Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Calicut"

ശൂരൻപടയുടെ ചെമ്പട കൊട്ടി കോലം തുള്ളും താളം..., നെയ്യപ്പരുചിയും

ശൂരസംഹാരം ആഘോഷിക്കാനൊരുങ്ങുന്ന തിരുവണ്ണൂരിലൂടെ ഒരു രുചിയാത്ര ‘ശൂരൻപടയുടെ ചെമ്പട കൊട്ടി കോലം തുള്ളും താളം...’ മലയാളിയുടെ മനസിൽ ചടുലതാളത്തിൽ കയറിക്കൂടിയ ‘നരൻ’സിനിമയിലെ ഗാനം. എന്താണീ ശൂരൻപട എന്ന അന്വേഷണയാത്ര ചെന്നവസാനിച്ചത് മാങ്കാവിനു സമീപം തിരുവണ്ണൂർ...

മിഠായിത്തെരുവിൽ മധുരപ്പൂത്തിരി...!

മധുരത്തിൽ കുളിച്ചെത്തുന്ന ആഘോഷമായ ദീപാവലി. തിൻമയുടെ മേൽ നൻമ നേടുന്ന വിജയത്തിന്റെ ആഘോഷമായതിനാലാവാം ദീപാവലി ഇത്ര മധുരതരമായത്. രുചിയുടെ തലസ്ഥാനമായ കോഴിക്കോട്ടെ തെരുവുകളിൽ ഇപ്പോൾ പലതരം മധുരപലഹാരങ്ങളുടെ രുചിയാണ്, നിറമാണ്, മണമാണ്. ഈ നഗരത്തിലൂടെ...

ഗുജറാത്തി തെരുവിലൂടെ, രാജ്കച്ചോരി രുചിച്ച്

ഓർമയിലേക്കുള്ള തിരിഞ്ഞു നടത്തമാണ്. ഇടുങ്ങിയ ചെറുവീഥികൾ. വഴിയിലേക്കിറങ്ങി മുഖംകൂർപ്പിച്ചിരിക്കുന്ന കൊച്ചുകൊച്ചു കെട്ടിടങ്ങൾ. ജാലകങ്ങൾ. പല വലിപ്പമുള്ള ജാലകങ്ങൾ. മരയഴികളുള്ള ജാലകങ്ങൾ. വെയിലേറ്റു കറുത്തുപോയ, ഓടുമേഞ്ഞ മേൽക്കൂരകൾ....

രുചിച്ചെടുക്കണം തലശ്ശേരി 'തേങ്ങാമുറി’

നൂറ്റാണ്ടുകളായി മലബാറിലെ ഒട്ടുമിക്ക മേഖലകളിലും പ്രധാനകൃഷി തെങ്ങാണ്. തേങ്ങ കൊപ്രയായി മാറുന്നതും കൊപ്ര വെളിച്ചെണ്ണയായി മാറുന്നതും കണ്ടുകണ്ടാണ് ഓരോ മലബാറുകാരനും വളരുന്നത്. കൊപ്രക്കളങ്ങളും കൊപ്ര പാണ്ടികശാലകളുമാണ് മലബാറിലെ ഓരോ ചന്തയിലും സജീവമായി...

മ്മളെ ‘ഓടുന്ന’ ചായക്കട കണ്ടിക്ക ?

വഴികൾ, വ്യക്തികൾ, ഓർമകൾ. ഓരോ യാത്രയും നമുക്കു സമ്മാനിക്കുന്നത് ഇവയാണ്. ഹൃദയം നിറയെ കാഴ്ചകൾ കണ്ട്, മനസ്സുനിറയെ രുചിച്ചുകഴിച്ച് അലസമായൊരു യാത്ര. ജീവിതത്തിലെ എല്ലാ പാസ്‌‌വേർഡുകളും ഓർമയിൽനിന്നു മായ്ച്ചുകളയാവുന്ന ഒരു യാത്ര. ജോലിത്തിരക്കുകളിൽ നിന്നും...

