Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Jharkhand"

മോഷ്ടിച്ച പണംകൊണ്ട് സുഖിക്കേണ്ട; ജാർഖണ്ഡിലെ ഓൺലൈൻ തട്ടിപ്പുകാരുടെ ആസ്തി കണ്ടുകെട്ടും

റാഞ്ചി∙ കേരളം ഉൾപ്പെടെ 14 സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ട് ഉടമകളെ കബളിപ്പിച്ചു കോടികൾ കവർന്ന ജാർഖണ്ഡിലെ ഓൺലൈൻ തട്ടിപ്പുകാരുടെ ആസ്തികൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തുടങ്ങി. ജംതാര ജില്ലയിലെ 90 തട്ടിപ്പുകാരുടെ 50 കോടിയിലേറെ...

അധ്യാപക സമരം: ജാർഖണ്ഡിൽ ക്ലാസെടുക്കാൻ സൈനികർ

റാഞ്ചി ∙ ജാർഖണ്ഡിൽ സർക്കാർ സ്കൂൾ അധ്യാപകരുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നതിനിടെ ക്ലാസെടുക്കാൻ സിആർപിഎഫ് ജവാന്മാർ. വെസ്റ്റ് സിങ്ക്ബുവം ജില്ലയിലെ 10 സ്കൂളുകളിൽ അധ്യാപകരായി പട്ടാളക്കാരെത്തി. മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശത്തെ അധ്യയനം...

ജാർഖണ്ഡ്: മധു കോഡയും കോൺഗ്രസിൽ

റാഞ്ചി∙ഭാര്യയ്ക്കു പിന്നാലെ ജാർഖണ്ഡ് മുൻമുഖ്യമന്ത്രി മധു കോഡയും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജോയ് കുമാറിൽ നിന്ന് അംഗത്വം സ്വീകരിച്ച കോഡ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കെതിരെ രൂക്ഷ വിമർശനം നടത്തി. കോഡയുടെ ഭാര്യയും...

ജാർഖണ്ഡിലും എടിഎമ്മിൽ 34.16 ലക്ഷം കവർച്ച

റാഞ്ചി∙ ജാർഖണ്ഡിലെ ഹസാരിബാഗിൽ എടിഎം തകർത്ത് 34.16 ലക്ഷം രൂപ കവർന്നു. ഇന്നലെ പുലർച്ചെ രണ്ടരയോടെ മുഖം മറച്ചെത്തിയ നാലംഗ സംഘം എസ്ബിെഎ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റുകയായിരുന്നു. സമീപത്തെ വീട്ടുകാർ ബഹളം കേട്ടുണർന്നെങ്കിലും കവർച്ചക്കാർ...

മധു കോഡയുടെ ഭാര്യ കോൺഗ്രസിൽ

റാഞ്ചി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയും എംഎൽഎയുമായ ഗീത കോൺഗ്രസിൽ ചേർന്നു. ജയ് ഭാരത് സമാൻത പാർട്ടി എംഎൽഎയായ ഗീതയുടെ വരവോടെ നിയമസഭയിൽ കോൺഗ്രസിന് 8 അംഗങ്ങളായി. അഴിമതിക്കേസിൽ 2017ൽ 3 വർഷം തടവിനു ശിക്ഷിക്കപ്പെട്ട മധു കോഡ ജയിലിലാണ്....

ബിജെപി എംപിയുടെ കാൽ കഴുകി വെള്ളം കുടിച്ച് പ്രവർത്തകൻ; തെറ്റെന്തെന്ന് നേതാവ്

ഗോഡ്ഡ∙ ബിജെപി എംപിയുടെ കാൽ കഴുകി ആ വെള്ളം കുടിച്ച് പാർട്ടി പ്രവർത്തകൻ. ജാർഖണ്ഡിൽ ഞായറാഴ്ചയാണു സംഭവം. ഇതിന്റെ വിഡിയോ വൈറലായി. എന്നാൽ തന്റെ അനുയായികൾക്കു തന്നോട് ഇത്ര സ്നേഹമുള്ളതു ട്രോളുന്നവർക്കു മനസ്സിലാകില്ലെന്ന മറുപടിയാണ് എംപി നിഷികാന്ത് ദ്യുബെ...

