Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Elephant"

ഒരാഴ്ചയ്ക്കിടെ കൊന്നത് 87 ആനകളെ; ബോട്സ്വാനയില്‍ നടന്നത് ഭീകര കൂട്ടക്കൊല!

ബോട്സ്വാനയിലെ ഒക്കാവാങ്കോ ഡെല്‍റ്റാ വന്യജീവി സങ്കേതത്തിലാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആനകളുടെ കൂട്ടക്കൊല നടന്നത്. 87 ആനകളെയാണ് ഇവിടെ കൊലപ്പെടുത്തി കൊമ്പ് മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. വേട്ടക്കാര്‍ സംഘമായെത്തി ഇവയെ വെടിവച്ച്...

ആനകളെ ഓടിക്കാന്‍ ഗര്‍ഭനിരോധന ഉറ

വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതുകൊണ്ടുതന്നെ മൃഗങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. തീയാണ് എന്നും മനുഷ്യന്‍റെ പ്രധാന ആയുധം. എന്നാല്‍ ആധുനിക കാലത്തെ പല രീതികളും...

കുട്ടിയാനയെ തോളിലേറ്റിയോടിയ വനപാലകൻ!

അപകടത്തില്‍പ്പെട്ട കുട്ടിയാനയെ തോളിലേറ്റി അമ്മയാനയുടെ അടുത്തെത്തിച്ച വനപാലകനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ആനപ്പുറത്ത് മനുഷ്യർ കയറുന്നത് പതിവാണ്. എന്നാൽ ഒരു മനുഷ്യൻ ആനയെ ചുമലിലേറ്റുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ കുട്ടിയാനയെ ചുമലിലേറ്റിയ...

തീപിടിച്ച ശരീരവുമായി ഓടുന്ന ആനക്കുട്ടിയും അമ്മയും ; ചിത്രത്തിനു പിന്നിൽ

പശ്ചിമ ബംഗാളിലെ ബങ്കൂര ജില്ലയില്‍ നിന്നു പകര്‍ത്തിയ ആനക്കുട്ടിയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതാണ്. വാലിന്റെ അറ്റത്ത് തീയുമായി ഓടുന്ന അമ്മയ്ക്ക് പുറമെ ശരീരത്തിന്റെ പിന്‍ഭാഗമാകെ ആളിപ്പടരുന്ന തീയുമായി കരഞ്ഞു കൊണ്ടോടുകയാണ് ഈ കുട്ടിയാന. ഇരുവരും...

ആനക്കൊമ്പ് വില്‍പ്പന നിരോധിക്കാന്‍ യൂറോപ്പിനോടപേക്ഷിച്ച് ആഫ്രിക്ക

ഓരോ പതിനഞ്ചു മിനുട്ടിലും ആഫ്രിക്കയില്‍ ഒരാന വേട്ടയാടപ്പെടുന്നു എന്നാണു കണക്ക്. 2014 ൽ ആഫ്രിക്കയില്‍ വേട്ടയാടപ്പെട്ടത് ഇരുപതിനായിരത്തിനു മേലെ ആനകളാണ്. 2015 ല്‍ ടാന്‍സാനിയയ്ക്കും മൊസാംബിക്കിനും രാജ്യത്തിന്റെ പകുതിയിലേറെ ആനകളെ വേട്ട മൂലം നഷ്ടമായി....

ആനയോളം ബുദ്ധി, ആനച്ചന്തം...ചില ആനക്കാര്യങ്ങൾ അറിയാം

ആനയോളം ബുദ്ധി, ആനച്ചന്തം... എന്നൊക്കെ കേട്ടിട്ടില്ലേ... പലപ്പോഴും വിശേഷണങ്ങളുടെ അവസാന വാക്കാണ് ആന. ഭംഗിയും കൗതുകവും നിറഞ്ഞ, കരയിലെ ഏറ്റവും വലിയ ജീവിയുടെ വിശേഷങ്ങൾ ഇതാ ആനപിടിത്തം ഇന്ത്യയിൽ 5500 വർഷങ്ങൾക്കു മുൻപുതന്നെ കാട്ടാനകളെ പിടിച്ചു മെരുക്കി...

ആനമുത്തശ്ശിമാര്‍ കൂടെയുണ്ടെങ്കില്‍ കുട്ടിയാനകള്‍ ഹാപ്പി

മുത്തശ്ശിമാരും മുത്തശ്ശന്‍മാരും കുട്ടികളുടെ കളിക്കൂട്ടുകാരാണ്. എത്ര കാര്‍ക്കശ്യക്കാരായിരുന്നാലും ഇവര്‍ പേരിക്കുട്ടികളുടെ കൂടെ കൂടുമ്പോള്‍ അവരേക്കാള്‍ കുട്ടികളാകും.മനുഷ്യരില്‍ മാത്രമല്ല ആനകളിലും ഇത് ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. കമ്പോഡിയയിലെ...

