Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Technology"

ഗ്രൂപ്പ് അംഗങ്ങളുടെ തെറ്റിന് അഡ്മിൻ പൂർണ ഉത്തരവാദിയല്ല; വിശദീകരണവുമായി വിദഗ്ധൻ

തിരുവനന്തപുരം∙ വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരിൽ ഗ്രൂപ്പ് അഡ്മിൻമാരെ ശിക്ഷിക്കാനാകില്ലെന്ന് ഐടി വിദഗ്ധൻ. ഗ്രൂപ്പിലെ ഒരംഗം ചെയ്യുന്ന പോസ്റ്റിലെ കുറ്റകൃത്യത്തിന് അഡ്മിനും തുല്യപങ്കാളികളായിരിക്കുമെന്നു വാർത്തകൾ പ്രചരിച്ചതിനെ...

അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ സിലിക്കൺവാലിയാകും: ലോക ബാങ്ക്

ന്യൂഡൽഹി ∙ ആഗോള ടെക് ഭീമന്മാരുടെ ആസ്ഥാനമായ യുഎസിലെ സിലിക്കൺ വാലി പോലെയാകാൻ ഇന്ത്യയ്ക്കു ശേഷിയുണ്ടെന്നും അഞ്ചു വർഷത്തിനകം ആ നേട്ടം കൈവരിക്കുമെന്നും ലോക ബാങ്ക്. വികസ്വര രാജ്യങ്ങളിലെ വളർച്ചയെക്കുറിച്ചു ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ്...

പ്രകാശത്തിൽനിന്നു ദ്രവ്യം: ചരിത്രം രചിക്കാൻ ശാസ്ത്രജ്ഞർ

ലണ്ടൻ∙ പ്രകാശരശ്മികളിൽനിന്നു ദ്രവ്യം സൃഷ്ടിക്കാനൊരുങ്ങി ഗവേഷകർ. ബ്രിട്ടനിലെ ഇംപീരിയൽ കോളജിലെ ഗവേഷക സംഘമാണു ഭൗതികശാസ്ത്രത്തിലെ ബ്രെയിറ്റ് – വീലർ പ്രക്രിയയെ അടിസ്ഥാനപ്പെടുത്തി ദ്രവ്യം സൃഷ്ടിക്കാനൊരുങ്ങുന്നത്. 2014ൽ ‘നേച്ചർ ഫോട്ടോണിക്സ്’ എന്ന ശാസ്ത്ര...

എക്സൈറ്റോണിയം: പദാർഥത്തിന്റെ പുതിയ രൂപം

ന്യൂയോർക്ക് ∙ പദാർഥത്തിന്റെ പുതിയരൂപമായ ‘എക്സൈറ്റോണിയം’ കണ്ടെത്തി. കലിഫോർണിയ സർവകലാശാല, ഇല്ലിനോയ് സർവകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ടൈറ്റാനിയം ഡൈ സെലനൈഡ് ക്രിസ്റ്റലുകളിൽ നടത്തിയ പഠനമാണു പുതിയ കണ്ടുപിടിത്തത്തിനു വഴിവച്ചത്. എക്സൈറ്റോണുകൾ എന്ന...

ഉള്ളി പൊളിച്ച് കരയേണ്ട; ഉള്ളിത്തൊലിയിൽനിന്ന് വൈദ്യുതി വരുന്നു!

ന്യൂഡൽഹി∙ ഉള്ളി പൊളിക്കുമ്പോൾ കരയാത്തവർ കുറവാണ്. എന്നാൽ ഉള്ളിത്തൊലിയിൽ നിന്നു വൈദ്യുതിയുണ്ടാക്കാൻ ക‌ഴിയുമോ? കഴിയുമെന്നു ഇന്ത്യയിൽ നിന്നും കൊറിയയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷകസംഘം പറയുന്നു. ഐഐടി ഖോരഗ്പുർ, കൊറിയയിലെ പൊഹാങ് സർവകലാശാല...

സാങ്കേതികവിദ്യ തുണച്ചു; സബ്സിഡികളിൽ 65,000 കോടി ലാഭം: പ്രധാനമന്ത്രി

ന്യൂഡൽഹി∙ സാങ്കേതികവിദ്യയുടെ സൗകര്യങ്ങളും ഗുണങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധാർ ഉൾപ്പെടെയുള്ള സംവിധാനത്തിലൂടെ പതിനായിരക്കണക്കിന് കോടി രൂപയുടെ ലാഭം സർക്കാരിനു നേടാനായി. അഞ്ചാമത് സൈബർ സ്പേസ് ആഗോള സമ്മേളനം (ജിസിസിഎസ്) ഡൽഹിയിൽ...

