Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Keraleeyam"

‘വിസമ്മത’ത്തിന്റെ വിപൽസന്ദേശങ്ങൾ

പ്രളയദുരിതാശ്വാസത്തിലേക്കുള്ള സർക്കാർ ജീവനക്കാരുടെ വിഹിതത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ധനവകുപ്പ് കണ്ടെത്തിയ പോംവഴി നിലവിലെ സാഹചര്യത്തിൽ അസാധാരണമാണ്. ഒരു മാസത്തെ ശമ്പളം നൽകുന്നതിനോടു വിയോജിപ്പുള്ളവർ ‘വിസമ്മതപത്രം’ ഒപ്പിട്ടു നൽകണമെന്നതാണ്...

സി. ഹരികുമാർ സ്മാരക പുരസ്കാരം സുജിത് നായർക്ക്

പത്തനംതിട്ട ∙ രാഷ്ട്രീയ റിപ്പോർട്ടിങ്ങിനുള്ള പത്തനംതിട്ട പ്രസ് ക്ലബിന്റെ സി. ഹരികുമാർ സ്മാരക പുരസ്കാരം( 25,000രൂപ) മലയാളമനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർക്ക്. മനോരമയിൽ പ്രസിദ്ധീകരിക്കുന്ന പ്രതിവാര രാഷ്ട്രീയപംക്തിയായ ‘കേരളീയം’...

പ്രളയം മാറ്റുന്ന മുൻഗണനകൾ

സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പ്രളയാനന്തര മുഖപ്രസംഗത്തിലെ ഈ പരാമർശങ്ങൾ ശ്രദ്ധേയമായിരുന്നു: ‘പ്രളയത്തിനിടയാക്കിയത് അപ്രതീക്ഷിതവും അസാധാരണവുമായ മഴയാണെങ്കിലും ചിലയിടത്തെങ്കിലും അതിന്റെ ആഘാതം വർധിപ്പിച്ചതു പരിസ്ഥിതിക്കുമേലുള്ള അനിയന്ത്രിതമായ...

പ്രളയാനന്തര രാഷ്ട്രീയം

‘നവകേരളസൃഷ്ടി’എന്നത് ഈയടുത്ത ദിവസം വരെ എൽഡിഎഫിന്റെയും പിണറായി വിജയൻ സർക്കാരിന്റെയും രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു. അത് ഇന്നു മുന്നണിയുടെയും സർക്കാരിന്റെയും ബാധ്യതയും ഉത്തരവാദിത്തവുമായി മാറിയിരിക്കുന്നു; കേരളത്തിന്റെ തന്നെ പൊതുമുദ്രാവാക്യമായി...

തെന്നിന്ത്യയിലെ മലയാളി മാഹാത്മ്യം

കേരളത്തിലെ കോൺഗ്രസിനു പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ ഹൈക്കമാൻഡ് പാടുപെടുന്നുണ്ടാകാം, ബിജെപി അധ്യക്ഷനെ നിശ്ചയിക്കാൻ രണ്ടുമാസം വേണ്ടിവന്നിരിക്കാം. അതൊന്നും മലയാളി നേതാക്കളുടെ പത്തരമാറ്റിനെക്കുറിച്ച് ഈ പാർട്ടികൾക്കു സംശയമുണ്ടാക്കിയിട്ടില്ല. അല്ലെങ്കിൽ,...

സിപിഎമ്മിന്റെ ചെങ്ങന്നൂർ മാതൃക

ലോക്സഭാ തിരഞ്ഞെടുപ്പിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞ സിപിഎം നേതൃത്വത്തിനു പാർട്ടി പ്രവർത്തകരോട് ഇപ്പോൾ ഒന്നേ പറയാനുള്ളൂ: ‘ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു മാതൃകയാക്കുക. അതുപോലെ പ്രവർത്തിക്കുക’. പാർട്ടിയുടെ ശിൽപശാലകളിലും റിപ്പോർട്ടിങ്ങിലും...

ഇടതുവിപുലീകരണ സമസ്യകൾ

ഇടതുമുന്നണി വിപുലീകരിക്കാനുള്ള സിപിഎം തീരുമാനത്തിന്റെ ആദ്യരംഗങ്ങൾ രണ്ടു കക്ഷികൾ ചേർന്നു ശോകമൂകമാക്കിയതാണു കഴിഞ്ഞദിവസം കൊല്ലത്തും തിരുവനന്തപുരത്തുമായി കണ്ടത്. ഇതിനായുള്ള ആദ്യ ചർച്ചയിലേക്ക് എൽഡിഎഫ് ഇന്നു കടക്കുമ്പോൾ ആ ദൃശ്യങ്ങൾ അവരെ അലട്ടാതിരിക്കില്ല....

