Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Karnataka"

കർണാടകയിലും ഗുജറാത്ത് മോഡൽ പരീക്ഷിക്കാൻ ഒരുങ്ങി രാഹുൽ ഗാന്ധി

ന്യൂഡൽഹി ∙ കർണാടകത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് മോഡൽ പര്യടനം അടുത്തമാസം 10 മുതൽ. ആദ്യവട്ടം മൂന്നുദിവസം പര്യടനം നടത്തുന്ന രാഹുൽ പിന്നാലെ മൂന്നു ത്രിദിന പ്രചാരണ പരിപാടികൾകൂടി നടത്തും. വിജയകരമായ ഗുജറാത്ത് മോഡൽ പരീക്ഷിക്കാൻ...

തടഞ്ഞവർ തന്നെ സണ്ണിയുടെ നൃത്തം ‘അനുവദിക്കാൻ’ ചോദിച്ചത് 40 ലക്ഷം

ബെംഗളൂരു ∙ നടി സണ്ണി ലിയോൺ ബെംഗളൂരുവിൽ നൃത്തപരിപാടി നടത്തുന്നതിനെ എതിർത്ത കന്നഡ അനുകൂല സംഘടനാ നേതാക്കൾ ഇതേ പരിപാടി വീണ്ടും നടത്തുന്നതിനു പണം ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യം പുറത്ത്. സംഘാടകനെന്ന വ്യാജേന സമീപിച്ച ചാനൽ റിപ്പോർട്ടറോട് കന്നഡ രക്ഷണവേദികെ...

ബെംഗളൂരുവിൽ ബാറിൽ തീ; അഞ്ചു ജീവനക്കാർക്ക് ദാരുണാന്ത്യം

ബെംഗളൂരു ∙ കലാശിപാളയ ന്യൂ ബാംബൂ ബസാർ റോഡിലെ കൈലാഷ് ബാറിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു ജീവനക്കാർ മരിച്ചു. മൂന്നു പേർ പുകയിൽ ശ്വാസം മുട്ടിയും രണ്ടു പേർ പൊള്ളലേറ്റുമാണു മരിച്ചത്. വാരാന്ത്യമായതിനാൽ രാത്രി ഒരു മണിവരെ തുറന്നിരുന്ന ബാറിൽ പുലർച്ചെ...

സ്കൂളുകളിൽ സമൂഹ മാധ്യമങ്ങൾ വിലക്കാൻ കർണാടക സർക്കാർ

ബെംഗളൂരു∙ സ്കൂളുകളിലെ കംപ്യൂട്ടർ ലാബുകളിൽ സമൂഹ മാധ്യമങ്ങളും അശ്ലീല വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ട് കർണാടക വിദ്യാഭ്യാസ സ്ഥാപന ഭേദഗതി ബില്ലിന്റെ കരട്. എതിരഭിപ്രായമുള്ളവർക്ക് 15 ദിവസത്തിനകം പരാതി ഫയൽ ചെയ്യാൻ അവസരമുണ്ട്. സമൂഹ മാധ്യമങ്ങളുടെ...

കർണാടകയിൽ ഗോവ മുഖ്യമന്ത്രിയുടെ വിവാദ ‘കത്ത്’; തിരഞ്ഞെടുപ്പ് രാഷ്ട്രീയമെന്ന് കോൺഗ്രസ്

പനജി∙ കർണാടക – ഗോവ രാഷ്ട്രീയത്തിൽ വിവാദത്തിനു തിരികൊളുത്തി ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ‘കത്ത്’. കർണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെഡിയൂരപ്പയ്ക്ക് എഴുതിയ കത്താണു വിവാദമായത്. ഗോവയിലെ കർഷകർക്കിടയിൽ ‘അനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്ന’ കത്താണിതെന്നു...

മഹാദായി: കർണാടക ബിജെപി ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു

ബെംഗളൂരു ∙ ഗോവയുമായുള്ള മഹാദായി ജലം പങ്കിടൽ പ്രശ്നത്തിൽ ബിജെപി ആസ്ഥാനത്തു പ്രക്ഷോഭം നടത്തുന്ന കർഷകരെ അനുനയിപ്പിക്കാനുള്ള പാർട്ടി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയുടെ ശ്രമം പാളി. പ്രതിഷേധം തുടരാൻ തീരുമാനിച്ച കലസ–ഭണ്ഡൂരി ഹൊരാട്ട സമിതി ഇന്ന്...

