Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "celebrity-corner"

'ആ വീട് ജപ്തി ചെയ്തിട്ടില്ല, വിവാദങ്ങൾ അനാവശ്യം' : ശാലു മേനോൻ

സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ശാലു മേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവ് വന്നുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ, ഇതൊന്നുമല്ല യാഥാർഥ്യമെന്നാണ് ശാലു മേനോന് പറയാനുള്ളത്. "ജപ്തി ചെയ്യാൻ ഉത്തരവ് വന്നുവെന്ന്...

കല്ലുവിനെ സൃഷ്ടിച്ചത് ജീവിതത്തിലെ ആ ട്വിസ്റ്റുകൾ: രാജ് കലേഷ്

രാജ് കലേഷ് ഏതാണ്ടൊരു സകലകലാവല്ലഭനാണ്. മാജിക്, പാചകം, അവതരണം, അഭിനയം, നൃത്തം തുടങ്ങി കൈവച്ച മേഖലകൾ ഒരുപാടുണ്ട്. കലയോടുള്ള അഭിനിവേശം മാത്രം കൈമുതലാക്കി തുടങ്ങി. തുടക്കത്തിൽ പരാജയത്തിന്റെ കയ്പുനീർ ഒരുപാട് കുടിച്ചു. ദാരിദ്ര്യവും കഷ്ടപ്പാടും...

'ഈ വീട് ഞങ്ങൾക്ക് സ്പെഷലാണ്, കാരണം..': സോനാ നായർ

മലയാളസിനിമയിലെ ദീപ്തമായ ഒരു മുഖമാണ് സോനാ നായർ. 22 വർഷങ്ങൾക്ക് മുൻപ് തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് സോനാ സജീവമായി സിനിമാരംഗത്തേക്ക് എത്തിയത്. അതിനും പത്തു വർഷങ്ങൾക്ക് മുൻപ് ബാലതാരമായി ഒരു സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.

ഞങ്ങൾ കാത്തിരിക്കുന്നു, ആ രണ്ടു സന്തോഷദിനങ്ങൾക്കായി: ലാൽ ജോസ്

മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാൽ ജോസിന്റെ പിറന്നാളാണ് ഇന്ന്. ഗ്രാമീണജീവിതത്തിന്റെ ഇണക്കങ്ങളിലേക്കും പിണക്കങ്ങളിലേക്കുമാണ് അദ്ദേഹത്തിന്റെ ക്യാമറ ഇറങ്ങിച്ചെന്നത്. മറവത്തൂർ കനവ് മുതൽ തട്ടുംപുറത്ത് അച്യുതൻ വരെയുള്ള അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകളും...

സ്വപ്നവീട്ടിലേക്ക് ആശാ ശരത്, അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി!

മിനിസ്‌ക്രീനിൽ നിന്നും സിനിമയിലേക്കെത്തി കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന അഭിനേത്രിയാണ് ആശ ശരത്. അഭിനയത്തോടൊപ്പം നൃത്തവും ഒരു തപസ്യയായി കൊണ്ടുപോകുന്ന ആശ ദുബായിലും നാട്ടിലുമായി ഡാൻസ് സ്‌കൂളുകളും നടത്തുന്നുണ്ട്. വിവാഹശേഷം ദുബായിൽ...

വീട്ടിൽ പാട്ടില്ല, പക്ഷേ...ദീപക് ദേവിന്റെ വീട്ടുവിശേഷങ്ങൾ

ദീപക് ദേവ് സിനിമാസംഗീതരംഗത്തെത്തിയിട്ട് 16 വർഷങ്ങൾ കഴിഞ്ഞു. മധുരസുന്ദരമായ ഗാനങ്ങളും ത്രസിപ്പിക്കുന്ന ഈണങ്ങളും തനിക്ക് വഴങ്ങുമെന്ന് ദീപക് തെളിയിച്ചു. പൃഥ്വിരാജ്-മോഹൻലാൽ ചിത്രം ലൂസിഫറിന്റെ സംഗീതം നിർവഹിച്ചതിന്റെ ത്രില്ലിലാണ് ദീപക്, ഒപ്പം ഒരുപിടി...

സിനിമ പോലെ എന്റെ വീടുകളും: നദിയ മൊയ്തു

കാലം വെറും അക്കങ്ങളായി മാറുന്നത് ഒരുപക്ഷേ മമ്മൂട്ടിക്കും നദിയ മൊയ്തുവിനും മുൻപിലായിരിക്കാം. നോക്കെത്താ ദൂരത്തിൽ മോഹൻലാലിന്റെ നായികയായി നദിയ മൊയ്തു അരങ്ങേറിയത് 34 വർഷം മുൻപാണ്. എങ്കിലും ഇന്നും ആ കഥാപാത്രം നിത്യഹരിതമായി നിലനിൽക്കുന്നു. അടുത്തിടെ...