കൊടിഭേദം മായ്ക്കുന്ന കാൽപന്ത്

എല്ലാ വേർതിരിവുകളും ഇല്ലാതാക്കുന്ന കായികസൗന്ദര്യമാണു ഫുട്ബോൾ. അതുകൊണ്ടാണ് കേരളത്തിലെ സിപിഎമ്മുകാരും കോൺഗ്രസുകാരും ബിജെപിക്കാരുമെല്ലാം കാൽപന്തുകളിയെ അത്രമേൽ സ്നേഹിക്കുന്നത്. ബ്രസീലിനായും അർജന്റീനയ്ക്കായും അവർ ഒരുമിച്ചു കൈകോർത്തു; ആ പ്രിയ ടീമുകളുടെ...

കരുണാകരനും സിപിഎമ്മും തമ്മിൽ

കേരളമെങ്ങും കെ.കരുണാകരന്റെ സ്മരണ നിറയുന്ന ഈ ദിവസങ്ങളി‍ൽ സ്വാഭാവികമായും രണ്ടു ചോദ്യങ്ങളും ഒപ്പമുയരും. ചോരയും നീരും കൊടുത്തു വളർത്തിയ പ്രസ്ഥാനത്തെ ഇടക്കാലത്തേക്കാണെങ്കിലും, എന്തുകൊണ്ടു കരുണാകരൻ‍ ഉപേക്ഷിച്ചു? കേരളത്തിലെ കോൺഗ്രസ് കണ്ട ഏറ്റവും കരുത്തനായ...

ശൂന്യമായ ആ ഇരിപ്പിടത്തിനു പിന്നിൽ

മിസോറം തലസ്ഥാനമായ ഐസോൾ രാജ്ഭവന്റെ അധിപനായി കുമ്മനം രാജശേഖരൻ മാറിയിട്ടു നാളെ കൃത്യം ഒരു മാസം പൂ‍ർത്തിയാകുന്നു. അതായതു കേരളത്തിലെ ബിജെപിക്കു നാഥനില്ലാതായിട്ട് ഒരു മാസം. ഒരുകാലത്തും ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഇത്. ഉയർച്ചകളോ താഴ്ചകളോ ആകട്ടെ, പാർട്ടിയെ...

ഉയരുന്നത് ഗ്രൂപ്പില്ലാക്കൊടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ ഐ ഗ്രൂപ്പിലെ പ്രമുഖനേതാവ് കെ.സുധാകരനും മാത്രമായി ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഒരു കൂടിക്കാഴ്ചയുണ്ടായി. സാധാരണഗതിയിൽ ചെന്നിത്തലയും സുധാകരനും സംസാരിക്കുന്നതിൽ‍ വാർത്തയില്ല. എന്നാൽ, ഈ കൂടിക്കാഴ്ചയ്ക്കു...

മുസ്‌ലിം ലീഗിന്റെ രക്ഷാപ്രവര്‍ത്തനം

കോൺഗ്രസ് ഉറപ്പിച്ച രാജ്യസഭാ സീറ്റിന്, യുഡിഎഫിനു പുറത്തുള്ള കേരള കോൺഗ്രസിന് അർഹതയുണ്ടെന്നു മുസ്‌ലിം ലീഗ് ചൂണ്ടിക്കാട്ടിയ സവിശേഷ സാഹചര്യത്തിലൂടെയാണ് ചെങ്ങന്നൂരിനുശേഷമുള്ള യുഡിഎഫ് രാഷ്ട്രീയം കടന്നുപോകുന്നത്. മുന്നണിസംവിധാനത്തിൽ തങ്ങളുടെ അവകാശവാദങ്ങൾ...

ചെങ്ങന്നൂർ: ഒരു ഫലം, കുറെ ചലനങ്ങൾ

മാധ്യമപ്രവർത്തകരല്ല, ജനങ്ങളാണു വിധികർത്താക്കൾ എന്നാണ് കൊല്ലത്തു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയത്. ജനവിധിക്കുള്ള ആ അവസരം ചെങ്ങന്നൂരുകാർ എങ്ങനെ വിനിയോഗിച്ചുവെന്ന് അറിയുന്ന ദിവസമാണിന്ന്.പല കാരണങ്ങളാൽ ഇന്നത്തെ വിധി കേരള...

