Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Cool-Home"

കാഴ്ചകളുടെ ഘോഷയാത്രയാണ് ഈ വീട്!

മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് പ്രവാസിയായ ബഷീറിന്റെ വീട്. വിശാലമായ ഒരേക്കർ പ്ലോട്ടിൽ പകുതി ഭാഗം വീടിനും പകുതി ഭാവിയിൽ വാണിജ്യ സംരംഭം തുടങ്ങുന്നതിനും മാറ്റിവച്ചിരുന്നു. ഏതാണ്ട് 48 സെന്റിൽ 4240 ചതുരശ്രയടിയാണ് വിസ്തീർണം. റോഡ് നിരപ്പിനേക്കാൾ ഉയരത്തിലാണ്...

ആരും സലാം വച്ചുപോകും ഈ വീട് കണ്ടാൽ! വിഡിയോ

കണ്ണൂരിൽ അഞ്ചരക്കണ്ടി എന്ന സ്ഥലത്ത് 3486 സ്ക്വയർഫീറ്റിൽ സ്ഥിതി ചെയ്യുന്ന റഷീദിന്റെയും കുടുംബത്തിന്റെയും 'ബാബുസലാമ' എന്ന ഭവനമാണിത്. ആദ്യ കാഴ്ചയിൽ പ്രകൃതി ഒരുക്കിയ ക്യാൻവാസിൽ വീട് ഫ്രെയിം ചെയ്ത് വച്ചിരിക്കുന്നതു പോലെ തോന്നും. വീടിനൊത്തൊരു...

കാത്തിരിപ്പിന്റെ സുഖം നിറയുന്ന പ്രവാസിവീട്

ഉപജീവനാർഥം പ്രവാസിയായെങ്കിലും വീടിനു സമീപമുള്ള കനോലി കനാലും മൺപാതകളുമെല്ലാം ഗൃഹാതുരസ്മരണകളായി പ്രശാന്തന്റെ മനസ്സിലുണ്ടായിരുന്നു. കനോലി കനാലിന്റെ കരയിലുള്ള കുടുംബ വീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് പുതുക്കിപണിയാൻ...

വഴിയിലെ വീട് നോക്കി, വണ്ടി ഇടിച്ചു; പിന്നെ...

റഷീദ് എന്നെ തേടിയെത്തിയത് രസകരമായ കഥയാണ്... കൊളോണിയൽ ഡിസൈനിൽ ഞാൻ ചെയ്ത ഒരു വീട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഒരിക്കല്‍ കുടുംബവുമായി യാത്ര പോകുന്നതിനിടെ, തന്റെ സ്വപ്നത്തിലെ വീട് അദ്ദേഹം കൂടെയുള്ളവർക്കെല്ലാം കാണിച്ചു കൊടുക്കുകയായിരുന്നു. അതൊന്നു കാണാൻ...

കൗതുകങ്ങൾ നിറഞ്ഞ വീട്; ലാഭിച്ചത് ലക്ഷങ്ങൾ!

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങളെ സഫലമാക്കുന്ന ആർക്കിടെക്ട് തന്റെ സ്വന്തം വീട് പണിതാൽ എങ്ങനെയിരിക്കും? എന്താണ് തനിക്കും കുടുംബത്തിനും വേണ്ടതെന്ന വ്യക്തമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ആർക്കിടെക്ട് ശ്രീകാന്ത് തന്റെ ഭവനം നിർമിച്ചത്. പഴമയുടെ സ്പർശമുള്ള ചെലവ്...

ചൂടുകാലത്ത് പോലും ഇവിടെ ഫാനും എസിയും വേണ്ട!, കാരണം...

ആലപ്പുഴ ചേർത്തലയിൽ വേമ്പനാട് കായലിന്റെ തീരത്താണ് ഈ മനോഹര ഗൃഹം സ്ഥിതി ചെയ്യുന്നത്. 25 സെന്റിൽ 5600 ചതുരശ്രയടിയാണ് വിസ്തീർണം. വേമ്പനാട് കായലിന്റെ സൗന്ദര്യം പരമാവധി ആസ്വദിക്കത്തക്ക വിധമാണ് വീടിന്റെ ഡിസൈൻ. വീട്ടിലെ ഒട്ടുമിക്ക ഇടങ്ങളും...

അകത്തുണ്ട് മൂന്ന് സർപ്രൈസുകൾ!

അലങ്കാരങ്ങൾ എന്നു പറയാൻ പ്രത്യേകിച്ചൊന്നുമില്ല ഡോക്ടർ ജോജോയുടെ വീട്ടിൽ; പ്രകൃതി തന്നെയാണ് ഇവിടത്തെ അലങ്കാരം. ചുവരതിരുകളെ നേർത്തതാക്കി അത് വീടിനെ പുൽകുന്നു. ആ ആലിംഗനത്തിൽ വീട്ടകം ആകെ സജീവമാകുന്നു. കനവിലും കാഴ്ചയിലും നിറയുന്ന പ്രകൃതി തന്നെയാണ് ഈ...