ഇപ്പോഴും മധുരമുണ്ട് ആ ഓർമകൾക്ക്: മാനസ

ബാലതാരമായി സിനിമയിലെത്തി ഇപ്പോൾ നായികാസ്ഥാനത്ത് തന്റെ സ്ഥാനം ഉറപ്പിക്കുന്ന മാനസ രാധാകൃഷ്ണൻ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു. നാലു നാടുകളാണ് പ്രധാനമായും എന്റെ വീടോർമകളിൽ നിറയുന്നത്. തിരുവനന്തപുരം, കോട്ടയം, ദുബായ് ഇപ്പോൾ കൊച്ചി. അച്ഛൻ...

ഒടുവിൽ ഞാനും പണിതു, 'ഉയരം' കുറഞ്ഞ വീട്: സൂരജ്

മിനിസ്‌ക്രീനിലെ കുട്ടിത്താരമാണ് സൂരജ് തേലക്കാട്. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റിയാണ് സൂരജ് ഉയരങ്ങളിലേക്ക് കുതിക്കുന്നത്. പ്രായം ഇരുപത്തിമൂന്ന് ആയെങ്കിലും മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ എളിയിൽ കയറി ഇരിക്കാൻ തനിക്ക് ഭാഗ്യം കിട്ടിയെന്നു സൂരജ്...

ഞാൻ പ്രകാശനിലെ ടീനമോളുടെ വീട്ടുവിശേഷങ്ങൾ

ക്രിസ്മസ് റീലിസായി എത്തി തിയറ്ററിൽ നിറഞ്ഞോടുകയാണ് കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ 'ഞാൻ പ്രകാശൻ' എന്ന സിനിമ. ചിത്രത്തിൽ ടീന മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക സഞ്ജയ് പ്രേക്ഷകരുടെ മനം നിറച്ചാണ് കടന്നുപോയത്. ഒരു...

പ്രിയമാണ് ആ സിനിമാവീടുകൾ: നിഖില വിമൽ

അഭിനയിച്ച സിനിമകൾ എല്ലാം ശ്രദ്ധിക്കപ്പെടുക എന്നത് ഒരു അഭിനേത്രിയെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. ആ ഭാഗ്യം കൈവന്ന നടിയാണ് നിഖില വിമൽ. നിഖില നായികയായി എത്തിയ ക്രിസ്മസ് ചിത്രം 'ഞാൻ പ്രകാശൻ' നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നിഖില തന്റെ വീട്ടുവിശേഷങ്ങൾ...

എന്റെ ഭാഗ്യമാണ് ഈ തറവാട്: ആഡിസ് ആന്റണി

മഴവിൽ മനോരമയിലെ നായികാനായകനിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ആഡിസ് ആന്റണി. വിൻസിയും ആഡിസും ഇപ്പോൾ സമൂഹമാധ്യമത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നവരാണ്. വിൻസിയുടെ വീട്ടുവിശേഷങ്ങൾ അടുത്തിടെ സെലിബ്രിറ്റി കോർണറിൽ പങ്കുവച്ചിരുന്നു. അതിനു അനുബന്ധമായി...

അൻസിബയുടെ വീട്ടുവിശേഷങ്ങൾ

മലപ്പുറം കൊണ്ടോട്ടിയിലാണ് ഞാൻ ജനിച്ചത്. ഉപ്പയുടെ തറവാട് അവിടെയായിരുന്നു. ഉപ്പ നിസാർ ഫോട്ടോഗ്രഫറാണ്. ഉമ്മ റസിയയുടെ നാട് കോഴിക്കോടാണ്. ഞങ്ങൾ 6 മക്കളാണ്. നാലാണും രണ്ടു പെണ്ണും. ഞാൻ രണ്ടാമത്തെ ആളാണ്. എനിക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ഞങ്ങൾ...

സർപ്രൈസുകൾ നിറയുന്ന എന്റെ വീട്: ജ്യുവൽ മേരി

തൃപ്പൂണിത്തുറയാണ് എന്റെ സ്വദേശം. പപ്പ സെബി ആന്റണി, മമ്മി റോസ് മേരി. എനിക്ക് രണ്ടു സഹോദരങ്ങൾ. ജിബിനും ജീവയും. ഇത്രയുമായിരുന്നു എന്റെ കുടുംബം. പപ്പ എഫ്എസിടി ഉദ്യോഗസ്ഥനായിരുന്നു. എന്റെ ചെറുപ്പകാലം കൂടുതലും ഞാൻ ചെലവഴിച്ചത് ആലുവയിലുള്ള എഫ്എസിടി...

