Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Business"

വരുന്നൂ, മൂന്നാമത്തെ വലിയ ബാങ്ക്‌

ന്യൂഡൽഹി ∙ ബാങ്കിങ് രംഗത്ത് വീണ്ടും ലയനം. പൊതുമേഖലാ ബാങ്കുകളായ ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിക്കുമെന്ന് ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു. ലയനം പൂർത്തിയാകുന്നതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായും ഇതു മാറും....

ബുദ്ധിമുട്ട് വരാതിരിക്കാൻ

പ്രായമുള്ളവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന പ്രശ്നമുണ്ട്. ‘കസേരയിൽ നിന്ന് എഴുന്നേൽക്കാൻ വയ്യ... നടക്കുമ്പോൾ വല്ലാത്ത മുട്ടു വേദന... പടി കയറാനും പ്രയാസം.’ പലരും ഈ വേദനകൾ കടിച്ചിറക്കി കാലം കഴിക്കും. കാൽമുട്ടുകൾ കൈകൊണ്ട് വലിച്ചു വച്ചും വളഞ്ഞുപുളഞ്ഞു...

വിമാനം വഴി ചരക്കുനീക്കം: വളർച്ച അതിവേഗം

ഇന്ത്യയിലെ വ്യോമമാർഗമുള്ള ചരക്കുനീക്കത്തിൽ വൻ പുരോഗതി. അഞ്ചു വർഷത്തിനുള്ളിൽ ഇത് 60 ശതമാനത്തിലേറെയായി വർധിക്കുമെന്നാണു കണക്കാക്കിയിട്ടുള്ളത്. അതേസമയം കാർഗോ കൈകാര്യം ചെയ്യുന്നതിന് വിമാനത്താവളങ്ങളിലുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റും നിലവിലുള്ളതിന്റെ 50%...

ഫാഷനു മുഖ്യം വിവാഹവേദി

ഇന്ത്യൻ ഫാഷൻ രംഗത്തെ അതികായനാണ് തരുൺ തഹിലിയാനി. പാശ്ചാത്യ–പൗരസ്ത്യ ഡിസൈനുകളുടെ വ്യത്യസ്തമായ ഫ്യൂഷനാണ് ബോളിവുഡിന്റെ ഈ സെലിബ്രിറ്റി ഡിസൈനറുടെ വസ്ത്രങ്ങളുടെ പ്രത്യേകത. കൊച്ചിയിൽ ആദ്യമായി ബ്രൈഡൽ ഷോ ചെയ്യാനെത്തിയ തരുൺ തഹിലിയാനി ‘ബിസിനസ്...

ചെറിയ പടവുകളിൽ തുടങ്ങാം സമ്പാദ്യം

ഒരാൾക്കും വലിയ മല ഒരുദിവസം കൊണ്ട് ഉയർത്താനാകില്ല. ആദ്യം ചെറിയ തുക നിക്ഷേപിച്ചു പതിയെ വലിയ തുകകൾ നീക്കിവയ്ക്കാൻ പഠിക്കാം. ആ ശീലം തുടങ്ങാൻ ഏറ്റവും നല്ല വഴി പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളാണ്. സാധാരണക്കാരെ ഉദ്ദേശിച്ചു വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികൾ തപാൽ...

ഇറാന്റെ എണ്ണ വാങ്ങിയാൽ യുഎസ് ഇന്ത്യയെയും ഉപരോധിക്കും

വാഷിങ്ടൻ∙ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന നിർദേശം പാലിക്കാത്ത, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ കർശന നടപടി വരുമെന്ന് അമേരിക്ക. നവംബറോടെ ഇറിനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന് യുഎസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോടു...

കേരളത്തിനു പ്രതീക്ഷയേകി ടൂറിസം മേള നാളെ മുതൽ

ന്യൂഡൽഹി∙ പ്രളയദുരിതത്തിൽനിന്നു പുതുജീവിതത്തിലേക്കു കരകയറുന്ന കേരളത്തിനടക്കം പ്രതീക്ഷ നൽകി ടൂറിസം മന്ത്രാലയത്തിന്റെ പര്യടൻ പർവ്, ഇന്ത്യ ടൂറിസം മാർട്ട് പരിപാടികൾക്കു നാളെ തുടക്കം.12 ദിവസം നീളുന്ന പരിപാടികൾക്കാണു ടൂറിസം മന്ത്രാലയം നേതൃത്വം നൽകുന്നത്....

