Download Manorama Online App
കൊച്ചി ∙ മിലോസ് ഡ്രിൻസിച്; എന്തൊരു രാജകീയ തിരിച്ചുവരവായിരുന്നു അത്! വിലക്കിനു ശേഷം തിരിച്ചെത്തിയ സെന്റർ ബാക്ക് ഡ്രിൻസിച്ചിന്റെ ഏക ഗോളിൽ (41–ാം മിനിറ്റ്) ഹൈദരാബാദ് എഫ്സിക്കെതിരെ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനു വിജയം. ജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തേക്കു കയറി. 7 കളികളിൽ 16 പോയിന്റ്. 29നു കൊച്ചിയിൽ ചെന്നൈയിൻ എഫ്സിയാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ. ഏറ്റുമുട്ടിയപ്പോഴൊക്കെ ജയമോ തോൽവിയോ കണ്ട ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഇന്നലെയും സമനിലയ്ക്കു വഴങ്ങിയില്ല. ഈ ജയത്തോടെ നേർക്കുനേർ പോരാട്ടങ്ങളിലെ വിജയക്കണക്കിൽ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിന് ഒപ്പമെത്തി; 5–5.
കൊച്ചി ∙ ചില ഓർമകൾ വേദനിപ്പിച്ചു കൊണ്ടേയിരിക്കും; കാലമെത്ര കഴിഞ്ഞാലും. 2022 ലെ ഐഎസ്എൽ ഫൈനലിൽ ഹൈദരാബാദിനോടേറ്റ തോൽവി പോലെ! അതുകൊണ്ടാകണം ഹൈദരാബാദ് എഫ്സിയെ ഇന്നു നേരിടാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് ഇങ്ങനെ പറഞ്ഞത്: ‘‘ പോയിന്റ് പട്ടികയിൽ ഞങ്ങൾ എവിടെയാണ്, അവർ എവിടെയാണ് എന്നതിൽ ഒരു കാര്യവുമില്ല. അവർക്കെതിരായ മുൻ മത്സരങ്ങൾ കടുത്തതായിരുന്നു. 100% നന്നായി കളിച്ചേ മതിയാകൂ ’’
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് വാഹനാപകടത്തിൽ പരുക്ക്. ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിവ് മിഡ്ഫീൽഡർ ഫ്രെഡി ലാലവ്മൗമയ്ക്കാണ് കഴിഞ്ഞ ദിവസം രാത്രി കുണ്ടന്നൂരിനു സമീപത്തുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റത്. താരത്തിന്റെ താടിയെല്ലിനു പരുക്കുണ്ട്.
ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയെ 3–1ന് തോൽപിച്ച് എഫ്സി ഗോവ. 13–ാം മിനിറ്റിൽ ബോറിസ് സിങ് താങ്ജാമിലൂടെ മുന്നിലെത്തിയ ഗോവയ്ക്കു വേണ്ടി 24–ാം മിനിറ്റിൽ റൗളിൻ ബോർഹെസ് രണ്ടാം ഗോൾ നേടി. 72–ാം മിനിറ്റിൽ ഉദാന്ത സിങ്ങിലൂടെ ഗോവ മൂന്നാമതും ലക്ഷ്യം കണ്ടു.
ഈസ്റ്റ് ബംഗാൾ താരങ്ങൾ ഗാലറിയിലെ നൂറു കണക്കിന് ആരാധകരെ മാത്രം കണ്ടു. സച്ചിൻ സുരേഷ് ഉൾക്കണ്ണിൽ കേരളത്തിലെ ലക്ഷക്കണക്കിന് സ്വന്തം ആരാധകരെ കണ്ടു. ഒന്നല്ല, രണ്ടുവട്ടം! തുടരെ പെനൽറ്റി സേവുകളുമായി സച്ചിൻ ഒരിക്കൽ കൂടി മിന്നിയ മത്സരത്തിൽ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഉജ്വല ജയം (2-1).
ബ്രസീലിയൻ സ്ട്രൈക്കർ ഡിയേഗോ മൗറീഷ്യോയുടെ ഗോളിന്റെ മികവിൽ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1–0ന് തോൽപിച്ച് ഒഡീഷ എഫ്സി. ബോൾ പൊസഷനിലും പാസുകളിലും മുന്നിട്ടുനിന്ന ഒഡീഷയ്ക്കായി 37–ാം മിനിറ്റിലാണ് മൗറീഷ്യോ ലക്ഷ്യം കണ്ടത്.
