Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Automobile"

കിയയുടെ ആദ്യ കാർ അടുത്ത ഓണത്തിന്

കൊച്ചി ∙ കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ആദ്യ ഇന്ത്യ കാർ അടുത്ത ഓണക്കാലത്തു വിപണിയിലെത്തും. ആന്ധ്രപ്രദേശിലെ അനന്തപ്പൂരിൽ കമ്പനിയുടെ നിർമാണശാല അതിവേഗം പൂർത്തിയാകുകയാണെന്നും അടുത്ത വർഷം രണ്ടാം പകുതിയിൽ പൂർണമായും ഉൽപാദനസജ്ജമാകുമെന്നും കിയ...

നിസാൻ കിക്സ്: ഡിസൈൻ അവതരിപ്പിച്ചു

കൊച്ചി ∙ എസ്‌യുവിയുടെ ഡിസൈൻ നിസാൻ അവതരിപ്പിച്ചു. ഡൈനാമിക്ക് സോണിക്ക് പ്ലസ് ലൈൻ, 3 ഡൈമൻഷനൽ സാന്നിദ്ധ്യം എന്നിവയോട് കൂടിയതാണ് നിസാൻ കിക്ക്‌സ്. ആഘാതം മൂലമുണ്ടാകുന്ന ഊർജ്ജത്തെ ഉൾക്കൊള്ളാനുള്ള ശേഷി പുതിയ നിസാൻ കിക്ക്‌സിനെ വ്യത്യസ്തമാക്കുന്നതായി നിസാൻ...

ഇന്ത്യക്കു വേണ്ടത് 30 ലക്ഷം ബസുകൾ; നിലവിലുള്ളത് മൂന്നു ലക്ഷം മാത്രം

ന്യൂഡൽഹി ∙ ഇന്ത്യയിൽ ആവശ്യമുള്ള ബസുകളുടെ പത്തിൽ ഒന്നു മാത്രമാണ് നിലവിലുള്ളതെന്നു സർക്കാർ കണക്ക്. രാജ്യത്ത് ആകെയുള്ള 19 ലക്ഷം ബസുകളിൽ 2.8 ലക്ഷം മാത്രമാണ് സംസ്ഥാന സർക്കാരുകളുടെയോ പൊതുഗതാഗത സംവിധാനത്തിന്റെയോ കീഴിലുള്ളത്. സാധാരണക്കാരായ യാത്രക്കാരുടെ...

അപകട സാധ്യത കണ്ടാൽ വാഹനം സ്വയം ബ്രേക്കിടും; ചരിത്രമാറ്റത്തിലേക്ക് ഇന്ത്യ

ന്യൂഡൽഹി ∙ വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങളെത്തുന്നു. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം വാഹന നിർമാതാക്കളുമായി ആദ്യവട്ട ചർച്ച പൂർത്തിയാക്കി. റോഡിൽ അപകടകസാധ്യത കണ്ടാൽ ബ്രേക്കിട്ട് വേഗംകുറച്ചു വാഹനം സ്വയം...

പുതുമകളോടെ നിസാൻ മൈക്ര

കൊച്ചി ∙ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി നിസാൻ ഇന്ത്യയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് മൈക്ര പുറത്തിറക്കി. 5.3 ലക്ഷം രൂപയാണു വില. രണ്ട് എയർ ബാഗുകൾ, വേഗം സംബന്ധിച്ച മുന്നറിയിപ്പു നൽകൽ, സ്പീഡ് സെൻസിങ് ഡോർ ലോക്ക്, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ...

വാഹന വിൽപനയിൽ വൻ കുതിപ്പ്

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും ആലസ്യം വിട്ടുണർന്ന് രാജ്യത്തെ വാഹന വിപണി കുതിക്കുന്നു.കാർ വിപണിയിൽ ടാറ്റ മോട്ടോഴ്സ്, ഏറെക്കാലത്തിനുശേഷം വിൽപനയിൽ മൂന്നാം സ്ഥാനത്തെത്തി. ഇരുചക്രവാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വിൽപനയിലും വൻ...

വിസ്മയക്കാഴ്ചകളുമായി മനോരമ ഓട്ടോവേൾഡ് എക്സ്പോയ്ക്കു തുടക്കം

കൊച്ചി ∙ എൻട്രി–ലെവൽ മുതൽ അത്യാഡംബരം വരെ എല്ലാ വിഭാഗത്തിലെയും ബൈക്കുകളും കാറുകളും ഒരു കുടക്കീഴിൽ അണിനിരത്തി മലയാള മനോരമ സംഘടിപ്പിക്കുന്ന വാഹനമേളയ്ക്കു തുടക്കമായി. ഫോർമുല വൺ റേസിങ് താരം നരേൻ കാർത്തികേയൻ ഉദ്ഘാടനം ചെയ്ത ഓട്ടോവേൾഡ് എക്സ്പോ, ലെ മെറിഡിയൻ...

