ADVERTISEMENT

മലയാളികൾ ഭക്ഷണകാര്യത്തിൽ ഏറ്റവും ജാഗരൂകരായിരുന്ന വർഷമായിരുന്നു 2023. ചെറുധാന്യങ്ങളടങ്ങിയ വിഭവങ്ങൾ ധാരാളമായി നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി. മാത്രമല്ല, ആരോഗ്യത്തിനു കൂടുതൽ പ്രാധാന്യം നൽകുന്ന വിഭവങ്ങളിലേക്കു തിരിയുകയും ചെയ്തു. ഇലക്കറികളും പഴമയുടെ രുചിക്കൂട്ടുകളും വീണ്ടും നമ്മുടെ അടുക്കളകളിലേക്കു തിരികെയെത്തി. എന്നിരുന്നാലും സോഷ്യൽ ലോകത്തു ശ്രദ്ധേയമായത് പല തരത്തിലുള്ള ഫ്യൂഷൻ വിഭവങ്ങളുടെ പരീക്ഷണങ്ങളായിരുന്നു. ചിലത് നിറഞ്ഞ കയ്യടി നേടിയപ്പോൾ ഭൂരിപക്ഷവും നിശിതമായ വിമർശനങ്ങൾക്കു പാത്രമാകുകയും ചെയ്തു. മറ്റു ചിലത് അപകടങ്ങളിലേക്കും. കോവിഡ് കാലഘട്ടത്തിലാണ് പല പ്രമുഖകരും സമൂഹ മാധ്യമങ്ങളിൽ സജീവമായത്. ഫലമോ പല രുചിക്കൂട്ടുകളും പുതുതലമുറകൾക്കും കൈമാറികിട്ടി. നിരവധി പേർ തങ്ങൾക്കു പരിചിതമായ വിഭവങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

Image credit: : KrimKate/iStockPhoto
Image credit: : KrimKate/iStockPhoto

ഭക്ഷണത്തിനു മാത്രമായി ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും യൂട്യുബിലും എന്നുവേണ്ട സകല സമൂഹമാധ്യമങ്ങളിലും പേജുകളും വ്‌ളോഗുകളും നിറയുകയും ചെയ്തു. സിനിമാ സീരിയൽ താരങ്ങളും ഈ  ട്രെൻഡിനൊപ്പം തന്നെ നിന്നുവെന്നു പറയാം. നിരവധിപേരാണ് തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അത്തരം നിരവധി വിഡിയോകൾ, അതിനൊപ്പം തന്നെ ആരോഗ്യകരമായ ജീവിതത്തിനായി എങ്ങനെ ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കാം, അടുക്കളയിലെ പണികൾ എളുപ്പമാക്കാനുള്ള വഴികൾ, വ്യത്യസ്തമായ രുചിക്കൂട്ടുകൾ, സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായവ, രുചികരമായ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലകൾ, പുതിയരുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന പാചകവിദഗ്‌ധരുടെ വിഡിയോകൾ  എന്നിവയെല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള നിരവധി ലേഖനങ്ങൾ മനോരമ ഓൺലൈനും പ്രസിദ്ധീകരിക്കുകയുണ്ടായി. അത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടവയിലേക്കൊന്നു പിന്തിരിഞ്ഞു നോക്കാം.

രാജ്യാന്തര മില്ലറ്റ് വർഷം 

2023 രാജ്യാന്തര മില്ലറ്റ് വർഷമായിരുന്നു. ചെറുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൊന്നാണ്. മാത്രമല്ല, ശരീര ഭാരം നിയന്ത്രിക്കാനും പല ജീവിതശൈലീ രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ  മോചിതരാകാനും മിലറ്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും. ചെറുധാന്യങ്ങളുടെ പ്രാധാന്യം, അവയിൽ പ്രധാനപ്പെട്ടത് ഏതൊക്കെ, തയാറാക്കാൻ കഴിയുന്ന വിഭവങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള  നിരവധി ലേഖനങ്ങൾ മനോരമ ഓൺലൈൻ പ്രസിദ്ധീകരിക്കുകയും വായനക്കാരിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. 