വിലക്കയറ്റം കുറഞ്ഞു; നാലു മാസത്തെ ഏറ്റവും താഴ്ന്ന തലത്തിൽ

ന്യൂഡൽഹി ∙ മൊത്തവിലകൾ ആധാരമാക്കിയുള്ള വിലക്കയറ്റത്തോത് നാലു മാസത്തെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. 4.53% ആണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയ വാർഷിക വർധന. ഇന്ധന വില ഉയർന്നത് സൂചികയിൽ പ്രതിഫലിച്ചെങ്കിലും, ഭക്ഷ്യസാധന വില മുൻകൊല്ലം ഓഗസ്റ്റിലെക്കാൾ താഴ്ന്ന...

ആശ്വാസം! രൂപയ്ക്ക് അൽപം നേട്ടം; ഓഹരി വിപണിയിൽ ഉണർവ്

മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 34 പൈസ ഉയർന്ന് ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡോളറിന് 71.58 രൂപ എന്ന നിലയിലാണ് വിദേശനാണ്യവിനിമയവിപണിയിൽ വ്യാപാരം അവസാനിച്ചത്.രൂപയുടെ മൂല്യശോഷണം മൂലം രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ഒരു...

ടൂറിസം രംഗം ഉണരുന്നു; ആദ്യ ചാർട്ടേഡ് വിമാനം ഇന്ന്

തിരുവനന്തപുരം∙ പ്രളയക്കെടുതിയിൽ നിന്നു കരകയറുന്ന കേരള ടൂറിസത്തിന് ആത്മവിശ്വാസമേകി സീസണിലെ ആദ്യ ചാർട്ടേഡ് വിമാനം ഇന്നു കൊച്ചിയിലെത്തും. ഓസ്ട്രേലിയയിൽ നിന്നുള്ള 60 വിനോദസഞ്ചാരികളുമായാണു വിമാനമെത്തുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ...

കേരളത്തെ എൽടിസി ഇടമായി കേന്ദ്രം പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം∙ കേരളത്തെ ലീവ് ട്രാവൽ കൺസെഷൻ (എൽടിസി) ഡെസ്റ്റിനേഷൻ ആയി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചേക്കും. കേന്ദ്രസർക്കാർ ജീവനക്കാർക്കു രണ്ടു വർഷത്തിലൊരിക്കൽ കേരളം സന്ദർശിക്കാൻ അനുമതി ലഭിക്കുന്ന പ്രഖ്യാപനം കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിനു...

കാനഡ ഇനി പൈനാപ്പിളിന്റെ ഇന്ത്യന്‍ രുചിയറിയും

കോഴിക്കോട് ∙ ഇന്ത്യയിൽ നിന്നുള്ള പൈനാപ്പിൾ (കൈതച്ചക്ക) ഇറക്കുമതിക്കു കാനഡയുടെ അനുമതി. ഇതുസംബന്ധിച്ചു കാനഡ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള കനേഡിയൻ ഫുഡ് ഇൻസ്‌പെക്‌ഷൻ ഏജൻസിയിൽ (സിഎഫ്ഐഎ) നിന്നുള്ള അറിയിപ്പ് കേന്ദ്ര വാണിജ്യ– കൃഷി മന്ത്രാലയങ്ങൾക്കു...

വായ്പാ കുടിശിക: വീട്ടിലേക്കുള്ള മാർച്ച് സ്വകാര്യതാ ലംഘനമെന്ന് ഹൈക്കോടതി

കൊച്ചി ∙ വായ്പാ കുടിശിക ഈടാക്കാൻ വായ്പയെടുത്ത വ്യക്തിയുടെ വീട്ടിലേക്കു മാർച്ച് നടത്തിയ ബാങ്ക് അധികൃതരുടെ നടപടി സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി. ബാങ്കിനു കുടിശിക ഈടാക്കാൻ നിയമപരമായ മറ്റു മാർഗങ്ങളുണ്ട്. അതിനു കോടതി തടസ്സമല്ല....