ജാർഖണ്ഡ് മുഖ്യന്റെ ചൈന സന്ദർശനം വിവാദത്തിൽ

റാഞ്ചി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ചൈനീസ് ബന്ധമുണ്ടെന്നു ബിജെപി ആരോപിക്കുന്നതിനിടെ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർദാസും മൂന്നു മന്ത്രിമാരും അഞ്ചുദിവസത്തെ ചൈന സന്ദർശനത്തിനു പുറപ്പെട്ടത് വിവാദമായി. സംസ്ഥാനത്തേക്കു വ്യവസായികളെയും സംരംഭകരെയും...

കീഴടങ്ങിയ മാവോയിസ്റ്റ് കമാൻഡർക്ക് 10 ലക്ഷം

റാഞ്ചി ∙ ജാർഖണ്ഡ് സർക്കാർ അരക്കോടി രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോയിസ്റ്റ് സോണൽ കമാൻഡർ കാർഗിൽ യാദവ് പൊലീസിനു കീഴടങ്ങി. ഇയാൾക്കെതിരെ രണ്ടുഡസനിലേറെ കേസുകളുണ്ട്. സർക്കാർ 10 ലക്ഷം രൂപ പാരിതോഷികമായി യാദവിനു കൈമാറി.

പരോൾ തീർന്നു; ലാലു കീഴടങ്ങി

റാഞ്ചി ∙ പരോൾ കാലാവധി നീട്ടിക്കിട്ടാഞ്ഞതിനെത്തുടർന്ന് ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് സിബിഐ സ്പെഷൽ കോടതിയിൽ കീഴടങ്ങി. ചികിൽസ സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ജയിൽ ഡോക്ടറോട് കോടതി ആവശ്യപ്പെട്ടപ്രകാരം പിന്നീട് റിംസ്...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് അസാധുവാക്കി

റാഞ്ചി∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്െഎ) ജാർഖണ്ഡിൽ നിരോധിച്ചത് ഹൈക്കോടതി റദ്ദാക്കി. സർക്കാർ തിടുക്കത്തിൽ നിരോധനം ഏർപ്പെടുത്തിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം അസാധുവാക്കിയത്. ഫെബ്രുവരി 21നാണ് പോപ്പുലർ ഫ്രണ്ടിനെ...

കേരളത്തിലടക്കം ഓൺലൈൻ തട്ടിപ്പ്: രണ്ടുപേർ കൂടി കുടുങ്ങി

റാഞ്ചി ∙ അക്കൗണ്ട് വിവരങ്ങൾ ചോർത്തി മഹാരാഷ്ട്രയിലും കേരളത്തിലും കർണാടകയിലും ഒട്ടേറെപ്പേരെ കബളിപ്പിച്ചു കോടികൾ കൈക്കലാക്കിയ രഞ്ജൻ മണ്ഡലിനെയും കൂട്ടാളി ആനന്ദ് മണ്ഡലിനെയും ജംതാരയിലെ ഡുമാരിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം റിയൽ...

ജാർഖണ്ഡിൽ ഡാമിന് തൃണമൂൽ നിറം; പണി തടഞ്ഞ് ബിജെപി

റാഞ്ചി∙ അസം പൗരത്വപ്രശ്നത്തിൽ ബിജെപിയും തൃണമൂൽ കോൺഗ്രസും കൊമ്പുകോർക്കുന്നതിനിടെ ഡാമിനു പാർട്ടി പതാകയുടെ നിറം പൂശിയെന്നാരോപിച്ച് ബിജെപി പ്രവർത്തകർ തൊഴിലാളികളെ വിരട്ടിയോടിച്ചു. ജാർഖണ്ഡിലെ പ്രശസ്തമായ മസൻജോർ ഡാമിനു തൃണമൂൽ പതാകയുടെ നിറമായ നീലയും വെള്ളയും...

അസമിനു പിന്നാലെ പൗരത്വ പരിശോധനയ്ക്ക് ജാർഖണ്ഡും; അനുമതി തേടി കേന്ദ്രത്തെ സമീപിച്ചു

റാഞ്ചി∙ അസമിനു പിന്നാലെ പൗരത്വ പരിശോധനാ നീക്കവുമായി ജാർഖണ്ഡും. അനധികൃത ബംഗ്ലദേശ് കുടിയേറ്റക്കാരെ കണ്ടെത്താനായി പരിശോധനയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. ഒന്നരലക്ഷത്തോളം ബംഗ്ലദേശികളെ...