പാപ്പാന്‍ ബൊമ്മനെ തേടിയെത്തിയ കുട്ടിക്കൊമ്പൻ

കാട്ടിൽ വഴിത്തെറ്റിയപ്പോൾ ആ കുട്ടിക്കൊമ്പനു നഷ്ടമായത് സ്വന്തം അമ്മയെയായിരുന്നു. നാട്ടിലെത്തിയപ്പോൾ കിട്ടിയ വളർത്തച്ഛനെ സ്നേഹിച്ച് കൊതി തീരുന്നതിന് മുൻപ് കാണാതായപ്പോൾ അവൻ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായപ്പോൾ അധികൃതർ വഴങ്ങി വാഹനത്തിൽ കയറ്റി അച്ഛന്റെ...

ട്രെയിൻ തട്ടാതിരിക്കാൻ ആനകൾക്കായി ഭൂഗർഭ പാതയൊരുങ്ങുന്നു

കാടുവിട്ട് നാട്ടിലേക്കും കാട്ടിലൂടെ തന്നെ മറ്റു വനാന്തർ ഭാഗങ്ങളിലേക്കും കൂട്ടമായും അല്ലാതെയും സഞ്ചരിക്കുന്ന ആനകൾക്ക് അപകടം സംഭവിക്കുന്ന വാർത്തകൾ ഈയിടെയായി വർധി ച്ചുവരുന്നുണ്ട്. സുരക്ഷയ്ക്കായി വൈദ്യുതീകരിച്ച വേലികളും വേട്ടനടത്തുന്നവരുമൊക്കെ ആനകളെ...

ആനക്കൊമ്പ് കച്ചവടം നിയമവിധേമാക്കിയത് തിരിച്ചടിയാകുന്നു

ഒരു വര്‍ഷം ആഫ്രിക്കയില്‍ ജനിക്കുന്ന ആനകളേക്കാള്‍ കൂടുതലാണ് കൊല്ലപ്പെടുന്ന ആനകളുടെ എണ്ണം . ഇതിന് അര്‍ഥം ഒന്നേ ഉള്ളു. ഈ രീതി തുടര്‍ന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ ആഫ്രിക്കന്‍ ആനകള്‍ക്ക് വംശനാശം സംഭവിക്കും. ഒരു വര്‍ഷത്തില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം...

കുടിയേറ്റത്തിലൂടെ ആനകളെ രക്ഷിക്കാന്‍ ആഫ്രിക്ക!

എട്ട് ലക്ഷത്തോളം ആനകളുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. ചില രാജ്യങ്ങളില്‍ ആനകളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിക്കുമ്പോള്‍ ചില രാജ്യങ്ങളില്‍ വേട്ട മൂലം ആനകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആനകളുടെ സംരക്ഷണത്തില്‍ ആഫ്രിക്കയില്‍ ഒന്നാം സ്ഥാനത്തു...

ആനകൾ കാടിറങ്ങുന്നതിനു പിന്നിൽ?

ഒറ്റയ്ക്ക് ഇറങ്ങുന്നതിനുപകരം പ്രതിസന്ധി നേരിടാൻ സംഘടിച്ചു പുറത്തിറങ്ങുന്ന രീതിയിൽ കാട്ടനകളുടെ സ്വഭാവത്തിൽ സാരമായ വ്യതിയാനം വന്നതായി നിഗമനം. ആനകൾ കാടിറങ്ങി നാട്ടിൽ അലയുന്നതിന്റെ പിന്നിലും ഈ മാറ്റമാണെന്നാണു നിരീക്ഷണം. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന്...

ഞങ്ങളും ഭൂമിയുടെ അവകാശികൾ

കാടിറങ്ങി വന്ന് നാട്ടിൽ സ്വൈര്യ വിഹാരം നടത്തുന്ന കാട്ടാനകളുടെ കളിയും, കുളിയും പടപ്പുറപ്പാടുമെല്ലാം നാട്ടു മനുഷ്യർക്ക് വാർത്തയും വിശേഷവുമാണ്. ദൂരെയിരുന്ന് കാണുന്നവർക്ക് രസമുള്ള കാഴ്ച വിരുന്നാണെങ്കിലും കാട്ടാനകൾ കടന്നുപോകുന്ന

ടാന്‍സാനിയയിലെ ആനകള്‍ വംശനാശത്തിൻറെ വക്കിൽ

1970 കളില്‍ വരെ ഏതാണ്ട് ഒന്നേകാല്‍ ലക്ഷം ആനകളുണ്ടായിരുന്ന പ്രദേശമാണ് ടാന്‍സാനിയയിലെ സെലസ് ദേശീയ പാര്‍ക്ക്. ഇന്ന് ഇവിടെ അവശേഷിക്കുന്നത് പതിനയ്യായിരത്തില്‍ താഴെ മാത്രം. വര്‍ഷം തോറും ശരാശരി 2500 ആനകള്‍ വേട്ടയാടപ്പെടുന്ന ഈ കാട്ടില്‍ ഇനി 10...