സർക്കാരിന്റെ ശോഭ കെടുത്തുന്ന കസ്റ്റഡി മരണങ്ങൾ; കൊലയറയുടെ തനിയാവർത്തനം

‘പ്രിയപ്പെട്ട വിജയൻ, ഈ കത്ത് താങ്കളെ വേദനിപ്പിക്കാനോ പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാനോ അല്ല. ജീവിതത്തിൽ നാളുകൾ എണ്ണപ്പെട്ട ഈ വൃദ്ധന് അതിന് ആവില്ല; ഒട്ടും മോഹവുമില്ല. മറിച്ച് ലോക്കപ്പിൽവച്ച് ഇഞ്ചിഞ്ചായി കൊല്ലപ്പെട്ട ഒരു മകന്റെ പിതാവ് എന്ന നിലയിൽ, എന്റെ...

കന്നഡച്ചൂട്; കേരളവും വിയർക്കാം

കർണാടകയിൽ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുശേഷം ഇന്നു തിരുവനന്തപുരത്തു തിരിച്ചെത്തുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉച്ചകഴിഞ്ഞു പോകുന്നതു ചെങ്ങന്നൂരിലേക്കാണ്. മറ്റന്നാൾ പോളിങ് ബൂത്തിലേക്കു നീങ്ങുന്ന കർണാടക എഴുതാൻ പോകുന്ന വിധിക്ക്...

ചില ഉൾപ്പാർട്ടി തർക്കവിചാരങ്ങൾ

കൊല്ലത്തു കൊടിയിറങ്ങിയ സിപിഐ പാർട്ടി കോൺഗ്രസിൽ മൂന്നാംതവണയും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നു ‘കോൺഗ്രസിനോടുള്ള സമീപനം’ ചോദ്യമായി ഉയർന്നപ്പോൾ എസ്.സുധാകർ റെഡ്ഡി ഒരു നിമിഷം പ്രകോപിതനായി: ‘‘നിങ്ങൾക്ക് ഇക്കാര്യം മാത്രമേ...

കൊല്ലത്തിന് ‘കൈ’ കൊടുത്ത് സിപിഐ

കൊല്ലത്ത് ഇന്നാരംഭിക്കുന്ന സിപിഐയുടെ 23–ാം പാർട്ടി കോൺഗ്രസിനു മുമ്പാകെയുള്ള സംഘടനാ റിപ്പോർട്ടിലെ സ്വയംവിമർശനങ്ങൾ പാർട്ടിയുടെ സുതാര്യതയെയും ആർജവത്തെയുംകുറിച്ചു പ്രതിനിധികൾക്ക് അഭിമാനബോധം പകരുന്നതാകാം. പക്ഷേ, അതിലെ തുറന്നുപറച്ചിലുകളി‍ൽ ചിലതെങ്കിലും...

പാർട്ടിയോ കോൺഗ്രസോ?

കോൺഗ്രസിനെ കൂട്ടണോ വേണ്ടയോ എന്ന വിവാദപ്രശ്നത്തിന്മേലുള്ള തർക്കത്തിന്റെ പേരു പറഞ്ഞു സിപിഎം നേതൃത്വം കാലംകഴിച്ചതിന്റെ ഒന്നാന്തരം തെളിവാണു ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിനു മുമ്പാകെയുള്ള രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്റെ പരിതാപകരമായ സ്ഥിതി. പാർട്ടിയുടെ...

സിപിഐ ഓർമിപ്പിക്കുന്നത്

കേരളത്തിലെ ഇടതുമുന്നണി വിപുലീകരിക്കുന്നതിൽ സിപിഎമ്മും സിപിഐയും രണ്ടു വിരുദ്ധ ധ്രുവങ്ങളിലാണെന്നതാണ് കെ.എം.മാണിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകളുടെയും അണിയറ നീക്കങ്ങളുടെയും ആകെത്തുക. അതിൽ ആരു പിടിച്ചയിടം ജയിക്കുമെന്നു ചോദിച്ചാൽ അതിനു...

പ്രതീക്ഷയോടെ പ്ലീനറിയിലേക്ക്

ഡൽഹിയിൽ ഇന്നലെ ആരംഭിച്ച കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനുള്ള എഐസിസി അംഗങ്ങളുടെ പട്ടിക കേരളത്തിൽ അന്തിമമാക്കുന്നതിനിടയിൽ പൊട്ടിയ ഒരു തമാശയാണ്: പട്ടികയിൽ വനിതാപ്രാതിനിധ്യം പോരെന്ന് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് ഒരു പ്രമുഖ നേതാവിന്റെ...