Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Syria"

‘നേരേ ശ്വസിക്കാൻ പോലും അനുവദിച്ചില്ല’: തടവിലെ നരക ജീവിതം വിവരിച്ച് യസൂദ

ടോക്കിയോ ∙ ‘ഉറങ്ങുമ്പോൾ പോലും ഒരു തരത്തിലുള്ള ശബ്ദവും ഉണ്ടാക്കാൻ അവർ അനുവദിച്ചില്ല. മൂക്കിൽ കൂടി ശ്വസിക്കുന്നതിനുപോലും വിലക്കുണ്ടായിരുന്നു’ – സിറിയയിൽ, അൽ ഖായിദയുമായി ബന്ധമുള്ള ഭീകരസംഘം തട്ടികൊണ്ടു പോയി 40 മാസത്തോളം തടവിൽ പാർപ്പിച്ച ജാപ്പനീസ്...

റഷ്യൻ സൈനിക വിമാനം റഡാറിൽ കാണാതായി; വെടിവച്ചിട്ടതെന്ന് സംശയം

മോസ്കോ∙ 14 പേരുമായി പോയ റഷ്യൻ സൈനിക വിമാനം തിങ്കളാഴ്ച രാത്രി റഡാറിൽനിന്നു കാണാതായി. മെഡിറ്ററേനിയൻ കടലിനുമുകളിൽ വച്ച് പൊടുന്നനെയാണു റഷ്യൻ ഐഎൽ-20 വിമാനം കാണാതായതെന്നു പ്രതിരോധ വക്താവ് അറിയിച്ചു. റഷ്യൻ സമയം രാത്രി 11 മണിയോടെയാണ് വിമാനം കാണാതായത്....

ദമാസ്‌കസ് വിമാനത്താവളത്തിനുനേരെ ഇസ്രയേൽ മിസൈൽ ആക്രമണം

ദമാസ്‌കസ്∙ സിറിയയുടെ തലസ്ഥാന നഗരമായ ദമാസ്‌കസിലെ രാജ്യാന്തര വിമാനത്താവളത്തിനുനേരെ ഇസ്രയേൽ മിസൈൽ ആക്രമണം. വ്യോമപ്രതിരോധ സംവിധാനം ഒട്ടേറെ മിസൈലുകളെ തകർത്തതായും സിറിയ അവകാശപ്പെട്ടു. ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. വിമാനത്താവളത്തിനുസമീപമുള്ള ആയുധ...

മനുഷ്യ ദുരന്തത്തിന് വിത്തു പാകരുത്; സിറിയ, റഷ്യ, ഇറാൻ രാജ്യങ്ങൾക്കു മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൻ∙ സിറിയയിൽ വിമതരുടെ കൈവശമുള്ള അവസാന ശക്തികേന്ദ്രമായ ഇദ്‌ലിബ് പ്രവിശ്യ ആക്രമിക്കുന്നതിനെതിരെ സിറിയയ്ക്കും റഷ്യയ്ക്കും ഇറാനും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കരുതലില്ലാതെ ഇദ്‌ലിബ് പ്രവിശ്യയെ പ്രസിഡന്‍റ് ബഷാർ അൽ അസദ്...

സിറിയയിൽ ഐഎസ് ആക്രമണം; 156 മരണം

ബെയ്റൂട്ട്∙ ദക്ഷിണ സിറിയയിലെ സ്വെയ്ദ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ നടത്തിയ ചാവേർ ആക്രമണങ്ങളിൽ 156 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 62 പേർ നാട്ടുകാരും 94 പേർ സർക്കാർ സൈനികരുമാണ്.

മൂന്നാം ലോകയുദ്ധം സംസ്കാരത്തിന്റെ അന്ത്യം കുറിക്കും; ഉപരോധത്തെയും തള്ളി പുടിൻ

മോസ്കോ∙ യുഎസിന്റെ സമ്മർദം തലയ്ക്കു മുകളിലുണ്ടെങ്കിലും സിറിയയിൽ നിന്നു പിന്മാറ്റമില്ലെന്നു പ്രഖ്യാപിച്ചു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. സിറിയയിൽ നിന്നു സൈന്യത്തെ പിൻവലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സിറിയയിൽ സ്ഥിരമായ സൈനിക സംവിധാനത്തിനു...

സിറിയയിൽ 35 സൈനികർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്∙ സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിൽ റഷ്യയുടെ ഒൻപതും സിറിയയുടെ ഇരുപത്തിയാറും സൈനികർ കൊല്ലപ്പെട്ടു. ദീർ ഏസോർ പ്രവിശ്യയിലെ മയഡീനിൽ നടന്ന ഏറ്റുമുട്ടലിൽ 43 ഭീകരരും കൊല്ലപ്പെട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഐഎസ്...

