Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Karnataka"

മലയാളികൾ ഉൾപ്പെട്ട മൽസ്യബന്ധനബോട്ട് മംഗലാപുരത്തിനു സമീപം കടലിൽ ഒഴുകി നടക്കുന്നു

തിരുവനന്തപുരം∙ അഞ്ചു മലയാളികൾ ഉൾപ്പെടെ തൂത്തൂരിൽനിന്നു പോയ മൽസ്യബന്ധനബോട്ടിന്റെ എൻജിൻ കേടായി മംഗലാപുരത്തിനു സമീപം കടലിൽ ഒഴുകി നടക്കുന്നു. മഞ്ഞപ്പാറ കടൽ മേഖലയിലാണെന്നാണു വിവരം. ശനിയാഴ്ച മുതൽ സഹായത്തിനായി അപേക്ഷിച്ചിട്ടും ലഭിച്ചില്ലെന്നു പരാതി....

കടുത്ത പ്രതിഷേധത്തിനിടയില്‍ കര്‍ണാടകയില്‍ ടിപ്പു ജയന്തി; മുഖ്യമന്ത്രി പങ്കെടുക്കില്ല

ബിജെപിയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ടിപ്പു സുല്‍ത്താന്റെ ജന്മാവാര്‍ഷികം ആഘോഷിക്കാനുള്ള തീരുമാനവുമായി കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ മുന്നോട്ട്. | Karnataka Tipu Jayanti | Manorama News

ബെള്ളാരി റെഡ്ഡി ഒളിവിൽ തന്നെ; വീട്ടിൽ റെയ്ഡ്

ബെംഗളൂരു∙ കർണാടക മുൻ മന്ത്രിയും ബെള്ളാരിയിലെ വൻ ഖനി വ്യവസായിയുമായ ജനാർദന റെഡ്ഡിയുടെ വീട്ടിലും ഓഫിസിലും മണിചെയിൻ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു റെയ്ഡ്. ഒളിവിലുള്ള റെഡ്ഡിക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. 200 കോടിയുടെ വെട്ടിപ്പ് നടത്തിയ...

കർണാടകയിൽ ഭർത്താവ് മുഖ്യമന്ത്രി, ഭാര്യ എംഎൽഎ

ബെംഗളൂരു∙ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത രാമനഗര നിയമസഭാ സീറ്റിൽ വിജയിച്ചതോടെ കർണാടക നിയമസഭ പുതിയ ചരിത്രമെഴുതുന്നു. മുഖ്യമന്ത്രിയും ഭാര്യയും ഒരേ സഭയിൽ അംഗങ്ങളാകുന്നത് ആദ്യം. 2008ലും ഇരുവരും ഒരേ സഭയിൽ എംഎൽഎമാരായിട്ടുണ്ട്. 1996ൽ എച്ച്.ഡി...

ജനാർദന റെഡ്ഡിക്കെതിരെ തിരച്ചിൽ നോട്ടിസ്

ബെംഗളൂരു ∙ ജാമ്യം ശരിപ്പെടുത്താമെന്നു വാഗ്ദാനം ചെയ്ത് മണി ചെയിൻ തട്ടിപ്പുകാരനിൽ നിന്ന് 21 കോടിയുടെ സ്വർണക്കട്ടികൾ കൈക്കലാക്കാൻ ശ്രമിച്ച കേസിൽ കർണാടക മുൻ മന്ത്രി ജി.ജനാർദന റെഡ്ഡിക്കെതിരെ തിരച്ചിൽ നോട്ടീസ്. ബെള്ളാരിയിലെ വൻ ഖനിവ്യവസായി ആയ റെഡ്ഡിയുടെ...

ബിജെപി വാഗ്ദാനം ഉപമുഖ്യമന്ത്രിപദം: കോൺ. എംഎൽഎ

ബെംഗളൂരു∙ കുറൂമാറിയാൽ ഉപമുഖ്യമന്ത്രിപദം നൽകാമെന്നു ബിജെപി കർണാടക അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ വാഗ്ദാനം ചെയ്തതായി മുതിർന്ന കോൺഗ്രസ് നേതാവ് ഷാമന്നൂർ ശിവശങ്കരപ്പ എംഎൽഎ. വാഗ്ദാനം ഇപ്പോഴും നിൽനിൽക്കുന്നുണ്ടെങ്കിലും യഥാർഥ കോൺഗ്രസുകാരനായ തന്നെ പാർട്ടിയിൽ...

കർണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് അവസാനിച്ചു; വിജയം ഉറപ്പെന്ന് ബിജെപി

ബെംഗളൂരു∙ കർണാടകയിൽ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പോളിങ് അവസാനിച്ചു. ബെല്ലാരി–63.85, ഷിമോഗ–61.05 , മാണ്ഡ്യ–53.93, ജമാഖണ്ഡി–81.58, രാമനഗര– 73.71 എന്നിങ്ങനെയാണു വിവിധ സീറ്റുകളിലെ പോളിങ്...

കാമുകിക്ക് ‘പ്രണയദിന’ സമ്മാനമായി ഭാര്യയുടെ ജീവൻ! 15 വർഷം ഒളിവിൽ; മലയാളി പിടിയിൽ

അഹമ്മദാബാദ്/ബെംഗളൂരു∙ കാമുകിയെ സ്വന്തമാക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മലയാളി 15 വർഷത്തിനു ശേഷം അറസ്റ്റിൽ. പ്രമുഖ ഐടി സ്ഥാപനത്തിൽ ആൾമാറാട്ടം നടത്തി സീനിയർ മാനേജരായി ജോലി ചെയ്തുവന്ന തരുൺ ജിനരാജി (42) നെയാണ് അഹമ്മദാബാദ് പൊലീസ് ബെംഗളൂരുവിലെത്തി...

കർണാടക ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ് – കോൺ. സഖ്യത്തിൽ അഭിപ്രായ വ്യത്യാസം

ബെംഗളൂരു∙ കർണാടകയിൽ ജെഡിഎസ്–കോൺഗ്രസ് സർക്കാരിന്റെ നിലനിൽപിനു ഭീഷണിയായി ഉപതിരഞ്ഞെടുപ്പുകൾ. മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പുകളാണ് ഇപ്പോൾ സർക്കാരിന്റെ തലവേദന. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്സഭാ...

ബെംഗളൂരുവിലെ പുതിയ ഡപ്യൂട്ടി മേയർ നിര്യാതയായി

ബെംഗളൂരു ∙ ഒരാഴ്ച മുൻപു ബെംഗളൂരു മഹാനഗരസഭ ഡപ്യൂട്ടി മേയറായി ചുമതലയേറ്റ റമീള ഉമാശങ്കർ (44) ഹൃദയാഘാതത്തെ തുടർന്നു നിര്യാതയായി. കാവേരിപുരയിൽ നിന്നുള്ള ജനതാദൾ (എസ്) കോർപറേറ്ററാണ്. ഇന്നലെ പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ...

ജനാർദന റെഡ്ഡിയുടെ സഹായി അറസ്റ്റിൽ

ബെംഗളൂരു∙ ബെള്ളാരി ഖനി വ്യവസായി ജി.ജനാർദന റെഡ്ഡിയുടെ അടുപ്പക്കാരനും ഖനി ഉടമയുമായ ബി.വി ശ്രീനിവാസ റെഡ്ഡിയെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ജനാർദന റെഡ്ഡിയുടെ ഉടമസ്ഥതയിലൂള്ള ഒബല്ലാപുരം മൈനിങ് കമ്പനിയുടെ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

‘നല്ല ശമരിയാക്കാരൻ’ ബിൽ ആദ്യമായി നടപ്പാക്കാൻ കർണാടക

ബെംഗളൂരു ∙ അപകടങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കുന്നവർക്ക് നിയമപരിരക്ഷ നൽകുന്ന ‘നല്ല ശമരിയാക്കാരൻ’ ബില്ലിന് രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ അംഗീകാരം ലഭിച്ചതോടെ, ഇത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകാൻ കർണാടക. ഗുഡ് സമരിറ്റൻ ആൻഡ് മെഡിക്കൽ പ്രഫഷനൽ -...

ഗൗരി ലങ്കേഷ് വധം: കുറ്റം സമ്മതിക്കുന്നതിന് 25 ലക്ഷം രൂപ വാഗ്ദാനമെന്നു പ്രതി

ബെംഗളൂരു∙മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ച സംഭവത്തിൽ കുറ്റം സമ്മതിക്കുന്നതിന് കർണാടക പൊലീസ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പ്രതിയുടെ വെളിപ്പെടുത്തൽ. കുടുംബത്തിനെതിരെ ഭീഷണി മുഴക്കിയാണു തന്നെക്കൊണ്ടു കുറ്റം സമ്മതിപ്പിച്ചതെന്നു...