ദുർഗാപൂജ ആഘോഷം കഴിഞ്ഞ് പന്തലുകളെല്ലാം അഴിച്ചു വച്ചതേയുള്ളൂ കൊൽക്കത്ത. അപ്പോഴേക്കും മറ്റു 2 വലിയ ആഘോഷങ്ങൾക്ക് പന്തലു കെട്ടാൻ നേരമായി. ഇന്ന് സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാൾ ഐഎസ്എൽ മത്സരം. നാളെ ഈഡൻ ഗാർഡൻസിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം. അരമണിക്കൂർ യാത്രാദൂരമുള്ള രണ്ടു മത്സരപ്പന്തലുകളും അവസാന അലങ്കാരപ്പണികളുടെ തിരക്കിലാണ്. എവിടെയും ഒന്നിനും ഒരു കുറവുമില്ല. ഒരുക്കങ്ങളിൽ ആർക്കും പരാതിയോ പരിഭവമോ ഇല്ല. അല്ലെങ്കിലും രാഷ്ട്രീയത്തിൽ മാത്രമേ ബംഗാളിനു ചിലരോടു പ്രത്യേക മമതയുള്ളൂ. സ്പോർട്സിൽ എല്ലാവരും ഒരുപോലെ!ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം രാജ്യമൊന്നാകെ ഉറ്റുനോക്കുന്നതാണെങ്കിൽ ബ്ലാസ്റ്റേഴ്സ്- ഈസ്റ്റ് ബംഗാൾ മത്സരം കേരളമൊന്നാകെ കണ്ണുനട്ടു കാത്തിരിക്കുന്നതാണ്. പ്രിയ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് വിലക്കു മാറി വന്നതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ കൊച്ചിയിൽ ഒഡീഷ എഫ്സിക്കെതിരെ ഉജ്വല ജയം നേടിയതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ്.
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ 2–1 തോൽപിച്ച് മുംബൈ സിറ്റി. 38–ാം മിനിറ്റിൽ ലൂക്ക മാജ്സനിലൂടെ പഞ്ചാബാണ് ആദ്യം ലീഡ് നേടിയത്. 82–ാം മിനിറ്റിൽ, ഗ്രെഗ് സ്റ്റുവർട്ട്, ഹോർഹെ പെരേര ഡയസ് എന്നിവർ മുംബൈ സിറ്റിക്കായി ലക്ഷ്യം കണ്ടു (2–1).
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ ചെന്നൈയിൻ എഫ്സി 5–1നു തകർത്തു. സ്കോട്ടിഷ് താരം കോണർ ഷീൽഡ്സ് ചെന്നൈയ്ക്കായി ഇരട്ടഗോൾ നേടി. റയാൻ എഡ്വേഡ്സ്, റാഫേൽ ക്രിവല്ലറോ, വിൻസി ബാരറ്റോ എന്നിവരും ലക്ഷ്യം കണ്ടു.
ഔട്ട്സ്റ്റാൻഡിങ് പ്ലേ, ഔട്ട്സ്റ്റാൻഡിങ് സേവ്, ഔട്ട്സ്റ്റാൻഡിങ് ഗോൾ... ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിക്കെതിരെ കഴിഞ്ഞ ദിവസം കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ തകർപ്പൻ വിജയത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. വിലക്കിനു ശേഷം കോച്ച് ഇവാൻ വുക്കോമനോവിച്ച് മടങ്ങിവരുന്ന മത്സരം എന്നതായിരുന്നു കിക്കോഫിനു മുൻപ് എല്ലാവരുടെയും
കൊച്ചി ∙ കളത്തിലിറങ്ങും മുൻപ് ആശാനായിരുന്നു ഹീറോ; ശേഷം ശിഷ്യൻമാരും! ലൂണ, ഡയമന്റകോസ്, സച്ചിൻ സുരേഷ്.... ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം 2 ഗോൾ തിരിച്ചടിച്ച കേരള ബ്ലാസ്റ്റേഴ്സിന് 2–1ന്റെ ത്രസിപ്പിക്കുന്ന ജയം. 10 മത്സര വിലക്കിനു ശേഷം തിരിച്ചെത്തിയ കോച്ച് ഇവാൻ വുക്കോമനോവിച്ചിനു ശിഷ്യൻമാരുടെ അതിഗംഭീര ഗുരുദക്ഷിണ! ഡയമന്റകോസ് (66"), ക്യാപ്റ്റൻ അഡ്രിയൻ ലൂണ (84") എന്നിവർ ബ്ലാസ്റ്റേഴ്സിനായും ഡിയേഗോ മൗറീഷ്യോ (15") ഒഡീഷയ്ക്കായും സ്കോർ ചെയ്തു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് 10 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
കൊച്ചി∙ മഴനീർത്തുള്ളികൾ മിന്നിത്തുടിക്കുന്ന പച്ചപ്പിലേക്കു പതിനായിരങ്ങൾ കണ്ണുനട്ടിരുന്നു. മഞ്ഞയണിഞ്ഞ താരങ്ങളെയായിരുന്നില്ല ആ കണ്ണുകൾ കാത്തിരുന്നത്. വെള്ളക്കുപ്പായത്തിൽ കളത്തിനരികെയിരുന്ന് മഞ്ഞപ്പടയെ ഉണർത്തുന്നൊരു മാന്ത്രികനു വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്.