കർണാടകയിലെ ബെളഗാവിയിൽ കല്ലേറ്, തീവയ്പ്

ബെളഗാവി∙ കർണാടകയിലെ ബെളഗാവിയിൽ ഇരുവിഭാഗങ്ങൾ തമ്മിലെ സംഘർഷം കല്ലേറിലും തീവയ്പിലും കലാശിച്ചു; 27 പേരെ അറസ്റ്റ് ചെയ്തു. ഓൾഡ് സിറ്റിയിലെ ഖഡക്, ചാവത്, ജലഘർ ഗലികളിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെ വീടുകൾക്കും കടകൾക്കും നേരെ കല്ലേറുണ്ടാകുകയായിരുന്നു. കാറും...

കോൺഗ്രസ് നിർജീവം; മൂന്നു മാസത്തിനകം കർണാടകയിൽ ബിജെപി: രാജ്നാഥ്

ബെംഗളൂരു∙ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭരണത്തിൻ കീഴിൽ സംസ്ഥാനത്ത് അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചു. വിഭജിച്ചു ഭരിക്കുകയെന്ന ആശയമാണ് കോൺഗ്രസ്...

സണ്ണി വന്നാൽ സംസ്കാരം നശിക്കും, വേണ്ടത് ഭരതനാട്യം: കർണാടക മന്ത്രി

ബെംഗളുരു∙ ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസര ആഘോഷത്തിന് അനുമതി നിഷേധിച്ചതിന് വിശദീകരണവുമായി കർണാടക സർക്കാർ. സണ്ണിയുടെ പരിപാടിക്ക് അനുമതി നൽകുന്നത് കന്നഡ സംസ്കാരത്തിന് എതിരാണെന്ന് ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു. ‘ഇതുപോലുള്ള...

ഹിന്ദു സംഘടനാ പ്രവർത്തകന്റെ മരണം: ഉത്തര കന്നഡയിൽ കല്ലേറ്, ലാത്തിച്ചാർജ്

ഉത്തര കന്നഡ (കർണാടക) ∙ ഹൊന്നവാരയിൽ സംഘപരിവാർ പ്രവർത്തകൻ പരേഷ് കമലാകർ മെസ്ത(19) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സംഘർ‌ഷാവസ്ഥ തുടരുന്നു. നിരോധനാജ്ഞയ്ക്കിടയിലും പ്രതിഷേധം സംഘടിപ്പിച്ച ബിജെപി, ഹിന്ദു സംഘടനാ പ്രവർത്തകർക്കു നേരെ സിർസിയിൽ പൊലീസ്...

ഉത്തര കന്നഡയിൽ വീണ്ടും സംഘർഷം

കാർവാർ ∙ സംഘപരിവാർ പ്രവർത്തകന്റെ ദുരൂഹമരണത്തെ തുടർന്നു സംഘർഷാവസ്ഥ ഉടലെടുത്ത ഉത്തര കന്നഡയിൽ ഇന്നലെ പ്രതിഷേധ യോഗത്തെ തുടർന്നു വീണ്ടും സംഘർഷം. കുംടയിൽ പൊലീസ്‌വാഹനം കത്തിച്ചു. ഒട്ടേറെ വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ അക്രമം നടന്നു. അക്രമവുമായി...

‘വെറും പ്രതിഷേധം പോരാ, ലാത്തിച്ചാർജ് ഉണ്ടാകണം’

ബെംഗളൂരു ∙ ഹനുമദ് ജയന്തി റാലിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ പ്രതിഷേധം ശക്തമാക്കണമെന്നു ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ആവശ്യപ്പെട്ടെന്നും താനും അനുയായികളും അത് അനുസരിക്കുകയായിരുന്നെന്നും മൈസൂരു എംപി പ്രതാപ് സിംഹ. ഇക്കാര്യം പരമാർശിച്ചുള്ള...

ബിബിസി എടുത്തു, ഇന്ദിരാ കന്റീനെ

ബെംഗളൂരു ∙ സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായ ഇന്ദിരാ കന്റീൻ ബിബിസിയിൽ വാർത്തയായതോടെ രാജ്യാന്തര ശ്രദ്ധയിലേക്കുയരുന്നു. വിശക്കുന്നവനു വേണ്ടിയുള്ള മികച്ച പദ്ധതിയെന്ന വിശേഷണത്തോടെയായിരുന്നു ബിബിസി ന്യൂസ് പോർട്ടലിലെ പ്രത്യേക റിപ്പോർട്ട്.