ശരീരഭാരം കുറയ്ക്കാം, ജീവിതശൈലീ രോഗങ്ങളും നിയന്ത്രിക്കാം; ഈ വർഷം സൂപ്പർ സ്റ്റാറായ വിഭവം

ആരോഗ്യകരമായ പ്രാതലിനു തയാറാക്കാം മില്ലറ്റ് ഇഡ്ഡലി

അരിയും ഉഴുന്നും ചേർക്കാത്ത ദോശ; ഇത് വെറൈറ്റി

ഭക്ഷണത്തോട് പ്രിയമേറെയുണ്ട് സാധികയ്ക്ക് 

സിനിമയിൽ മാത്രമല്ല, പാചകത്തിലും തിളങ്ങുന്ന താരമാണ് സാധിക. എല്ലാ തരം ഭക്ഷണങ്ങളും ഉണ്ടാക്കാനറിയുന്ന ഒരു പാചക വിദഗ്ധ എന്നു തന്നെ വിളിക്കാം. തനിക്കേറെ ഇഷ്ടപ്പെട്ട പായസവുമായാണ് താരം ഇത്തവണ മനോരമ ഓൺലൈനിലെത്തിയത്. മാത്രമല്ല, തന്റെ പ്രിയ വിഭവങ്ങളെ കുറിച്ചും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ കുറിച്ചുമെല്ലാം സാധിക മനസു തുറക്കുകയും ചെയ്തു.

ഭക്ഷണം കഴിച്ചും തടി കുറയ്ക്കാം; ഓണവിശേഷങ്ങൾക്കൊപ്പം ഓണസമ്മാനവുമായി സാധിക

ആ രഹസ്യം വെളിപ്പെടുത്തി സാധിക; ഇത് ചൈനീസ് ഡിഷിന്റെ തനി നാടൻ വേർഷൻ

ആശാളി ചെറു വിത്തല്ല, ഗുണങ്ങളിൽ വലിയവൻ 

പലതരം വിത്തുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള വിഭവങ്ങൾ നാം ഭക്ഷണത്തിൽ സജീവമായി ഉപയോഗിക്കാൻ തുടങ്ങിയ വർഷം കൂടിയാണ് കടന്നു പോകുന്നത്. അവയിൽ പ്രധാനികളാണ് ചിയ സീഡ്, ഫ്‌ളാക്‌സ്‌ സീഡ്, സൂര്യകാന്തി വിത്തുകൾ, മത്തങ്ങയുടെ കുരു തുടങ്ങിയവ. ആ കൂട്ടത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് ഹാലിം എന്നറിയപ്പെടുന്ന ആശാളി വിത്തുകൾ, തലമുടിയുടെ വളർച്ചയെ സഹായിക്കുക മാത്രമല്ല, ശരീര ഭാരം നിയന്ത്രിക്കാനും ഈ വിത്ത് ഉപകാരിയാണ്. ആശാളി വിത്തുകൾ കൊണ്ട് തയാറാക്കാൻ കഴിയുന്ന പോഷക സമ്പുഷ്ടമായ വിഭവം അതിനൊപ്പം തന്നെ അവയുടെ ഗുണങ്ങൾ എന്തെല്ലാം, എത്തരത്തിൽ കഴിക്കണം എന്നതിനെ സംബന്ധിച്ച്‌ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

ചിയാ സീഡ് അല്ല ഇപ്പോൾ ഇതാണ് താരം! മുടിയുടെ വളർച്ചയ്ക്കും ശരീരഭാരം കുറയ്ക്കാനും ഇനി ഈ വിത്തുകൾ കഴിക്കാം

ചിയാ സീഡ് ഇനി ഇങ്ങനെ കഴിക്കാം; പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമം തിളങ്ങാനും സൂപ്പറാണ്

മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായ പൊള്ളൽ; പരീക്ഷണം അപകടത്തിലേക്ക്

പാചക പരീക്ഷണം നടത്തി യുവതിക്ക് ഗുരുതരമായ പൊള്ളലേറ്റു. ടിക് ടോക്കില്‍ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് ഷാഫിയ ബഷീർ എന്ന യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി മുട്ട പൊട്ടിത്തെറിക്കുകയായിരുന്നു. എല്ലാ പരീക്ഷണങ്ങളും വിജയമാകില്ല, പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. പൂർണരൂപം വായിക്കാം

മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായ പൊള്ളൽ; ഈ പാചകരീതി അപകടകരം.