അലിവുള്ള അലീസയുടെ സൗന്ദര്യക്കൂട്ട്

ആനന്ദം...അതാണ് അലീസ എന്ന വാക്കിന്റെ അർഥം. പേരു കേൾക്കുമ്പോൾ ഷെഹറസാദ് പറഞ്ഞ ഏതോ അറബിക്കഥയിലെ നായികയെ ഓർമ വരും. അലീസയെ അറിയാമോ? അലീസ മിലാനോ എന്ന ഹോളിവുഡ് നടി തുടക്കമിട്ട ‘മീ റ്റൂ’ കാംപെയിൻ ലോകമെങ്ങും സ്ത്രീകൾക്കുനേരെയുളള അതിക്രമങ്ങൾ...

മലബാറുകാർക്ക് മീനില്ലാതെ ഭക്ഷണമില്ല!

കോഴിക്കോട്ടെ കാദിരിക്കോയ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയ കഥ കേട്ടിട്ടുണ്ടോ? തലയിൽ കിരീടംവച്ച വെയ്റ്റർ വിഭവങ്ങളുടെ വായിൽകൊള്ളാത്ത പേരുകൾ മുഴുവൻ പറഞ്ഞു തീരുന്നതുവരെ കാത്തുനിന്ന കാദിരിക്കോയ ചോദിച്ചത്രേ: ‘അല്ല കുഞ്ഞിമ്മോനേ.. ഇവ്ടെ മീൻ മൊളകിട്ടതുണ്ടോ?’...

എന്തുണ്ട് കുടിക്കാൻ?: ട്രോപ്പിക്കൽ കോളിൻസ്, ‌കാർണിവൽ കൊളാഡ...

ചെറുയാത്രകൾ..ഒറ്റയ്ക്കുള്ള ചില നടത്തങ്ങൾ..കൈ രണ്ടും പോക്കറ്റിലിട്ട് വളരെ കൂളായി നടന്നുപോക്ക്. ചുറ്റുമുള്ളതൊക്കെ കണ്ട് കെട്ടുപൊട്ടിയ പട്ടം പോലെ മനസിനെ തുറന്നുവിട്ട് അങ്ങനെ നടക്കണം. ചുരമിറങ്ങിയ കാറ്റ് നഗരത്തിലേക്ക് കടന്നുവരുന്ന വയനാട് റോഡ്....

കോഴിക്കോടിന്റെ പ്രതീകമായൊരു ‘ഐസ് അച്ചാർ’

മഴയുടെ കലിയടങ്ങി. പക്ഷേ, കടലിലെ അലയടങ്ങുന്നില്ല. മണൽപ്പരപ്പിൽ വന്നു തലതല്ലി കരയുന്ന തിരമാലകൾ. രണ്ടാഴ്ചയായി ഓരോ യാത്രയിലും ഓടിയെത്തിയത് കണ്ണീർക്കാഴ്ചകളാണ്. പക്ഷേ, കോഴിക്കോട്ടെ തെരുവുകളിലൂടെ നടക്കുമ്പോൾ മനസ്സിൽ ശാന്തത വന്നു നിറയുന്നു. എത്രയെത്ര...

കോഴിക്കോടൻ നന്മയുടെ ഈ രുചി അളക്കാൻ അളവുകോലുകളില്ല

‘മനസാലെ നമ്മൾ നിനയ്ക്കാത്തതെല്ലാം വരുംകാലമാണ്...’ കഴിഞ്ഞയാഴ്ച യാത്ര നിർത്തിയപ്പോൾ ചൊല്ലിയ കവിതയയിലെ നാലുവരികൾ. നിനയ്ക്കാതെ വന്ന ദുരിതമായിരുന്നു ഇത്തവണത്തെ യാത്രകൾ. അലമുറയിട്ടു കരഞ്ഞു കലങ്ങിയ മുഖഭാവമാണ് നാടിന്. വന്നെത്തിയ ദുരിതപ്പെയ്ത്തിനെ നമ്മൾ...