കുട്ടികളെ മണ്ടന്മാരാക്കും വിധം മാരകം ഇ– ലഹരി

കുട്ടികൾക്കു ഫോൺ, ടാബ്‍ലെറ്റ്, ഗെയിം കൺസോൾ തുടങ്ങിയ ഡിജിറ്റൽ വിനോദോപാധികൾ സ്വതന്ത്രമായി നൽകുന്നതിൽ സമൂഹം രണ്ടു തട്ടിലാണ്. ഇവയൊക്കെ കൊടുത്താൽ കുട്ടികൾ പിഴച്ചു പോകുമെന്നോ നശിച്ചു പോകുമെന്നോ ഒക്കെ വിശ്വസിക്കുന്ന ഒരു വിഭാഗം. ഇന്നത്തെ കാലത്ത് ഇവയൊക്കെ...

കാഴ്ചയേകാൻ ആക്സെഞ്ചറിന്റെ ‘ദൃഷ്ടി’

ന്യൂഡൽഹി ∙ കാഴ്ചവൈകല്യം നേരിടുന്നവർക്കു കാഴ്ചയാകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമൊരുക്കുകയാണു പ്രമുഖ ഐടി കമ്പനിയായ ആക്സെഞ്ചർ. കമ്പനിയുടെ ‘ടെക്4ഗുഡ്’ പദ്ധതിയുടെ ഭാഗമായാണു ‘ദൃഷ്ടി’ എന്നു പേരിട്ടിരിക്കുന്ന സംവിധാനം രൂപപ്പെടുത്തിയത്. കാഴ്ചവൈകല്യം...

താരങ്ങളിൽ താരമായി സരസ്വതി; താരസമൂഹത്തെ കണ്ടെത്തിയ സംഘത്തിൽ മലയാളിയും

ന്യൂഡൽഹി∙ ഇരുന്നൂറു കോടി സൂര്യന്മാരുടെ ഭാരമുള്ള പടുകൂറ്റൻ താരസമൂഹത്തെ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി.തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായ ഡോ.ജോ ജേക്കബ് ഉൾപ്പെടുന്ന ഗവേഷക സംഘമാണു ഭൂമിയിൽ നിന്നു 400 കോടി പ്രകാശവർഷം അകലെയുള്ള താരസമൂഹത്തെ കണ്ടെത്തിയത്....

ചൈനീസ് ബുദ്ധി; മുങ്ങിക്കപ്പലിനും ഒളിക്കാനാവില്ല

ബെയ്ജിങ്∙ മുങ്ങിക്കപ്പലുകളും മറഞ്ഞിരിക്കുന്ന ധാതുനിക്ഷേപങ്ങളും ഉൾപ്പെടെ ഏതു ലോഹവസ്തുവിനെയും കണ്ടുപിടിക്കാനുള്ള കാന്തിക സാങ്കേതികവിദ്യയുമായി ചൈനീസ് ഗവേഷകർ. മുങ്ങിക്കപ്പലിന്റെ സാന്നിധ്യം ആകാശത്തുനിന്നു തിരിച്ചറിയാനുള്ള സംവിധാനം കണ്ടെത്തിയതായാണ് ചൈനീസ്...

പരുക്കനല്ല, ഇനി മൃദു റോബട്ടുകൾ

സിംഗപ്പൂർ∙ പരുക്കൻമാരായ ലോഹ റോബട്ടുകൾക്കു പകരം മൃദു റോബട്ടുകൾ വരുന്നു. ഈ മൃദുയന്ത്രങ്ങളിൽ ചിലതിനു നീരാളിയെപ്പോലെ, ചുരുട്ടിവയ്ക്കാനും നീട്ടിപ്പിടിക്കാനും കഴിയുന്ന കൈകളുണ്ടാകും. മറ്റു ചിലതു വിമാന എൻജിനകം പറ്റിപ്പിടിച്ചു കയറി അറ്റകുറ്റപ്പണി നടത്തും....

2ഡി മാഗ്‌നറ്റുകൾ കണ്ടെത്തി; ഐടി ഉൽപന്നങ്ങൾ കൂടുതൽ ചെറുതാകും

വാഷിങ്ടൻ∙ പുതുതായി കണ്ടെത്തിയ 2ഡി (ടു ഡയമൻഷനൽ) കാന്തങ്ങൾ ശാസ്ത്രലോകത്തിനു കുതിപ്പേകുമെന്നു പ്രതീക്ഷ. കാന്തങ്ങളും കാന്തപ്രഭാവമുള്ള ഉൽപന്നങ്ങളും ഉപയോഗിച്ചുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഹാർഡ് ഡിസ്ക് ഡേറ്റ സ്റ്റോറേജ് ഉൾപ്പെടെയുള്ള ഐടി ഉപകരണങ്ങളുടെ...

പിൻ നമ്പർ വേണ്ട; വരുന്നൂ, വിരലടയാള കാർഡ്

വാഷിങ്ടൺ∙ എടിഎം പിൻ നമ്പർ മറന്നുപോയെന്നൊന്നും ഇനി പരിഭ്രമിക്കേണ്ട – പിൻ നമ്പറുകൾക്കും സെക്യൂരിറ്റി കോഡിനുമൊക്കെ പകരം സ്വന്തം വിരലടയാളം ഉപയോഗിച്ച് ഇടപാടുകൾ നടത്താവുന്ന കാർഡുകൾ ഇതാ വന്നു കഴി‍ഞ്ഞു. യുഎസ് കമ്പനി മാസ്റ്റർ കാർഡ് ഇത്തരം ബയോമെട്രിക്...