ആൾക്കൂട്ടക്കൊല: ജാർഖണ്ഡിൽ 12 പേർക്കു നാലുവർഷം തടവ്

റാഞ്ചി∙ കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയവരെന്നു സംശയിച്ചു നാലുപേരെ തല്ലിക്കൊന്ന കേസിൽ ജാർഖണ്ഡിൽ 12 പേർക്കു നാലുവർഷം കഠിനതടവും രണ്ടായിരം രൂപ വീതം പിഴയും വിധിച്ചു. സെറേക്കല കർസാൻ ജില്ലയിലെ രാജ് നഗറിൽ 2017 മേയ് 18നു ഷെയ്ഖ് ഹലിം, ഷെയ്ഖ് സജു, ഷെയ്ഖ്...

സ്വാമി അഗ്നിവേശിനു നേരെ ആക്രമണം; ബിജെപി പ്രവർത്തകരാണെന്ന് ആരോപണം

ജാർഖണ്ഡ്∙ സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശിനു നേരെ ആക്രമണം. ബിജെപി – യുവമോർച്ച പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 365 കി.മീ അകലെ പാകുറിലെ ഒരു ചടങ്ങിന് എത്തിയതായിരുന്നു അഗ്നിവേശ്. അക്രമം മുൻധാരണ...

ജാർഖണ്ഡിൽ ജവാന് വീരമൃത്യു

റാഞ്ചി ∙ ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. വെസ്റ്റ് സിങ്ക്ബുവം ജില്ലയിലെ ഘാട്ടിസില ഓൾഡ് ബുദ്ധ കുന്നുകളിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് 193 ബറ്റാലിയനിലെ സൈനികൻ ബംഗാൾ സ്വദേശി നിർമൽഘോഷാണ്...

നടപടിക്രമം പാലിക്കാതെ കുഞ്ഞുങ്ങളുടെ കൈമാറ്റം; ജാർഖണ്ഡിൽ കന്യാസ്ത്രീ അറസ്റ്റിൽ

റാഞ്ചി∙ നടപടിക്രമങ്ങൾ പാലിക്കാതെ കുഞ്ഞുങ്ങളെ കൈമാറ്റം ചെയ്ത കേസിൽ ജാർഖണ്ഡിൽ കന്യാസ്ത്രീ അറസ്റ്റിൽ. റാഞ്ചി ശിശുക്ഷേമ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മിഷനറീസ് ഓഫ് ചാരിറ്റി അംഗം സിസ്റ്റർ കൊൻസിലിയയാണ് അറസ്റ്റിലായത്. ഇതേകേസിൽ ജീവനക്കാരി അനിമ ഇൻഡ്വർ...

അധ്യാപകനെ തല്ലിയ കേസിൽ ജാർഖണ്ഡ് എംഎൽഎ അറസ്റ്റിൽ

റാഞ്ചി∙ അധ്യാപകനെ തല്ലിയ കേസിൽ ജാർഖണ്ഡ് എംഎൽഎയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ചക്രദർപ്പുർ അഞ്ചൽ കോളനി മിഡിൽ സ്കൂൾ അധ്യാപകൻ നിർമൽ ദുബൈക്കാണു മർദനമേറ്റത്. ശശിഭൂഷൺ സമദാണ് (ജെഎംഎം) അറസ്റ്റിലായത്. ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികൾ ആഹ്വാനം...

ജാർഖണ്ഡിൽ‌ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തലയറുത്തു

ജംഷഡ്പൂർ∙മാനസികാസ്വാസ്ഥ്യമുള്ള യുവാവ് ആധ്യാപകയുടെ തല വെട്ടി. ജാർഖണ്ഡിലെ ശ്രായികേലാ–ഖർസ്വാൻ ജില്ലയിലെ പ്രൈമറി സ്കൂളിനു സമീപമായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യമുള്ള ഹരി ഹെമ്പറാം എന്ന യുവാവ് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഇടയിൽ സുക്രാ ഹേസ എന്ന അധ്യാപികയെ...

ജനക്കൂട്ടം ബന്ദികളാക്കിയ പൊലീസുകാരെ മോചിപ്പിച്ചു

റാഞ്ചി∙ ജാർഖണ്ഡിൽ ബിജെപി എംപി കരിയ മുണ്ടയുടെ വസതി ആക്രമിച്ചു ജനക്കൂട്ടം പിടിച്ചുകൊണ്ടുപോയ നാലു പൊലീസുകാരെയും മോചിപ്പിച്ചു. ചൊവ്വാഴ്ച പുട്ടി ഗർവ ഗ്രാമത്തിലെ എംപിയുടെ വസതി വളഞ്ഞ മുന്നൂറോളം വരുന്ന ജനക്കൂട്ടം മുണ്ടയുടെ മൂന്നു സുരക്ഷാഭടന്മാരെയും...