കറിവേപ്പില സൂക്ഷിക്കാം കാലങ്ങളോളം 

കറിവേപ്പില ചേർക്കാത്ത കറികൾ മലയാളികൾക്ക് കുറവാണ്. എന്നാൽ ചെടിയിൽ നിന്നും പറിച്ചെടുത്തു ഒന്നോ രണ്ടോ ദിവസങ്ങൾ കഴിയുമ്പോൾ തന്നെ അവ വാടിയോ ഉണങ്ങിയോ പോകും. അതുപോലെ തന്നെയാണ് മല്ലിയിലയുടെയും പുതിനയിലയുടെയും കാര്യം. ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ആരോഗ്യകരമാണ്. ദിവസങ്ങളോളം ഈ ഇലകൾ കേടുകൂടാതെ സൂക്ഷിക്കുന്നതെങ്ങനെ എന്ന് ചോദിച്ചാൽ പലർക്കും അറിവുണ്ടാകില്ല. ഒരു വർഷം വരെ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ എന്ത് ചെയ്യണമെന്നതിനെ സംബന്ധിക്കുന്നതും അടുക്കളയിലെ ജോലികൾ എളുപ്പമാക്കുന്നതിനു സഹായിക്കുന്ന വിദ്യകളെ ക്കുറിച്ചുമെല്ലാമുള്ള നിരവധി ലേഖനങ്ങൾ മനോരമ ഓൺലൈൻ പ്രസിദ്ധീകരിക്കുണ്ടായി.

ഒരു വർഷം വരെ നല്ല ഫ്രഷായി ഇരിക്കും; കറിവേപ്പില ഇനി ഇങ്ങനെ സൂക്ഷിക്കാം.

ഇനി ഉണങ്ങിയ കറിവേപ്പില കളയേണ്ട! ഇൗ രീതിയിലും ഉപയോഗിക്കാം

മീനില്ലാതെ മലയാളിക്ക് ചോറിറങ്ങുമോ 

മീൻ കറിയോ വറുത്തതോ കൂട്ടി ചൂട് ചോറ് ഉണ്ണുന്നത് ഏറെ ഇഷ്ടമുള്ളവരാണ് നാം. എന്നാൽ വൃത്തിയാക്കി  വെട്ടിക്കഴുകിയെടുക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. വളരെ എളുപ്പത്തിൽ ചെറുമീനുകളും ചെതുമ്പലുകൾ ഉള്ള മീനുകളും എങ്ങനെ വൃത്തിയാക്കിയെടുക്കാം എന്നറിയുന്നതു പലർക്കും ഏറെ ഉപകാര പ്രദമായിരിക്കും. അത്തരത്തിൽ ഉപകാരപ്പെടുന്ന നിരവധി ലേഖനങ്ങൾ താഴെ വായിക്കാവുന്നതാണ്.

മീൻ വെട്ടാൻ ഇത്രയും എളുപ്പമോ? ഈ ഐഡിയ സൂപ്പർ

ഇവിടെ കള്ള് മാത്രമല്ല ഭായി! കായൽതീരത്തുണ്ട് ഒരു അടിപൊളി ഷാപ്പ്

ചേമ്പു പുഴുങ്ങിയതും കപ്പയും നല്ല മുളകരച്ച കായൽ മീനും കാന്താരി ചതച്ചതും കാരി പൊള്ളിച്ചതും... ഒാർക്കുമ്പോൾത്തന്നെ വായിൽ കപ്പലോടും. ഒപ്പം നല്ല മധുരക്കള്ളുമുണ്ടെങ്കിൽ സംഗതി ജോറായി. കായൽക്കാഴ്ചയാസ്വദിച്ച് തനിനാടൻ ഭക്ഷണവുമായി ഒരു ദിവസം അടിച്ചുപൊളിക്കാൻ കാവാലം രാജപുരം കായൽ ഷാപ്പിലെത്താം. വീട്ടുകാരുമൊത്തോ കൂട്ടുകാരുമൊത്തോ ഭക്ഷണം കഴിക്കാ്ൻ പോകാവുന്ന മികച്ച സ്പോട്ടുകൾ നിരവധിയുണ്ട്. മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ഈറ്റ്ഒൗട്ട്സ് എന്ന സെക്ഷനിലെ രുചിയിടങ്ങൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ഇവിടെ കള്ള് മാത്രമല്ല ഭായി! കായൽതീരത്തുണ്ട് ഒരു അടിപൊളി ഷാപ്പ്

