Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Elephant"

നാട്ടാനകളുടെ ‘ഒറ്റദിന’ കണക്കെടുപ്പ് 22 ന്

പാലക്കാട് ∙ സംസ്ഥാനത്തു നാട്ടാനകളുടെ ‘ഒറ്റദിന’ കണക്കെടുപ്പുമായി വനംവകുപ്പ്. 22 നു പകൽ 8 മുതൽ 5 വരെയാണു നാട്ടാന സെൻസസ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ആനകളുടെ വിശദവിവരശേഖരമാണു ലക്ഷ്യം. നാട്ടാനകളെ സംബന്ധിച്ച വിവരങ്ങൾ വനംവകുപ്പിന്റെ കൈവശം...

തല തകർത്തും നാം കൊന്നൊടുക്കുന്ന ആനകൾ; കാടുകൾ പറയും ഞെട്ടിക്കുന്ന കണക്ക്!

കാട്ടിൽ റോന്തുചുറ്റാനിറങ്ങുന്ന വനപാലകർക്കു മുന്നിൽ ഞെട്ടിക്കുന്ന കാഴ്ചയാകാറുണ്ട് പലപ്പോഴും ആനകളുടെ മൃതദേഹങ്ങൾ. മിക്കവയും വെടിയേറ്റായിരിക്കും ചരിഞ്ഞിട്ടുണ്ടാകുക. കണ്ണുകൾക്കു നടുവിൽ മസ്തകത്തിനു താഴെയും, ഇടതോ വലതോ കണ്ണിനു സമീപവും, ചെവികൾക്കു...

ആനകള്‍ക്ക് ആരുമില്ലേ, കേന്ദ്രം നിസ്സഹായരോ? സുപ്രീംകോടതി

ന്യൂഡല്‍ഹി ∙ ആനത്താരകളില്‍ ഒരു തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും അനുവദിക്കാനാവില്ലെന്നു സുപ്രീംകോടതി. ഇതു സംബന്ധിച്ച കേസ് പരിഗണിക്കവേ, തമിഴ്‌നാട്ടിലെ ആനത്താരകളില്‍ നാനൂറോളം റിസോര്‍ട്ടുകളുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതി...

തേച്ചുകുളി, വിഭവ സമൃദ്ധ ഭക്ഷണം; ഗുരുവായൂരിലെ ആനകള്‍ക്കിനി സുഖചികിത്സാകാലം

ഗുരുവായൂര്‍∙ ഇടമുറിയാതെ പെയ്ത ഇടവപ്പാതിയില്‍ ഉള്ളും പുറവും തണുത്ത ആനകള്‍ക്കിനി സുഖചികിത്സാകാലം. തിരുവാതിര ഞാറ്റുവേലയിലും കര്‍ക്കടകത്തിലുമെല്ലാം ശരീരപുഷ്ടിക്കും ഓജസിനുമാണു സുഖചികിത്സ. ഇതു മനുഷ്യര്‍ക്കു മാത്രമല്ല ആനകള്‍ക്കുമാകാം എന്നായതോടെയാണു...

കോട്ടൂരിൽ നിന്ന് മണിയൻ എത്തി; സുരേന്ദ്രൻ മുത്തങ്ങയിലേക്കു പോയി

കോന്നി ∙ വിവാദങ്ങൾക്ക് താൽക്കാലിക വിരാമം. കുങ്കിയാനയ്ക്കുള്ള പരിശീലനത്തിനായി സുരേന്ദ്രൻ(19) എന്ന കൊമ്പനെ ഇന്നലെ രാവിലെ ഏഴരയോടെ മുത്തങ്ങയിലേക്കു കൊണ്ടുപോയി. പകരം കോട്ടൂർ ആന ക്യാംപിൽ നിന്ന് മണിയൻ(72) എന്ന ആനയെ കോന്നിയിൽ എത്തിച്ചു. തമിഴ്നാട്ടിലെ...

എംഎൽഎയ്ക്കും തടയാനായില്ല: കോന്നി സുരേന്ദ്രനെ കൊണ്ടുപോയി; എന്തുകൊണ്ട് സുരേന്ദ്രൻ?

പത്തനംതിട്ട∙ കുങ്കിയാന പരിശീലനത്തിനായി കോന്നി ആനത്താവളത്തിലെ സുരേന്ദ്രൻ എന്ന ആനയെ പുലർച്ചയോടെ മുത്തങ്ങയിലേക്കു കൊണ്ടുപോയി. പകരം മറ്റൊരു ആനയെ കോന്നി ആനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സുരേന്ദ്രന കോന്നിയിൽനിന്നു കൊണ്ടുപോകാനുള്ള ശ്രമം അടൂർ...