കൊച്ചിയിൽ കാർ– ബൈക്ക് പൂരം

കൊച്ചി ∙ നാലഞ്ചു ചെറുകാറുകളുടെ (ആഢംബരപ്പട്ടികയിൽ പെടാത്തത്) വില കൊടുക്കണം ഹോണ്ട ഗോൾഡ് വിങ് ബൈക്കിന്! കാണാൻ തോന്നുന്നുണ്ടെങ്കിൽ ഇന്നു മുതൽ അതിന് അവസരമുണ്ട്, മലയാള മനോരമ ഒരുക്കുന്ന പ്രഥമ ഒാട്ടോ എക്സ്പോയിൽ. അവിടെ ഗോൾഡ് വിങ് മാത്രമല്ല, ഹാർലി ഡേവിഡ്സൺ,...

വാഹനനയം കരടുരേഖ: ഇന്ത്യയെ വ്യവസായത്തിന്റെ കേന്ദ്രമാക്കുക ലക്ഷ്യം

ന്യൂഡൽഹി ∙ സുരക്ഷിത യാത്ര, 2028 ആകുന്നതോടെ ആഗോള നിലവാരത്തിൽ വാഹനങ്ങളുടെ മലിനീകരണം കുറയ്ക്കുക, ഹരിത വാഹനങ്ങളുടെ ഉപയോഗം കൂട്ടുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള ദേശീയ വാഹന നയത്തിന്റെ കരട് കേന്ദ്ര ഘന വ്യവസായ മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. ഇന്ത്യയിലെ ഓട്ടമൊബീൽ...

പുതിയ എലൈറ്റ് ഐ20 അവതരിപ്പിച്ചു; ഓട്ടോ എക്സ്പോയ്ക്കു തുടക്കം

ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദർശനമായ ന്യൂ‍ഡൽഹി ഓട്ടോ എക്സ്പോയ്ക്ക് തുടക്കം. മാരുതിയുടെ ഫ്യൂച്ചർ എസ് കൺസെപ്റ്റ്, പുതിയ എലൈറ്റ് ഐ 20, ഹോണ്ട അമേസ്, കിയ മോട്ടോർസിന്റെ എസ്പി എന്നിവയുടെ അവതരണത്തോടെയാണ് ഓട്ടോ എക്സ്പോയുടെ അരങ്ങുണർന്നത്....

സ്കോഡ കോഡിയാക് വിപണിയിൽ

മുംബൈ ∙ സ്കോഡയുടെ പ്രീമിയം എസ്‌യുവി കോഡിയാക് ഇന്ത്യൻ വിപണിയിലെത്തി. ഏഴു സീറ്റുള്ള എസ്‌യുവിക്ക് 2–ലീറ്റർ ഡീസൽ എൻജിനും 7–സ്പീഡ് ഓട്ടമാറ്റിക് ഗിയർ സംവിധാനവുമാണ്. രാജ്യത്താകെ ഷോറൂം വില 34,49,501 രൂപ. 4–വീൽ ഡ്രൈവ് മോഡലാണിത്. ബുക്കിങ് തുടങ്ങി. വിതരണം...

മസ്ദ ഞെട്ടിച്ചു; സ്പാർക് പ്ലഗ് ഇല്ലാത്ത പെട്രോൾ എൻജിൻ

ടോക്കിയോ ∙ സ്പാർക് പ്ലഗ് ഇല്ലാതെ പ്രവർത്തിക്കുന്നതും നിലവിലുള്ളവയെക്കാൾ ഏറെ പ്രവർത്തനമികവുള്ളതുമായ പെട്രോൾ എൻജിൻ രൂപപ്പെടുത്തിയെന്ന് മസ്ദ.ഇപ്പോഴത്തെ എൻജിനുകളെക്കാൾ 20%–30% ഇന്ധനക്ഷമത കൂടുതലുള്ള എൻജിൻ, താരതമ്യേന ചെറിയ കമ്പനിയായ മസ്ദയ്ക്കു വലിയ...

ജൂപ്പിറ്റർ ക്ലാസിക് വിപണിയിൽ

ടിവിഎസ് മോട്ടോർ കമ്പനി ജൂപ്പിറ്റർ ക്ലാസിക് സ്കൂട്ടറുകൾ പുറത്തിറക്കി. രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന സ്കൂട്ടർ മോഡലുകളിൽ രണ്ടാം സ്ഥാനമാണ് ജൂപ്പിറ്റര്‍ ശ്രേണിക്ക്. ഒന്നാമതു ഹോണ്ട ആക്ടിവ.