ഇൻജറി ടൈമിൽ നേടിയ 2 ഗോളുകളിൽ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 2–1ന് ജംഷഡ്പുർ എഫ്സിയെ തോൽപിച്ചു. മൈക്കൽ സബാകോ (90+4), ഇബ്സൻ മെലോ (90+9) എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.
കൊച്ചി∙ പത്തു മത്സരങ്ങൾ നീണ്ട വിലക്കിനൊടുവിൽ, ഡഗ് ഔട്ടിൽ തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വിജയ വഴിയിലെത്തിച്ച് പരിശീലകൻ ഇവാൻ വുക്കോമനോവിച്. ഒരു ഗോൾ വഴങ്ങിയ ശേഷം, രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കൊച്ചി ജവഹർലാല് നെഹ്റു സ്റ്റേഡിയത്തില് മഞ്ഞക്കടലായി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി
കൊച്ചി ∙ ‘‘കഴിഞ്ഞത് എന്തു തന്നെയായാലും അടഞ്ഞ അധ്യായം; ഇറ്റ് ഈസ് ഓവർ! ഇത് പുതിയ ഐഎസ്എൽ സീസൺ. എന്റെ കളിക്കാർ മെച്ചപ്പെടുന്നതിൽ ഏറെ സന്തോഷം. പഴയ കാര്യങ്ങളെക്കുറിച്ചോർത്തു സമയം കളയാൻ എനിക്കിഷ്ടമില്ല. അടുത്ത കളിയിലെ എതിരാളികളെ നേരിടാനുള്ള ഒരുക്കത്തിലാണു ഞങ്ങൾ. പിന്നെ, കോച്ച് എന്ന നിലയിലുള്ള തിരിച്ചു വരവിൽ ഏറെ ആഹ്ലാദം. ഫീലിങ് നൈസ് ആൻഡ് എക്സൈറ്റഡ് ടു ബി ബാക്ക്. ആരാധകരെ കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. എന്റെ നല്ല സമയത്തും മോശം സമയത്തും അവർ എന്റെ കൂടെ ഉണ്ടായിരുന്നു. അവർക്കിടയിലേയ്ക്ക് ഒരിക്കൽ കൂടി മടങ്ങിയെത്താൻ സാധിച്ചതു ഭാഗ്യം’’– ശാന്തമായ പതിവു ചിരിയോടെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച്! 10 മത്സര വിലക്കിനു ശേഷം ടീമിനൊപ്പം കളത്തിലേക്കു മടങ്ങി വരികയാണ് അദ്ദേഹം; ഇന്ന് ഒഡീഷ എഫ്സിക്ക് എതിരായ മത്സരത്തിലൂടെ.
ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയും എഫ്സി ഗോവയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
കൊച്ചി ∙ 238 ദിവസവും 10 മത്സരവും; മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച് ഡഗ് ഔട്ടിൽ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് പിന്നിട്ട കാലം! 10 മത്സര വിലക്കിന്റെ കഠിനകാലം പിന്നിട്ട് ‘ആശാൻ’ നാളെ മടങ്ങിയെത്തും; ആരാധക ലക്ഷങ്ങളുടെ ആരവങ്ങളുടെ നടുവിലേക്ക്. നാളെ കൊച്ചിയിൽ ഒഡീഷ എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം കോച്ച് വുക്കോമനോവിച്ചിന്റെ സാന്നിധ്യം തന്നെയാകും.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിയെ അരങ്ങേറ്റക്കാരായ പഞ്ചാബ് എഫ്സി ഗോൾരഹിത സമനിലയിൽ പിടിച്ചു. പോയിന്റ് പട്ടികയിൽ ജംഷഡ്പുർ ആറാമതും പഞ്ചാബ് 10–ാം സ്ഥാനത്തുമാണ്.
ആദ്യ 2 മത്സരങ്ങളും ജയിച്ച് ഐഎസ്എൽ ഫുട്ബോളിലെ എക്കാലത്തെയും മികച്ച തുടക്കം കുറിച്ച ബ്ലാസ്റ്റേഴ്സിനു തൊട്ടതെല്ലാം പിഴയ്ക്കുന്നുവോ? വിലക്കും പരുക്കും ദൗർഭാഗ്യവുമെല്ലാം ചേർന്ന് ആ മിന്നുന്ന തുടക്കത്തിനു മങ്ങൽ വീണ നിലയിലാണു നാലു മത്സരം കഴിയുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്ഥിതി. കളത്തിന് അകത്തും പുറത്തും അത്ര നല്ല നിലയിലല്ല കാര്യങ്ങൾ. ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളഞ്ഞു കുളിച്ചത് ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിജയവും വിലപ്പെട്ട 2 പോയിന്റുകളുമാണ്.