കള്ള് മാത്രമല്ല ഷാപ്പിലും കിട്ടും ഫിഷ് നിർവാണ; ഇത് ചങ്ങനാശ്ശേരിയിലെ രുചിയിടം

ഇവിടെ 40 രൂപയ്ക്ക് ഉൗണ് കഴിക്കാം; വറുത്തരച്ച ചിക്കൻകറിയും മീനുമൊക്കയുണ്ട്; ചേച്ചിമാരുടെ കട

പോപ്കോണിന്റെ പുത്തൻ സ്റ്റൈൽ

പോപ്‌കോണ്‍ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. സിനിമാ തിയറ്ററില്‍ പോയാല്‍ എന്തു തരം പോപ്‌കോണ്‍ വാങ്ങിക്കണം എന്നതാണ് ഏറ്റവും വലിയ കണ്‍ഫ്യൂഷന്‍. പ്ലെയിന്‍,കാരമല്‍, സോള്‍ട്ടഡ്, ബട്ടര്‍, ചോക്ലേറ്റ് എന്നിങ്ങനെ നൂറായിരം വെറൈറ്റികള്‍ പോപ്‌കോണിലുണ്ട്. പോപ്‌കോണിന്‍റെ ഒരു പുത്തന്‍ വകഭേദമാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലാകുന്നത്. തണ്ണിമത്തന്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പോപ്‌കോണ്‍ ആണിത്, ഇതിന്‍റെ നിറമാണ് ഏറ്റവും വലിയ ആകര്‍ഷണം. ട്രെൻഡിങ് ആയുള്ള ഈ വിഭവങ്ങൾ അതിശയത്തോടെയാണ് സമൂഹമാധ്യങ്ങൾ ഏറ്റെടുത്തിയിരിക്കുന്നത്.

പോപ്കോണിന്റെ പുത്തൻ സ്റ്റൈൽ; അടിപൊളി നിറവും രുചിയും!

ഈ പരീക്ഷണങ്ങൾക്ക് ഒരു അവസാനമില്ല! ഇതെന്താ ആപ്പിൾ ഇഡ്‍‍ഡലിയോ?

ചോറ് കഴിച്ച് ഇങ്ങനെയും തടി കുറയ്ക്കാം; സ്പെഷൽ വിഭവവുമായി ഷെഫ് അരുൺ

വെജിറ്റേറിയൻ പ്രേമികൾക്കടക്കം ഇഷ്ടമുള്ളതാണ് കോളിഫ്ലവർ. ഗോബി മഞ്ചൂരിയനായും ചില്ലി ഗോബിയായുമൊക്കെ രുചിയോടെ തയാറാക്കാവുന്നതാണ്. ചിക്കനും ബീഫുമൊക്കെ മാറി നിൽക്കുന്ന രുചിയിലാണ് പലരും കോളിഫ്ലവർ കൊണ്ട് വ്യത്യസ്ത തരം കറികൾ ഉണ്ടാക്കുന്നത്. ഒരുപാട് വിഭവങ്ങൾ കോളിഫ്ലവർ കൊണ്ട് തയാറാക്കാമെങ്കിലും ഒരു വെറൈറ്റി വിഭവവുമുണ്ട്.