പുഴയിൽ നിന്നു കയറാതെ ആന, കയറിയപ്പോൾ പിന്നെ ഓടെടാ ഓട്ടം–ചിത്രങ്ങൾ

തൃശൂർ ∙ പുഴയിൽ ക‍ുളിപ്പിക്കാൻ ഇറക്കിയ ആന കരയ്ക്കു കയറാൻ കൂട്ടാക്കാതെ വെള്ളത്തിൽ നിലയുറപ്പിച്ചത് ഒന്നര മണിക്കൂർ. പനമ്പട്ടയും പഴക്കുലയും കാണിച്ച് ഒരുവിധം കരയ‍ിലേക്കു വരുത്തിയെങ്കിലും ഭക്ഷണം തുമ്പിക്കയ്യിലാക്കി ആന പിന്നെയും പുഴയിലിറങ്ങിക്കിടപ്പായി....

കർശനമാക്കി നാട്ടാന പരിപാലന നിയമം; ആനകളെ പീഡിപ്പിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ കേസ്

തിരുവനന്തപുരം∙ നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനം ഉദ്യോഗസ്ഥർക്കു പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ 12 ഇന നിർദേശം. പരിപാലനത്തിലെ വീഴ്ചമൂലം കഴിഞ്ഞ വർഷം 13 നാട്ടാനകൾ ചരിഞ്ഞെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെ...

ആനകളോടുള്ള പെരുമാറ്റം: കേരളം റിപ്പോർട്ട് നൽകണമെന്നു കേന്ദ്രം

ന്യൂഡൽഹി ∙ തൃശൂർ പൂരം അടുത്തയാഴ്ച നടക്കാനിരിക്കേ, ആനകളോടു നന്നായി പെരുമാറുന്നുവെന്നും അവയെ നിയമാനുസൃതം സംരക്ഷിക്കുന്നുവെന്നും ഉറപ്പുവരുത്താനും റിപ്പോർട്ട് നൽകാനും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ പൂരത്തിന്...

ആനയെ ‘വിരട്ടുന്ന വില്ലൻ’; വിഡിയോ തെളിവുമായി ഉടമകളും പ്രേമികളും

തൃശൂർ∙ സമീപകാലത്ത് ആനകൾ വ്യാപകമായി ഇടയുന്നതിന്റെ കാരണമെന്താണ് ? ആനകൾക്കു നേരെയുള്ള പീഡനവും മറ്റുമാണു പൊതുവെ മറുപടിയായി കിട്ടുക. എന്നാൽ ഗൂഢശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആന ഉടമകളും ആനപ്രേമികളും വാദിക്കുന്നു. ഇക്കാര്യം ശരിവച്ച്, ആനയുടെ കണ്ണിലേക്കു...

ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

ചിറ്റിലഞ്ചേരി (പാലക്കാട്)∙ മേലാർകോട് പള്ളിനേർച്ചക്കെത്തിയ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂർ അന്തിക്കാട് മാങ്ങാട്ടുകര ആലങ്ങാട് കൂട്ടാലപ്പറമ്പിൽ വേലായുധന്റെ മകൻ വി. കണ്ണൻ (34) ആണു മരിച്ചത്. ഊക്കൻസ് കുഞ്ചുവെന്ന ആനയുടെ കുത്തേറ്റാണു കണ്ണൻ...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ആറാട്ടിനിടെ ആനയിടഞ്ഞു (ചിത്രങ്ങൾ)

തിരുവനന്തപുരം∙ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറാട്ടിനെത്തിച്ച ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ഉഴവൂരിൽ നിന്നെത്തിയ മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. എഴുന്നള്ളിപ്പിനെത്തിച്ച ഏഴോളം ആനകളിലൊന്നായിരുന്നു മഹാദേവൻ. ഇടഞ്ഞ ആന...

കുങ്കിയാനകൾ സഹായികളായി; വയനാടിനെ വിറപ്പിച്ച വടക്കനാട്ട് കൊമ്പനെ തളച്ചു

സുൽത്താന്‍ബത്തേരി∙ ബത്തേരിക്കടുത്ത് വടക്കനാട്ട് നിരന്തരം പരിഭ്രാന്തി സൃഷ്ടിച്ചു വിലസിയ വടക്കനാട് കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി. രാവിലെ നൽകിയ രണ്ടു മയക്കുവെടികളിലാണു കൊമ്പൻ മയങ്ങിയത്. തുടർന്നു മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ റേഡിയോ...

യാത്ര തുടർന്നു കാട്ടാനകൾ; ഉപദ്രവിക്കരുതേയെന്ന പ്രാർഥനയിൽ നാട്ടുകാർ

പാലക്കാട്∙ നാട്ടിലിറങ്ങിയ കെ‍ാമ്പനെയും കുട്ടികെ‍ാമ്പനെയും വയനാട്ടിൽ നിന്നെത്തിയ ആന വിദഗ്ധ സംഘം കാടുലക്ഷ്യമാക്കി ഒ‍ാടിച്ചുതുടങ്ങി. ഇടംവലം തിരിയാൻ അനുവദിക്കാതെ ഇരുവശത്തും പടക്കം എറിഞ്ഞും ബഹളംവച്ചുമാണ് ആനയെ തുരത്തത്തുന്നത്.ചൊവ്വാ പുലർച്ചെ അഞ്ചേ‍ാടെ...