കൊച്ചി∙ ഇന്ത്യൻ സൂപ്പര് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്– നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോള് വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിയിൽ നോർത്ത് ഈസ്റ്റിനായി നെസ്റ്റർ ആല്ബിയാച് (12–ാം മിനിറ്റ്) ഗോൾ നേടിയപ്പോൾ ഡാനിഷ് ഫറൂഖ് (49–ാം മിനിറ്റ്) ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ കണ്ടെത്തി.
കൊച്ചി ∙ കയ്യാങ്കളിയിൽ അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ സിറ്റി എഫ്സി ഐഎസ്എൽ പോരാട്ടത്തിൽ ചുവപ്പു കാർഡ് കണ്ട ബ്ലാസ്റ്റേഴ്സ് താരം മിലോസ് ഡ്രിൻസിച്ചിനും മുംബൈയുടെ വാൻ നീഫിനും 3 മത്സര വിലക്ക്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതിയാണു ശിക്ഷ വിധിച്ചത്. അപ്പീൽ നൽകാൻ 10 ദിവസം
പ്രതികൂല സാഹചര്യങ്ങൾക്ക് എളുപ്പത്തിൽ കീഴടങ്ങുന്ന ആളല്ല ഞാൻ. ആ കണ്ണീർ തോൽവിയുടെ സങ്കടമായിരുന്നില്ല, എന്റെ അമ്മയോടുള്ള സ്നേഹം കൊണ്ടായിരുന്നു’– ഇൻസ്റ്റഗ്രാമിൽ കുറിച്ച, ഹൃദയത്തിൽ നിന്നുള്ള ഈ വരികൾക്കപ്പുറം ഒരു മറുപടിക്കും നിൽക്കുന്നില്ല കേരള ബ്ലാസ്റ്റേഴ്സ് താരം പ്രബീർ ദാസ്. ഐഎസ്എലിൽ മുംബൈയ്ക്കെതിരായ പോരാട്ടത്തിനു ശേഷം പൊട്ടിക്കരഞ്ഞ പ്രബീർ ദാസ് ആ മത്സരത്തിലെ മോശം അനുഭവങ്ങളെക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ്.
ഈ സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു തോൽവി സമ്മതിക്കേണ്ടിവന്നെങ്കിലും അതിൽ ടീമിനു നിരാശ വേണ്ട എന്നാണ് എന്റെ അഭിപ്രായം. ഐഎസ്എലിൽ ഏറ്റവും നിലവാരം പുലർത്തുന്നൊരു ക്ലബ്ബിനോടാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. മുംബൈ സിറ്റിക്കു മുന്നിൽ കളി മറന്ന പ്രകടനമൊന്നുമായിരുന്നില്ല
ന്യൂഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്സി– നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. നോർത്ത് ഈസ്റ്റിനായി പാർഥിപ് ഗൊഗോയ് 46–ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. മെൽറോയ് മെൽവിൻ അസീസിയുടെ വക 63–ാം മിനിറ്റിലായിരുന്നു പഞ്ചാബിന്റെ ഗോള്.
മുംബൈ ∙ ഹോർഹെ പെരേര ഡയസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ കഥ തീർത്തു. ബ്ലാസ്റ്റേഴ്സിന്റെ മുൻതാരം മുംബൈയ്ക്കു വേണ്ടി ലക്ഷ്യം കണ്ട ഐഎസ്എൽ മത്സരത്തിൽ കേരള ക്ലബ്ബിന്റെ പരാജയം 2–1ന്. ആദ്യ പകുതിയുടെ അധികസമയത്ത് ഡയസാണ് മുംബൈയെ മുന്നിലെത്തിച്ചത്. 57–ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖ് ബ്ലാസ്റ്റേഴ്സിനെ
മുംബൈ∙ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി. മുംബൈ സിറ്റി എഫ്സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. മുംബൈയ്ക്കായി ഹോർഹെ ഡയസ് പെരേര (49–ാം മിനിറ്റ്), അപൂയ (66) എന്നിവർ ഗോളുകൾ നേടി. 57–ാം മിനിറ്റിൽ ഡാനിഷ് ഫറൂഖിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മറുപടി
കൊച്ചി∙ മഴയെ വർണിക്കാൻ വിശേഷണങ്ങളുടെ പ്രളയം തന്നെയുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇന്നലെ മഴയൊരു ആശ്വാസമഴയായിരുന്നു. നാലു ദിവസത്തിലേറെയായി പെയ്ത്തുത്സവം തന്നെയായിരുന്ന മഴ സ്വന്തം ടീമിന്റെ മത്സരത്തിനായി മാറി നിന്നതിൽപ്പരം ആശ്വാസം വേറെയേതുണ്ട്. കളി നടക്കുമോ എന്നതു മാത്രമായിരുന്നു ഇന്ത്യൻ സൂപ്പർ
രണ്ടു കളി, രണ്ടു ജയം. ഐഎസ്എലിൽ ഇതുപോലൊരു ‘പൊളിച്ച’ തുടക്കം ബ്ലാസ്റ്റേഴ്സിന് മുൻപു കിട്ടിയിട്ടില്ല. പെരുമഴയിൽ രസംകൊല്ലിയാകുമെന്നു ഭയപ്പെട്ട മത്സരം പക്ഷേ, മഴ ഒഴിഞ്ഞു നിന്നിട്ടും ആ ഭയത്തിൽ നിന്നു കരകയറിയില്ല. രണ്ടു ടീമും കിട്ടിയാൽ ഒരു ഗോളടിക്കാമെന്ന മട്ടിലായിരുന്നു കളത്തിൽ നിരന്നത്. ഒറ്റപ്പെട്ട ചില ആക്രമണങ്ങൾ മാത്രമാണ് തുടക്കത്തിൽ ബ്ലാസ്റ്റേഴ്സും ജംഷഡ്പുരും പുറത്തെടുത്തത്.