ഡമാസ്കസിൽനിന്ന് ഐഎസിനെ തുരത്തി

ബെയ്റൂട്ട്∙ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെ തുരത്തി തലസ്ഥാനമായ ഡമാസ്കസിന്റെയും പ്രാന്തപ്രദേശങ്ങളുടെയും സമീപപട്ടണങ്ങളുടെയും പൂർണ നിയന്ത്രണം പിടിച്ചതായി സിറിയൻ സൈന്യം അറിയിച്ചു. ഏഴുവർഷമായി തുടരുന്ന യുദ്ധത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. യാർമുഖിലെ...

ഇറാൻ ആണവകരാർ: ചേരിതിരിഞ്ഞ് രാജ്യങ്ങൾ; ‘വലിയ’ പ്രശ്നം നേരിടേണ്ടി വരുമെന്ന് ട്രംപ്

വാഷിങ്ടൻ∙ സിറിയയിൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ അടുത്ത ‘ലക്ഷ്യം’ വ്യക്തമാക്കി യുഎസ്. ആണവ പദ്ധതികൾ പുനരാരംഭിക്കാനാണ് ഇറാന്റെ നീക്കമെങ്കിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധം ‘വലിയ’ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്...

പരസ്പരം പോരടിച്ച് ഇസ്രയേലും ഇറാനും; ഒരുങ്ങുന്നത് മൂന്നാം ലോകമഹായുദ്ധമോ?

അമാൻ∙ 25 വർഷത്തിനുള്ളിൽ ഇസ്രയേലിനെ ഇല്ലാതാക്കുമെന്ന ഇറാൻ സൈന്യത്തിന്റെ പ്രസ്താവനയും അതിനുള്ള നെതന്യാഹുവിന്റെ മറുപടിക്കും പിന്നാലെ ഇസ്രയേലിനെ തുരത്തിയോടിക്കുമെന്നു വെല്ലുവിളിച്ച് ഇറാൻ വീണ്ടും രംഗത്തെത്തി. സിറിയ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ...

വീണ്ടും വ്യോമാക്രമണം നടത്തിയെന്ന് സിറിയ; നിഷേധിച്ച് അമേരിക്ക

ദമാസ്കസ്∙ രാജ്യത്തിനുനേരെ വീണ്ടും വ്യോമാക്രമണം ഉണ്ടായെന്ന ആരോപണവുമായി സിറിയ. തലസ്ഥാനമായ ദമാസ്കസിലെ ഹോംസില്‍ ഷെയ്‌രാത് വ്യോമ താവളത്തിനുനേരെ മിസൈല്‍ ആക്രമണം ഉണ്ടായെന്നാണു സിറിയയുടെ ആരോപണം. മിസൈല്‍വേധ സംവിധാനത്തിലൂടെ ആക്രമണം ചെറുത്തുവെന്നും സിറിയന്‍...

സിറിയയ്ക്കെതിരായ ആക്രമണം: യുഎസിനോട് ചേർന്ന തെരേസ മേയ്ക്കെതിരെ പ്രതിപക്ഷം

ലണ്ടൻ∙ സിറിയയിൽ മിസൈൽ ആക്രമണം നടത്താൻ അമേരിക്കയ്ക്കൊപ്പം ചേർന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ നടപടിക്കു പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം. ലേബർ ലീഡറും പ്രതിപക്ഷനേതാവുമായ ജെറമി കോർബിൻ തന്നെയാണു പ്രത്യക്ഷമായി പ്രധാനമന്ത്രിയുടെ നടപടിയെ...

യുഎന്നിൽ റഷ്യയ്ക്ക് തിരിച്ചടി; തുണച്ചത് ചൈനയും ബൊളീവിയയും മാത്രം

വാഷിങ്ടൻ∙ സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്കു തിരിച്ചടി. അമേരിക്കന്‍ ആക്രമണത്തെ അപലപിക്കാന്‍ റഷ്യ കൊണ്ടുവന്ന പ്രമേയം രക്ഷാസമിതിയില്‍ പരാജയപ്പെട്ടു. പതിന​ഞ്ചംഗ സമിതിയില്‍ ചൈനയും ബൊളീവിയയും മാത്രമാണു റഷ്യയെ പിന്തുണച്ചത്. സിറിയയില്‍...

