂടി ചേർത്ത് കൊടുക്കാം. (ഇതോടൊപ്പം സ്റ്റൗ ഓഫ് ചെയ്യുകയും വേണം) കഞ്ഞി ഒന്ന് ഇളക്കി ഒന്നാം പാലും യോജിപ്പിച്ചെടുത്താൽ ഹെൽത്തി ഉലുവ കഞ്ഞി തയാർ. കർക്കടകത്തിൽ 7 ദിവസമെങ്കിലും ഇതുപോലെ കഞ്ഞി ഉണ്ടാക്കി കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. Read More 

 

pavakka-curd

3

കുട്ടികൾ ഇനി പാവക്ക കഴിച്ചോളും, ഒട്ടും കയ്പ്പില്ലാതെ

ചോറിന് കൂട്ടാൻ ഈ ഒരു ഐറ്റം മാത്രം മതി. പാവയ്ക്ക കഴുകി വൃത്തിയാക്കിയ ശേഷം കനം കുറച്ചു വട്ടത്തിൽ അരിയണം.വെളുത്തുള്ളി ചതച്ചു വയ്ക്കുക. ഒരു വലിയ ബൗളിലേക്ക് വെളുത്തുള്ളി ചതച്ചതും മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് , വിനാഗിരി, പാവയ്ക്ക എന്നിവ ഇട്ട് മസാല തേച്ചു പിടിപ്പിക്കുക. 3,4 മണിക്കൂർ വച്ചാൽ നന്നായി മസാല പിടിക്കും. ശേഷം ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്ക്‌ ഫ്രൈ ചെയ്യാനുള്ള ഓയിൽ ഒഴിച്ച് കൊടുത്ത് പാവക്ക പൊരിച്ചെടുക്കുക. ഒരു ബൗളിലേക് കട്ടി തൈര് ഒഴിച്ച് നന്നായൊന്നു യോജിപ്പിച്ച് അതിലേക്ക് പൊരിച്ചു വച്ച കയ്പ്പക്ക ഇട്ടു കൊടുത്തു യോജിപ്പിച്ചെടുത്താൽ നമ്മുടെ കിടിലൻ കൂട്ട് റെഡി. Read More

small-kozhikkatta

 

4

ഉണ്ണി കൊഴുക്കട്ട, കുട്ടികളുടെ ഇഷ്ട പലഹാരം

appam

ആവിയിൽ വേവിച്ച് എടുക്കുന്ന രുചികരമായ കുട്ടി കൊഴുക്കട്ടകൾ കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. തിളച്ച വെള്ളമൊഴിച്ച് ഒന്നാമത്തെ ചേരുവകൾ കുഴച്ചെടുക്കുക. ചൂട് കുറഞ്ഞ ശേഷം ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ച് വയ്ക്കുക. ഫ്രൈയിങ് പാനിൽ ശർക്കരപാനി ഒഴിച്ച് ചൂടാകുമ്പോൾ നെയ്യും തേങ്ങയും ചേർത്ത് വഴറ്റി കൊഴുക്കട്ടയും ഏലക്കാപൊടിയും ചുക്കുപൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. ആറിയ ശേഷം വിളമ്പാം. Read More 

 

5

mohanlal-sameer

അരിപ്പൊടിയും അവലും ചേർത്തു പഞ്ഞിപോലത്തെ അപ്പം, അര മണിക്കൂറിനുള്ളിൽ

മൈദയും റവയും ചേർക്കാതെ പ്രഭാത ഭക്ഷണത്തിനൊരുക്കാം രുചികരമായ അപ്പം. ആദ്യം അവൽ ഒന്ന് കഴുകി വയ്ക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് അരിപ്പൊടി, നാളികേരം ചിരകിയത്, അവൽ, യീസ്റ്റ്, പഞ്ചസാര, ഉപ്പ്‌, ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച് വയ്ക്കുക. ഒരു 15 -20 മിനിറ്റ് അടച്ചു വയ്ക്കുക. അതിനു ശേഷം ഉപ്പും മധുരവും നോക്കാം. ഇനി ഒരു ഫ്രൈയിങ് പാൻ ചൂടാക്കിയ ശേഷം ഒരു തവി മാവു ഒഴിച്ച് കൊടുക്കുക. അധികം പരത്തേണ്ട. ഈ സമയത്തു തീ കൂട്ടി വയ്ക്കണം. മാവു നന്നായി ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ തീ കുറച്ച ശേഷം അപ്പം ഒന്ന് മൂടി വച്ച് വേവിച്ചെടുക്കുക....Read More 