വീണ്ടും ലൂണ മാജിക്; വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്! 74–ാം മിനിറ്റ്. മധ്യത്തിലൂടെ കുതിച്ചു കയറിയ ഡെയ്സൂകി സകായിയുടെ പാസ് അഡ്രിയൻ ലൂണയിലേക്ക്. ബോക്സിനുള്ളിൽ പന്തു തൊട്ട ലൂണയുടെ വലംകാൽ ബാക്ക് പാസ് ദിമിത്രി ഡയമന്റകോസിന്. ദിമിയുടെ സോഫ്റ്റ് ടച്ച് ലൂണ മിന്നൽ പോലെ പായിച്ചതു ജംഷഡ്പുർ ഗോളിലേക്ക്. അതുവരെ ഉരുക്കിന്റെ ഉറപ്പോടെ നിന്ന ജംഷഡ്പുർ പ്രതിരോധം തകർന്നു. ബ്ലാസ്റ്റേഴ്സിന് 1–0 ജയം. 8നു മുംബൈ സിറ്റി എഫ്സിയാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ; കളി മുംബൈയിൽ.
കൊച്ചി ∙ ജംഷഡ്പുർ എന്ന ഇന്ത്യയുടെ ഉരുക്കു നഗരത്തിന്റെ സ്വന്തം ടീമായ ജംഷഡ്പുർ എഫ്സി ഞായർ രാത്രി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുമ്പോൾ കളിക്കാരും കാണികളും ഉറ്റുനോക്കുന്നതു ലൂണയിലേക്കാകും! ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം, ബുദ്ധി... അഡ്രിയൻ ലൂണയെന്ന യുറഗ്വായ് താരമാണു ബ്ലാസ്റ്റേഴ്സ് കുതിപ്പിന്റെ പവർ ഹൗസ്. ബ്ലാസ്റ്റേഴ്സിനായി തുടർച്ചയായി മൂന്നാം സീസണിലും ബൂട്ടു കെട്ടുന്ന ലൂണയാണു യെലോ ആർമിയുടെ കളിയാസൂത്രകനും ക്യാപ്റ്റനും 10 –ാം നമ്പറും!
കൊച്ചി ∙ ‘അടുത്ത മത്സരത്തിൽ കളത്തിലിറങ്ങാൻ ഞാൻ റെഡി’ – പരുക്ക് മാറിയെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ്. ഞായറാഴ്ച ജംഷഡ്പുരിനെതിരെ കളിക്കാമെന്നു പ്രതീക്ഷിക്കുന്നതായി ഡയമന്റകോസ് പറഞ്ഞു. ഇന്നു ലഭിക്കുന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം. പ്ലേയിങ് ഇലവനിലില്ലെങ്കിലും പകരക്കാരുടെ നിരയിൽ ദിമിത്രി ഉണ്ടാകുമെന്നാണു സൂചന. ഡ്യുറാൻഡ് കപ്പിനിടെയാണു താരത്തിനു പരുക്കേറ്റത്. കഴിഞ്ഞ സീസണിൽ ടീമിന്റെ ടോപ് സ്കോററായി തിളങ്ങിയ ഡയമന്റകോസ് ‘മനോരമ’യോട്.
ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിയെ 2–0ന് തകർത്ത് ഒഡീഷ എഫ്സി. സ്വന്തം മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജെറി മവിമിൻങാഗ (45), ഡിയേഗോ മൗറീസിയോ (63) എന്നിവരാണ് ഒഡീഷയ്ക്കായി ലക്ഷ്യം കണ്ടത്.
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോളിൽ, കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഉദ്ഘാടന മത്സരത്തിനിടെ വംശീയാധിക്ഷേപം നടന്നതായി പരാതി. ബ്ലാസ്റ്റേഴ്സ് താരം ഐബൻഭ ദോലിംഗിനെ ബെംഗളൂരുവിന്റെ വിദേശ താരം റയാൻ വില്യംസ് അധിക്ഷേപിച്ചെന്നാണ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പട ഉൾപ്പെടെയുള്ളവർ ആരോപിച്ചത്.