കാട്ടാനയ്ക്കായി വീണ്ടും കുഴികുഴിക്കാന്‍ പശ്ചിമ ബംഗാള്‍

അധികമായാല്‍ അമൃതും വിഷമാണ്. അധികമായത് ആനയാണെങ്കില്‍ വിഷമവുമാണ്. ഈ വിഷമഘട്ടത്തിലാണ് പശ്ചിമബംഗാള്‍ ഇപ്പോള്‍. സംസ്ഥാനത്തെ കാടുകളിലെ ആനകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ കാടിനരികത്തുള്ള ഗ്രാമങ്ങളിലും നഗരങ്ങളിലും ഇവയുടെ വിളയാട്ടമാണ്.ഇതോടെയാണ്...

‘ആഫ്രിക്കയുടെ വെളുത്ത സ്വർണം’

‘ആഫ്രിക്കയുടെ വെളുത്ത സ്വർണം’- വൻകരയിലെ ഭീകരവാദഗ്രൂപ്പുകൾക്കാവശ്യമായ പണത്തിന്റെ 40 ശതമാനവും കണ്ടെത്തി നല്‍കുന്ന ആനക്കൊമ്പിന് അവർ വേറെന്ത് ‘ഓമനപ്പേരി’ടാനാണ്. കാട്ടിലെ പാവം ആനകൾ കാടൻ ഭീകരവാദത്തിന്റെ കൂടി ഇരകളാകുന്നത് ഇങ്ങനെയാണ്. കൃഷിയാണ് ആഫ്രിക്കയിലെ...

അസമിലെ "കൊലകൊല്ലി കൊമ്പൻ" ലാദന്‍ ഇതുവരെ കൊന്നത് 37 പേരെ!

അസമിലെ ഗോപാല്‍പുര വനമേഖലയിലാണ് ലാദന്‍ എന്ന ആന രണ്ട് വര്‍ഷമായി മരണ ഭീതി വിതച്ച് വിഹരിക്കുന്നത്. ഇതുവരെ ലാദന്‍ 37 പേരെ കൊന്നതായാണ് വനം വകുപ്പിന്റെ കണക്ക്. മേഘാലയയിലെ ഗാരോ മലനിരകളില്‍ നിന്ന് കൂട്ടം തെറ്റിയാണ് ഈ ഒറ്റയാന്‍ അസമിലെ ഗോപാല്‍പുര...

ഇതുവരെ പഠിച്ചതെല്ലാം തെറ്റി; ആഫ്രിക്കനും ഏഷ്യനും കൂടാതെ ഒരു കൂട്ടം ആനകള്‍ കൂടിയുണ്ട്!!

ലോകത്തു രണ്ടു തരം ആനകളാണ് ഉള്ളതെന്നാണ് ഇതുവരെ പാഠപുസ്തകങ്ങളില്‍ വരെ പറഞ്ഞിരുന്നത്- ആഫ്രിക്കനും ഏഷ്യന്‍ ആനകളും. എന്നാല്‍ തിരുത്തലിനു സമയമായെന്നാണു ഗവേഷകര്‍ നല്‍കുന്ന സൂചന. ലോകത്തു മൂന്നാമതൊരു തരം ആനകള്‍ കൂടിയുണ്ടെന്നു കണ്ടെത്തിയിരിക്കുന്നു. ഇത്രയും...

കരിമ്പുമായെത്തിയ 12 ലോറികൾ ആന തടഞ്ഞു; പിന്നീട് സംഭവിച്ചത്?

ആന കരിമ്പിന്‍ കാട്ടില്‍ കയറിയതു പോലെ എന്നത് നമ്മുടെ നാട്ടില്‍ പറഞ്ഞു പഴകിയ പഴഞ്ചൊല്ലുകളില്‍ ഒന്നാണ്. കരിമ്പിന്‍ കാട് കാണാത്തതു കൊണ്ടാകാം കരിമ്പ് കയറ്റി വന്ന ലോറികളാണ് തായ്‌ലൻഡിൽ ഒരു ആന തടഞ്ഞത്. വെറുതെ ലോറി മാത്രം തടഞ്ഞ് കരിമ്പ് തിന്നുകയല്ല കക്ഷി...

തള്ളയാന കൈവിട്ട കുട്ടിക്കൊമ്പന് കൂട്ട് ബൊമ്മനും ബെല്ലിയും

കുട്ടിക്കൊമ്പന് ഇപ്പോൾ അവന്റെ അച്ഛനാണു പാപ്പൻ ബൊമ്മൻ. അമ്മ ബൊമ്മന്റെ ഭാര്യ ബെല്ലിയും. തള്ളയാന ഉപേക്ഷിച്ചെങ്കിലും കുട്ടിക്കൊമ്പനെ അത് അറിയിക്കാതെ വളർത്തുകയാണ് ബൊമ്മനും ബെല്ലിയും. അവന്റെ കുറുമ്പുകൾക്കു മുന്നിൽ അവർ വഴങ്ങും. അവരുടെ ശാസനകൾക്കു മുന്നിൽ...