 

chef-pillai-video

6

സ്പെഷൽ ചിക്കൻ രുചിയുമായി ലാലേട്ടൻ; രുചിച്ചു നോക്കി സുചിത്ര, വിഡിയോ

അധികം മസാലകൾ ഒന്നും ഇല്ലാതെ ചതച്ചെടുത്ത ചേരുവകൾ കൊണ്ട് തയാറാക്കുന്ന അസ്സൽ ചിക്കൻ രുചിയുമായി മോഹൻലാൽ, നല്ല എരിവും ഉപ്പും ചേർന്ന രസമുള്ള കിടിലൻ വിഡിയോ, നല്ലൊരു കോഴിക്കറി കഴിച്ച പോലെ എന്നും കമന്റുകളില്‍ വായിക്കാം.  കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചായിരുന്നു പാചകം. ഭാര്യ സുചിത്രയും സുഹൃത്ത് സമീർ ഹംസയും സ്പെഷൽ ചിക്കൻ രുചിച്ചു നോക്കി. ലാലേട്ടന്റെ മാജിക്ക് റെസിപ്പി ചേരുവകൾ ഇതാണ് : ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റൽ മുളക്, കുറച്ച് ഗരം മസാല,  മഞ്ഞൾപ്പൊടി, ഉപ്പ്, ചുട്ടെടുത്ത തേങ്ങ...Read More

Image Credit : Africa Studio/Shutterstock
Image Credit : Africa Studio/Shutterstock

7

നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില തീൻ മേശ മര്യാദകൾ : ഷെഫ് സുരേഷ് പിള്ള

ഭക്ഷണം നമുക്ക് എല്ലാവർക്കും ഇഷ്ടമാണ് ഭക്ഷണം എങ്ങനെയൊക്കെയാണ് കഴിക്കേണ്ടത്, ഒരു റസ്റ്ററന്റിൽ പോയാൽ എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത് ഒരു വിരുന്നിന് പോയാൽ എങ്ങനെയാണ് കഴിക്കേണ്ടത് അല്ലെങ്കിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില തീൻ മേശ മര്യാദകൾ എന്തൊക്കെയാണ്? ആദ്യം തന്നെ ടൂത്ത് പിക്കിനെക്കുറിച്ച് പറയാം. കാരണം മറ്റൊന്നുമല്ല മലയാളികൾ ഒരുപാട് ഇഷ്ടത്തോടെയാണ് മത്സ്യവും മാംസ്യവും കഴിക്കുന്നത്. തീർച്ചയായും ഭക്ഷണ അവശിഷ്ടങ്ങൾ പല്ലിന്റെ ഇടയിൽ പെട്ടുപോകാറുണ്ട്. പ്രത്യേകിച്ചും ചിക്കനും മട്ടണും ബീഫും കഴിക്കുമ്പോൾ അത് നമ്മളെ വല്ലാതെ അലോസരപ്പെടുത്താറുണ്ട്. തീർച്ചയായിട്ടും ആ ഒരു സമയത്ത് പ്രൈവറ്റ് ആയിട്ട് വാഷ് റൂമിൽ വച്ചാണ് ഇത് ചെയ്യേണ്ടത്. ഇനി അതല്ല ടേബിളിൽ വച്ചാണ് ചെയ്യുന്നത് എങ്കിൽ മറ്റുള്ളവർ കാണാതെ തൊട്ടരികിൽ ഉള്ള ടേബിളിൽ ഉള്ളവർ പോലും കാണാതെ കൈ പൊത്തിപ്പിടിച്ച് ആണ് ടൂത്ത് പിക്ക് ഉപയോഗിക്കേണ്ടത്. അതു പോലെ ടൂത്ത് പിക്ക് ഉപയോഗിച്ച ശേഷം മേശപ്പുറത്ത് വലിച്ചിടാതെ ഒരു ടിഷ്യൂ പേപ്പറിൽ മടക്കി വയ്ക്കുന്നതാണ് മര്യാദ. അത് ക്ലീൻ ചെയ്യുന്ന സമയത്ത് ഡയറക്റ്റ് കോൺടാക്റ്റ് ഇല്ലാതെ നീക്കം ചെയ്യാനും ഉപകരിക്കും. Read More

kaya-puli

8

മടിയുള്ള ദിവസങ്ങളിൽ എളുപ്പത്തിൽ ഖിച്ച്ടി റൈസ്

മടിയുള്ള ദിവസങ്ങളിൽ പെട്ടെന്ന് തയാറാക്കാവുന്ന പരിപ്പ് ചോറിന്റെ രുചിക്കൂട്ട് ഇതാ...ഒരു  പ്രഷർ കുക്കറിൽ കുറച്ച് എണ്ണ ഒഴിച്ച് സവാള ,തക്കാളി, മല്ലിയില, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഉരുളക്കിഴങ്ങു  കൂടെ ചേർത്ത് വഴറ്റി 4 ഗ്ലാസ്‌ വെള്ളം ഒഴിച്ച് ഉപ്പും  ചേർത്ത് ചൂടാക്കുക. ശേഷം കഴുകി വച്ച അരിയും പരിപ്പും ഇട്ടു ഇളക്കി 3 വിസിൽ അടിച്ചശേഷം ഓഫാക്കി വയ്ക്കുക. പ്രഷർ പോയ ശേഷം തുറന്ന് , മല്ലിയില കറിവേപ്പില എന്നിവ  ഇടാം. Read More 

9

പച്ചകായയും പരിപ്പും ചേർത്തൊരു പാലക്കാടൻ കറി

kozhi-marunnu

ഒരു നേന്ത്രക്കായ മതി ചൂട് ചോറിനൊപ്പം കഴിക്കാൻ ഉഗ്രൻ പാലക്കാടൻ കായ പുളി...കായ ചെറുതാക്കി നുറുക്കി മഞ്ഞൾപ്പൊടി, ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.