കൊച്ചി ∙ പകയുടെ കനൽ ഒരു തരിയെങ്കിലും ബാക്കി കിടന്നാൽ അത് ആളിക്കത്തും; ഏതു പെരുമഴയിലും! കഴിഞ്ഞ സീസൺ പ്ലേഓഫിൽ ബെംഗളൂരുവിനോടുവിവാദഗോളിൽ തോൽവി വഴങ്ങേണ്ടി വന്ന ബ്ലാസ്റ്റേഴ്സ് ഇന്നലെ ആളിക്കത്തിയപ്പോൾ ബെംഗളൂരു എരിഞ്ഞടങ്ങി. ഐഎസ്എൽ 10–ാം സീസൺ ഉദ്ഘാടനപ്പോരിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം 2–1ന്. ബെംഗളൂരു താരം കെസിയ വീൻഡ്രോപ്പിന്റെ സെൽഫ് ഗോളിൽ (52–ാം മിനിറ്റ്) മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന്റെ ജയം ഉറപ്പിച്ചതു ക്യാപ്റ്റൻ അഡ്രിയൻ ലൂണ (69). ബെംഗളൂരു നായകൻ കൂടിയായ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ പിഴവിൽ നിന്നായിരുന്നു രണ്ടു ഗോളുകളും. പകരക്കാരൻ കർട്ടിസ് മെയ്ൻ ബെംഗളൂരുവിനായി (90) ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഒക്ടോബർ ഒന്നിനു കൊച്ചിയിൽ. എതിരാളികൾ ജംഷഡ്പുർ എഫ്സി.
കൊച്ചി∙ ഐഎസ്എൽ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് താരം എയ്ബൻ ദോളിങ് വംശീയാധിക്ഷേപം നേരിട്ടതായി ആരാധകർ. സംഭവത്തിൽ ബെംഗളൂരു എഫ്സി താരം റയാൻ വില്യംസിനെതിരെ നടപടിയാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടം മഞ്ഞപ്പട രംഗത്തെത്തി. കളിയുടെ 82–ാം മിനിറ്റിലുണ്ടായ തർക്കത്തിലാണ് എയ്ബനെ വില്യംസ് അധിക്ഷേപിച്ചത്.
കൊച്ചി∙ കൊച്ചിയിൽ ബെംഗളൂരു എഫ്സിയെ മുട്ടുകുത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഘോഷം. കനത്ത മഴയിലും തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ്, ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചുകയറിയത്. ബെംഗളൂരു താരം കെസിയ വീൻഡോർപ്
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു മത്സരം ആഘോഷമാക്കാൻ മഞ്ഞപ്പട മലപ്പുറത്തു നിന്നു യാത്ര തുടങ്ങി. ഐഎസ്എൽ പത്താം വാർഷികം പ്രമാണിച്ച് 10 ബസ് നിറയെ ആരാധകരുമായാണ് മഞ്ഞപ്പട മലപ്പുറം വിങ് കൊച്ചിയിലേക്കു വരുന്നത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, തിരൂർ, മലപ്പുറം, നിലമ്പൂർ എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ബസുകൾ പുറപ്പെടുന്നത്.
ഫുട്ബോളിലെ ‘ഉലകും ചുറ്റും വാലിബൻ’മാർ ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ഇന്നു കൊച്ചിയിലെ ഗാലറിയിലെത്തും. സമൂഹമാധ്യമങ്ങളിലെ സൂപ്പർ കണ്ടന്റ് ക്രിയേറ്റർമാരായ ഓസ്ട്രേലിയക്കാരൻ ബെൻ ബ്ലാക്കും ജപ്പാൻകാരൻ തൈയോ കിമുറയും ഉൾപ്പെടെയുള്ളവരാണ് ഐഎസ്എൽ പത്താം പതിപ്പിന്റെ കിക്കോഫിനു സാക്ഷികളാകാൻ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കൂടാരത്തിലെത്തുന്നത്.
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു എഫ്സി പോരാട്ട വേദിയായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 5 മുതലാണു കാണികൾക്കു പ്രവേശനം. മത്സരത്തിനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ (www.insider.in) ലഭ്യമാണ്. കലൂർ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസ് കൗണ്ടറിൽ നിന്നു ടിക്കറ്റുകൾ ലഭ്യതയനുസരിച്ചു നേരിട്ടും വാങ്ങാം. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കു സീസൺ ടിക്കറ്റ് എടുത്താൽ 25% ഇളവും ലഭിക്കും. നിപ്പ നിയന്ത്രണ വിധേയമായെങ്കിലും സുരക്ഷ പരിഗണിച്ചു മാസ്ക് ധരിച്ചു സ്റ്റേഡിയത്തിൽ എത്തണമെന്നാണു ബ്ലാസ്റ്റേഴ്സ് ടീമിന്റെ അഭ്യർഥന.