വീട്ടിൽ കയറാൻ ശ്രമിച്ച പുള്ളിപ്പുലിയെ തുരത്തി; പട്ടി ‘പുപ്പുലി’യായി

മണ്ഡ്യ (കർണാടക) ∙ പുള്ളിപ്പുലിയെ വീട്ടിലേക്കു കടക്കാൻ അനുവദിക്കാതെ വളർത്തുനായ തിരിച്ചോടിച്ചു. മണ്ഡ്യ ജില്ലയിലെ കെആർ പേട്ടിനു സമീപം ലക്ഷ്മിപുര ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ലാബ്രഡോർ നായയുടെ നിർത്താതെയുള്ള കുര കേട്ടു വീട്ടുകാർ...

ഡോക്ടർ സമരം: കർണാടകയിൽ 20 രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

ബെംഗളൂരു∙ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ഭേദഗതി ബില്ലിനെ എതിർത്തു ഡോക്ടർമാർ സമരം ശക്തമാക്കിയതിനിടെ, ചികിൽസ കിട്ടാതെ 20 പേർ മരിച്ചതായി റിപ്പോർട്ട്. സ്വകാര്യ ആശുപത്രികളിലെ ഒപി വിഭാഗം അടച്ചിട്ടതോടെ രോഗികൾ ഏറെ വലഞ്ഞു. സർക്കാർ ആശുപത്രികളിൽ...

ബെളഗാവിയിൽ സംഘർഷം; 20 പേർ കസ്റ്റഡിയിൽ

ബെംഗളൂരു ∙ കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്ന ബെളഗാവിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം തീവയ്പിലും അക്രമത്തിലും കലാശിച്ചു. പൊലീസ് 20 പേരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. ഒട്ടേറെ വാഹനങ്ങൾ തകർത്തു. ഇന്നലെ കടകൾ...

എടിഎമ്മിൽ നിറച്ചത് പാതി മാത്രം; ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു ∙ എടിഎമ്മുകളിൽ നിറയ്ക്കേണ്ട ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത ഏജൻസി ജീവനക്കാരൻ അറസ്റ്റിൽ. കൊണ്ടുപോയിരുന്ന തുകയുടെ പകുതി മാത്രം എടിഎമ്മിൽ നിറയ്ക്കുകയും ബാക്കി തട്ടിയെടുക്കുകയും ചെയ്തിരുന്ന എസ്.ശിവകുമാർ (30) എന്നയാളാണു പിടിയിലായത്. ഇയാളിൽ...

നേരംപോക്കിനു ബൈക്കോടിച്ച കർണാടക മന്ത്രി കുടുങ്ങി; ഹെൽമറ്റ് ധരിക്കാതിരുന്നതിനു പിഴ

മംഗളൂരു ∙ കളി കാര്യമായപ്പോൾ മന്ത്രി ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതിനു പിഴയടച്ചു തലയൂരി. ഉഡുപ്പി ജില്ലാ ചുമതലയുള്ള മന്ത്രി പ്രമോദ് മധ്വരാജാണ് 100രൂപ പിഴയടച്ചത്. ബ്രഹ്മാവർ കർജെയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി നേരംപോക്കിന് ഏതാനും മിനിറ്റ്...

മറുനാട്ടുകാരുടെ കന്നഡ പഠനം: വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ജോർജ്

ബെംഗളൂരു ∙ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തി കർണാടകയിൽ താമസിക്കുന്നവർ കന്നഡ നിർബന്ധമായും പഠിക്കണമെന്നത് സർക്കാർ തീരുമാനമാണെന്ന് ബെംഗളൂരു വികസന മന്ത്രി കെ.ജെ.ജോർജ്. കുട്ടികളെയും കന്നഡ പഠിപ്പിക്കണം. കടകളുടെയും ഷോപ്പിങ് കോംപ്ലക്സുകളുടെയും പേരിലും...

വികസന ഫണ്ടുകളിൽ ‘കൈ’ ഇട്ടു വാരിയത് ആര്? കോൺഗ്രസിനെ ‘കൊട്ടി’ മോദി

മംഗളൂരു ∙ ഇന്ത്യ ഭരിച്ച വിവിധ കോൺഗ്രസ് സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. വികസനപ്രവർത്തനത്തിനായുള്ള ഫണ്ടുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് ആരുടെയും പേരെടുത്തു പറയാതെയുള്ള പ്രധാനമന്ത്രിയുടെ വിമർശനം....