Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Football"

ജൂനിയർ ഫുട്ബോൾ ആരംഭിച്ചു

തൃക്കരിപ്പൂർ (കാസർകോട്) ∙ സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനു നടക്കാവ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തുടക്കം. എറണാകുളം തൃശൂരിനെയും (1–0), കണ്ണൂർ ഇടുക്കിയെയും (4–1) തൃശൂർ ഇടുക്കിയെയും (5–1) പരാജയപ്പെടുത്തി. എറണാകുളവും കണ്ണൂരും തമ്മിലുള്ള മൽസരം...

റയലിനു സമനില; ബാർസയെക്കാൾ രണ്ടു പോയിന്റ് പിന്നിൽ

ബിൽബാവോ∙ സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിന്റെ മികച്ച തുടക്കത്തിനു സ്റ്റോപ്പ്. അത്‌ലറ്റിക് ബിൽബാവോയോട് 1–1 സമനില വഴങ്ങിയതോടെ റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാർസിലോനയെക്കാൾ രണ്ടു പോയിന്റ് പിന്നിലായി. സ്വന്തം സ്റ്റേഡിയത്തിൽ ബിൽബാവോ തന്നെയാണ്...

ഇബ്ര വണ്ടർ; അ​ഞ്ഞൂറാം ഗോൾ

ലൊസാഞ്ചൽസ് ∙ അമേരിക്കൻ മേജർ ലീഗ് സോക്കറിൽ വീണ്ടും സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ അദ്ഭുത പ്രകടനം. ടൊറന്റോ എഫ്സിക്കെതിരെ വണ്ടർ ഗോളോടെ ഇബ്ര കരിയറിൽ അഞ്ഞൂറ് ഗോളുകളും തികച്ചു. മധ്യനിരയിൽനിന്ന് ഗോൾമുഖത്തേക്ക് ഉയർന്നുവന്ന പന്തിനെ ഇബ്ര കാലുയർത്തി ഗോളിലേക്കു...

ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ച ബാർസയ്ക്ക് വിജയം

മഡ്രിഡ് ∙ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചു കയറിയ ബാർസിലോനയ്ക്ക് സ്പാനിഷ് ലീഗിൽ ജയം. റയൽ സോസിദാദിനെ 2–1നാണ് ചാംപ്യൻമാർ വീഴ്ത്തിയത്. രണ്ടാം പകുതിയിൽ ലൂയി സ്വാരെസ്, ഒസ്മാൻ ഡെംബെലെ എന്നിവരാണ് ബാർസയുടെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ ആർട്ടിസ്...

ഹാട്രിക് ഹസാഡ്; ചെൽസി കാർഡിഫ് സിറ്റിയെ 4–1നു തകർത്തു

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വമ്പൻ ടീമുകൾക്കു ജയം. വെംബ്ലിയിലെ സൂപ്പർ പോരാട്ടത്തിൽ ടോട്ടനത്തെ ലിവർപൂൾ 2–1നു കീഴടക്കി. ഏദൻ ഹസാഡിന്റെ ഹാട്രിക്ക് മികവിൽ ചെൽസി കാർഡിഫ് സിറ്റിയെ 4–1നു തകർത്തു. 37,44 മിനിറ്റുകളിൽ ഗോളടിച്ച ഹസാഡ് 80–ാം മിനിറ്റിലെ...

പിഎസ്ജിക്ക് സൂപ്പർ ജയം

പാരിസ് ∙ സൂപ്പർ താരങ്ങളില്ലാതെ ഇറങ്ങിയിട്ടും പിഎസ്ജിക്ക് സൂപ്പർ ജയം. ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ സെന്റ് എറ്റിയെനെ 4–0നാണ് പിഎസ്ജി തോൽപിച്ചത്. നെയ്മറും എംബപ്പെയും വിശ്രമിച്ചപ്പോൾ ജൂലിയൻ ഡ്രാക്സ്‌ലർ, എഡിൻസൺ കവാനി, ഏഞ്ചൽ ഡിമരിയ, മൂസ ദയാബി എന്നിവരാണ്...

ഡോർട്ട്മുണ്ടിനും ബയണിനും വിജയം

മ്യൂണിക്ക്∙ ജർമൻ ബുന്ദസ്‌ലീഗയിൽ ബോറൂസിയ ഡോർട്ട്മുണ്ട് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിനെയും (3–1) ബയൺ മ്യൂണിക്ക് ബയർ ലെവർക്യുസനെയും (3–1)തോൽപ്പിച്ചു. അബ്ദോ ദിയാലോ (36’), സെബാസ്റ്റ്യൻ ഹാളർ (68’), പാക്കോ അൽക്കാസർ (88’) എന്നിവർ ഡോർട്ട്മുണ്ടിനായി ഗോളടിച്ചു....