ഒടിയനായി ലാലേട്ടന്റെ യാത്ര തുടങ്ങുന്നത് ഇവിടെനിന്ന്!...

മലയാളസിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ഒടിയൻ. ചിത്രത്തിന്റെ ടീസറുകൾ ഇതിനോടകം ചർച്ചയായിരുന്നു. അവസാനമായി ഇറങ്ങിയ ടീസറിൽ മാണിക്യൻ നടന്നുപോകുമ്പോൾ പശ്ചാത്തലമായി ഒരു മന കാണാം. ഒടിയന്റെ സംഭവബഹുലമായ ജീവിതം പോലെ ഏറെ കഥകൾ പറയുണ്ട് ഈ...

മറീനയുടെ വീട്ടുവിശേഷങ്ങൾ

കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്നാണ് എന്റെ സ്വദേശം. പപ്പ, അമ്മ, ഞാൻ, പപ്പയുടെ സഹോദരി എൽസിയാന്റി എന്നിവരാണ് കുടുംബം. അച്ഛൻ മൈക്കിൾ കുരിശിങ്കൽ ആർട്ടിസ്റ്റാണ്. പെയിന്റ് ചെയ്യും, പാടും, തബല വായിക്കും. അമ്മ വീട്ടമ്മയാണ്. സ്‌കൂൾ, കോളജ് കാലമെല്ലാം...

കണ്മണിയാണ് ഇപ്പോൾ വീട്ടിലെ താരം: മുക്ത

എറണാകുളം കോതമംഗലമാണ് എന്റെ സ്വദേശം. പപ്പ ജോർജ്, അമ്മ സാലി. എനിക്കൊരു ചേച്ചി ദോഷി... എന്റെ ഇതുവരെയുള്ള ജീവിതത്തിൽ പ്രധാനമായും നാലു വീടുകളാണ് കടന്നുവന്നിട്ടുള്ളത്. ഒന്ന് ഞാൻ ജനിച്ച കോതമംഗലത്തുള്ള വീട്. രണ്ട് പാലാരിവട്ടത്ത് ഞാൻ സ്വന്തമായി വച്ച വീട്,...

'മറിമായം സുമേഷേട്ടൻ ആള് പുലിയാണ് കേട്ടാ'...

രൂപത്തിനും പ്രായത്തിനും ചേരാത്ത ഒരു പേരും നിഷ്കളങ്കമായ ചിരിയും- അതാണ് മഴവിൽ മനോരമയിലെ ജനപ്രിയ ഹാസ്യപരമ്പരയായ മറിമായത്തിലെ സുമേഷ്. എന്നാൽ സുമേഷിനെ അവതരിപ്പിക്കുന്ന വി പി ഖാലിദ് ആളൊരു സകലകലാവല്ലഭൻ ആണെന്ന് പലർക്കും അറിയില്ല. ബിസിനസ്, മാജിക്, ബ്രേക്ക്...

കഷ്ടപ്പാട് കണ്ടു ദൈവം നൽകിയ 'മറിമായം': ഉണ്ണി

കാസർകോടിന്റെ സ്വന്തമാണ് ഉണ്ണി. നിർമാണ തൊഴിലാളിയായിരുന്നു. കലയോടുളള സ്നേഹം കൊണ്ട് നടനായി. ഉണ്ണിയുടെ ശിഷ്യഗണങ്ങളാണ് സ്കൂൾ കോളജ് യുവജനോത്സവ വേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്നത്. മിമിക്രിയും നാടകവുമാണ് തട്ടകം. കാസർകോടൻ ഭാഷയുമായി ഉണ്ണി മഴവിൽ മനോരമയിലെ...

'ഇത് തള്ള് അല്ല ബാബ്വേട്ടാ, എന്റെ ജീവിതം': നിർമൽ പാലാഴി

'ഇങ്ങള് ഇത് എന്ത് തള്ളാണ് ബാബ്വേട്ടാ'...കോഴിക്കോടൻ ഭാഷയിൽ നിർമൽ പാലാഴി ഈ ഡയലോഗ് പറയുമ്പോൾ തന്നെ ചിരി വിടരും. ഒരുപക്ഷേ മാമുക്കോയയ്ക്ക് ശേഷം കോഴിക്കോടൻ ഭാഷ കൈമുതലാക്കി മിനിസ്ക്രീനിലും സിനിമയിലും കയ്യടി നേടിയ ജോഡികളാണ് ഹരീഷ് കണാരനും നിർമൽ പാലാഴിയും....