പിൻ നമ്പർ വേണ്ട; വരുന്നൂ, വിരലടയാള കാർഡ്

വാഷിങ്ടൺ∙ എടിഎം പിൻ നമ്പർ മറന്നുപോയെന്നൊന്നും ഇനി പരിഭ്രമിക്കേണ്ട – പിൻ നമ്പറുകൾക്കും സെക്യൂരിറ്റി കോഡിനുമൊക്കെ പകരം സ്വന്തം വിരലടയാളം ഉപയോഗിച്ച് ഇടപാടുകൾ നടത്താവുന്ന കാർഡുകൾ ഇതാ വന്നു കഴി‍ഞ്ഞു. യുഎസ് കമ്പനി മാസ്റ്റർ കാർഡ് ഇത്തരം ബയോമെട്രിക്...

സാംസങ് ഗ്യാലക്സി എസ്8 പുറത്തിറക്കി

ന്യൂഡൽഹി∙ സ്മാർട് ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പുതിയ ഫോണുമായി സാംസങ്. വെർച്വൽ സാങ്കേതിക സഹായമുള്ള ‘ബിക്സ് ബൈ’യോടുകൂടിയ ഗ്യാലക്സി എസ്8, എസ്8 പ്ലസ് ഫോണുകളാണ് പുറത്തിറക്കിയത്. ഗ്യാലക്സി എസ്8ന്റെ വില 57,900 രൂപ മുതൽ. എസ്8 പ്ലസിന്റെ വില 64,900 രൂപ....

ഡിജിറ്റൽ കേരള: പൊതുസ്ഥലങ്ങളിൽ ഇനി സൗജന്യ വൈഫൈ

ഡിജിറ്റൽ കേരള പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കാൻ ഐടി മിഷൻ ടെൻഡർ ക്ഷണിച്ചു. ദിവസം ഒരു മണിക്കൂർ സൗജന്യസേവനം നൽകണമെന്ന വ്യവസ്ഥയാണു സർക്കാർ പ്രധാനമായി മുന്നോട്ടു വച്ചിട്ടുള്ളത്. പദ്ധതിക്കായി സർക്കാർ പണം മുടക്കില്ലെങ്കിലും...

123456 പാസ്‌വേഡ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

വലിയ കമ്പനികളുടെ വെബ്സൈറ്റുകളും പ്രശസ്ത സെലിബ്രിറ്റികളുടെ നഗ്നചിത്രങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളുമെല്ലാം ഹാക്ക് ചെയ്യപ്പെടുന്ന വാർത്ത സ്ഥിരം കേൾക്കുന്നവർ കരുതുന്നത് അതു പ്രശസ്തരായവരുടെ മാത്രം കാര്യമാണെന്നാണ്. എന്നാൽ പുതിയ പഠനങ്ങള്‍ അനുസരിച്ച്...

ചൈനീസ് ഐടി കമ്പനിയിൽ ചിയർഗേൾസും

സാങ്കേതിക ലോകത്ത് വളരെ വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. ചെറുതും വലുതുമായ നിരവധി ടെക് കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മിക്ക കമ്പനികളുടെയും ഉൽപന്നങ്ങൾ വിപണിയിൽ സജീവമാണ്. എന്നാൽ ഇവിടത്തെ ചില കമ്പനികൾ ജീവനക്കാരെ കൂടുതൽ...

കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്ന 'അമ്മ റോബോട്ട്'

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം പറയുന്നത് പോലെ മനുഷ്യരുൾപ്പെടുന്ന ജീവജാലങ്ങളിലെ അമ്മമാർ കുഞ്ഞുങ്ങളെ പ്രസവിച്ച് പുതുതലമുറ സൃഷ്ടിക്കുന്നത് ഇനി പഴങ്കഥ. ടെക്നോളജിയുടെ വിശാലമായ ലോകത്ത് റോബോട്ടുകൾ ഇനി കുഞ്ഞു റോബോട്ടുകൾക്ക് ജന്മം നൽകും. മനുഷ്യന്റെയോ...

ഗുളികകളും ഇനി പ്രിന്റ്‌ ചെയ്തെടുക്കാം

ഡോക്യുമെന്റുകളും ചിത്രങ്ങളും ബുക്കുകളും ബാനറുകളുമൊക്കെ പ്രിന്റ്‌ ചെയ്യുന്നത് പോലെ ഗുളികകളും ഇനി മുതൽ പ്രിന്റ്‌ ചെയ്തെടുക്കാം. ത്രിഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരത്തില്‍ മരുന്നുകളുടെ നിർമ്മാണം പ്രിന്റിങ്ങിലൂടെ സാധ്യമാകുന്നത്....