യുഎഇ ബിസിനസ്: സഹായവുമായി എമിറേറ്റ് ഫസ്റ്റ്

കൊച്ചി∙ യുഎഇയില്‍ ആദ്യ ചുവടുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സഹായം നൽകി എമിറേറ്റ് ഫസ്റ്റ്. പത്തു ലക്ഷം രൂപയുണ്ടെങ്കില്‍ ദുബായില്‍ രാജ്യാന്തര മുഖമുള്ള സ്ഥാപനം കെട്ടിപ്പടുക്കാമെന്ന് എമിറേറ്റ് ഫസ്റ്റ് മേധാവി ജമാദ് ഉസ്മാന്‍...

ടൂറിസം മേഖലയെ കരകയറ്റാൻ കർമപദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന ടൂറിസം മേഖലയെ കരകയറ്റാൻ 12 ഇന കർമപരിപാടിയുമായി സംസ്ഥാന സർക്കാർ. കേരളത്തിലേക്കുള്ള യാത്ര സുരക്ഷിതമാണെന്നു സഞ്ചാരികളെ ബോധ്യപ്പെടുത്താൻ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വ്യാപക പ്രചാരണ പരിപാടികൾ...

എണ്ണവില 80 ഡോളറിലേക്ക്

ദോഹ ∙ രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 80 ഡോളറിലേക്ക് അടുക്കുന്നു. യുഎസ് എണ്ണ ലഭ്യതയിൽ കുറവുണ്ടായതോടെ വില ബാരലിന് 79.66 ഡോളർ ആയി. മേയിൽ എണ്ണവില 80 ഡോളർ മറികടന്നതിനുശേഷമുള്ള ഉയർന്ന നിരക്കാണിത്. യുഎസ് എണ്ണശേഖരത്തിൽ സെപ്റ്റംബർ ആദ്യ ആഴ്ചയിൽ 86 ലക്ഷം...

ഹാവൂ! രൂപയ്ക്ക് ആശ്വാസം

മുംബൈ ∙ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കു വീണ രൂപയ്ക്ക് അൽപം ആശ്വാസം നൽകുന്ന തിരിച്ചുവരവ്. പ്രധാനമന്ത്രി ഈ ആഴ്ച തന്നെ സാമ്പത്തിക അവലോകനസമിതി വിളിക്കുന്നുവെന്ന വാർത്തയെത്തുടർന്ന് രൂപയുടെ വിനിമയമൂല്യം ഉയർന്നു.ഡോളർ വിനിമയത്തിൽ 72.91 എന്ന...

കയറ്റുമതിയിൽ 19.21% വളർച്ച

ന്യൂഡൽഹി ∙ ഓഗസ്റ്റിൽ രാജ്യത്തിന്റെ കയറ്റുമതിയിൽ 19.21% വർധന. 2784 കോടി ഡോളറിന്റെ കയറ്റുമതിയാണുണ്ടായത്. പെട്രോളിയം ഉൾപ്പെടെയുള്ള മേഖലകളുടെ നേട്ടമാണു വളർച്ചയ്ക്ക് കാരണമെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പെട്രോളിയം ഇതര മേഖലകളും 17.43% വളർച്ച...

ഓഹരി വിപണി കരകയറുന്നു

മുംബൈ ∙ രണ്ടു ദിവസത്തെ വൻ തകർച്ചയ്ക്കു ശേഷം ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 304.83 പോയിന്റും നിഫ്റ്റി 82.40 പോയിന്റും ഉയർന്നു. എഫ്എംസിജി, മെറ്റൽ, ക്യാപ്പിറ്റൽ ഗുഡ്സ് ഓഹരികളിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതും രൂപയുടെ മൂല്യത്തിലെ ഇടിവിനു നേരിയ...

തിരുവനന്തപുരത്തേക്ക് ഹിന്ദുജ ടെക് വരുന്നു

കൊച്ചി ∙ നിസാൻ ഡിജിറ്റൽ ടെക്നോപാർക്കിലേക്കു വരുന്നതിന്റെ ഭാഗമായി നിസാന്റെ സപ്ലെയർ കമ്പനികളിലൊന്നായ ഹിന്ദുജ ടെക്കും സോഫ്റ്റ്‌വെയർ വികസന കേന്ദ്രവുമായി തലസ്ഥാനത്തെത്തുന്നു. തിരുവനന്തപുരത്തു പ്രോജക്ട് മാനേജർ, സോഫ്റ്റ്‌വെയർ പ്രഫഷനൽ തസ്തികകളിലേക്ക്...