വശ്യം മനോസഞ്ചാരം: ഹാൻ കാങ്ങിന്റെ രചനകളിലൂടെ - സി.വി.ബാലകൃഷ്ണൻ എഴുതുന്നു
Mail This Article
സാഹിത്യ നൊബേൽ പുരസ്കാരം നേടിയ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് ലോകസാഹിത്യത്തിൽ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയത് സ്വന്തം കൃതികളിൽ ഇംഗ്ലിഷിലേക്ക് ആദ്യമായി വിവർത്തനം ചെയ്യപ്പെട്ട ‘ദ് വെജിറ്റേറിയൻ’ എന്ന നോവൽ മാൻ ബുക്കർ രാജ്യാന്തര പുരസ്കാരം 2016ൽ നേടിയതോടെയാണ്. അതിനു മുൻപു കൊറിയൻ ഭാഷയിൽ രണ്ടു നോവലുകളും (Black Dear, Your Cold Hands) ലഘുനോവലുകളുടെ നാലു സമാഹാരങ്ങളും (Love in Yeosu, My Woman’s Fruits, My Name is Sunflower, The Red Flower Story) ഏതാനും ചെറുകഥകളും ലേഖനങ്ങളും ഹാൻ കാങ്ങിന്റേതായി പുറത്തുവന്നിരുന്നു. മുതിർന്ന കൊറിയൻ എഴുത്തുകാരനായ ഹാൻ സിയുങ് വോണിന്റെ മകളായി ജനിച്ച ഹാൻ കാങ് യോൻസീ സർവകലാശാലയിൽനിന്ന് കൊറിയൻ സാഹിത്യത്തിൽ ബിരുദം നേടി. ആദ്യകാല കൃതികളിലൂടെ ദേശീയ പുരസ്കാരങ്ങൾക്ക് അർഹയായി. ഇപ്പോൾ സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദി ആർട്സിൽ സർഗാത്മകരചന പഠിപ്പിക്കുന്നു. എഴുത്തിനു പുറമേ ചിത്രകലയിലും സംഗീതത്തിലും താൽപര്യം