ടെസ്‌ല മോഡൽ 3 ഈ മാസം വിപണിയിൽ

ന്യൂയോർക്ക് ∙ ലോകം കാത്തിരിക്കുന്ന വൈദ്യുത കാർ ‘മോഡൽ 3’ യുടെ ഉൽപാദനവും വിതരണവും ഈ മാസം ആരംഭിക്കാനാകുമെന്നു നിർമാതാക്കൾ. എല്ലാ അനുമതികളും ലഭിച്ചെന്നും നേരത്തെ നിശ്ചയിച്ചതിനേക്കാൾ രണ്ടാഴ്ച മുൻപു നിർമാണം തുടങ്ങാനാകുമെന്നും ടെസ്‌ല കമ്പനി മേധാവി എലൻ...

ജിഎസ്ടി: വാഹനവില കുറയുന്നു ; ഇനിയും വില കുറയ്ക്കാൻ ഉൽപന്നങ്ങളേറെ

ന്യൂഡൽഹി ∙ ജിഎസ്ടി പ്രാബല്യത്തിലായതോടെ നികുതി കുറഞ്ഞതിന്റെ ആനുകൂല്യം ഉപയോക്താക്കൾക്ക് കൈമാറാൻ കൂടുതൽ വാഹന നിർമാതാക്കൾ വില കുറച്ചു. ഹീറോ മോട്ടോകോർപ് ഇരുചക്രവാഹനങ്ങൾക്ക് 1800 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ...

ജീപ്പ് കോംപസ് ബുക്കിങ് തുടങ്ങി

മുംബൈ ∙ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസിന്റെ എസ്‌യുവി ‘ജീപ്പ് കോംപസി’ന്റെ ബുക്കിങ് ഷോറൂമുകളിലും jeep-india.com എന്ന വെബ്സൈറ്റിലും ആരംഭിച്ചു. 50000 രൂപയാണ് ബുക്കിങ് തുക. പുണെ പ്ലാന്റിൽ നിർമിക്കുന്ന ജീപ്പ് കോംപസ് പെട്രോൾ, ഡീസൽ എൻജിനുകളിൽ എത്തും....

കേരള വാഹന വിപണിക്ക് എന്തൊരു സ്പീഡ്!

കൊച്ചി ∙ കേരളത്തിലെ ഓട്ടമൊബീൽ വിപണിക്കു പുതിയ വാഹനങ്ങളുടെ ബുക്കിങ്ങിലും റീട്ടെയിൽ വിൽപനയിലും സ്പീഡ്! നടപ്പു സാമ്പത്തിക വർഷം (2017–18) ആദ്യമാസമായ ഏപ്രിലിൽ 28% വളർച്ച രേഖപ്പെടുത്തി. അഖിലേന്ത്യാ വളർച്ചാനിരക്ക് 17% ആയിരിക്കെയാണു കേരളത്തിൽ 28% നേടിയത്....

ജീപ്പ് എസ്‌യുവി കോംപസ് അവതരിപ്പിച്ചു

പുണെ ∙ ഫിയറ്റ് ക്രൈസ്‌ലർ ഇന്ത്യയിൽ നിർമിച്ച കോംപാക്ട് എസ്‌യുവി ജീപ്പ് കോംപസ് അവതരിപ്പിച്ചു. പുണെ രഞ്ജൻഗാവ് പ്ലാന്റിലാണ് നിർമിച്ചത്. നിലവിൽ ചൈന, ബ്രസീൽ, മെക്സിക്കോ എന്നിവിടങ്ങളിലാണ് ഇതു നിർമിക്കുന്നത്. 28 കോടി ഡോളർ മുതൽമുടക്കിയാണ് പ്ലാന്റ്...

പുതിയ ഡിസയർ വിപണിയിൽ

ന്യൂഡൽഹി ∙ നാലുമീറ്ററിൽത്താഴെ നീളമുള്ള സെഡാൻ വിപണിയിലേക്ക് മാരുതി സുസുകിയുടെ പുതിയ ഡിസയർ എത്തി. നിലവിലെ മോഡലുമായി രൂപത്തിൽ കാര്യമായ മാറ്റമുള്ള കാറിന് സ്വിഫ്റ്റ് ഡിസയർ എന്ന പേരുമാറ്റി ഡിസയർ എന്നു മാത്രമാക്കിയിട്ടുമുണ്ട്. പെട്രോൾ പതിപ്പിന് 5.65 ലക്ഷം...