സിറിയയ്ക്ക് എതിരെ യുഎസ് മിസൈൽ വർഷം

വാഷിങ്ടൻ / ബെയ്റൂട്ട് ∙ യുദ്ധഭീതി ഉയർത്തി സിറിയയ്ക്കുനേരെ യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സേനകളുടെ സംയുക്ത മിസൈലാക്രമണം. വെള്ളിയാഴ്ച രാത്രിമുതൽ ശനിയാഴ്ച പുലർച്ചെവരെ നീണ്ട ആക്രമണത്തിൽ 103 ക്രൂസ് മിസൈലുകളാണു സിറിയയ്ക്കുനേരെ തൊടുത്തത്. എന്നാൽ, ഇതിൽ 71...

സിറിയ: കൂട്ടക്കൊലയ്ക്ക് രാസായുധം

സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ 2012 മുതൽ ഒട്ടേറെ തവണ രാസായുധപ്രയോഗം നടന്നിട്ടുണ്ടെന്നാണു കണ്ടെത്തൽ. മനുഷ്യക്കുരുതിയായി മാറിയതു മൂന്നുവട്ടം.2013 ഓഗസ്റ്റ് 21ദമാസ്‌കസ് നഗരത്തിന്റെ കിഴക്കൻ മേഖലകളിൽ നടത്തിയ രാസായുധ പ്രയോഗത്തിൽ 734 പേർ കൊല്ലപ്പെട്ടു. സരിൻ...

രാസായുധ പ്രയോഗം തുടർന്നാൽ ഇനിയും ആക്രമണം: ട്രംപ്

വാഷിങ്ടൻ∙ സിറിയക്കു നേരെയുള്ള മിസൈൽ ആക്രമണത്തെ ‘ഒറ്റത്തവണ പ്രഹരം’ എന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വിശേഷിപ്പിച്ചതെങ്കിലും, സിറിയ രാസായുധങ്ങളുടെ പ്രയോഗം അവസാനിപ്പിക്കുന്നില്ലെങ്കിൽ ഇനിയും ആക്രമിക്കാൻ മടിക്കില്ലെന്ന് പ്രസിഡന്റ് ഡോണൾഡ്...

എസ്–300 മിസൈലിലൂടെ റഷ്യയുടെ ‘മറുപടി’; രാജ്യാന്തര ബന്ധം തകരുമെന്ന് പുടിൻ

മോസ്കോ∙ സിറിയയിൽ യുഎസ് നടത്തിയ ആക്രമണത്തിനു മറുപടി നൽകാൻ ‘ഒരുങ്ങിത്തന്നെ’യെന്നു വ്യക്തമാക്കി പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ആക്രമണത്തെ അപലപിച്ച അദ്ദേഹം യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരണമെന്നും ആവശ്യപ്പെട്ടു. സിറിയയിലെ സാധാരണക്കാരുടെ ജീവിതം...

ചേരി തിരിഞ്ഞ് ലോകരാജ്യങ്ങൾ; തിരിച്ചടിയുടെ സൂചന നൽകി ഇറാൻ, റഷ്യ; യുദ്ധ ഭീഷണി

മോസ്കോ/ടെഹ്റാൻ∙ യുഎസ് സഖ്യസേന സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് റഷ്യയും ഇറാനും. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യത്തോടൊപ്പം ചേർന്ന് വിമതർക്കെതിരെ പോരാടുന്ന റഷ്യയുടെയും ഇറാന്റെയും നിലപാട് മേഖലയിലെ യുദ്ധമുന്നണിയിൽ നിർണായകമാണ്....

ഉഗ്രസ്ഫോടനവുമായി സിറിയയിൽ യുഎസ് വ്യോമാക്രമണം; റഷ്യൻ തിരിച്ചടി ഭയന്ന് ലോകം

വാഷിങ്ടൻ∙ സിറിയയ്ക്കെതിരെ വ്യോമാക്രമണം നടത്തി യുഎസ് സഖ്യസേന. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണ് ആക്രമണം. ബ്രിട്ടനും ഫ്രാൻസും ആക്രമണത്തിനു സൈനിക പിന്തുണ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ചുള്ള വിശദീകരണവുമായി ട്രംപ് അമേരിക്കൻ ജനതയെ അഭിസംബോധന...

ബഷാർ അൽ അസദ് മൃഗമെന്നു ട്രംപ്; രാസായുധപ്രയോഗം കെട്ടുകഥയെന്ന് റഷ്യ

വാഷിങ്ടൻ∙ സിറിയയിലെ ഗൗട്ടയിലുണ്ടായ രാസായുധ പ്രയോഗത്തെ അപലപിച്ച് യുഎസും ലോകരാജ്യങ്ങളും. സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, സിറിയന്‍ പ്രസിഡന്‍റ് ബഷാര്‍ അല്‍ അസദിനെ മൃഗമെന്നു വിശേഷിപ്പിച്ചു. യുഎന്‍ രക്ഷാ സമിതി ഇന്നു...