കൊച്ചി ∙ ഓർമകൾ ഉണ്ടായിരിക്കണം! പക്ഷേ, ഇന്നലെ കലൂർ നെഹ്റു സ്റ്റേഡിയത്തിലെ മീഡിയ സെന്ററിൽ കണ്ടപ്പോൾ ബെംഗളൂരു എഫ്സി കോച്ച് സൈമൺ ഗ്രേസണും കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകൻ ഫ്രാങ്ക് ഡോവനും പറഞ്ഞത് ഒരേ ഉത്തരം: ‘‘കഴിഞ്ഞ സീസണിൽ സംഭവിച്ചതെല്ലാം കഴിഞ്ഞ കാര്യങ്ങൾ. അത് ഒരു വിധത്തിലും ബാധിക്കില്ല. പാസ്റ്റ് ഈസ് പാസ്റ്റ്! ഇതു പുതിയ സീസൺ, പുതിയ തുടക്കം, പുതിയ പ്രതീക്ഷകൾ’’– കഴിഞ്ഞ സീസണിലെ ബെംഗളൂരു എഫ്സി – ബ്ലാസ്റ്റേഴ്സ് ‘വിവാദ’ പ്ലേഓഫിനെക്കുറിച്ചായിരുന്നു ഇരുവരുടെയും വാക്കുകൾ. ഒരേ ചോദ്യം, ഒരേ മറുപടി!
ഏറ്റവും ഇഷ്ടം ഫുട്ബോൾ തന്നെ. പക്ഷേ, മറ്റൊരു ഇഷ്ടം കൂടിയുണ്ട്, മിലോസ് ഡ്രിൻസിച്ചിന്. ‘‘ ടെന്നിസ്! നൊവാക് ജോക്കോവിച്ച് എന്റെ രാജ്യത്ത് ഇതിഹാസമാണ്! പിന്നെങ്ങനെ ഞാൻ ടെന്നിസ് കളിക്കാതിരിക്കും?’’ – ഡ്രിൻസിച്ചിന്റെ സ്വദേശം ജോക്കോവിച്ചിന്റെ നാടായ സെർബിയയുടെ അയൽരാജ്യമായ മോണ്ടിനെഗ്രോ.
കൊച്ചി ∙ ഒന്നു പിഴച്ചാൽ മൂന്ന്. ഐഎസ്എലിന്റെ പത്താം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് ആരാധകർ ഹൃദയം പകുത്തുനൽകുന്നത് ഈയൊരു ചൊല്ലിൽ വിശ്വാസമർപ്പിച്ചാകും. ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ കോച്ച് ഇവാൻ വുക്കോമനോവിച്ചിനും ടീമിനായി എന്തും ചെയ്യുന്ന പ്ലേമേക്കർ അഡ്രിയൻ ലൂണയ്ക്കും ഇതു മൂന്നാം വരവാണ്.
ഐഎസ്എൽ ഫുട്ബോൾ 10 –ാം സീസൺ കിക്കോഫ് 21ന് കൊച്ചിയിൽ. ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ബെംഗളൂരു എഫ്സി. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മാധ്യമ പങ്കാളികളായ മലയാള മനോരമ, ഈ മത്സരം കാണാൻ വായനക്കാർക്ക് അവസരമൊരുക്കുന്നു. ഇതിനൊപ്പം നൽകിയിട്ടുള്ള ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 75 പേർക്ക് മത്സരടിക്കറ്റ് സമ്മാനം.
കൊച്ചി ∙ ആരാധക പിന്തുണയിൽ ലോകത്തെ തന്നെ മുൻനിര ക്ലബ്ബുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്സിന്റെ മാധ്യമ പങ്കാളിയായി തുടർച്ചയായ 10–ാം വർഷവും മലയാള മനോരമ. ബ്ലാസ്റ്റേഴ്സിന്റെ കളത്തിനകത്തെയും പുറത്തെയും വിശേഷങ്ങൾ കഴിഞ്ഞ 9 സീസണുകളിലും ഫുട്ബോൾ പ്രേമികളിലെത്തിച്ച അതേ
കൊച്ചി ∙ ‘ഐഎസ്എൽ ആദ്യ കളിയിൽ ഞങ്ങളുടെ ലക്ഷ്യം ഒന്നു മാത്രം; 3 പോയിന്റ്. പിന്നീടുള്ള കളികളിലും അതു തന്നെ!’ – കുസൃതി കലർന്ന പതിഞ്ഞ താളത്തിൽ ക്വാമെ പെപ്രയുടെ വാക്കുകൾ. കളത്തിൽ ആഫ്രിക്കൻ കരുത്തിന്റെ പ്രതീകമായ ഘാന സ്ട്രൈക്കർ പെപ്ര കളത്തിനു പുറത്ത് ഒതുങ്ങിയ പ്രകൃതക്കാരൻ. ഇരുപത്തിരണ്ടുകാരൻ താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രയേൽ ലീഗുകളിലെ അനുഭവ സമ്പത്തുമായാണ്. ക്വാമെ പെപ്ര സംസാരിക്കുന്നു.