ബിജെപി 30 കോടി വാഗ്ദാനം ചെയ്തു: കർണാടക മഹിളാ കോൺ. അധ്യക്ഷ

ബെളഗാവി∙ ബിജെപിയിലേക്കു കൂറുമാറാനായി 30 കോടി രൂപയും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തതായി കർണാടക കോൺഗ്രസ് വനിതാ വിഭാഗം അധ്യക്ഷ ലക്ഷ്മി ഹെബ്ബാൾക്കർ എംഎൽഎ. ബിജെപി നേതാവെന്നു പരിചയപ്പെടുത്തിയയാൾ ഫോണിൽ വിളിക്കുകയായിരുന്നു. എന്നാൽ പേരുവിവരങ്ങൾ പറയാൻ...

സണ്ണി ലിയോണിന്റെ നൃത്തം: കന്നഡ സംഘടനകളുടെ എതിർപ്പ് വീണ്ടും

ബെംഗളൂരു∙ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് ബെംഗളൂരുവിൽ ഒരുക്കം നടക്കുന്നതിനിടെ പ്രതിഷേധവുമായി കന്നഡ സംഘടനകൾ വീണ്ടും. നവംബർ മൂന്നിന് ഒൗട്ടർ റിങ് റോഡ് മാന്യത ടെക് പാർക്കിനു സമീപത്തെ വൈറ്റ് ഓർക്കിഡ് ഹോട്ടലിലാണ് പരിപാടി. കഴിഞ്ഞ പുതുവർഷ...

എംഎൽസി ഉപതിരഞ്ഞെടുപ്പ്: ബിജെപി മൽസരത്തിനില്ല

ബെംഗളൂരു∙ നിയമനിർമാണ കൗൺസിലിലെ മൂന്നു സീറ്റുകളിൽ ഒക്ടോബർ നാലിനു നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കു ബിജെപി സ്ഥാനാർഥികളെ നിയോഗിക്കുന്നില്ല. 224 അംഗ നിയമസഭയിൽ 104 പേരുടെ പിന്തുണയാണു ബിജെപിക്കുള്ളത്. സ്ഥാനാർഥികളെ ജയിപ്പിക്കാൻ വേണ്ടത്ര...

പശ്ചിമഘട്ട വിജ്ഞാപനം കർണാടക എതിർക്കും

ബെംഗളൂരു∙ പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കാനിരിക്കുന്ന കരടു വിജ്ഞാപനത്തെ കർണാടക എതിർക്കും. ഖനനവും വ്യവസായവും ഉൾപ്പെടെ നിരോ‍ധിക്കപ്പെടും എന്നതിനാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ...

കുമാരസ്വാമി കലാപം ഉണ്ടാക്കുന്നുവെന്ന് ബിജെപി: കലുഷിതമായി കർണാടക രാഷ്ട്രീയം

ബെംഗളുരു∙ കർണാടകയിൽ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ബിജെപി നേതൃത്വവും തമ്മിലുള്ള പോര‌ു മുറുകുന്നു. സർക്കാരിനെ മറിച്ചിടാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർത്താന്‍ ആവശ്യപ്പെടുമെന്ന കുമാരസ്വാമിയുടെ പ്രസ്താവനയാണ് ബിജെപിയെ...

പ്രതിസന്ധി അയയുന്നു; ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിച്ച് കുമാരസ്വാമി

ബെംഗളൂരു∙ കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മന്ത്രി രമേഷ് ജാർക്കിഹോളിയുമായും സഹോദരൻ സതീഷ് ജാർക്കിഹോളി എംഎൽഎയുമായും ഇന്നലെ നടന്ന ചർച്ചകൾക്കൊടുവിലാണു...

കോണ്‍ഗ്രസിലെ ഉൾപ്പോര്, ലിംഗായത്ത് അതൃപ്തി; പ്രതീക്ഷയിൽ ബിജെപി

ബെംഗളുരു∙ കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാരിനെ അടുത്തു തന്നെ താഴെയിറക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി നേതൃത്വം. സഖ്യസര്‍ക്കാരിന്റെ ലിംഗായത്ത് വിരുദ്ധ, ഉത്തര കര്‍ണാടക വിരുദ്ധ നടപടികളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുള്ള...