മുക്കാൽ ഭാഗം വേവ് ആകുമ്പോൾ പുളി പിഴിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. അതിലേക്കു സാമ്പാർ പൊടി അല്ലെങ്കിൽ (മുളക്, മല്ലി, ഉലുവ, കായം പൊടി ) എന്നിവ ചേർത്ത് പച്ച ടേസ്റ്റ് പോകുന്നത് വരെ വേവിക്കുക. അതിലേക്കു വേവിച്ച പരിപ്പ് ഇട്ട് തിളപ്പിക്കുക. അതിനുശേഷം നാളികേരം ഇട്ടു ഒന്ന് കൂടി തിളപ്പിക്കുക.

അതിലേക്ക് കറിവേപ്പില ഇട്ട് തീ അണയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കടല പരിപ്പ്, വറ്റൽ മുളക് എന്നിവ വറക്കുക. അതിലേക്കു കറിവേപ്പില, 1/4 ടീസ്പൂണിൽ  താഴെ കായം പൊടി ഇട്ട് ഇളക്കി കറിയിലേക്ക് ഇടുക. Read More

10

സ്ത്രീകൾക്കുമാത്രമായി കർക്കടകത്തിൽ കോഴിക്കോട്ടുകാർ തയാറാക്കുന്ന പരമ്പരാഗത കോഴിമരുന്നും ജീരകക്കോഴി സൂപ്പും

kozhi-marunnu

തുള്ളിക്കൊരുകുടം പേമാരി. തണുപ്പു പെയ്യുന്ന പെരുമഴക്കാലമാണ് കർ‍ക്കടകം. ഉഴിച്ചിലും പിഴിച്ചിലും ആയുർവേദ സുഖചികിത്സയുമൊക്കെയായി നാട്ടിലെങ്ങും തകൃതിയായി ആരോഗ്യസംരക്ഷണം കൊണ്ടാടുന്ന കാലം. മരുന്നുകഞ്ഞി കുടിച്ച് ശരീരം ശുദ്ധിയാക്കുന്നവരുമുണ്ട്. എന്നാൽ രുചിയുടെ കാര്യത്തിൽ എന്നും തനിമയും പുതുമയും കാത്തുസൂക്ഷിക്കുന്ന കോഴിക്കോട്ടുകാർക്ക് കർക്കടകത്തിൽ വ്യത്യസ്തമാർന്നൊരു രുചിക്കൂട്ടുണ്ട്. ആയുർവേദ ചികിത്സ നടത്താൻ‍ പണമില്ലാത്ത പാവപ്പെട്ട, സാധാരണക്കാരായ ആളുകൾ പിന്തുടരുന്ന ഭക്ഷണക്രമമാണല്ലോ ഔഷധക്കഞ്ഞി. എന്നാൽ  കോഴിക്കോട്ട് പണ്ടുകാലംതൊട്ടേ സ്ത്രീകൾക്കുവേണ്ടി മറ്റൊരു രുചിക്കൂട്ടാണ് തയാറാക്കാറുള്ളത്.

മുട്ടയിടാറായ ഒരു നാടൻകോഴിയെ തൂവൽ പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ചെറുതായി കൊത്തിമുറിക്കുക. ഒരു നാളികേരം ചിരവി പിഴിഞ്ഞ് ആദ്യത്തെ പാൽ മാറ്റിവച്ച് രണ്ടാം പാലിൽ കോഴി നന്നായി വേവിക്കുക. ഇറച്ചിയിൽനിന്ന് എല്ല് വേർപെടുത്തി വയ്ക്കുക. എല്ല് കുടഞ്ഞ് മജ്ജ എടുത്ത് ഇറച്ചിയുടെ കൂടെയിട്ട് ആവശ്യത്തിന് ഇന്തുപ്പ്, നൂറു ഗ്രാം ജീരകം അരച്ചതും 50 ഗ്രാം കുരുമുളക് പൊടിച്ചതും കുറച്ച് ചെറിയ ഉള്ളി അരിഞ്ഞതും യോജിപ്പിക്കുക. തേങ്ങയുടെ മാറ്റിവച്ച പാൽ ചേർത്ത് നന്നായി വേവിച്ച് വറ്റിച്ചെടുക്കുക. ചെറിയ ഉള്ളി ചെറുതായരിഞ്ഞ് നെയ്യിൽ മൂപ്പിച്ച് ഇതിലേക്ക് ചേർക്കുക. ഒരു കോഴിയെ ഒരാൾ കഴിക്കണമെന്നാണ് നിയമം. Read More 

Content Summary : Top 10 recipes in July 2021

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com