കോട്ടയം മേലുകാവിൽ ആനയിടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

കോട്ടയം∙ മേലുകാവിൽ ഇടഞ്ഞ ആന ഒന്നാംപാപ്പാനെ കുത്തിക്കൊന്നു. ഇട്ടിക്കൽ ബേബി(55)യാണ് ആനയുടെ കുത്തേറ്റു മരിച്ചത്. എരുമേലിയിലെ ഗംഗാധരൻ എന്ന ആനയാണ് ഇടഞ്ഞത്. തിങ്കളാഴ്ച വൈകിട്ടാണു സംഭവം. സംഭവത്തെത്തുടർന്ന് ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്. അഗ്നിശമന സേന...

എഴുന്നള്ളത്തിനു കൊണ്ടുവന്ന ആന ഇടഞ്ഞു; മൂന്നു വീടുകളുടെ മതിൽ തകർത്തു

ആലപ്പുഴ∙ ചേർത്തല വാരനാട് ക്ഷേത്രത്തിൽ പറയ്‌ക്കെഴുന്നള്ളത്തിനു കൊണ്ടുവന്ന ആന ഇടഞ്ഞു. ദേശീയപാതയിലൂടെ ഓടിയ ആനയെ പുരുഷൻ കവലയ്ക്കു സമീപം തളച്ചു. നാലു കിലോമീറ്ററോളം ഓടിയ ശേഷമാണു തളച്ചത്. മൂന്നു വീടുകളുടെ മതിൽ തകർത്തു. കൊയ്ത്തുവെളി ക്ഷേത്രത്തിനു സമീപം...

ഉത്സവ സീസൺ; എഴുന്നള്ളിപ്പ് ബിസിനസ് ആനത്തലയോളം

കൊച്ചി∙ ഉത്സവ– പൂര, പെരുന്നാൾ സീസൺ തുടങ്ങിയതോടെ ആനകൾക്കു തിരക്കോടു തിരക്ക്. ആന ബിസിനസിനും സീസണാണ് മേടം വരെയുള്ള അഞ്ചു മാസം. ഇക്കുറി ദേവസ്വം ആനകളുടെ എഴുന്നള്ളിപ്പു നിരക്ക് അഥവാ ഏക്കത്തുക കൂട്ടിയിട്ടുണ്ട്. ഗുരുവായൂർ, തിരുവിതാംകൂർ ദേവസ്വങ്ങളാണു...

കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം

മലപ്പുറം ∙വനമേഖലയിൽ വിറകുശേഖരിക്കാൻ പോയ മധ്യവയസ്കൻ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു. വഴിക്കടവ് പൂവത്തിപൊയിൽ തമ്പലക്കോടൻ ഇണ്ണീൻകുട്ടി (55) ആണ് മരിച്ചത്. പുഞ്ചക്കൊല്ലി വനപാതയിൽ താനിക്കു സമീപമാണു സംഭവം.

ആന ലോറിയിൽനിന്നു ചാടി ചതുപ്പിൽ വീണ സംഭവം: 13ന് അകം അന്വേഷണ റിപ്പോർട്ട് തേടി ദേവസ്വം ബോർഡ്

ആലപ്പുഴ ∙ ലോറിയിൽ കൊണ്ടു പോകുന്നതിനിടയിൽ ആന ഇടഞ്ഞോടി ചതുപ്പിൽ കുടുങ്ങിയ സംഭവത്തിൽ ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം നൽകി. 13 നു മുൻപു റിപ്പോർട്ട് നൽകാനാണു നിർദേശം. ആനയെ ലോറിയിൽ...

തുരുത്തിലെ ചതുപ്പിൽ കുടുങ്ങിയ ആന വീണ്ടും പുറംലോകത്ത്

തുറവൂർ (ആലപ്പുഴ) ∙ ലോറിയിൽ കൊണ്ടുപോകുമ്പോൾ ദേശീയപാതയിൽ വച്ചു ചാടിയിറങ്ങി വിരണ്ടോടി അനന്തൻകരി തുരുത്തിൽ കുടുങ്ങിയ ആന ‘മുല്ലയ്ക്കൽ ബാലകൃഷ്ണനെ’ സുരക്ഷിതമായി ദ്വീപിനു പുറത്തെത്തിച്ചു. രണ്ടു കാലുകളിലും ചങ്ങലയിട്ടു ബന്ധിച്ചശേഷം മുൻകാലിലും പിൻകാലിലും വലിയ...