ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

അശ്വതി: ഉദ്യോഗമാറ്റമുണ്ടാകും. യാത്രാക്ലേശത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും. കുടുംബത്തിൽ സ്വസ്ഥതയും സമധാനവും ഉണ്ടാകും. കൂടുതൽ ചുമതലകൾ ഏറ്റെടുത്ത് പൂർത്തിയാക്കാൻ സാധിക്കും. 

 ഭരണി: മാനസികസംഘർഷം വർധിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. 

 കാർത്തിക: വ്യാപാര വിപണന മേഖലകളിൽ ഉണർവ് ഉണ്ടാകും. ഉപരിപഠനത്തിനു ചേരാൻ അവസരമുണ്ടാകും. വ്യത്യസ്തമായ ആശയങ്ങൾ പ്രവൃത്തിതലത്തിൽ അവലംബിക്കും. 

 രോഹിണി: ബന്ധുസഹായമുണ്ടാകും. ഗൃഹം വാങ്ങാൻ അന്വേഷണം ആരംഭിക്കും. വിവാഹശ്രമം സഫലമാകും. ഉദ്യോഗമന്വേഷിച്ച് വിദേശയാത്ര പുറപ്പെടും. പിതാവിന് ഉയർച്ചയുണ്ടാകും. 

 മകയിരം: പുതിയഗൃഹം വാങ്ങാന്‍ കരാറെഴുതും. സങ്കൽപങ്ങൾ യാഥാർഥ്യമാകും. ആരോഗ്യം തൃപ്‌തികരമായിരിക്കും. ചികിത്സ ഫലിച്ചുതുടങ്ങും. വ്യവഹാരത്തിൽ വിജയിക്കും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയ്‌ക്ക് അവസരമുണ്ടാകും. 

 തിരുവാതിര: വിജ്‌ഞാനപ്രദമായ ആശയങ്ങൾ സ്വീകരിക്കും. ശുഭാപ്‌തിവിശ്വാസവും കാര്യനിർവഹണശക്തിയും ഉത്സാഹവും ഉന്മേഷവും വർധിക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. 

  പുണർതം: മംഗളവേളയിൽ കുടുംബത്തോടൊപ്പം പങ്കെടുക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിശേഷപ്പെട്ട ദേവാലയ ദർശനത്തിന് അവസരമുണ്ടാകും. ചുമതലകളിൽ ചിലത് സന്താനങ്ങളെ ഏൽപിക്കും. 

 പൂയം: ലാഭോദ്ദേശ്യം മനസ്സിൽ കരുതി ഭൂമിവാങ്ങാന്‍ തീരുമാനിക്കും. തൊഴിൽമേഖലകളിൽ മാനസികസമ്മർദം വർധിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ വിദേശ യാത്രപുറപ്പെടും. വസ്തുതർക്കം പരിഹരിക്കപ്പെടും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. 

 ആയില്യം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും സന്തോഷവും ഉണ്ടാകും. അനാവശ്യമായി ആധി വർധിക്കുന്ന പ്രവണതയിൽനിന്നു മോചനം നേടും. വിട്ടുവീഴ്‌ചയ്‌ക്കു തയാറാകും. രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. 

 മകം: വ്യാപാരമേഖലയിൽ പണം മുടക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്‌പ്രയാസം സാധിക്കും. ആത്മാർഥസുഹൃത്തിന് സാമ്പത്തികസഹായം ചെയ്യാനവസരമുണ്ടാകും. വാഹനം മാറ്റിവാങ്ങാൻ തീരുമാനിക്കും. ചികിത്സ ഫലിക്കും. പുത്രന് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. 

 പൂരം: പുതിയ ആശയങ്ങൾക്കു രൂപകൽപന ചെയ്യും. അനാവശ്യ ചിന്തകളാൽ ആധി വർധിക്കും. പുത്രന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വാഹനഉപയോഗത്തിൽ വളരെ സൂക്ഷിക്കണം. ഐശ്വര്യവും കീർത്തിയും വർധിക്കും.                                 

  ഉത്രം: കഴിവു പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. ഏറ്റെടുത്ത ദൗത്യം കൃത്യതയോടെ നിർവഹിക്കും. പ്രവർത്തനമേഖലകളിൽ അഭൂതപൂർവമായ വളർച്ചയുണ്ടാകും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിൽക്കും.  

 അത്തം: പണിചെയ്‌തുവരുന്ന ഗൃഹം വാങ്ങാൻ തീരുമാനിക്കും. മത്സരരംഗങ്ങളിൽ വിജയിക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും.