അണ്ടർ 17, സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ ഒരുമിച്ച്; കുട്ടികൾക്ക് തിരിച്ചടി

കോഴിക്കോട് ∙ രണ്ടു ഫുട്ബോൾ ടൂർണമെന്റുകൾ ഒരേസമയം നടത്താനുള്ള തീരുമാനം മൂലം സ്കൂൾ വിദ്യാർഥികളുടെ സംസ്ഥാന ടീം അംഗത്വമെന്ന മോഹം തകരുന്നു. അണ്ടർ–17 സംസ്ഥാന ഫുട്ബോൾ ടൂർണമെന്റും സുബ്രതോ കപ്പ് ഫുട്ബോളും ഒരേദിവസങ്ങളിൽ നടക്കുന്നതാണു വിദ്യാർഥികളെ...

നവകേരളം: ധനശേഖരണം ലക്ഷ്യമിട്ട് ഫുട്ബോൾ ടൂർണമെന്റ്

കൊച്ചി∙ നവകേരള സൃഷ്ടിക്കു പണം സമാഹരിക്കാൻ രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കാൻ ആലോചന സജീവം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ടൂർണമെന്റ് നടത്താനാണു ലക്ഷ്യമിടുന്നത്. ഇന്ത്യ ഉൾപ്പെടെ നാലു...

പെറുവിനെ വീഴ്ത്തി ജർമനി

ബർലിൻ ∙ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മൽസരത്തിൽ പെറുവിനെതിരെ ജർമനിക്ക് 2–1 ജയം. 85–ാം മിനിറ്റിൽ അരങ്ങേറ്റ താരം നിക്കോ ഷൂൾസാണ് ജർമനിയുടെ വിജയഗോൾ നേടിയത്. കളിയുടെ ഗതിക്കെതിരായി 22–ാം മിനിറ്റിൽ ലൂയിസ് അഡിൻകുല പെറുവിനെ മുന്നിലെത്തിച്ചു. രണ്ടു ജർമൻ താരങ്ങളെ...

നേഷൻസ് ലീഗ്: ലോകചാംപ്യൻമാരെ തളച്ച് ജർമനി; ജയിച്ചുകയറി വെയ്ൽസ്

മ്യൂണിക്ക് ∙ റഷ്യയിൽ നിന്ന് ആദ്യമേ മടങ്ങിയ ജർമനിയും അവസാനം കപ്പുമായി മടങ്ങിയ ഫ്രാൻസും മ്യൂണിക്കിൽ കൈകൊടുത്തു പിരിഞ്ഞു. യൂറോപ്പിലെ പുതിയ ഫുട്ബോൾ അരങ്ങായ യുവേഫ നേഷൻസ് ലീഗിൽ ലോക ചാംപ്യൻമാർ ഗോളില്ലാ സമനിലയിൽ. ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടാത്ത വെയ്ൽസാണ്...

ലോകകപ്പ് ‘ദുരന്ത’ത്തിനു ശേഷം അർജന്റീനയും ബ്രസീലും വീണ്ടും കളത്തിൽ

റഷ്യ ലോകകപ്പിനു ശേഷം ഉടച്ചുവാർത്ത പുതിയ ടീമുകളെയുമായി ലാറ്റിനമേരിക്കയിലെ പഴയ സിംഹങ്ങൾ സൗഹൃദ മൽസരത്തിന് ഇറങ്ങുന്നു. ബ്രസീൽ കരുത്തരായ യുഎസ്എയെ നേരിടുമ്പോൾ അർജന്റീനയ്ക്കു താരതമ്യേന ദുർബലരായ ഗ്വാട്ടിമാലയാണ് എതിരാളികൾ. ഇന്ത്യൻ സമയം നാളെ രാവിലെയുള്ള...

ലോകകപ്പിന്റെ ക്ഷീണം മാറ്റി സൂപ്പർടീമുകൾ വീണ്ടും കളത്തിൽ; ഇന്ന് ജർമനി–ഫ്രാൻസ്

മ്യൂണിക്ക്∙ ലോകകപ്പിനു ശേഷമുള്ള കൂളിങ് ഓഫ് ടൈമിന് അവധികൊടുത്ത് രാജ്യാന്തര മൽസരങ്ങളുടെ അരങ്ങത്തേക്കുള്ള മടങ്ങിവരവിനൊരുങ്ങി സൂപ്പർ ടീമുകൾ. റഷ്യൻ ലോകകപ്പ് സമ്മാനിച്ച മധുര സ്മരണകളിൽ ഇറങ്ങുന്ന ക്രൊയേഷ്യ പോർച്ചുഗലിനെ നേരിടും. ലോകകപ്പിൽ ആദ്യ റൗണ്ടിലെ...