കാട്ടിക്കൂട്ടലുകളില്ല, ആവശ്യങ്ങൾ മാത്രം!

തൃശൂർ ഇരിങ്ങാലക്കുടയിൽ 18 സെന്റിൽ 3800 ചതുരശ്രയടിയിലാണ് അൻവറിന്റെയും ഡോ. ആഷയുടേയും വീട്. പ്രവാസികളായ വീട്ടുകാർക്ക് പരിപാലനം എളുപ്പമാക്കുന്ന തരത്തിലുള്ള അകത്തളങ്ങൾ വേണം എന്നതായിരുന്നു പ്രധാന ആവശ്യം. ഒപ്പം കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുകയും...

കൂട്ടുകുടുംബത്തിന്റെ സന്തോഷം നിറയുന്ന വീട്

ഒരുകാലത്ത് കൂട്ടുകുടുംബങ്ങളായിരുന്നു നമ്മുടെ സാമൂഹികജീവിതത്തിന്റെ അടിത്തറ. രണ്ടു തലമുറമാറ്റങ്ങൾക്കിടയിൽ അണുകുടുംബങ്ങൾ സമൂഹത്തിൽ സാർവത്രികമായി. അപൂർവമെങ്കിലും ഈ ന്യൂജെൻ കാലത്തും കൂട്ടുകുടുംബത്തിന്റെ മൂല്യങ്ങൾ നിലനിർത്തുന്ന കുടുംബങ്ങളുണ്ട്....

ഞാനും ഭൂമിയും കൂട്ടുകാർ!

തൃശൂർ ചാലക്കുടിയിൽ 34 സെന്റിൽ 3800 ചതുരശ്രയടിയിലാണ് ഡോക്ടർ ജോർജ് ചക്കോലയുടെ വീട്. പ്രകൃതിയുമായി സമരസപ്പെടുന്ന അകത്തളങ്ങളാണ് വീടിന്റെ ഹൈലൈറ്റ്. എർത്തി തീമാണ് വീട്ടിൽ അവലംബിച്ചത്. വെട്ടുകല്ലിൽ പൊതിഞ്ഞെടുത്ത തൂണുകളാണ് വീട്ടിലേക്ക് എത്തുമ്പോൾ ആദ്യം...

കാഴ്ചകൾ വിരുന്നെത്തുന്ന വീട്!

മലപ്പുറം പൂക്കിപ്പറമ്പിൽ 46 സെന്റിൽ 2800 ചതുരശ്രയടിയിലാണ് കൊളോണിയൽ+ കന്റെംപ്രറി മിശ്രശൈലിയിലുള്ള ഈ വീട് സ്ഥിതി ചെയ്യുന്നത്. സമീപം തന്നെയാണ് തറവാട് വീടും സഹോദരന്റെ വീടും സ്ഥിതി ചെയ്യുന്നത്. നേരത്തെ നിർമിച്ച സ്ട്രക്ച്ചറിന്റെ പരിമിതികളെ മറികടന്നു...

കണ്ണുകളെ കീഴ്പ്പെടുത്തുന്ന ആ രഹസ്യം!

ഒറ്റനോട്ടത്തിൽ തന്നെ ആരുടേയും കണ്ണുകളെ പിടിച്ചടക്കുന്ന പുറംകാഴ്ച വേണം എന്നതായിരുന്നു വീട് പണിയുമ്പോൾ പ്രവാസിയായ ചന്ദ്രജിത്തിന്റെയും കുടുംബത്തിന്റെയും ആഗ്രഹം. ഈ ആഗ്രഹം മുൻനിർത്തിയാണ് തൃശൂർ ജില്ലയിൽ ചാവക്കാടുള്ള വീടിന്റെ രൂപകൽപന. 25 സെന്റ് പ്ലോട്ടിൽ...

കേരളത്തനിമയ്‌ക്കൊപ്പം സസ്പെൻസുകളും കാത്തിരിക്കുന്നു!

കോട്ടയം പാമ്പാടിയിൽ വിശാലമായ രണ്ടേക്കർ പ്ലോട്ടിലാണ് വർഗീസിന്റെ സ്വപ്നഗൃഹം സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത ശൈലിയിലുള്ള പുറംകാഴ്ചയും പുതിയകാല സൗകര്യങ്ങളും വീട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. വിശാലമായ പറമ്പിന്റെ ആനുകൂല്യം മുതലാക്കിയാണ് വീട് പണിതത്....

ഇങ്ങനെയാണ് ഒരു വീട് കുടുംബമായി മാറുന്നത്!