  ചിത്തിര: ഉപരിപഠനത്തിനു വിദേശയാത്ര പുറപ്പെടും. പുത്രപൗത്രാദികളുടെ ആഗമനം ആശ്വാസത്തിനു വഴിയൊരുക്കും. കഫ–നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും. 

 ചോതി: കൃഷിമേഖലയിൽ ആദായം കുറയും. പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കാൻ സന്നദ്ധനാകും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. 

 വിശാഖം: മാതാപിതാക്കളുടെ അനുഗ്രഹാശിസ്സോടെ ചെയ്യുന്ന പ്രവൃത്തികളെല്ലാം ലക്ഷ്യപ്രാപ്‌തി കൈവരിക്കും. പൂർവികസ്വത്ത് ലഭിക്കും. ഗൃഹനിർമാണം തുടങ്ങിവയ്‌ക്കും.  വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെടും. വിവാഹത്തിന് തീരുമാനമാകും. 

 അനിഴം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാവുന്നവിധം  ഉദ്യോഗമാറ്റമുണ്ടാകും. വാഹനം മാറ്റിവാങ്ങും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കും. കക്ഷിരാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കും.

 തൃക്കേട്ട: വ്യാപാരങ്ങളിൽ നഷ്‌ടം സംഭവിക്കും. സാമ്പത്തിക ദുരുപയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിടും.  ദാമ്പത്യഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. സമ്മാനപദ്ധതികളിൽ വിജയിക്കും. ഗൃഹപ്രവേശം നടത്തും. 

 മൂലം: ആരോഗ്യം തൃപ്‌തികരമാകും. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.ഉല്ലാസയാത്ര പുറപ്പെടും. ഭൂമിവാങ്ങാൻ തീരുമാനിക്കും. 

 പൂരാടം: വ്യവഹാരത്തിൽ വിജയം വരിച്ചതിനാൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്‌തുതീർക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. വസ്തുതർക്കം പരിഹരിക്കും. 

  ഉത്രാടം: വിദേശത്തു നല്ല ഉദ്യോഗം ലഭിക്കും. പരസ്‌പര വിട്ടുവീഴ്‌ചയാൽ ദാമ്പത്യഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. മുൻകോപം നിയന്ത്രിക്കണം. ഗൃഹനിർമാണത്തിനു തുടക്കം കുറിക്കും. 

 തിരുവോണം: പ്രവൃത്തിമണ്‌ഡലങ്ങളിൽ നിന്ന് സാമ്പത്തികനേട്ടം വർധിക്കും. വാങ്ങിയഭൂമിയിൽ ഗൃഹനിർമാണത്തിനു തുടക്കം കുറിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടിവരും. 

 അവിട്ടം: ഗൃഹത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങും. വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. വസ്തുവിൽ നിന്നു സാമ്പത്തികനേട്ടം ഉണ്ടാകും. ദാമ്പത്യഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. 

 ചതയം: ഗൃഹനിർമാണം തുടങ്ങിവയ്‌ക്കും. ഏറ്റെടുത്ത കരാറുജോലികൾ പൂർത്തീകരിക്കും. ഉദര–നാഡീരോഗ പീഡകൾക്ക് വിദ്‌ഗധ ചികിത്സ ആവശ്യമായി വരും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. 

 പൂരൂരുട്ടാതി: ബന്ധുക്കൾ വിരുന്നുവരും. വ്യാപാര മേഖലകളിൽ സാമ്പത്തികലാഭം വർധിക്കും. കലഹത്തിനു പോകരുത്. കരാർ ജോലികളിൽ ഒപ്പുവയ്ക്കും. ഔദ്യോഗിക യാത്രകൾ വേണ്ടിവരും. 

 ഉത്രട്ടാതി: കുടുംബ സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടിവരും. വിദേശയാത്ര പുറപ്പെടും. സാമ്പത്തികനേട്ടം വർധിക്കുന്നതിനാൽ കൂടുതൽ വിസ്തൃതിയുള്ള ഗൃഹം വാങ്ങാൻ തീരുമാനിക്കും. ആരോഗ്യം വീണ്ടെടുക്കും. 

 രേവതി: കൃഷി ആദായം വർധിക്കും. വിവാഹത്തിനു തീരുമാനമാകും. ഔദ്യോഗി യാത്രകളും ചർച്ചകളും വേണ്ടിവരും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. സാമ്പത്തിക ക്രയവിക്രയങ്ങളിൽ സൂക്ഷ്‌മത വേണം.