കവിതയുടെ കടൽപ്പാലം, പൂപോലെ വെള്ളപ്പം

‘‘ആർത്തിരമ്പുന്നൂ കടൽ;ഒരു കാലത്ത് കാറ്റുകൊള്ളാൻ നാം നടന്ന തീരങ്ങളിൽ..’’ ഓരോ വരിയിലും വിരഹത്തിന്റെ, ഏകാന്തതയുടെ, വേദനയുടെ തീ കോരിയിടുന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാട്. കടൽക്കാറ്റേറ്റ് കവിത ചൊല്ലിക്കേട്ടിട്ടുണ്ടോ? ചുള്ളിക്കാടിന്റെ കവിതകൾ...

കാവ കുടിച്ചിട്ടുണ്ടോ? ഇത് സാധാരണ കട്ടൻചായയോ സുലൈമാനിയോ അല്ല!

‘‘പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ...’’ അടങ്ങാത്ത തിരകൾക്കൊപ്പം കൽബിലേക്ക് അലയടിച്ചെത്തുന്ന ഈണം. സന്ധ്യയ്ക്കു കാറ്റേറ്റ് കടപ്പുറത്തിരിക്കുമ്പോൾ ഒന്നു ചെവിയോർത്തു നോക്കി. കണ്ണടച്ചാൽ മനസിൽ തെളിയും, കോഴിക്കോട് അബ്ദുൽഖാദറിന്റെ അരികുകളിൽ ഇത്തിരി...

പട്ടുതെരുവിലെ രുചിയുടെ നീലക്കടൽ

കടലിന്റെയും ആകാശത്തിന്റെയും വെണ്മയും നീലിമയും സമന്വയിക്കുന്ന മനോഹരമായ കാഴ്ചയാണ് കോഴിക്കോട് ബീച്ച്. നീലയും വെളുപ്പും ഇഴചേരുന്ന ഈ കടൽത്തീരക്കാഴ്ചയെ കോഴിക്കോടിന്റെ നിറക്കൂട്ടായി കാണാം. നൂറ്റാണ്ടുകൾക്കു മുൻപു തന്നെ കോഴിക്കോടിന്റെ സാംസ്കാരിക, വാണിജ്യ...

മീൻ വിഭവങ്ങളുടെ വ്യത്യസ്തതയുമായി വഴിയോരത്തെ രുചിപ്പുര

കഴിക്കുന്ന ഭക്ഷണത്തിന്റെ വ്യത്യസ്തത മാത്രമല്ല, കഴിക്കാനിരിക്കുന്ന പശ്ചാത്തലവും പുതിയകാലത്തു വളരെ പ്രധാനമാണ്. നാലു ചുവരുകൾക്കുള്ളിലെ തീൻമേശകൾക്കു പുറമെ മനോഹരമായ പൂന്തോട്ടത്തിലിരുന്ന് പുതുരുചികളറിയാനുള്ള അവസരം ഒരുക്കുകയാണ് തൊണ്ടയാട് ബൈപാസിൽ മെട്രോ...

തൊണ്ടയാട് ബൈപാസിലെ കണ്ടെയ്നർ രുചിലോകം

നിർമിതിയുടെ വിസ്മയമാണ് താജ്മഹൽ. കോഴിക്കോട്ട് നിർമിതിയിലെ പ്രത്യേകതകൊണ്ട് വിസ്മയ ചിത്രമെഴുതുകയാണ് തൊണ്ടയാട് ബൈപാസിലെ മസാ ഡൈൻ റസ്റ്ററന്റ്. താജ് പ്രണയത്തിന്റെ നിത്യഹരിത ഓർമയെങ്കിൽ മസാ മറക്കാത്ത രുചിയുടെ പുതുഓർമയാകും. ഇതൊരു കണ്ടെയ്നർ റസ്റ്ററന്റാണ്...