ഡയറ്റ് നോക്കുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഐറ്റമാണ് ഷെഫ് അരുൺ പങ്കുവയ്ക്കുന്നത്. വീട്ടമ്മമാർക്ക് ഉപകാരപ്രദമായ  അടുക്കള നുറുങ്ങുകളും എളുപ്പത്തിലുള്ള പാചക പരീക്ഷണങ്ങളും ഷെഫ് അരുൺ വിശദീകരിച്ചിട്ടുണ്ട്. മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ഷെഫ് പാചകത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ചോറ് കഴിച്ച് ഇങ്ങനെയും തടി കുറയ്ക്കാം; രാത്രിയിലെ ഭക്ഷണമായും കഴിക്കാം

ബിരിയാണി പ്രേമികളെ ഇതെന്തായാലും രുചിക്കണം; മലബാർ സ്റ്റൈൽ ഫിഷ് ബിരിയാണി

മീനിനും ചെമ്മീനും കണവയ്ക്കും മസാലകൂട്ട് ഇങ്ങനെയാകണം; ക്ലാസിക് കേരള സീഫൂഡ്

ഇത് സ്പെഷൽ മീൻപാൽതുള്ളി! മീനിന്റെ പുത്തൻ മേക്കോവർ

ഈ അടുത്ത കാലത്ത് ട്രെൻഡായ ഒന്നാണ് ഫിഷ് നിർവാണ. ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കിയ ഡിഷായിരുന്നു അത്. കരിമീൻ തേങ്ങാപ്പാലിന്റെ രുചിയിൽ വേവിച്ചത്. അതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു രുചികൂട്ടാണ് ഷെഫ് സിനോയിയും ഷെഫ് ഷിബിനും തയാറാക്കിയിരിക്കുന്നത്.

എന്തിലും വെറൈറ്റി കൊണ്ടു വരിക അതുതന്നെയാണ് ഇക്കൂട്ടരുടെ പ്രത്യേകത. കരിമീൻ അല്ല, കാളാഞ്ചിയാണ് ഇന്നത്തെ സൂപ്പർ താരം. കൂടാതെ ഫ്രെഷ് മീനുകൾ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചും ഷെഫ് പങ്കുവയ്ക്കുന്നുണ്ട്. മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ഷെഫ് പാചകത്തിന് മികച്ചപ്രതികരണങ്ങളാണ് ലഭിച്ചത്. അവയിൽ ചില ലേഖനങ്ങൾ വാ...

മീൻ വാഴയിലയിൽ ഇങ്ങനെയും വയ്ക്കാമോ? ഇത് സ്പെഷൽ മീൻപാൽതുള്ളി!

ശരീരഭാരം കുറയ്ക്കാൻ വെള്ള അരി ചോറ് കഴിച്ചാൽ മതിയാകും

തവിട് കൂടുതലുള്ള അരി കൊണ്ട് തയാറാക്കുന്ന ചോറ് കഴിക്കണമെന്നാണ് പല ആരോഗ്യവിദഗ്‌ദ്ധരും അഭിപ്രായപ്പെടുന്നത്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ വെള്ള ചോറ് കഴിച്ചാൽ മതിയാകും. എത്തരത്തിൽ അരി വേവിച്ചെടുക്കണമെന്നും എങ്ങനെ കഴിച്ചാൽ ശരീഭാരം കുറയ്ക്കാൻ കഴിയുമെന്നതിനെ സംബന്ധിക്കുന്നതുമായ ലേഖനങ്ങൾ  കഴിഞ്ഞ വർഷം മികച്ച പ്രതികരണങ്ങൾ ലഭിച്ചവയാണ്. അവയിതാ..

വെള്ള ചോറ് കഴിച്ചാൽ ശരീര ഭാരം കുറയും; മൂന്ന് തരത്തിൽ ഇങ്ങനെ വേവിക്കാം

മധുരപ്രിയരേ ഇതൊന്നു ശ്രദ്ധിക്കൂ 

മധുരം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് ഭക്ഷണശേഷം ഒരല്പം മധുരമാകാമെന്നു  ചിന്തിക്കാത്തവർ കുറവായിരിക്കും. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ചിന്ത വരുന്നതെന്നു എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? പകൽ സമയത്ത് ശരീരത്തിൽ ആവശ്യത്തിന് ഭക്ഷണമെത്താത്തതു കൊണ്ടാകാം, ചിലരുടെ ശീലമാകാം എന്തുകൊണ്ടാണ് മധുരം  കഴിക്കാൻ തോന്നുന്നതെന്ന ചിന്തയുടെ കാരണം വ്യക്തമാക്കുന്ന ലേഖനവും ഇവിടെ വായിക്കാം.. പൂർണരൂപം വായിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com