അണ്ടർ 19 ഫുട്ബോൾ: ഇന്ത്യയ്ക്കു തോൽവി

സാഗ്രെബ് ∙ ചതുർ‌രാഷ്ട്ര അണ്ടർ 19 ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ മൽസരത്തിൽ ആതിഥേയരായ ക്രൊയേഷ്യയ്ക്കെതിരെ ഇന്ത്യയ്ക്ക് 5–0നു തോൽവി. ഫ്രാൻസ്, സ്ലൊവേനിയ എന്നിവയാണു ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ.

ഡിമരിയയ്ക്ക് ഒളിംപിക് ഗോൾ; പിഎസ്ജിക്ക് ജയം

പാരിസ് ∙ കോർണർ കിക്കിൽ നിന്ന് നേരിട്ടു ഗോളടിച്ച് (ഒളിംപിക് ഗോൾ) ഏഞ്ചൽ ഡിമരിയ മിന്നിയ ഫ്രഞ്ച് ലീഗ് മൽസരത്തിൽ പിഎസ്ജിക്ക് ജയം. നെയ്മർ, എംബപ്പെ, കവാനി എന്നിവരും ഗോൾ നേടിയ കളിയിൽ 4–2നായിരുന്നു പിഎസ്ജിയുടെ ജയം. 40–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്കിൽ...

റൊണാൾഡോ ജൂനിയറിനു നാലു ഗോൾ

മിലാൻ ∙ യുവെന്റസ് അണ്ടർ–9 ടീമിനു വേണ്ടിയുള്ള അരങ്ങേറ്റത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറിനു നാലു ഗോൾ. പിതാവിനെപ്പോലെ ഏഴാം നമ്പർ ജഴ്സി അണിഞ്ഞിറങ്ങിയ റൊണാൾഡോ ജൂനിയറിന്റെ മികവിൽ യുവെ 5–1നു ലുസെന്റോയെ തോൽപിച്ചു. റൊണാൾഡോയുടെ പങ്കാളി ജോർജിന, ജൂനിയറിന്റെ...

റയൽ മഡ്രിഡിന് തകർപ്പൻ ജയം

മഡ്രിഡ് ∙ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ചു ജിറോണ എഫ്സിയെ റയൽ മഡ്രിഡ് തകർത്തു (4–1). 16–ാം മിനിറ്റിൽ ബോർജാ ഗാർഷ്യ ജിറോണയെ മുന്നിലെത്തിച്ചെങ്കിലും 39–ാം മിനിറ്റിലെ പെനൽറ്റി ഗോളിലൂടെ ക്യാപ്റ്റൻ സെർജിയോ റാമോസ് റയലിനു സമനില നൽകി....

ചെൽസി പാസായി!

ലണ്ടൻ ∙ ന്യൂകാസിൽ യുണൈറ്റഡിന് എതിരായ പ്രീമിയർ ലീഗ് മൽസരത്തിൽ പാസിങ്ങിൽ ക്ലബ് റെക്കോർഡ് സ്വന്തമാക്കി ചെൽസി. 913 പാസുകളാണ് ചെൽസിതാരങ്ങൾ മൽസരത്തിൽ കൈമാറിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ചെൽസിയുടെ ഏറ്റവും മികച്ച പാസിങ് പ്രകടനമാണിത്. 158 പാസ് കൈമാറിയ...

യുവെന്റസിനും നാപ്പോളിക്കും ജയം

റോം ∙ ഇറ്റാലിയൻ സെരി എയിൽ യുവെന്റസിനു രണ്ടാം ജയം. ലാസിയോയെ 2–0നാണ് യുവെന്റസ് മറികടന്നത്. മിരാലേം ജാനിക് (30–ാം മിനിറ്റ്), മരിയോ മാൻസൂകിച്ച് (75–ാം മിനിറ്റ്) എന്നിവരാണു ലക്ഷ്യം കണ്ടത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണു മാൻസൂകിച്ചിന്റെ ഗോളിനു...

ലാലിഗ: അത്‌ലറ്റിക്കോയ്ക്കും ബാർസയ്ക്കും ജയം

മഡ്രിഡ് ∙ ലാ ലിഗയിൽ ബാർസിലോനയ്ക്കും അത്‌ലറ്റിക്കോ മഡ്രിഡിനും ജയം. ഒസ്മാൻ ഡെംബലെയുടെ ഗോളിൽ (57–ാം മിനിറ്റ്) ബാർസ വല്ലഡോലിഡിനെ പരാജയപ്പെടുത്തി. മൽസരത്തിന്റെ അധിക സമയത്ത് വല്ലഡോലിഡ് താരം കെക്കോ നേടിയ ഗോൾ വിഎആർ പരിശോധനയിൽ ഓഫ് സൈഡ് വിധിച്ചതാണു ബാർസയുടെ...