ഐഎസ്എൽ ഇന്ത്യൻ ഫുട്ബോളിനെ മാറ്റിയെഴുതി: സെർജിയോ ലൊബേറ ആരാകും ഇത്തവണ ഐഎസ്എലിലെ കറുത്ത കുതിര? പ്രവചനങ്ങൾ പലതാണെങ്കിലും പലരും കരുതുന്നത് അത് ഒഡീഷ എഫ്സി ആയിരിക്കുമെന്നാണ്. മികച്ച താരനിര മാത്രമല്ല അതിനു കാരണം; സെർജിയോ ലൊബേറ എന്ന പരിശീലകൻ കൂടിയാണ്.
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ കിക്കോഫ് 4 –ാം തവണയും കൊച്ചിയിൽ. 21ന് കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ‘തീപ്പൊരി’ പോരാട്ടത്തോടെ ഐഎസ്എൽ 10 –ാം പതിപ്പിനു തുടക്കമാകും. കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 8ന് ആദ്യ വിസിൽ മുഴങ്ങും. കഴിഞ്ഞ സീസണുകളിൽ രാത്രി 7.30 നായിരുന്നു മത്സരങ്ങൾ. 2 മത്സരങ്ങളുള്ള ദിവസം ആദ്യ കളി വൈകിട്ട് 5.30ന് തുടങ്ങും. ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎൽ) മത്സരക്രമം പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യ പങ്കെടുക്കുന്നതിനാൽ ഐഎസ്എൽ ഒക്ടോബറിലേക്കു നീട്ടിവയ്ക്കണമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെടുമെന്ന വാർത്തകൾക്കിടെയാണ് ഗെയിംസിന്റെ അതേസമയത്തു തന്നെ ഐഎസ്എൽ തുടങ്ങുന്നത്.
‘ആയിരം കിലോമീറ്റർ സഞ്ചരിക്കാനാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ ആ ദൂരം താണ്ടുന്നതിനപ്പുറമുള്ള ഇന്ധനം വണ്ടിയിൽ നിറച്ചെങ്കിലേ യാത്ര സുഗമമാകൂ, ദൈർഘ്യമേറെയുള്ള ഫുട്ബോൾ ലീഗും അതുപോലൊരു സഞ്ചാരമാണ്.യാത്ര സുഗമമാകാൻ നിറയ്ക്കേണ്ട ഇന്ധനമാണ് കഠിനമായ പ്രീ സീസൺ’ - മുഖ്യ പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിന്റെ ഈ ഫിലോസഫിയോടു ചേർന്നാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഒരുക്കങ്ങൾ.
കൊച്ചി ∙ ഏറ്റവും ഇഷ്ടമുള്ള ഫുട്ബോൾ ടീം ഏത് എന്നു ചോദിച്ചാൽ ജാപ്പനീസ് ഫോർവേഡ് ഡെയ്സുകി സകായ് കുസൃതിച്ചിരിയോടെ പറയും; കേരള ബ്ലാസ്റ്റേഴ്സ് ! പ്രീ സീസൺ പരിശീലന മത്സരങ്ങൾക്കായി യുഎഇയിലുള്ള ടീമിനൊപ്പം അദ്ദേഹം ചേർന്നതു കഴിഞ്ഞ ദിവസം മാത്രം. ജപ്പാനിലും തായ്ലൻഡിലും ബൽജിയത്തിലും വിവിധ ലീഗുകളിൽ കളിച്ച അനുഭവ സമ്പത്തുമായാണു സകായ് ഇന്ത്യയിൽ അരങ്ങേറുന്നത്.
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രീ സീസൺ പരിശീലനം യുഎഇയിൽ ആരംഭിച്ചു. മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന യുഎഇ പര്യടനത്തിൽ അൽ വാസൽ ക്ലബ്ബിനെതിരെ ബ്ലാസ്റ്റേഴ്സ് നാളെ ആദ്യ മത്സരത്തിനിറങ്ങും. പ്രധാനപ്പെട്ട 8 കളിക്കാർ പ്രീ സീസൺ പരിശീലനത്തിനില്ലാത്തത് ടീമിന് ആശങ്ക പകരുന്നുണ്ട്. പരുക്കും ദേശീയ ടീം ഡ്യൂട്ടിയും കാരണമാണ് ഇത്രയും താരങ്ങൾ വിട്ടുനിൽക്കുന്നത്.