അഴകുള്ള ചക്കയിൽ ചുളയില്ല, പുറംതാൾ കണ്ടുകൊണ്ട് മാത്രം പുസ്തകത്തെ വിലയിരുത്തരുത് തുടങ്ങിയ ശൈലികൾ കേട്ടിട്ടില്ലേ. ഇത് വീടിന്റെ കാര്യത്തിലും പ്രസക്തമാണ്. വലിയ ആർഭാടത്തോടെ കെട്ടിപ്പൊക്കുന്ന വീടുകളുടെ അകത്തളങ്ങൾ പലതും നിർജീവമായിരുക്കും. വീടിനൊപ്പം അതിൽ...

മുഖമില്ലാത്ത വീട്! ഇത്തരമൊരു കാഴ്ച ഇതാദ്യം!

തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറയിൽ എം.സി റോഡിനോട് ചേർന്നുള്ള 10 സെന്റ് പ്ലോട്ടിന് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്നു. പ്രധാന പാതയിൽ നിന്നും കുത്തനെ താഴേക്ക് ഇറങ്ങി, അമ്പുപോലെ കിടക്കുന്ന സ്ഥലം. വീതി കുറവ്, സമീപം ഒരു ബഹുനില കെട്ടിടവും. എന്നാൽ...

കണ്ടത് മനോഹരം, കാണാത്തത് അതിമനോഹരം

വയനാട് ജില്ലയിൽ പനമരത്താണ് ജലീൽ കടന്നോളിയുടെ വീട്. ആരുടേയും കണ്ണുടക്കുന്ന പുറംകാഴ്ചയാണ് ഈ വീടിന്റെ ആദ്യത്തെ സവിശേഷത. അസിമട്രിക് ശൈലിയിലാണ് വീടിന്റെ പുറംകാഴ്ചകൾ. ഒറ്റനോട്ടത്തിൽ മൂന്ന് വശങ്ങളിലേക്ക് പിണങ്ങിയിരിക്കുന്ന സുഹൃത്തുക്കളെ ഓർമിപ്പിക്കും...

നിങ്ങളും സ്വന്തമാക്കാൻ മോഹിക്കും, കാരണം...

ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന സൗന്ദര്യമാണ് ഈ വീടിന്റെ ഹൈലൈറ്റ്. കോഴിക്കോട് പെരിന്തൽമണ്ണയിൽ 3400 ചതുരശ്രയടിയിലാണ് പ്രവാസിയായ ഷമീമിന്റെയും കുടുംബത്തിന്റെയും വീട്. റോഡ് നിരപ്പിൽ നിന്നും താണുകിടക്കുന്ന പ്ലോട്ടിൽ പരമാവധി കാഴ്ച ലഭിക്കുന്ന വിധത്തിലാണ്...

പ്രകൃതിക്ക് അകത്തേക്ക് സ്വാഗതം!

പുതിയ കാലത്തിന്റെ സൗകര്യങ്ങൾക്കൊപ്പം പ്രകൃതിയിലേക്ക് തുറക്കുന്ന അകത്തളങ്ങളും വേണം. ഇതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. ഇതിനനുസൃതമായാണ് ഈ വീട് ഡിസൈൻ ചെയ്തത്. തൃശൂർ ഇരവ് എന്ന സ്ഥലത്ത് 29 സെന്റിൽ 2900 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സമകാലിക...

ഇതാണ് ശരിക്കും സന്തോഷവീട്! അദ്ഭുതപ്പെടുത്തും ഇവരുടെ ജീവിതം!

മണ്ണു കൊണ്ടു വീട്, ചുറ്റും കൊച്ചു കാട്. അവിടെ വന്നുപോകുന്ന പക്ഷികളും മൃഗങ്ങളും. നെല്ലും പച്ചക്കറിയും പഴങ്ങളും വിളയുന്ന വളപ്പ്. പ്രകൃതിയിലേക്കൊരു വാതിൽ തുറന്നിട്ടാൽ സന്തോഷിക്കാൻ നൂറു കാരണങ്ങളുണ്ടാകുമെന്നു പറയുന്നു കണ്ണൂർ ചക്കരക്കൽ സ്വദേശികളായ ഹരി–ആശ...

മിക്ക മലയാളികളും ഇതുപോലെ ഒരു വീട് ഇഷ്ടപ്പെടുന്നു; കാരണം...

പ്രവാസിയായ സുരേഷിനും കുടുംബത്തിനും അകത്തും പുറത്തും പച്ചപ്പ് നിറയുന്ന ഒരു വീട് വേണം എന്നതായിരുന്നു ആഗ്രഹം. ഇതിനനുസൃതമായാണ് ശിൽപി ആർക്കിടെക്ട്സിലെ ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസ് ഈ വീട് നിർമിച്ചു നൽകിയത്. പത്തനംതിട്ട റാന്നിയിൽ 40 സെന്റിൽ 3800...